Crime

ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു എന്നാണ് മകളുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ പൊലീസിനു നൽകിയ വിവരം. ഇതു മുഴുവൻ ചെലവാക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും ജോലിക്ക് പോകാനും കൂട്ടാക്കിയില്ല.

ഇതിന്റെ പേരിൽ വീട്ടുകാരുമായി പിണങ്ങി ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഒരുവർഷമായി മകളുടെ ഒരു കാര്യങ്ങളും അറിയില്ല എന്നും മാതാപിതാക്കൾ പറ‍ഞ്ഞു.പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്.

വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.

തേക്കടിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്നാട് സ്വദേശി ജീവയുടേത് കൊലപാതകമാണെന്നും മറ്റു 2 പേരും തൂങ്ങി മരിച്ചത‌ാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മേയ് മുതൽ മൂവരും ലോഡ്ജിൽ താമസിക്കുകയായിരുന്നു.

ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് സൂചനകൾ. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശേഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

കെവിന്‍ വധക്കേസില്‍ നാളെ വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.

‌തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.

താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.

ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി.

അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണ്- ശ്വേത തിവാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.

നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.

മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തതിനെ തുടര്‍ന്ന് ഹോം സ്‌റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.

ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.

ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.

ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ്‌ പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

യുഎസ് ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്‌സ് ട്രാഫിക്‌സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ നിന്ന് രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതമുണ്ടായിരുന്നു.

എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും ജയില്‍വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അണ്‍സീല്‍ഡ് ഡോക്യുമെന്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2002 – 2005 കാലത്താണ് എപ്സ്റ്റീനെതിരെ ആദ്യം ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.

ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത് 2005ലാണ്. തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു

കൊച്ചിയിൽ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണാണ് മരിച്ചത്.

പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.   ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചി​റ്റി​ല​പ്പി​ള്ളി മു​ള്ളൂ​ർ​ക്കാ​യ​ലി​നു സ​മീ​പ​ത്തു​നി​ന്നും നി​ഷാ​ദ് ഹ​സ​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. നി​ഷാ​ദി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ പ്ര​തീ​ക്ഷ​യ്ക്കും അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.   നി​ഷാ​ദ് നാ​യ​ക​നാ​യി സം​വി​ധാ​നം ചെ​യ്ത പു​തി​യ സി​നി​മ ‘വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്’ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണു റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​ന്‍റെ വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ കുമാറിന്റെ ആമാശയത്തിൽ, പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവിക ഗന്ധം കണ്ടെത്തിയിരുന്നെന്നു സൂചന. ഇക്കാര്യം അന്നുതന്നെ പൊലീസിനെ അറിയിക്കുകയും രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ എറണാകുളത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായാണു വിവരം.

ആദിവാസി വിഭാഗക്കാരനായ കുമാറിന്റെ മരണത്തിൽ ഭാര്യയും കുടുംബാംഗങ്ങളും ദുരൂഹത ആരോപിച്ചിരിക്കെ, ഫൊറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലത്തിനും പ്രാധാന്യം കൽപിക്കപ്പെടുന്നു. സാധാരണഗതിയിൽ, പലപ്പോഴും മാസങ്ങളോളം വൈകാറുള്ള രാസപരിശോധനാ ഫലം വേഗം ലഭ്യമാക്കാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽകൂടി വേണ്ടി വരും.

സായുധസേനാ ക്യാംപിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്യാംപിൽ കുമാറിനു നേരെ ജാതി പറഞ്ഞുള്ള അധിക്ഷേപവും വിവേചനവും പീഡനവും നടന്നിരുന്നെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ട ഭാര്യ സജിനി, മർദനത്തിൽ കൊല്ലപ്പെട്ട കുമാറിനെ റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു.

ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല, ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ടോളിവുഡിന്റെ നടൻ മധുപ്രകാശിന്റെ ഭാര്യ ഭാരതിയാണ് ഹൈദരബാദിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മധു സിനിമ-സീരിയലുകളിൽ അഭിനയിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരം തർക്കമായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയനായ മധു ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജിമ്മിലായിരുന്ന മധു ഭാര്യയുടെ വാക്കുകൾ അവഗണിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

RECENT POSTS
Copyright © . All rights reserved