Crime

വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടി ഇരുവരും. ആദ്യം തിരക്കിയത് ആശുപത്രിയില്‍ കിടക്കുന്ന അർജുന്റെ കാര്യം. അഭിമന്യു മഹാരാജാസ് മരിച്ചിട്ടില്ലെന്നും അർജുനിലൂടെ അഭിമന്യു ജീവിക്കുന്നുവെന്നും അര്‍ജുന്റെ പിതാവ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയാണ് നമ്മുടെ മക്കൾ പ്രവർത്തിച്ചത്. അവർ ചെയ്തതാണ് ശരി. കലാലയങ്ങൾ പഠിക്കാൻ വേണ്ടി മാത്രമല്ലെന്നും സർഗ്ഗാത്മകതയുടെ ഇടമാണെന്നും അർജുനെ മഹാരാജാസിൽ തന്നെ തുടർന്ന് പഠിപ്പിക്കുമെന്നും അധ്യാപകൻ കൂടിയായ പിതാവ് മനോജ് പറഞ്ഞപ്പോൾ അഭിമന്യൂവിന്റെ അമ്മ ഭൂപതി വിങ്ങിപ്പൊട്ടി.

അർജുന്‍ ആശുപത്രി വിട്ടാൽ നേരെ വട്ടവടയ്ക്ക് കൂട്ടിക്കൊണ്ടു വരുമെന്നും അഭിമന്യു തങ്ങളുടെ കൂടി മകനാണെന്നും അദ്ദേഹം പറഞ്ഞതും മറുപടി പറയാനാവാതെ ഇരുവരും കൈകൾ കൂട്ടിപ്പിടിച്ചു.അഭിമന്യുവിന്റെ ശവകുടീരം കൂടി സന്ദർശിച്ചാണ് അർജുന്റെ കുടുംബം മടങ്ങിയത്.

അധ്യാപികയുടെ തലയറുത്ത ശേഷം തലയുമായി യുവാവ് കാട്ടിലേക്കോടി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഖപ്രസായ് പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സുക്ര ഹെസ(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. ഇയാൾക്ക് മാനസികാസ്വാസ്വഥ്യമുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.

സ്‌കൂളിന് സമീപം താമസിക്കുന്ന ഹരി അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം കയ്യിലുണ്ടായ വാളുകൊണ്ട് തലവെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ തലയുമായി യുവാവ് കാട്ടിലേക്കോടിയ യുവാവിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.

വെട്ടിമാറ്റിയ തലയുമായി അഞ്ചുകിലോമീറ്ററോളം ദൂരം കാട്ടിലേക്ക് ഓടിയ പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കയ്യില്‍ ആയുധം ഉണ്ടായതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. പിന്നീട് പൊലീസ് എത്തി കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടതായി വെളിപ്പെടുത്തി സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷാ സാരംഗ്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഇവര്‍ ഇനി ഈ സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സീരിയല്‍ രംഗത്ത് നിന്ന് ഒരു നടി സംവിധായകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് ഇതാദ്യമായിട്ടാണ്.

ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍  തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്ന് താന്‍ അതിനെ വിലക്കിയിരുന്നെന്നും ഇവര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ഫ്‌ളവേഴ്‌സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായറിനോടും ഭാര്യയോടും പറഞ്ഞിരുന്നു. അന്ന് ശ്രീകണ്ഠന്‍ നായര്‍ സംവിധായകനെ ശാസിച്ചിരുന്നു. പക്ഷേ ഉണ്ണികൃഷ്ണന്റെ ശല്യം പിന്നീടും തുടര്‍ന്നതായി നിഷാ പറഞ്ഞു.

തന്നെക്കുറിച്ച് ഇയാള്‍ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍ നിഷ വെളിപ്പെടുത്തി.

സെറ്റില്‍ പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. അതേസമയം, തന്നോട് സീരിയലില്‍ നിന്ന് പുറത്താക്കിയ കാരണം സംവിധായകനോ ഇതുമായി ബന്ധപ്പെട്ടവരോ പറഞ്ഞിട്ടില്ല.

മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം.

ഇനി ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് നീരസത്തിന് കാരണമായിട്ടുണ്ടെന്നും നിഷാ പറഞ്ഞു.

വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാടാണ് ഉറങ്ങിക്കിടന്നിരുന്ന യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(27) ഭാര്യ ഫാത്തിമ(19)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

വനിതകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദിയില്‍ നിന്നും അശുഭവാര്‍ത്ത. മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ് എന്ന യുവതിയുടെ കാര്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. തന്റെ പുത്തൻ കാർ അഗ്നിക്കിരയാകുന്നത് വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതർ പറഞ്ഞു.

കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.

വാഹനമോടിക്കുന്നതു സംബന്ധിച്ച് അയൽവാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സൽമ പറയുന്നു. വാഹനമോടിക്കാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവർക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവർ പറയുന്നു. ശൂറ കൗൺസിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സൽമയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. താൻ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കള്‍ മനപ്പൂർവം തീ വയ്ക്കുകയായിരുന്നുവെന്ന് സൽമ പൊലീസിൽ പരാതിപ്പെട്ടു.

കാറോടിക്കാൻ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരിൽ നിന്ന് താൻ പരിഹാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.  അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു.  ജൂൺ 24നായിരുന്നു സൗദിയിൽ വനിതകൾ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകൾ ഇതിനകം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

 

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാകുന്ന ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ദാരുണവാർത്ത. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വനപ്രദേശത്തു വച്ച് ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ വനപ്രദേശത്ത് വച്ച് നാല് യുവാക്കൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് വനപ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ നാലാമൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തന്നെ വെറുതെ വിടണമെന്നും ഭയ്യാ ദയവായി ഇത് ചെയ്യരുതെന്ന് പെൺകുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തവുമാണ്. പെൺകുട്ടിയുടെ കരച്ചിലിന് അസഭ്യവും ക്രൂരവുമാണ് പ്രതികളുടെ മറുപടി. കായികമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും മുടി പിടിച്ച് വലിക്കുകയും ശാരീരികമായി ആക്രമിക്കുകയും ഒക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം. ‘നിനക്ക് എന്റെ ചെരുപ്പ് കൊണ്ട് നല്ല അടി കിട്ടും..’ നിശബ്ദയായിരിക്കാൻ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ താക്കീത് നൽകുകയും ചെയ്യുന്നു. നീ അടങ്ങിയിരുന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കി മാറ്റുമെന്ന് പ്രതികൾ പെൺകുട്ടിക്ക് താക്കീത് നൽകുന്നു.
വീട്ടിൽ നിന്ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയി വനപ്രദേശത്ത് വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഗംഗാഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമാണ്. തുവാല കൊണ്ടോ കൈകൾ കൊണ്ടോ മുഖം മറയ്ക്കാൻ പോലും പ്രതികൾ തയ്യാറായിരുന്നില്ല. സംഭവത്തിൽ രാഹുൽ ആകാശ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുളളവർക്കായി തിരിച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രാജ്യത്തെ നടുക്കിയ മൂന്നാമത്തെ ദാരുണമായ സംഭവമാണ് അടുത്തിടെ ഉന്നാവോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉന്നാവോയിലാണ് കഴിഞ്ഞ മാസം 9 വയസുകാരിയെ 25കാരന്‍ പീഡിപ്പിച്ച് കൊന്നത്. ബിജെപി എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്ത് വന്നതും ഇവിടെയാണ്. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെതിരെ കേസെടുത്തിരുന്നു.

 

 

ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ 15 വയസ്സുകാരായ ധ്രുവ്, ശിവം എന്നിവർ ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഇതേത്തുടർന്നാണ് ഇവരുടെ കൈകൾ കെട്ടിയിട്ടതെന്നും പൊലീസ് പറയുന്നു.
ഭാട്ടിയ കുടുംബത്തിൽ‌ നിന്നും കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലധികവും പ്രിയങ്കയുടെ കയ്യക്ഷരമാണെന്നും പൊലീസ് പറഞ്ഞു. 11 ഡയറികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിൻറെ പ്രധാന ആസൂത്രകനെന്നു കരുതപ്പെടുന്ന ലളിത് ഭാട്ടിയ പറഞ്ഞ കാര്യങ്ങൾ ആരുടെയെങ്കിലും പ്രേരണ മൂലമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചുപോയ അച്ഛൻറെ ആത്മാവിനോട് തൻറെ ഭർത്താവ് സംസാരിച്ചിരുന്നുവെന്ന് ലളിതിൻറെ ഭാര്യ ടിന തങ്ങളോട് പറ‍ഞ്ഞിരുന്നുവെന്നും എന്നാൽ അസാധാരണമായ രീതിയിൽ ലളിത് പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ബന്ധുക്കളിൽ ചിലർ പറയുന്നു.

