Crime

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ച അ​ധ്യാ​പി​ക​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഷീ​ല അ​രു​ൾ റാ​ണി​യെ​യാ​ണ് ഡി​ഡി​ഇ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.  ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കു​ട്ടി​യെ അ​ധ്യാ​പി​ക മ​ർ​ദ്ദി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ വ​ടി​കൊ​ണ്ട് ത​ല്ലി​യ ഒ​രു​പാ​ട് പാ​ടു​ക​ൾ ക​ണ്ട​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ വി​വ​രം തി​ര​ക്കി​യ​ത്.

വെ​ള്ളം പോ​ലും കു​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ കു​ട്ടി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.  പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മാ​പ്പ് പ​റ​ഞ്ഞ് ത​ടി​യൂ​രാ​നും അ​ധ്യാ​പി​ക ശ്ര​മി​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് 12 പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ധ്യാ​പി​ക​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു.

ചങ്ങനാശ്ശേരിയിൽ പൊലീസ് ചോദ്യം ചെയ്യലിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനിൽ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇ‍ന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത് . ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു

ഇതിനിടെ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നു‍. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ  പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മ പറഞ്ഞു.

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്‍റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്‍റെ വീട്ടിൽ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് പൊലീസ് മർദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വർണ പണിക്കാരനായ സുനിൽ ഒരു വർഷം മുൻപാണ് ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.

റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു. സഹോദര​നെയും കുത്തിപ്പരിക്കേൽപിച്ചു. നവാൽ എന്ന്​ പേരുള്ള കുട്ടിയാണ്​ കൊല്ലപ്പെട്ടത്​. നവാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരൻ അലിക്ക് (14) ​ മുറിവേറ്റത്.​ സാരമായി പരിക്കേറ്റ അലി തീവ്ര പരിചരണവിഭാഗത്തിലാണ്​. റിയാദിൽ ബുധനാഴ്​ചയാണ്​ ദാരുണ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ്​ ജോലിക്ക്​ പോയതായിരുന്നു. എ​േത്യാപ്യക്കാരിയാണ്​ കുറ്റകൃത്യം ചെയ്​തത്​. അക്രമം കാട്ടിയ ശേഷം ഇവർ റൂമിൽ കയറി ഒളിച്ചു. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരൻ മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ്​ ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ്​ എത്തു​േമ്പാഴേക്കും പെൺകുട്ടി മരിച്ചിരുന്നു.

Image result for Maid stabs child to death in Saudi, tries to kill

അലിയെ 14 തവണ വേലക്കാരി കുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു. ഇഖാമയുടെ കാലാവധി തീർന്നതിനാൽ അവരെ നാട്ടിലയക്കാൻ തീരുമാനിച്ചതായിരുന്നു എന്ന്​ കുട്ടികളുടെ പിതാവ്​ അൽ ഖറാനി പറഞ്ഞു.
മകൾ സ്​പോർട്​സ്​ ക്ലബിൽ ചേർത്തുതരാൻ തന്നോട്​ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും അൽഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേർപെടുത്തിയതിനാൽ അൽഖറാനി വേറെയാണ്​ താമസം.

വരാപ്പുഴ പൊലീസ്​ കസ്​റ്റഡി മരണത്തി​​െൻറ തൊട്ട് കോട്ടയം കെവിൻ മരണത്തിൽ പോലീസ് ഒത്താശ ചെയ്തു കൊടുത്തതിന്റെയും ചൂടാറുംമുമ്പ്​ സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ്​ ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്​മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ പ്രതികളെ സ്​​േറ്റഷനിൽ വിളിച്ചുവരു​ത്തു​ന്നതിന്​ വ്യക്​തമായ മാർഗനിർദേശങ്ങൾ സംസ്​ഥാന പൊലീസ്​ മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇ​തെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്​. സി.പി.എം നഗരസഭ അംഗത്തി​​െൻറ പരാതിയിൽ പൊലീസ്​ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന്​ ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ്​ പ്രധാന ആരോപണം….

കാണാതായ ഓരോ ആഭരണത്തി​​െൻറയും എണ്ണം പറഞ്ഞ്​ സ്​റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദി​ച്ചെന്നും ബന്ധുക്കൾ ​പറഞ്ഞു. ചോദ്യംചെയ്​ത്​ വിട്ടയച്ച പുഴവാത്​ ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്​മ ദമ്പതികളെ​ പിന്നീട്​ വീട്ടിൽ ആത്​മഹത്യചെയ്​ത നിലയിലാണ്​ കണ്ടെത്തിയത്​.

പൊലീസ് അവനെ കൊല്ലാക്കൊല ചെയ്തു – സംഭവത്തെ കുറിച്ച് സഹോദരന്റെ വാക്കുകൾ 

പൊലീസി​​െൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന്​ പറഞ്ഞതായി സഹോദരൻ അനിൽകുമാർ.

സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്​റ്റേഷനിൽ വിളിപ്പിച്ച പൊലീസ്​ ബുധനാഴ്ച വൈകീട്ട്​ നാലിന്​ മുമ്പ്
എട്ടുലക്ഷം രൂപ നൽകണമെന്നാണ്​ ആവശ്യപ്പെട്ടത്​. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ‘‘അവൻ ചത്താലും
എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും’’എന്നായിരുന്നു മറുപടി.

ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച്​ അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക്
തള്ളിത്തുറന്ന് അകത്ത്​ കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷി​​െൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവനെ പോലും രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ‘‘അവൻ നിരപരാധിയാണ്.
മോഷണക്കുറ്റം ആരോപിച്ച്​ അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതി​​െൻറ മനോവിഷമമാണ് അവനെ  മരിക്കാൻ പ്രേരിപ്പിച്ചത്’’-അനിൽ പറഞ്ഞു…

കൊച്ചി : എറണാകുളം മഹാരാജാസ്‌ കോളജില്‍ കടന്ന്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലര്‍ ഗ്രൂപ്പ്‌. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ്‌ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാള്‍ക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

ഒറ്റക്കുത്തിന്‌ ആളെക്കൊല്ലാന്‍ കില്ലര്‍ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ്‌ അഭിമന്യുവിനും സുഹൃത്ത്‌ അര്‍ജുനും നേരേ പ്രയോഗിച്ചത്‌. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അര്‍ജുന്റെ കരളിനുമാണു കുത്തേറ്റത്‌. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തില്‍ മൂന്നു സെക്കന്റിനുള്ളില്‍ കത്തി തിരിച്ചെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. പരിശീലനം സിദ്ധിച്ച കൊലയാളികള്‍ ഇരയുടെ മരണം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന രീതിയാണിത്‌.

ആക്രമണത്തിനുശേഷം പ്രതികളില്‍ ഭൂരിഭാഗത്തെയും നാടുകടത്തിയതു മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണ്‌. രാത്രിതന്നെ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായതും പ്രതികള്‍ക്കു സഹായകമായി. അഭിമന്യു വധക്കേസില്‍ ഏഴുപേരാണു പോലീസ്‌ കസ്‌റ്റഡിയിലുള്ളത്‌. അക്രമം നടന്ന ദിവസംതന്നെ മൂന്നുപേരെ പിടികൂടിയിരുന്നു. ഇവരില്‍ രണ്ടുപേരെ ഹോസ്‌റ്റലിലെ വിദ്യാര്‍ഥികളാണു പിടികൂടി പോലീസിനു കൈമാറിയത്‌. ഒരാളെ കോട്ടയത്തുനിന്നു പോലീസ്‌ പിടികൂടി. ബാക്കിയുള്ളവര്‍ നാടുവിട്ടതായാണു വിവരം. കോട്ടയം പത്തനാട്‌ കങ്ങഴ ചിറയ്‌ക്കല്‍ ബിലാല്‍ (19), പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാംകുഴിയില്‍ ഫറൂഖ്‌ (19), കൊച്ചി കല്‍വത്തിഫോര്‍ട്ട്‌ പുളയാണ്ടി വീട്ടില്‍ റിയാസ്‌ (37) എന്നിവരുടെ അറസ്‌റ്റാണു രേഖപ്പെടുത്തിയത്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍.
കേസിലെ മുഖ്യപ്രതി, മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ്‌. ഇയാളും കുടുംബവും കഴിഞ്ഞദിവസം രാത്രിതന്നെ നാടുവിട്ടു. വടുതലയിലെ വീട്‌ പൂട്ടിയിട്ട നിലയിലാണ്‌. വാട്‌സ്‌ആപ്‌ ഗ്രൂപ്പിലൂടെ പരസ്‌പരം ബന്ധപ്പെട്ടശേഷമാണു വിവിധ സ്‌ഥലങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ മഹാരാജാസിലെത്തിയത്‌. അതിനു മുമ്പ്‌ എറണാകുളം നോര്‍ത്തിലുള്ള ഒരു വാടകവീട്ടില്‍ ഇവര്‍ യോഗം ചേര്‍ന്നതായും പോലീസിനു വിവരം ലഭിച്ചു. പ്രവാചകനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളജ്‌ അധ്യാപകന്റെ കൈവെട്ടിയ കേസിലുള്‍പ്പെട്ടവര്‍ അഭിമന്യു വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്‌. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്കു പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ചിലരും മഹാരാജാസ്‌ ക്യാമ്പസിലെത്തി.

