മുംബൈ: മുംബൈയിൽ ചലച്ചിത്രനടി ബഹുനില കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. പേൾ പഞ്ചാബി(25) ആണു ഒഷിവാരയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ കെൻവുഡ് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിൽ പേൾ പഞ്ചാബി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണു പറയപ്പെടുന്നത്.
മദ്യ- കഞ്ചാവ് ലഹരിയിൽ തല ഭിത്തിയിലിടിപ്പിച്ചും ചവിട്ടിയും ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. മാമ്മൂട് ശാന്തിപുരത്തിനു സമീപം കാവുങ്കൽപ്പടിയിൽ വാടക വീട്ടിൽ താമസക്കാരനായ കോലത്ത്മലയിൽ സുബിൻ മോഹന്റെ(25) ഭാര്യ അശ്വതി(19)യാണ് കൊല്ലപ്പെട്ടത്. സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 10.30നാണ് ക്രൂരമായ ആക്രമണത്തിൽ അശ്വതിയുടെ തലയ്ക്ക് അതീവ ഗുരുതരമായ പരിക്കേറ്റത്. കറുകച്ചാൽ പോലീസ് എത്തി ആംബുലൻസിലാണ് അശ്വതിയെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അശ്വതി ഇന്നലെ പുലർച്ചെ 6.15നു മരിച്ചു. സംഭവസ്ഥലത്തുനിന്നു പോലീസ് വലയിലാക്കിയ സുബിൻ മാനസിക വിഭ്രാന്തി കാട്ടി അക്രമാസക്തനാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് നിരീക്ഷണത്തിൽ ഇയാളെ ചികിത്സയ്ക്കു വിധേയമാക്കിയിരിക്കുകയാണ്.
നേരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കൈയിൽ കടിച്ചും ഇയാൾ ബഹളം സൃഷ്ടിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഇയാൾ ഗാന്ധിനഗർ എസ്ഐ റെനീഷിന്റെ കൈക്കും കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്കു കൊണ്ടു പോകവേ പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് മൽപ്പിടിത്തത്തിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
പോലീസ് പറയുന്നതിങ്ങനെ: മദ്യത്തിനും കഞ്ചാവിനും അടിമയായ സുബിൻ നിരവധി ക്വട്ടേഷൻ, അടിപിടി, അക്രമ കേസുകളിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ പ്രതിയാണ്. മദ്യപിച്ച് വീട്ടിൽ എത്തി ഭാര്യയെയും മാതാപിതാക്കളെയും അക്രമിക്കുന്നതു പതിവാണ്. മദ്യലഹരിയിലായിരുന്ന സുബിൻ വ്യാഴാഴ്ച രാത്രി അശ്വതിയെ ക്രൂരമായി മർദിച്ചു. അർധരാത്രിയോടെ അശ്വതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചു. തലയുടെ പിന്നിൽ മാരകമുറിവേറ്റ് അശ്വതി നിലത്തു വീണു. തുടർന്ന് അശ്വതിയുടെ നെഞ്ചിൽ സുബിൻ ചവിട്ടിയതായി സുബിന്റെ അമ്മ കുഞ്ഞുമോൾ പറഞ്ഞതായി പോലീസ് പറഞ്ഞു. തടസം നില്ക്കാനെത്തിയ സുബിന്റെ പിതാവ് മോഹനനെയും മാതാവ് കുഞ്ഞുമോളെയും സുബിൻ മർദിച്ചു.
മോഹനൻ അറിയിച്ചതു പ്രകാരം കറുകച്ചാൽ പോലീസ് എത്തിയപ്പോൾ തുണികൊണ്ടു തലമൂടി രക്തം വാർന്നൊഴുകി അബോധാവസ്ഥയിൽ അശ്വതി നിലത്തുകിടക്കുകയായിരുന്നു. പോലീസ് കറുകച്ചാലിൽനിന്ന് ആംബുലൻസ് വരുത്തി അശ്വതിയെയും സുബിനെയും മോഹനനെയും കുഞ്ഞുമോളെയും അതിൽ കയറ്റി ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു. പോലീസ് പിന്നാലെ ജീപ്പിൽ അനുഗമിച്ചു. പുലർച്ചെ രണ്ടിന് അശ്വതിയെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. അശ്വതിയെ വിദഗ്ധ പരിശോധനയ്ക്കു ശേഷം ഉടൻ സർജറി തീവ്രപരിചരണത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സബ് കളക്ടർ ഈശ പ്രിയയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അശ്വതിയുടെ തലക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് പറഞ്ഞു.
റാന്നി ഉതിമൂട് സ്വദേശിനിയായ അശ്വതി മാതാവിന്റെ സഹോദരി താമസിക്കുന്ന കുന്നന്താനത്തിനടുത്തുള്ള മാന്താനത്ത് ഇടയ്ക്കിടെ പോകുകയും അങ്ങനെയുള്ള പരിചയത്തിൽ മാതൃസഹോദരിയുടെ അയൽവാസിയായ സുബിനുമായി അടുപ്പത്തിലാവുകയുമായിരുന്നു. പഠനം പൂർത്തിയായ ശേഷം സുബിൻ അശ്വതിയെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയായിരുന്നു. നാലു മാസം മുന്‍പാണ് സുബിനും കുടുംബവും മാമ്മൂട് കാവുങ്കൽപ്പടിയിൽ വാടകവീട്ടിൽ താമസത്തിനെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, കറുകച്ചാൽ സിഐ പി.എ. സലിം, എസ്ഐ രാജേഷ്കുമാർ, ഗാന്ധിനഗർ എസ്ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വര്ഗീയസംഘര്ഷമുണ്ടാക്കാന് ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി രാമകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.
ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയും തകര്‍ത്ത സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. സികെ പാറ ശാന്തിനഗര്‍സ്വദേശി രാമകൃഷ്ണനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.
ആരാധനാലയം തകര്‍ക്കാനുള്ള ശ്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോഹരന് ടി, സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത് കെആര്‍, എഎസ്ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ന്യൂഡൽഹി: പാക്കിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗുജറാത്തിലെ എല്ലാ തുറമുഖ തീരങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കടൽ മാർഗം കച്ച് മേഖലയിലൂടെ കമാൻഡോകൾ നുഴഞ്ഞു കയറുമെന്നാണ് മുന്നറിയിപ്പ്. വർഗീയ ലഹളയോ ഭീകരാക്രമണമോ ആകാം പാക് ലക്ഷ്യമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
തീരസംരക്ഷണ സേനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. കടൽ മാർഗം ആക്രമണങ്ങൾ നടത്താൻ പരീശീലനം ലഭിച്ച കമാൻഡോകളാണ് നുഴഞ്ഞുകയറ്റത്തിന് ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തുറമുഖങ്ങളിലെ മുഴുവൻ കപ്പലുകളും മറ്റെല്ലാ സംവിധാനങ്ങളും ഏത് അവസ്ഥയേയും നേരിടാൻ സജ്ജമായിരിക്കണമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
പ്രണയം നിരസിച്ച കാമുകിക്ക് സ്വന്തം കെെ മുറിച്ച് രക്തം നല്കാന് സുഹൃത്തിനെ ഏല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈ സ്വദേശിയായ കുമാരേശ പാണ്ഡ്യന് (36) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വര്‍ഷമായി കുമാരേശന് യുവതിയോട് പ്രണയമായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് പ്രണയം ബന്ധു കൂടിയായ 30കാരിയോട് അവര്‍ പറഞ്ഞപ്പോള്‍ നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
സുഹൃത്ത് മുത്തിവിനോടൊപ്പമാണ് കുമരേശന്‍ മദ്യപിച്ചിരുന്നത്.
പ്രണയം നിരസിച്ചതിന് പിന്നാലെ കുമാരേശനെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും യുവതി ബ്ലോക്ക് ചെയ്തതതും സഹിക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് മദ്യലഹരിയിൽ കൂടിയായിരുന്ന കുമാരേശന് കുപ്പി പൊട്ടിച്ച് വലത് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. രക്തം കുപ്പിയില്‍ ശേഖരിച്ച് മുത്തുവിനോട് കാമുകിയ്ക്ക് നല്കാന് പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന മുത്തുവിന് കുമാരേശനെ തടയാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ചികിത്സ നിഷേധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30ന് കുമരേശന്‍ മരണപ്പെടുകയായിരുന്നു
കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളിയായ വനിതാ സ്റ്റേഷൻമാസ്റ്ററെ അജ്ഞാത യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആറന്മുള സ്വദേശി അഞ്ജനയ്ക്കാണ് പരുക്കേറ്റത്. കഴുത്തിന് നേരിയ പരുക്കുള്ള അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി ഒന്നിന് എട്ടിമട റയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുറിയിലേക്ക് കയറി വന്ന യുവാവാണ് സ്റ്റേഷൻ മാസ്റ്ററായ അഞ്ജനയെ കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരുക്കേറ്റ യുവതിയെ പാലക്കാട് റയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 7.20 ന് ശേഷം എട്ടിമടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ ആരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ കണ്ടെത്താനായി പോത്തന്നൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നേരത്തെ എട്ടിമട, മദുക്കര പ്രദേശങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി എ.ആര് ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മോഹനന് വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുഞ്ഞിന് ഓട്ടിസം ആണെന്നുപറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സിച്ചത് എന്ന് കുട്ടിയെ അവസാനനിമിഷം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. മോഹനന്റെ നാട്ടുവൈദ്യത്തിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്.
ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:
മോഹനന് വൈദ്യര് എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു
ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.
യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.
പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രേമനൈരാശ്യത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ് മൂന്നാഴ്ച്ചയ്ക്കിടെ നാല് പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇന്നലെയാണ് അവസാനത്തെ സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്പില് ഇറക്കിവിട്ട് പ്രതി കടന്നുകളഞ്ഞു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടി നല്കിയ മൊഴി പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.റന്‍ഹൊള്ള സ്വദേശി പവന് കുമാറാണ് അറസ്റിലായത്. ബപ്റോള മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയം തകര്‍ന്നതിലുള്ള നിരാശയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നത്.