സംഭവത്തിൽ പന്ത്രണ്ടാമത് ഒരാൾക്ക് പങ്കില്ലെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളും ചേർന്ന് കൂട്ട ആത്മഹത്യക്കുവേണ്ട സ്റ്റൂളുകളും കയറും അകത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ലളിത് ഭാട്ടിയയുടെ നിർദേശമനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
രാജസ്ഥാനിലും ഹരിയാനയിലുമായി താമസിക്കുന്ന ലളിതിൻറെ സഹോദരങ്ങള്‍ക്ക് സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്, സുനന്ദ പുഷ്കർ, ആരുഷി തല്‍വാർ കൊലക്കേസുകളിൽ പിന്തുടര്‍ന്ന മന:ശാസ്ത്ര പോസ്റ്റ്മോർട്ടം പൊലീസ് ഈ കേസിലും അവലംബിക്കുമെന്നാണ് റിപ്പോർട്ടുകൾ. മരിച്ച ആളുകളുടെ മാനസികാവസ്ഥ വിശകലനം ചെയ്തു കൊണ്ടായിരിക്കും മന:ശാസ്ത്ര പോസ്റ്റ്മോർട്ടം നടത്തുക.

 

ഫേസ്ബുക്ക് പരിചയത്തിലൂടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ചെന്നിട്ട്, മധ്യവയസ്‌കനെ കണ്ട് പെണ്‍കുട്ടി ബോധം കെട്ട് വീണ സംഭവം അടുത്തിടെ നടന്നത് ആരും മറന്നുകാണില്ല. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നടന്നിരിക്കുന്നു. ഇതില്‍ പക്ഷേ ഇരയായത് യുവാവാണെന്ന് മാത്രം. സംഭവമിങ്ങനെ…

നടി കാവ്യാ മാധവന്റെ പടം ഫേസ്ബുക്ക് പ്രൊഫൈലാക്കി കാമുകി പറ്റിച്ചതാണ്. അതിര്‍ത്തി വെട്ടിച്ചു വയനാട്ടിലെത്തിയ ബംഗ്ലാദേശിയായ കാമുകന്‍ കാമുകിയെ കണ്ടു ഞെട്ടി. മാത്രമോ, നാട്ടുകാരുടെ ഇടികൊണ്ടു, അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലിലും കിടന്നു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ ഇനിയെന്നുമടങ്ങും എന്ന ആധിയിലാണ് സഹീബുള്‍ഖാന്‍ എന്ന 28 വയസുകാരന്‍.

ബംഗ്ലാദേശിലെ പെയിന്റിംഗ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷംമുമ്പൊരു രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്. വഴിയൊക്കെ കാമുകി തന്നെ പറഞ്ഞുകൊടുത്തിരുന്നു.

കാമുകിയെ കണ്ടു ഞെട്ടി മുങ്ങാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പിടികൂടി. അതോടെ കാമുകി കാലുവാരി. നാട്ടുകാര്‍ വളഞ്ഞ് കൈകാര്യം ചെയ്തു മേപ്പാടി പോലീസിലേല്‍പ്പിച്ചു. കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസം മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി. നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു.

എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍. മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ച അ​ധ്യാ​പി​ക​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഷീ​ല അ​രു​ൾ റാ​ണി​യെ​യാ​ണ് ഡി​ഡി​ഇ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.  ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കു​ട്ടി​യെ അ​ധ്യാ​പി​ക മ​ർ​ദ്ദി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ വ​ടി​കൊ​ണ്ട് ത​ല്ലി​യ ഒ​രു​പാ​ട് പാ​ടു​ക​ൾ ക​ണ്ട​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ വി​വ​രം തി​ര​ക്കി​യ​ത്.

വെ​ള്ളം പോ​ലും കു​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ കു​ട്ടി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.  പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മാ​പ്പ് പ​റ​ഞ്ഞ് ത​ടി​യൂ​രാ​നും അ​ധ്യാ​പി​ക ശ്ര​മി​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് 12 പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ധ്യാ​പി​ക​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു.

ചങ്ങനാശ്ശേരിയിൽ പൊലീസ് ചോദ്യം ചെയ്യലിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനിൽ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇ‍ന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത് . ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു

ഇതിനിടെ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നു‍. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ  പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മ പറഞ്ഞു.

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്‍റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്‍റെ വീട്ടിൽ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് പൊലീസ് മർദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വർണ പണിക്കാരനായ സുനിൽ ഒരു വർഷം മുൻപാണ് ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.

Copyright © . All rights reserved