Crime

കമ്പി കയറ്റിപോകുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ശ്രേധേഷ് (21) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

കമ്പി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിലായിരുന്ന യുവാവിന് പെട്ടെന്ന് ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് തലയിൽ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.

ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.

വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

പറവൂരിൽ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി (27), മകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരുടെയും മൃതദേഹം പറവൂർ റയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചതിന് ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതിയാണ് നടുക്കുന്ന സംഭവം.

സവാഫ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. ശേഷം അഞ്ചാം ക്ലാസുകാരിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു.

നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധായപകന്റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് ഒരു അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനശ്രമം പുറത്തറിഞ്ഞത്.

ഇതോടെ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രപരമായി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സവാഫിനെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

ഭർതൃവീട്ടിൽ ആത്മഹത്യശ്രമം നടത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശിനി സഫ്വാന (23) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആത്മഹത്യ ശ്രമത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു.

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഫ്‌വാന ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. അതേസമയം സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം ഭർത്താവും കുടുംബവും ഉപദ്രവിച്ചിരുന്നതായി സഫ്‌വാനയുടെ പിതാവ് മുജീബ് ആരോപിച്ചു. ഒന്നര വയസ് പ്രായമായ കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ഭർതൃ മാതാവ് സഫ്‌വാനയെ ക്രൂരമായി മർദിച്ചിരുന്നതായും മുജീബ് പറഞ്ഞു.

അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപാഠി. സ്‌കൂളിലെ ഡെസ്കിലും, ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ 25000 രൂപ പിഴ നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും റിയയുടെ സഹപാഠി പറയുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപികയ്‌ക്കെതിരെ കുറിപ്പെഴുതിവെച്ച് കണ്ണൂർ സ്വദേശി പ്രവീണിന്റെ മകൾ റിയ ജീവനൊടുക്കിയത്.

ഡെസ്കിലും,ചുമരിലും മഷിയായതിനെ തുടർന്ന് അധ്യാപിക റിയയെ വഴക്ക് പറഞ്ഞു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ട് ടീച്ചർ കേട്ടില്ല പിഴ നൽകണമെന്ന് ഭീഷണപ്പെടുത്തി. റിയയുടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗത്വം റദ്ദ് ചെയ്യുമെന്നും അദ്ധ്യാപിക റിയയോട് പറഞ്ഞതായി സഹപാഠി വ്യക്തമാക്കി. റിയ വളരെ വിഷമത്തോടെയാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയതെന്നും സഹപാഠി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ റിയ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അധ്യാപികയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപികയാണെന്ന് റിയ എഴുതിയ കുറിപ്പിൽ പറയുന്നു. രക്ഷിതാവിനെ വിളിച്ചിട്ട് വന്നാൽ മാത്രമേ ക്ലാസ്സിൽ കയറാൻ അനുവദിക്കൂ എന്ന് പറഞ്ഞോടെ റിയ കൂടുതൽ സമ്മർദ്ദത്തിലാകുകയായിരുന്നു.

ഉപ്പള തലപ്പാടിയിൽ ഗ്രൈൻഡറിൽ ഷാൾ കരുങ്ങി യുവതിക്ക് ദാരുണാന്ത്യം. തൂമിനാട് ലക്ഷം വീട് കൊലനയിലെ രഞ്ജന്റെ ഭാര്യ ജയശീല (24) ആണ് മരിച്ചത്. ബേക്കറിയിൽ പലഹാരമുണ്ടാക്കുന്നതിനിടെയാണ് അപകടം നടന്നത്. കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജയശീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കർണാടക സ്വദേശികളായ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയശീല. ഒരു വർഷം മുൻപാണ് വിവാഹിതയായി ഉപ്പളയിലെത്തിയത്. അതേസമയം ശനിയാഴ്ച ജയശീലയുടെ പിറന്നാളിയിരുന്നു.

 

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി.

യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി കുഴിയിൽ വീണത്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദുബായ് മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികൾക്കു മുൻപിൽ കറുത്ത ബാഗിൽ യുവാവിന്‍റെ മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു.

ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണ്. കൊന്നതും ഇയാളുടെ നാട്ടുകാരായ സംഘം. കേസിന്റെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ചൈനക്കാരനെ മർദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെ രൂപീകരിച്ചു.

RECENT POSTS
Copyright © . All rights reserved