മലപ്പുറം കോട്ടയ്ക്കലില് പ്രണയിച്ചതിന്റെ പേരില് യുവാവിന് നേരെ ആള്ക്കൂട്ട ആക്രമണം. മര്ദ്ദനത്തിന് ഇരയായതില് മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില് വീട്ടില് ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില് യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള് ഗുരുതരാവസ്ഥയില് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്കുട്ടിയുടെ ബന്ധുക്കള്‍ ചേര്ന്ന് മര്ദ്ദിച്ചത്. ബൈക്കില് പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള് ഷാഹിറിനെ ക്രൂരമായി മര്ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.
ഷാഹിറിന്റെ സഹോദരനേയും പെണ്കുട്ടിയുടെ ബന്ധുക്കള്‍ മര്ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര് ഇവരുടെ മുന്നില് വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില് കണ്ടാലറിയാവുന്ന 14 പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
രാത്രികാലങ്ങളില് പല കോപ്രായങ്ങള് കാണിക്കുന്ന ചെറുപ്പക്കാരുണ്ട്. രാത്രികാലങ്ങളില് പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെ പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ഏഴംഗ വിദ്യാര്‍ത്ഥി സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില് പ്രതീക്ഷിക്കാതെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യാത്രക്കാര്ക്ക് മുന്നിലെത്തി ഭയപ്പെടുത്തും.
തെരുവില് ഉറങ്ങിക്കിടക്കുന്നവരെയും ഇവര് ഭയപ്പെടുത്താറുണ്ട്. ആളുകളെ പേടിപ്പിച്ച് രസിക്കലാണ് പ്രധാന വിനോദം. സംഭവം പതിവായതോടെ ഇതുസംബന്ധിച്ച് യാത്രക്കാര് പോലീസില് പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് യശ്വന്ത് പൂര് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തിൽ പൊലിഞ്ഞ യുവദമ്പതികളുടെ മരണത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനാണ് രാവിലെ കാറിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടരയോടെ രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ തകർന്നുപോയി ബന്ധുക്കൾ. നൊമ്പരക്കാഴ്ചയായി ഇരുവരുടെയും മകൾ രണ്ടുവയസ്സുള്ള ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത് .
‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. സങ്കടം സഹിക്കാനാകാതെ എല്ലാവരും കണ്ണീരൊഴുക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽതന്നെയായിരുന്നു ഇഷാനി.
ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം.
മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
പതിവുപോലെ വെള്ളം കോരാനായി കിണറ്റിന്കരയിലെത്തിയതാണ് നക്കര വെള്ളാവൂര് വീട്ടില് ഭാര്ഗവന്. തൊട്ടി കിണറ്റിലേക്കിട്ടപ്പോള് ഒപ്പം കയറില്ലാതിരുന്നത് ശ്രദ്ധയില്പ്പെട്ടില്ല.
വെള്ളത്തിലേക്ക് തൊട്ടിമാത്രം വീണത് ആദ്യം ഞെട്ടലായി. തലേന്ന് രാത്രി പത്തുമണിക്കുശേഷവും തൊട്ടിക്കൊപ്പമുണ്ടായിരുന്ന കയര്, എവിടെപ്പോയിയെന്ന അന്വേഷണം ഒടുവിലെത്തിച്ചത് രണ്ട് മൃതദേഹങ്ങളിലേക്ക്.
അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ഈ ഗ്രാമം വെള്ളിയാഴ്‌ച രാവിലെ മിഴി തുറന്നത്. നക്കര വെള്ളാവൂര് ഹരിചന്ദ്രന്റെ (ഹരി) മരണവും ഭാര്യ ലളിതയുടെ കൊലപാതകവും നാടിനെ നടുക്കത്തിലാഴ്ത്തി.
നേരം പുലര്ന്നിട്ടും ഹരിചന്ദ്രന്റെ വീട്ടില് ആളനക്കമില്ലാതിരുന്നതാണ് അയല്വാസികളെ ആദ്യം സംശയത്തിലാഴ്ത്തിയത്. സമീപവാസിയും ബന്ധുവുമായ അഭിലാഷ് ഈ വിവരം ഹരിയുടെ ഇളയ മകന് ഗിരീഷിനെ അറിയിച്ചു.
കറുകച്ചാലിലായിരുന്ന ഗിരീഷ് സുഹൃത്ത് രാജിത്തിനെ വിവരമറിയിച്ചു. ഹരിയുടെയും ലളിതയുടെയും മൊൈബല് ഫോണിലേക്ക് ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആശങ്ക വര്ധിച്ചതോടെ ഗോവണിയുപയോഗിച്ച് വീടിന്റെ ടെറസിലേക്ക് അഭിലാഷും രാജിത്തും പ്രവേശിച്ചു.