ക്യാമ്പസ്‌ കൊലപാതകം അന്വേഷിക്കാന്‍ കോളജ്‌ പ്രത്യേകസമിതിയെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മൂന്നാംവര്‍ഷ അറബിക്‌ വിദ്യാര്‍ഥി മുഹമ്മദിനെയും കോളജില്‍ പുതിയതായി പ്രവേശനം ലഭിച്ച ഫറൂഖിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്റെ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ അര്‍ജുന്റെ കരളിന്‌ ആഴത്തില്‍ കുത്തേറ്റതിനാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെതന്നെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയ അര്‍ജുന്‍ ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്‌.

 

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ദമ്പതികൾക്ക് പൊലീസ് മർദ്ദനമേറ്റെന്ന് ബന്ധുക്കൾ ആരോപിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. വാകത്താനത്തെ വാടക വീട്ടിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്.

വിഷം കഴിച്ചാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. സ്വര്‍ണ്ണപ്പണിക്കാരായ സുനി കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്

ചെങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കൽകമ്മിറ്റി അംഗവുമായ സജി കുമാറിൻറെ പരാതിയിലാണ് പോലീസ് ചോദ്യംചെയ്തത്. സജി കുമാറിന്റെ വീട്ടിൽ സ്വർണപ്പണിക്കാരനായിരുന്നു സുനിൽ കുമാറും രേഷ്മയും. സജികുമാർ നിർമ്മിച്ച് നൽകാൻ ഏൽപ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകൾ നഷ്ടമായെന്നായിരുന്നു പരാതി. ഇ രു വരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീർ ഖാൻ ചോദ്യം ചെയ്തു. സ്വർണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാൽ മർദ്ദനമേറ്റെ ന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവെച്ചുവെന്നും പരാതിയുണ്ട്.

പൊലീസ് മര്‍ദ്ദനമാരോപിച്ച് കോൺഗ്രസും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം വിവാദത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.  രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്ന് എസ്പി പറഞ്ഞു.

സ്വര്‍ണമോഷണത്തില്‍ പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ വൻപ്രതിഷേധം. ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. തന്‍റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന സിപിഎം നഗരസഭാംഗം സജി കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചത്.

സജി കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. സ്റ്റേഷനിൽ വച്ച് സുനില്‍കുമാറിനെ പൊലീസ് അതി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധു അനില്‍കുമാര്‍ രംഗത്തെത്തി. പൊലീസ് ക്രൂരമായി മർദിച്ചിരുന്നതായി മരിച്ച സുനിൽകുമാർ പറഞ്ഞിരുന്നു. സജി കുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധു പൊലീസ് തന്നെ മര്‍ദിച്ച് കൊല്ലാറാക്കിയെന്നാണ് സുനില്‍കുമാര്‍ ബന്ധുവിനോട് പറഞ്ഞത്.

സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് കേസെന്താണെന്ന് പോലും സുനിൽ കുമാർ അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യുമ്പോൾ പരാതിക്കാരനായ സജി കുമാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്വർണം കിട്ടിയില്ലെങ്കിൽ നിന്നെ പണിയെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയിലാക്കുെമന്ന് ഇയാൾ ഭീഷണിപ്പെടുത്തി. സ്വര്‍ണമില്ലെങ്കില്‍ പകരം എട്ടുലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു .കാണാതായ സ്വര്‍ണത്തിന്‍റെ എണ്ണംപറഞ്ഞ് 12 മണിക്കൂറാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇതിന് ശേഷം വീട്ടിലെത്തിയ ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടന്നത് കസ്റ്റഡി മരണമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന് എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും സി.എഫ് തോമസും ആവശ്യപ്പെട്ടു.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജെസ്ന ജയിംസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറാ ദൃശ്യങ്ങളിലാണ് ജസ്നയുള്ളത്. ഈ കാമറാദൃശ്യങ്ങൾ നേരത്തെ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു.

പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44 ന് കടയുടെ മുന്നിലൂടെ പോകുന്ന ജസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്ക് ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനേയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഇല്ലെന്നാണ് വിവരം. രാവിലെ ജെസ്ന ധരിച്ചിരുന്നത് ചുരിദാർ ആണെന്നാണ് എരമേലിയിൽ കണ്ടവരുടേയും മറ്റും മൊഴി.

എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസ് വീണ്ടും സ്ഥിരീകരിക്കും. നിർണായകമായ ഈ ദൃശ്യങ്ങളിൽ പ്രതീക്ഷ വക്കുകയാണ് പൊലീസ്.

മാർച്ച് 22 ന് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്നയെ രാവിലെ 10.30 ന് എരുമേലിയിൽ ബസിൽ ഇരിക്കുന്നതായി കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗ് ശശിധരൻ എന്ന സഹപാഠിയുടെ കുറിപ്പിൽ അഭിമന്യുവിന് കൂട്ടൂകാർക്കിടയിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു. അഭിമന്യുവിന്റെ ഫുട്ബോൾ കമ്പവും പാട്ടുകളും കുറിപ്പിൽ എടുത്തു പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം….

അഭി … നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം സി ആർ വി വിറങ്ങലിച്ച് നിൽക്കുകയാണെടാ…

നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കൽ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ തോറ്റപ്പോൾ നീ നാട്ടിലായിരുന്നതിൽ ഞാൻ ആശ്വസിച്ചിരുന്നു. നാട്ടിൽ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡിവൈഎഫ്ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീൽ ബോബിനെ കളിയാക്കാൻ ഞാൻ വരാം .ഞാനില്ലാത്തതിന്റെ പേരിൽ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് ..

ഞായർ രാത്രി നിന്റെ കളിയാക്കൽ പേടിച്ച് ഞാൻ നിന്റെ മുന്നിൽപെടാതെ മാറി നിൽക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാൻ നിന്റെ ടീമായ കൊളംബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാൻ നീയില്ലാ… ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷിക്കാലോ …

ഉള്ളു നിറയെ സ്നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയ്ക്ക് പക്ഷെ നിന്റെയുള്ളിലെ സ്നേഹത്തിനെ നൻമയെ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി

ആ ആശുപത്രിക്ക് പുറത്ത് പെയ്ത മഴമുഴുവൻ നനഞ്ഞാണ് ഞങ്ങൾ നിന്നത് അന്ന് പെയ്തത് നീ തന്നെയാണ് നിന്റെയുള്ളിലെ നൻമയാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .

കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റൽ ഗേറ്റിൽ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങൾ. ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മൾ മഴ നനഞ്ഞ് പാടിയ കാലം …

മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടിൽപോയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേയും സുഹൃത്തുകളുടെ വീട്ടിലും സന്ദർശിച്ച് .അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങൾ മുഴുവൻ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപോയത് ഇപ്പോഴും ഓർമ്മകളിൽ അലയടിക്കുന്നുണ്ട് …

Image may contain: 1 person, smiling, standing

നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം .നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരും തലമുറയെ മുഴുവൻ ആ വിപത്തിൽ നിന്ന് പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസിൽ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടിൽ വന്ന് ക്ലാസെടുക്കാൻ നീ ക്ഷണിച്ചിരുന്നു .. ഒരിക്കൽ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാൻ നീ ഇപ്പോൾ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെടാ..

നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല .ഇന്നലെ രാത്രി മുഴുവൻ നീ ഉറങ്ങുന്ന ജനറൽ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്…നീ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവൻ എം സി ആർ വി കാരെയും കൊണ്ടുപോകാൻ വണ്ടിയേർപ്പാടാക്കുമെന്നും ആ നാട് മുഴുവൻ നിങ്ങളെ ഞാൻ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ, നിന്റെ സ്വർഗ്ഗത്തിലേക്ക് ആഘോഷപൂർവ്വം വരാൻ ഞങ്ങളും …

ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങൾ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിർദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നിൽക്കുന്ന മൗനവും ഘനീർഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുൻപ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാൻ മനസ്സിൽ കെട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട്

Image may contain: 1 person, standing, tree and outdoor
അഭി ..

നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസിൽ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം ..നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും.

സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത കൊല്ലം മുളങ്കാടകത്തെ സീരിയല്‍ നടിയുടെ വീട് ഏറെ ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. പിടിയിലായ നടിയുടെ അമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്ക് സമീപവാസികളുമായി യാതൊരു ബന്ധവുമില്ല.

സീരിയൽ നടിയായ മകൾ സൂര്യ ബെംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയും മറ്റൊരു മകൾ ശ്രുതിയും ബെംഗളൂരുവിലായിരുന്നെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.

പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്. വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു.കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

എന്നാൽ ഞായറാഴ്ച വൈകീട്ടോടെ വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.

ആറുമാസമായി ഈ വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന്‌ അന്വേഷണസംഘം പറയുന്നു. കള്ളനോട്ടടിക്കുന്ന ആധുനിക യന്ത്രമാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളും അച്ചടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, പ്രിന്റർ മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് വീട്ടിൽ പരിശോധന നടത്തി രമാദേവിയെ കസ്റ്റഡിയിലെടുത്തത്.

നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. 57 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്

സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജു വഴിയാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനികളിലൊരാളായ ലിയോയെ രമാദേവി പരിചയപ്പെടുത്. കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.

ആഴ്ചകള്‍ക്കു മുമ്പ് അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടികൂടിയത്. അച്ചടിച്ച 57 ലക്ഷം രൂപ രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved