Crime

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോർട്ട് സർക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റവരിൽ രണ്ടു പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകൾ നിസാരമാണെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

കൊട്ടാരക്കര: സദാചാര ഗുണ്ടകള്‍ ആക്രമിച്ച യുവാവിന്റെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമാണെന്നാണ് സൂചന. ഏഴുകോണിനു സമീപത്തുള്ള റെയില്‍ വേ ട്രാക്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഞാറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാരായ ഒരുപറ്റം സദാചാര ഗുണ്ടകള്‍ ശ്രീജിത്തിനെയും ഒരു യുവതിയെയും ആക്രമിക്കുന്നത്. ശ്രീജിത്തും യുവതിയും ഉണ്ടായിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ ബഹളുമുണ്ടാക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരെ ചോദ്യം ചെയ്ത ശ്രീജിത്തിനെതിരെ ചിലര്‍ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ട് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.

അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ സദാചാര ഗുണ്ടകളില്‍ ചിലര്‍ ചേര്‍ന്ന് ശ്രീജിത്തിനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിനെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാണാതാവുന്നത്. സദാചാര ഗുണ്ടകളുടെ ആക്രമണം ഭയന്ന് മാറി നിന്നതാകാമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എടിഎമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്.

സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19 ആണ് 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് മെയ് 20ന് എടിഎം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിടുകയായിരുന്നു. പിന്നീട് ജൂണ്‍ 11 നാണ് കമ്പനി വീണ്ടും എടിഎം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12,38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചിരിക്കുന്നതായി കനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്.

ചുണ്ടെലികള്‍ കരണ്ട് നശിപ്പിച്ചിരിക്കുന്നതില്‍ അധികവും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്. 17 ലക്ഷത്തോളം രുപയുടെ നോട്ടുകള്‍ കേടുപാടൊന്നും പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രാദേശിക ചാനലിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയതെന്തു കൊണ്ടെന്നാണ് ഇവരുടെ ചോദ്യം.

 

പ​​​ത്ത​​​നം​​​തി​​​ട്ട: മു​​​ക്കൂ​​​ട്ടു​​​ത​​​റ കൊ​​​ല്ല​​​മു​​​ള​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി ജെ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി പോ​​​ലീ​​​സ് സ്ഥാ​​​പി​​​ച്ച വി​​​വി​​​ധ പെ​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച അ​​​ഞ്ച് ക​​​ത്തു​​​ക​​​ൾ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

ഇ​​​വ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ഈ ​​​ക​​​ത്തു​​​ക​​​ൾ സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യെ​​​ന്നും ജി​​​ല്ലാ പോ​​​ലീ​​​സ മേ​​​ധാ​​​വി ടി. ​​​നാ​​​രാ​​​യ​​​ണ​​​ൻ അ​​​റി​​​യി​​​ച്ചു. ജെ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​നം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സ് സം​​​ഘം വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി 12 പെ​​​ട്ടി​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.

ജെ​​​സ്ന​​​യു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി എ​​​സ്ഡി കോ​​​ള​​​ജ് പ​​​രി​​​സ​​​ര​​​ത്തു​​​മാ​​​ണ് പെ​​​ട്ടി​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​ത്. വീ​​​ടി​​​നു സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പെ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ക​​​ത്തി​​​ന്‍റെ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വം മൂ​​​ലം കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​സ്പി പ​​​റ​​​ഞ്ഞു. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​നു​​​ള​​​ളി​​​ൽ അ​​​ന്പ​​​തി​​​ലേ​​​റെ ക​​​ത്തു​​​ക​​​ൾ ല​​​ഭി​​​ച്ചു. അ​​​ഞ്ചു ക​​​ത്തു​​​ക​​​ളി​​​ലൊ​​​ഴി​​​കെ കെ​​​ട്ടു​​​ക​​​ഥ​​​ക​​​ളും അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും മാ​​​ത്ര​​​മാ​​​ണ്. വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പെ​​​ട്ടി​​​ക​​​ൾ അ​​​താ​​​ത് ഇ​​​ട​​​ങ്ങ​​​ളി​​​ൽ വീ​​​ണ്ടും സ്ഥാ​​​പി​​​ക്കും. അ​​​ഞ്ചു​​​ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് പ​​​രി​​​ശോ​​​ധി​​​ക്കും.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി എ​​​സ്ഡി കോ​​​ള​​​ജി​​​ലെ ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന ജെ​​​സ്ന​​​യെ മാ​​​ർ​​​ച്ച് 22 മു​​​ത​​​ലാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. കൊ​​​ല്ല​​​മു​​​ള​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നും പി​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ കാ​​​ണാ​​​താ​​​യെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ഗോ​​​വ, പൂ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യ പോ​​​ലീ​​​സ് സം​​​ഘം ഇ​​​ന്നു തി​​​രി​​​ച്ചെ​​​ത്തും.
ഇ​​​വ​​​രി​​​ൽ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും തു​​​ട​​​ർ​​​നീ​​​ക്കം. നാ​​​ലു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​യും മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ, പ​​​ള്ളി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തി. അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ജെ​​​സ്ന​​​യു​​​ടെ ചി​​​ത്ര​​​മു​​​ള്ള പോ​​​സ്റ്റ​​​റു​​​ക​​​ൾ പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയില്‍ കണ്ടയുവതി ജസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളു.

കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും ലഭ്യമായിട്ടില്ല. പത്തനംതിട്ട മുക്കൂട്ട് തറയില്‍ നിന്ന് ജസ്നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാളെ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ​വ​ച്ചാ​യി​രു​ന്നു ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.15നാ​യി​രു​ന്നു സം​ഭ​വം.

പ്രാ​ദേ​ശി​ക ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​വ​ർ പ​ത്ത് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യും പോ​ലീ​സും അ​റി​യി​ച്ചു. ഗു​ണ്ടാ​സം​ഘ​ങ്ങ​ളി​ലെ ഓ​രോ​രു​ത്ത​രും പ്ര​ദേ​ശ​ത്തെ ഒ​രു സ്ത്രീ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​സ്‌യു​വി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

തെലങ്കാനയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍.  ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധി കൂടിയായ ഇമ്മടി ഗോപിയാണ് അറസ്റ്റിലായിരിക്കുന്നത്.

തെലങ്കാന രാഷ്ട്രസമിതി അംഗമായ ഇമ്മടി ഗോപി സ്ത്രീയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇയാളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഉടനടി അറസ്റ്റ് നടന്നത്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെയാണ് ഗോപി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നെഞ്ചത്ത് ചവിട്ടിയത്. 10 മാസം മുമ്പാണ് രാജവ്വ ഗോപിയില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് 1125 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല. മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും 50 ലക്ഷം രൂപകൂടി തരണമെന്നും ഗോപി ആവശ്യപ്പെട്ടു. പക്ഷേ, രാജവ്വ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് രാജവ്വ ഇന്‍ടല്‍വായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,

ഞായറാഴ്ച് ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ഇതിനെ ചോദ്യംചെയ്യുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഇത് കണ്ട നിന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി അംഗത്തിന്റെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡല്‍വായ് പൊലീസ് സേറ്റഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

സെൽഫി എടുക്കാൻ ശ്രമിച്ചു, 170 അടി താഴ്ചയുള്ള വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചു. രംജാൻ ഉസ്മാൻ ഖാജി എന്ന 35കാരനാണ് കർണാടകയിലെ ഗോകക്ക് വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചത്.

വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പാറയിടുക്കിൽ പിടിച്ചു നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതിതാഴേക്ക് വീഴുകയായിരുന്നു. അപകടമുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഖാജി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയത്.

സമൂഹമാധ്യമത്തിലിടാൻ വെള്ളച്ചാട്ടത്തിനോട് ചേർന്നുനിൽകുന്ന ചിത്രം ലഭിക്കാനാണ് രംജാൻ ഉസ്മാൻ ഖാജി ഈ സാഹസത്തിന് മുതിർന്നത്. 170 അടി താഴ്ചയിലേക്കാണ് ഇയാൾ വീണത്. തിരച്ചിൽ ഊർജിതമാണെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖാജിയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 19പേർ ഗോകങ്ക് വെള്ളച്ചാട്ടത്തിൽ വീണുമരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.

എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.

കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved