ബലാത്സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ പോലീസ് ഓഫീസര്‍ രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി വനിതാ മെറ്റ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പോലീസ് സേനയില്‍ നിലനിന്ന ‘നിശബ്ദതാ’ സംസ്‌കാരം മൂലം ആരും തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നാണ് സംഭവം നടന്നതിന് പിന്നാലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചത്. ഐഡന്‍ഡിറ്റി സംരക്ഷിക്കാനായി മിഷേല്‍ എന്നുമാത്രം വിളിക്കുന്ന ഈ ഓഫീസറെ 2004-ലാണ് കാരിക്ക് തന്റെ വീട്ടില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. മറ്റൊരു ബലാത്സംഗ കേസില്‍ കുറ്റം ചുമത്തിയ 2021 വരെ ഈ ഓഫീസര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഇരകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് കാരിക്കിനെ ‘ഭീകരന്‍’ എന്നു വിശേഷിപ്പിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.
ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളികളില്‍ ഒരാളെന്ന് കാരിക്ക് കുപ്രശസ്തി നേടിക്കഴിഞ്ഞു. ഒരു സ്ത്രീയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാരിക്ക് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നും, മറ്റൊരു ഇരയ്ക്ക് നേരെ പോലീസ് ബാറ്റണ്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ വിശദമാക്കപ്പെട്ടു. മറ്റൊരു ഇരയ്ക്ക് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്ത കാരിക്ക് താനാണ് ബോസെന്ന് ഓര്‍മ്മിക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടന്‍ കണ്ട ഏറ്റവും ക്രൂരന്‍മാരായ ബലാത്സംഗ കുറ്റവാളികളില്‍ ഒരാളാണ് 48-കാരനായ മുന്‍ പോലീസ് ഓഫീസറെന്ന് രാജ്യം തിരിച്ചറിഞ്ഞത്. ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് എതിരെ 49 കുറ്റകൃത്യങ്ങളാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ഇതില്‍ 24 ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. 2003 മുതല്‍ 2020 വരെ പോലീസില്‍ സേവനം നല്‍കവെയാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. 17 വര്‍ഷക്കാലം നീണ്ട പീഡന പരമ്പരയില്‍ കാരിക്ക് തന്റെ വലയില്‍ വീഴുന്ന സ്ത്രീകള്‍ എന്ത് കഴിക്കണം, ആരോട് സംസാരിക്കണം എന്നീ കാര്യങ്ങള്‍ വരെ നിയന്ത്രിച്ചിരുന്നു. തന്റെ വീട്ടിലെ സ്റ്റെയറിന് കീഴിലെ കബോര്‍ഡില്‍ സ്ത്രീകളെ നഗ്നരാക്കി പത്ത് മണിക്കൂര്‍ വരെ അടച്ചിട്ടും ഇയാള്‍ ക്രൂരത കാണിച്ചിരുന്നു. ഒന്‍പത് തവണ പരാതി ലഭിച്ച ശേഷമാണ് കാരിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായത്.
കാസർഗോഡ് ബദിയടുക്ക ഏല്ക്കാനയിലെ റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ മുപ്പതുകാരിയായ നീതു കൃഷ്ണൻറെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ കാമുകൻ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ പിടിയിലായിരുന്നു.തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത് .
ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ നീതുവിനെ കൊലപ്പെടുത്തിയ ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി എന്നാണ് ആന്റോ പറയുന്നത് . ഇഷ്ടപ്പെട്ട വ്യക്തികളോട് ഭ്രാന്തമായ സ്നേഹം കാട്ടിയിരുന്ന ആളായിരുന്നു ആന്റോ .