ടെറസിലെ വാതില് ചാരിയിട്ടനിലയിലായിരുന്നു. ഇതുവഴി വീടിന്റെ താഴത്തെനിലയിലേക്കുള്ള പടികള് ഇറങ്ങവെ രാജിത്ത് കണ്ടത്, പടിക്കെട്ടിന്റെ കൈവരിയില് കയറുപയോഗിച്ച് കഴുത്തില് കുരുക്കിട്ടനിലയിലുള്ള ഹരിയുടെ മൃതദേഹമാണ്.
വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളില് നടത്തിയ പരിശോധനയില് കിടപ്പുമുറിയില് കൊല്ലപ്പെട്ടനിലയില് ലളിതയുടെ മൃതദേഹവും കട്ടിലിന് താഴെ കണ്ടെത്തി.
തോളത്തുണ്ടായിരുന്ന തോര്ത്ത് കടിച്ചുപിടിച്ചനിലയിലായിരുന്നു ഹരിയുടെ മൃതദേഹം. സമീപത്തെ കിണറ്റില്നിന്നു വെള്ളം കോരാനുപയോഗിച്ചിരുന്ന കയറാണ് ഹരിയുടെ കഴുത്തിലുണ്ടായിരുന്നത്.
ലളിതയുടെ നെറ്റിയില് ഇടതുവശത്തെ കണ്പുരികത്തിന് താഴെയായി ആഴത്തില് രണ്ട് മുറിവുകളാണുള്ളത്. കൊല ചെയ്യാനുപയോഗിച്ച കോടാലി രക്തംപുരണ്ടനിലയില് സമീപത്ത് തന്നെയുണ്ടായിരുന്നു.
മൃതദേഹ പരിശോധനയില് ഹരിയുടെ ഷര്ട്ടിന്റെ പോക്കറ്റില്നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘എനിക്ക് ജീവിതം മടുത്തു’വെന്ന് വലുതായി ഇതില് എഴുതിയിരുന്നു. ഹരി മാസങ്ങള്ക്ക് മുേന്പ ലഹരിവിമുക്തകേന്ദ്രത്തില് ചികിത്സ തേടിയിരുന്നതായി അന്വേഷണോദ്യോഗസ്ഥര് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെ ഹരിയുടെ വീടിന് സമീപത്തെ കിണറ്റിന്കരയില് വെള്ളമെടുക്കാനായി അയല്പക്കത്തെ സ്ത്രീ എത്തിയിരുന്നു. പുറത്ത് കാല്പ്പെരുമാറ്റം കേട്ട് ഹരി വീടിനുള്ളില്നിന്നു കര്ട്ടന് നീക്കി നോക്കിയിരുന്നു.
രാത്രി പത്തരയ്ക്ക് ശേഷമാണ് കൊലപാതകമുള്പ്പെടെ നടന്നതെന്നാണ് പോലീസ് നിഗമനം.
ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ
കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു. ജൊവാനയെ ഒരു മാലാഖയാക്കണമെന്ന് റിജോഷിന്റെ സഹോദരൻ ഫാദർ വിജേഷ് മുള്ളൂർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി. കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.‘
മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.
ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.
രാത്രി വേളാങ്കണ്ണിയാത്രയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. ആനി ജോൺസണെന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിങ്ങനെ:
തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി.
സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.
കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു. മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.
അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.
യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.
മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു.
ഭോപാലിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.
കാളമുറിയിൽ അമ്മയെയും മകനെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മകൻ മരിച്ചു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളമുറി പടിഞ്ഞാറുഭാഗം പുളിക്കൻ പരേതനായ പോളിന്റെ മകൻ റോയ് (34) ആണ് മരിച്ചത്. അമ്മ ആനി (60) ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയായിട്ടും ആരെയും വീടിനു പുറത്തുകാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്.
ഉടൻതന്നെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റോയ് മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
ഭാര്യയും കുട്ടികളുമൊത്ത് കാനഡയിലായിരുന്ന റോയ് കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തിയത്. സംഭവദിവസം അമ്മ ആനിയും റോയിയും മാത്രമാണ് വീട്ടിലുണ്ടായത്. അഞ്ജുവാണ് റോയിയുടെ ഭാര്യ. മക്കൾ: ഐറിൻ അന്ന റോയ്, ഏദൻ ഫിലിപ്പ് റോയ്. സഹോദരൻ: ലൂയി. ശവസംസ്‌കാരം ശനിയാഴ്‌ച 2.30-ന് പള്ളിനട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്‌സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.