കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്കുനേരെ ആദ്യഭര്‍ത്താവിന്റെ ആസിഡാക്രമണം. ജോലികഴിഞ്ഞുമടങ്ങിവരും വഴിയാണ് യുവതിക്കുനേരെ ആസിഡൊഴിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആക്രമണം നടത്തിയ ശേഷം ഒാടിരക്ഷപ്പെട്ട യുവതിയുടെ ആദ്യഭര്‍ത്താവ് സുഭാഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ശരീരത്തിന്റെ പിന്‍ഭാഗത്താണ് ആസിഡ് വീണ് പൊള്ളലേറ്റിട്ടുള്ളത്,മേലാസകലം കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്,അപായപ്പെടുത്താല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും പരിക്കുകള്‍ മാരകമല്ല,വഴിയില്‍ ആക്രമണം നേരിട്ട യുവതി അടുത്തവീട്ടിലേക്ക് ഒാടികയറുകയായിരുന്നു.
ആറുമാസമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്,ബന്ധംവേര്‍പ്പെടുത്തിയ ശേഷം സുഭാഷ് യുവതിയെ ഫോണില്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു,വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷമാണ് ആക്രണം നടത്തിയിരിക്കുന്നത്.നാട്ടുാകര്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു,യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേർത്തു. മോട്ടോര്‍ വാഹനനിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്. നേരത്തെ വഫയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി നൽകിയിരുന്നു.
പ്രതിയെ രക്ഷിക്കാൻ തുടക്കത്തിൽ പൊലീസിന്റെ വൻ ഒത്തുകളി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതമായി. കേസ് വിചാരണയ്ക്കെത്തുമ്പോൾ പൊലീസിന്റെ ഒത്തുകളി പ്രതിക്കു ഗുണം ചെയ്യുമെന്നു സേനയിലെ ചിലർ പറയുന്നു. രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്കരമെന്നു വിദഗ്ധർ പറയുന്നു.
പൊലീസ് വീഴ്ചകൾ ഇങ്ങനെ
∙മദ്യലഹരിയിൽ കാറോടിച്ചു ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയിട്ടും കാറോടിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.
∙കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയാണെന്നു ശ്രീറാം പറഞ്ഞിട്ടും അവരെ ടാക്സി വിളിച്ചു പൊലീസ് വീട്ടിലെത്തിച്ചു.
∙സംഭവം വിവാദമായതോടെ 5 മണിക്കൂർ കഴിഞ്ഞ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തു.
∙ശ്രീറാമും യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാൻ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസർ ഉപയോഗിച്ചില്ല.
∙പരുക്കേറ്റെന്നു പറഞ്ഞ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് രക്തസാംപിളെടുക്കാൻ ആവശ്യപ്പെട്ടില്ല.
∙രക്തസാംപിൾ ശേഖരിച്ചത് അപകടം നടന്നു 10 മണിക്കൂറിനു ശേഷം മാത്രം.
∙വാഹനമോടിച്ച വ്യക്തിയുടെ പേരില്ലാതെയും മനപൂർവമല്ലാത്ത നരഹത്യയ്ക്കും മാത്രം എഫ്ഐആർ. വൈകുന്നേരും ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ്.
∙ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി.
∙വാഹനം അമിത വേഗത്തിലായിരുന്നോ എന്നു നിരീക്ഷണ ക്യാമറകൾ വഴി പരിശോധിച്ചില്ല.
∙കാർ ഓടിച്ചതു ശ്രീറാമെന്നു യുവതി പൊലീസിനും കോടതിക്കും മൊഴി നൽകിയിട്ടും കള്ളം പറഞ്ഞു കേസ് വഴിതെറ്റിക്കാൻ ശ്രമിച്ചതിനു കേസെടുത്തില്ല.
ശ്രീറാം നടത്തിയ 5 ഇടപെടലുകൾ
തിരുവനന്തപുരം ∙ അപകടത്തിന് ഇടയാക്കിയ കാർ യാത്ര ആരംഭിച്ചതു മുതൽ തുടങ്ങി നിയമലംഘനം. അപകടശേഷം അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തി. ഒടുവിൽ തെളിവുകളും മൊഴികളും എതിരായതോടെ അറസ്റ്റ് അനിവാര്യമായി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമവിരുദ്ധ ഇടപെടലുകൾ ഇങ്ങനെ
1. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും പൊലീസിന്റെ ശക്തമായ നിരീക്ഷണമുള്ളതുമായ റോഡിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ചു.
2. അപകടം നടന്നപ്പോൾ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞു: ‘കാറോടിച്ചത് ഞാനല്ല, വഫ ഫിറോസാണ്’. ആൾമാറാട്ടത്തിലൂടെ കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമം.
3. ആരാണെന്നു പൊലീസ് ചോദിച്ചപ്പോൾ ഡോക്ടറെന്നു മറുപടി.
4. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ ഒഴിവാക്കാൻ ശ്രമം.
5. പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്കു പോകണമെന്നു ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തപ്പോൾ പോയതു സ്വകാര്യ ആശുപത്രിയിലേക്ക്.
സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.
പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം.
വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.
ആസാമിലെ ഗോഹട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് വധശിക്ഷ. കോളേജ് വിദ്യാര്‍ത്ഥിയായ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ കാമുകന്‍ ഗോവിന്ദ് ശിഘാളിനെയാണ് കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്.
2017 ഡിസംബറില്‍ കാമുകന്‍ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു.