നീതുവിനെ കൊലപ്പെടുത്തിയശേഷം നീതുവിനോടുള്ള സ്നേഹം ഇരട്ടിച്ചു .അതുകൊണ്ടാണ് രണ്ടുദിവസം നീതുവിന്റെ മൃതദേഹത്തോട് ഒപ്പം കിടന്നുറങ്ങിയത് .വളരെ ക്രൂരമായ രീതിയിലാണ് ആന്റോ നീതുവിനെ വകവരുത്തിയത്. കഴുത്തിൽ കുരുക്കിട്ട് തല ഇടിച്ചു ബോധം കെടുത്തി മറ്റൊരു കുരുക്ക് കൂടി കയ്യിലും കാലിലും കെട്ടി പുറത്ത് കൊണ്ട് തള്ളാൻ ആയിരുന്നു ആന്റോയുടെ ശ്രമം .ഈ ശ്രമം വിജയിച്ചില്ല .പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിത്തൂക്കി ശ്രമിച്ചു .എന്നാൽ ഒറ്റയ്ക്ക് അതിനു കഴിഞ്ഞിരുന്നില്ല. ശേഷം ആന്റോ നീതുവിനൊപ്പം കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു.
തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ വന്നപ്പോൾ വീട് പൂട്ടി കടന്നു കളയുകയായിരുന്നു .ബദിയടുക്ക ഏല്ക്കാനയിലെ ഷാജിയുടെ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയവരാണ് നീതുവും ആന്റോയും .ഇവർ താമസിച്ചിരുന്നത് നാലുകെട്ടിന് സമാനമായ വീടിനകത്ത് ആയിരുന്നു യുവതിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകിട്ടോടെ മേൽക്കൂരയിൽ കയറി നോക്കിയപ്പോൾ മൃതദേഹം കാണുകയായിരുന്നു .ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബദിയടുക്ക ,എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുള്ളതാണ്. അതിൽ ഒരു മകളുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനു ശേഷമാണ് ആന്റോയുടെ കൂടെ ജീവിതമാരംഭിച്ചത് .ഇരുവരും നാലുവർഷമായി ഒരുമിച്ച് ജീവിച്ചു വരികയാണ്. ആന്റോ മൂന്ന് വിവാഹം കഴിച്ചത് ആളാണെന്നാണ് വിവരം .ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ശേഷം യുവതിയെ പുറത്ത് ഒന്നും കണ്ടില്ല എന്നുമാണ് അയൽവാസികൾ പറഞ്ഞത് . ടാപ്പിംഗ് ജോലിക്കായി ഒന്നരമാസം മുമ്പാണ് ഇരുവരും എത്തിയത്.
അർധരാത്രി നിങ്ങളുടെ വീട്ടിലെത്തി ആരോ ഡോർബെൽ അടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സാധ്യത ഒന്നാലോചിക്കാമോ? ഒടുവിൽ അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഡോർബെൽ അടിക്കുന്നതായി ഒരു പ്രേതരൂപത്തെ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ, അതീന്ദ്രിയ ശക്തികളെ പഴിച്ച് പേടിച്ചു ജീവിക്കാൻ നിങ്ങൾ തയ്യാറാവുമോ?
ഇത്തരത്തിൽ ഓടിനടന്നു ഡോർബെൽ അടിക്കുന്ന രൂപം പ്രേതമല്ല, അതൊരു മനുഷ്യനാണ് എന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. നഗ്നയായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഭീതി സൃഷ്‌ടിച്ചത്.
ഉത്തർപ്രദേശിലെ റാംപൂരിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘പ്രേതം’ ആരെന്ന് ഒടുവിൽ പോലീസ് കണ്ടെത്തിയത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞത ‘പ്രേതത്തെ’ പേടിച്ചു ഇത്രനാളും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ കഴിഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടിയാണ് പൊലീസിന് തലവേദനയായത്. മാനസിക പ്രശ്നങ്ങളുള്ള യുവതിയാണ് ഇത്രയുംനാൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെ നടപടിയായി.
ബറേലി ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്‌നത്തിന് ചികിത്സയിൽ കഴിഞ്ഞ യുവതിയാണ് ഇതിനു പിന്നിലെന്ന് പോലീസ്. അഞ്ചു വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്കുമേൽ നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശം നൽകിയതായി പോലീസ്.
