മനുഷ്യാവകാശം എന്നൊന്നുണ്ട്. യുദ്ധമില്ലാത്ത മേഖലകളില്‍ സ്വാഭാവികമായും ഇത് പാലിക്കപ്പെടാറുമുണ്ട്. എന്നാല്‍ ചൈനയിലെ ഒരു ഓഫീസില്‍ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരെ പോലും നാണിപ്പിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാത്തതിനും സെയില്‍സ് ടാര്‍ജറ്റ് നേടാത്തതിനുമാണ് ചൈനയിലെ ഒരു ഹോം റിനോവേഷന്‍ കമ്പനി അതിക്രൂരമായ രീതിയില്‍ ജീവനക്കാരെ ശിക്ഷിക്കുന്നത്.
നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുന്നത് മുതല്‍ പ്രാണികളെ തീറ്റിക്കുന്നത് വരെ നീളുന്നു ശിക്ഷാവിധികള്‍. ഇതിന് പുറമെ തല മൊട്ടയടിപ്പിക്കുക, കക്കൂസിലെ പാത്രത്തില്‍ നിന്നും വെള്ളം കുടിപ്പിക്കുക, ബെല്‍റ്റിന് അടിക്കുക, ശമ്പളം ഒരു മാസത്തേക്ക് തടഞ്ഞ് വെയ്ക്കുക തുടങ്ങി പ്രാകൃതമായ ആചാരങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് നാണംകെടുത്തുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോശം പ്രകടനം കാഴ്ചവെച്ചതിന് ശിക്ഷ ഏറ്റുവാങ്ങുന്ന ജോലിക്കാരാണ് ഇതെന്ന് ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗിസോ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ ശിക്ഷാ നടപടികളില്‍ മനംനൊന്ത് നിരവധി ജീവനക്കാര്‍ രാജിവെയ്ക്കുന്നുണ്ട്. മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കവെയാണ് ഈ അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം മുതലാണ് കമ്പനി നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയത്. ജോലിക്ക് ലെതര്‍ ഷൂ ധരിക്കാതെ വരികയോ, ഫോര്‍മല്‍ വസ്ത്രം ധരിച്ചില്ലെങ്കിലോ 50 യുവാന്‍, ഏകദേശം 7.20 ഡോളറാണ് പിഴ ഈടാക്കുക.
എന്തായാലും സംഭവം പുറത്തുവന്നതോടെ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചു. അപമാനിക്കല്‍ പരിപാടിക്ക് നേതൃത്വം കൊടുത്ത മൂന്ന് മാനേജര്‍മാര്‍ക്ക് 10 ദിവസത്തെ ജയില്‍ശിക്ഷയാണ് നല്‍കിയത്. ചൈനയിലെ തൊഴില്‍ സാഹചര്യങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. പ്രത്യേകിച്ച് നാമമാത്രമായ ശമ്പളവും, താമസിക്കാന്‍ കുടുസ്സ് മുറികളും നല്‍കുന്നുവെന്നാണ് പ്രധാന പരാതി.
	
		

                    
                    
                    
                    
                    
                    
അതേസമയം സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സനലിന്റെ വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നു.
                    
                    
രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത് എന്നു പറയുന്നതില്‍ തെറ്റില്ല. ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ശ്രമിക്കുന്നു… മറ്റൊരാള്‍ ഭക്തിസൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.. മറ്റൊരാള്‍ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പ്രസംഗിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡോ. എംവി നാരായണന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകള്‍ എന്നല്ല, യഥാര്‍ത്ഥ ഭക്തരാരും തന്നെ ശബരിമലയില്‍ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.
താഴെയുള്ള ചിത്രങ്ങള്‍ കഥ മുഴുവന്‍ പറയും. ഒന്നില്‍, 52 വയസ്സായ ഒരു സ്ത്രീയെ, ‘അവളെ അടിച്ചു കൊല്ലടാ’ എന്ന് ആര്‍ത്തട്ടഹസിച്ച്, കടിച്ചുകീറാന്‍ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയില്‍, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാന്‍ ഓങ്ങുന്ന ഒരു ‘യുവഭക്തന്‍’. രണ്ടാമത്തേതില്‍, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘ യുവ അയ്യപ്പഭക്തന്’.
ഇവരും, പിന്നെ പതി നെട്ടാം പടിയില്‍ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താന്‍ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കില്‍ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.
അവര്‍ക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികള്‍ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളില്‍ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയര്‍ത്തപ്പെടുന്ന അധികാരമാണ്.
                    
                    