2017 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോവിന്ദയുടെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയില്‍ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്നു കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേര്‍ന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തി.കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30 കോടതി കണ്ടെത്തിയിരുന്നു.
വാഹനപകടത്തില്‍ പരിക്കേറ്റ് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിക്ക് ന്യൂമോണിയ ബാധിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്.
അതേസമയം, ഉന്നാവ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലിലെത്തിയാണ് സിബിഐ സംഘം എംഎല്‍യെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.സംഭവത്തിൽ ശ്രീരാമിനെ കുടുക്കിയത് സഹയാത്രികയായ യുവതി വഫാ ഫിറോസിന്റെ മൊഴിയാണ്. ശ്രീറാം തന്നെയാണ് സംഭവസമയത്ത് കാറോടിച്ചതെന്നാണ് വഫ നൽകിയ മൊഴി എന്നാണ് വിവരം. ഫെയ്സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.
ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി. വഫ ഫിറോസിനെ വിട്ടയക്കും.ഇന്ന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ളബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.
പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം. വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി.
തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി.
ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സംഭവത്തിന്‍റെ ഗൗരവം മനസിലായതോടെ താനല്ല ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. യുവതിയെ പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ച പൊലീസ് രക്തസാംപിള്‍ ശേഖരിച്ചെങ്കിലും ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.
മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിലേക്ക് നയിച്ച അപകടത്തെ തുടര്‍ന്ന് സിറ്റിപൊലീസ് കമ്മീഷണര്‍, ജോയിന്‍ കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി. നിലവില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ ഇനി പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരുമെങ്കിലും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്താല്‍ പുതിയ മോട്ടോര്‍വാഹനവകുപ്പ് നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിലായിരിക്കും അദ്ദേഹം പ്രതിയാവുക. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളില്‍ ലൈസന്‍സ് ആജീവനാന്തം സസ്പെന്‍ഡ് ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും.
തിരുവനന്തപുരം: സർbs ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഡി.ധനസുമോദ്. കാറിൽ വന്നിറങ്ങിയ ആൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയിൽ ആയിരുന്നെന്നും ധനസുമോദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ധനസുമോദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാത്രി 12.55 ന് മ്യൂസിയത്തിനടുത്തെ പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു. ആംബുലൻസ് ഇതിനിടയിൽ എത്തി. പരുക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.
കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു. മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്ക്കോളാൻ പൊലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ് പൊലീസ് ചോദിച്ചു. സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പൊലീസ് ചോദിച്ചില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു. കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പൊലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പൊലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.
വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പൊലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു. അവരുടെ ഫോൺ നമ്പറും പൊലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ് ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി. കേടാണോ എന്ന് സംശയം ആയപ്പോൾ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോ ചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്. രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത് ആണ്.
അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്. മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പൊലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പൊലീസ് നടത്തി കാണുമായിരിക്കും.
ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട മരണത്തിന്റെ അന്വേഷണ നടപടിക്രമങ്ങളില്‍ പൊലീസിന് വന്‍ വീഴ്ച. അപകടസമയത്ത് വാഹനം ഒാടിച്ചത് സുഹൃത്ത് വഫയാണന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വാഹനമിടിച്ച സമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.
അതേസമയം അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.
രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ക്രൈം നമ്പര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു.
അതിനിടെ പൊലീസിന്റെ വീഴ്ച മറച്ചുവച്ചുകൊണ്ടാണ് പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാഹനമോടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ പേര് പുറത്തുവിടും. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുത്തിട്ടില്ലെന്നും നിയമം പാലിച്ചുമാത്രമേ രക്തസാംപിള്‍ എടുക്കാന്‍ പറ്റൂവെന്നും കമ്മിഷണര്‍ പറഞ്ഞു. എല്ലായിടത്തും ക്യാമറകള്‍ വയ്ക്കാന്‍ പറ്റില്ല. ഫൊറന്‍സിക് പരിശോധന നടത്തും, ശാസ്ത്രീയ അന്വേഷണത്തിനായി സിസിടിവി പരിശോധിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ സമ്മതമില്ലാതെ രക്തം പരിശോധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസിന്റെ വാതില്‍പാളി തലയിലിടിച്ചു റോഡില്‍ വീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ആല്‍ത്തറ ഗായത്രിയില്‍ പരേതനായ എസ് ഷാജീസിന്റെയും കിളിമാനൂരില്‍ ഗായത്രി സ്റ്റുഡിയോ നടത്തുന്ന റീഖയുടെയും മകള്‍ ഗായത്രി എസ് ദേവി (19 വയസ്) ആണ് മരിച്ചത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ഗായത്രി.
കോളജിനു മുന്നിലെ സ്‌റ്റോപ്പില്‍ രാവിലെ 8.20ന് ആയിരുന്നു അപകടംമുണ്ടായത്. ബാലസുബ്രഹ്മണ്യം എന്ന ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ വാതിലിന്റെ പൂട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗിന്റെ വള്ളി കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്. ഇതറിയാതെ മുന്നോട്ടെടുത്ത ബസ് ഗായത്രിയെ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. പിന്നീടു റോഡില്‍ തെറിച്ചുവീണെന്നും പൊലീസ് പറഞ്ഞു.
ഗുരുതര പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി ബെല്ലടിച്ച കണ്ടക്ടറുടെയും അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെയും പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി നഗരൂര്‍ പൊലീസ് അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം.പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.
പുരുഷനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായാണ് മനസിലാക്കുന്നതെന്ന് സംഭവസമയത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.