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും രാംപൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
‘സ്ത്രീയെ ആരെങ്കിലും കണ്ടാൽ, ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. തുടർന്ന് അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കുക,’ പോലീസ് പറഞ്ഞു.
#Rampur #viralvideo बिना कपड़ो वाली लड़की का वीडियो,
लोगों को दे रही है जान से मारने की धमकी,
ये वायरल वीडियो रामपुर जिले के मिलक थानाक्षेत्र का बताया जा रहा है,
सीसीटीवी में दूसरों के घर की बजा रही है घण्टी…#Trending @rampurpolice @wpl1090 @UPPViralCheck @UpPolicemitra pic.twitter.com/tZ4MyNgN0J— Atal Tv (@AtalTv_UP) February 2, 2023
ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്.
ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് യുവതി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുവരുന്നതിനിടെ പ്രതിയും ആംബുലന്‍സില്‍ കയറി.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൂടെ കയറിയ ഇയാള്‍ രോഗിയുടെ മുറിയില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഈ വിവരം യുവതി നഴ്സിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. നഴ്സ് ഉടനെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെ പ്രതിയെ പിടികൂടി.
ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ചൈന ടൌൺ, തൽസമയം ഒരു പെൺകുട്ടി, എൻട്രി തുടങ്ങിയവ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു രഞ്‌ജി ഹരിദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശങ്ങളും നേരിടാറുണ്ട്.
ഇപ്പോഴിതാ പരിപാടികൾക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ചു പോകാറുള്ളൂ എന്നുപറഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് രഞ്ജിനി ഹരിദാസ്. തനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് പരിപാടിക്ക് പോയാൽ പരിപാടി കഴിഞ്ഞ ഉടനെ അവിടെനിന്നും തിരുച്ചുപോകുമായിരുന്നു രഞ്ജിനി. എന്നാൽ അങ്ങനെ ഒരു സ്ഥലത്ത് ചെന്നപ്പോൾ തിരിച്ചു വരാൻ കഴിയാതെ വന്ന അവസ്ഥയെകുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. റെഡ്കാർപെറ്റിൽ അഥിതിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരാൾ തന്റെ അടുത്തുവന്ന് പേയ്‌മെന്റ്ന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. രാത്രി ആയിരുന്നു ആയാൾ തന്റെ അടുത്ത് വന്നത്. ഇന്ന് നിന്നിട്ടു നാളെ പോയാൽ മതിയല്ലോ എന്ന് ആയാൾ തന്നോട് ചോദിചെന്നും എന്നാൽ തനിക്ക് ഇന്നുതന്നെ വീട്ടിൽ പോകണമെന്നു താൻ പറഞ്ഞെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇന്ന് രാത്രി അയാളോടൊപ്പം കിടന്ന് രാവിലെ സന്തോഷത്തോടെ പോകുമെന്ന് താൻ കോഡിനേറ്ററോട് പറഞ്ഞതായി ആയാൾ തന്നോട് പറഞ്ഞു. എന്നാൽ അതിന്റെ സത്യാവസ്ഥ അറിയുവാൻവേണ്ടി താൻ അവിടുത്തെ ആൾക്കാരെയും ഡ്രൈവറെയും വിളിച്ചു വരുത്തി ചോദിച്ചു.
ചേട്ടനോട് താൻ പറഞ്ഞിരുന്നോ ഇദ്ദേഹത്തിന്റെ കൂടെ ഇന്ന് കിടന്നുറങ്ങുമെന്നും അതിനുവേണ്ടി ഞാൻ കാശ് വാങ്ങിയെന്നുമൊക്കെ. അപ്പോൾ അയാൾ ഇല്ലെന്ന് പറഞ്ഞു. അതോടെ ആ പ്രശ്‌നം അവിടെ കഴിഞ്ഞെന്നും രഞ്ജിനി പറയുന്നു. എന്നാൽ താരത്തിന്റെ ഈ തുറന്നു പറച്ചിൽ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.
തൊടുപുഴയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ചിറ്റൂർ സ്വദേശിനി സിൽന (20) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഡിസംബർ 30 ന് സിൽനയുടെ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് സിൽനയുടെ പിതാവ് ആന്റണി (62) മാതാവ് ജെസി (56) എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവ് ജെസി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ആന്റണി ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു.
കൂലിപ്പണിക്കാരനായ ആന്റണിക്ക് കടബാധ്യതയുള്ളതായാണ് വിവരം. ആന്റണിയുടെ ഭാര്യ ജെസി തൊടുപുഴയിൽ ബേക്കറി നടത്തി വരികയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ വീടിന്റെ വാടക മാസങ്ങളായി നൽകിയിട്ടില്ലെന്നാണ് വിവരം.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവായി ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന വിവരമുള്ളത്.
കൂടത്തായി കേസില്‍ പ്രതിയായ ജോളി ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ 2002-ല്‍ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും ബന്ധുക്കളായ മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.
അതേസമയം, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാത്തതന്നാണ് നിലവിലെ നിഗമനം. വിഷാംശം തെളിയിക്കാനായി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണ്.
2019-ലാണ് നാടിനെ ഞെട്ടിച്ച് കൂടത്തായി കേസിലെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. റീജണല്‍ ഫൊറന്‍സിക് ലാബിലും ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.
14 വര്‍ഷത്തിനിടെ ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കൂടത്തായി കേസ്.
ഏഴു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസ്സുകാരൻ അടുത്തുള്ള വീട്ടിൽനിന്നു ടയർ എടുത്തുകൊണ്ടുവന്നെന്നും ഇതിനു ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.
കൂടാതെ, കണ്ണിൽ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയൽവാസികളും വാർഡ് അംഗവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നു പൊലീസ് അറിയിച്ചു.
കൊല്ലത്ത് വീട്ടമ്മയെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ഷീലയുടെ മരണത്തില്‍ പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്ന് ഷീല ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം.
ഇക്കാര്യം മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ഷീലയെ നിധിന്‍ ക്രൂരമായി മര്‍ദിച്ചത്.
ഈ സംഭവം കഴിഞ്ഞ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.
വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സൻജിത്ത് പാസ്വാൻ (33) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ പൂനം ദേവി (30) അറസ്റ്റിലായത്. വേങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലപ്പുറം കോട്ടയ്ക്കലിലെ വാടക ക്വട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവ് വയറുവേദനയെ തുടർന്ന് മരിച്ചു എന്നായിരുന്നു ഇവർ മറ്റുള്ളവരോട് പറഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൻജിത്ത് പാസ്വാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പൂനം ദേവി പ്രണയത്തിലായതിനെ തുടർന്നാണ് സൻജിത്ത് പാസ്വാൻ ഭാര്യയേയും മക്കളെയും കൂട്ടി മലപ്പുറത്തെത്തിയത്. എന്നാൽ ഭാര്യ ഫോൺ വഴി യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. താൻ ബന്ധം തുടരുന്ന വിവരം ഭർത്താവ് അറിഞ്ഞതോടെ സൻജിത്ത് പാസ്വാനെ കൊലപ്പെടുത്താൻ പൂനം ദേവി തീരുമാനിക്കുകയായിരുന്നു.
രാത്രി ഉറങ്ങി കിടക്കുകയായിരുന്ന സൻജിത്ത് പാസ്വാന്റെ കൈയ്യും കാലും കൂട്ടികെട്ടിയതിന് ശേഷം കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് കെട്ടുകൾ അഴിച്ച ശേഷം തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവരോട് ഭർത്താവിന് സുഖമില്ലെന്ന് പറയുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിനും ശരീരത്തിലും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് പൂനം ദേവിയെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നും ഭർത്താവ് ജീവനോടെ ഉണ്ടെങ്കിൽ ആ ബന്ധത്തിന് സമ്മതിക്കില്ലെന്നും കരുതിയാണ് കൊലപാതകം നടത്തിയതെന്നും പൂനം ദേവി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.