വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
കണ്ണൂര്‍ പഴയങ്ങാടി പൊലീസിന് ഇപ്പോള്‍ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ജന തിരക്കേറിയ ടൗണിലെ കട നട്ടുച്ചയ്ക്ക് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ട്ടിച്ചവരെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഒന്‍പത് കേസുകള്‍. അങ്ങനെ ശകാരങ്ങള്‍ അഭിനന്ദനങ്ങളിലേക്ക് വഴിമാറി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹനനും സംഘവുമാണ് കേസ് അന്വേഷിച്ചത്.
പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നി പ്രതികള്‍ സ്കൂട്ടറില്‍ സഞ്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ വ്യക്തതകുറവും കവര്‍ച്ച നടത്തിയത് ആരാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാതിരുന്നത് പൊലീസിനെ വട്ടം കറങ്ങി. ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ തുടര്‍ച്ചയായി നിരീക്ഷിച്ചതിലൂടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്ന് ഉറപ്പിച്ചത്. വീണ്ടും ഇരുവരെയും ചോദ്യം ചെയ്തതോടെ ഒന്നല്ല ഒന്‍പത് കുറ്റങ്ങള്‍ സമ്മതിച്ചു. പരാതി ലഭിക്കാത്ത തളിപ്പറമ്പിലെ മോഷണ ശ്രമവും ഏറ്റുപറഞ്ഞു. പഴയങ്ങാടിയിലെ സ്വര്‍ണക്കടയില്‍നിന്ന് മോഷ്ട്ടിച്ച രണ്ട് കിലോ എണ്ണൂറ് ഗ്രാം സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും പൊലീസിന് കാണിച്ചുനല്‍കി.
കടയുടമയും തൊഴിലാളികളും ജുമുഅ നമസ്കാരത്തിനായ പോയ സമയത്തായിരുന്നു മോഷണം. പെയിന്റ് തൊഴിലാളികളുടെ വേഷത്തിലെത്തി കടയുടെ മുന്‍പില്‍ തുണി വലിച്ചുകെട്ടി ഇരുപത്തിയഞ്ചുമിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി. തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറയില്‍ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുകയും ചെയ്തു. സമീപത്തുള്ള കടകളിലൊന്നും സിസിടിവികളില്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതികള്‍ അകത്ത് കടന്നത്.
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും വീടുകളിലെക്ക് മടങ്ങി. ത്രാസ് ഉപയോഗിച്ച് തുല്യമായാണ് ഇരുവരും മോഷണവസ്തുക്കള്‍ വീതംവച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ റഫീഖ് കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും അടുക്കളിയിലാണ് ഒളിപ്പിച്ചുവച്ചത്. വീടിന് പുറകുവശത്ത് സ്യൂട്ട് കേസിലാക്കി തൊണ്ടിമുതല്‍ നൗഷാദ് കുഴിച്ചിടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പെയിന്റ് മാറ്റിയതായും കണ്ടെത്തി. ഇതു കവര്‍ച്ച ചെയ്ത തൊണ്ടിമുതലായിരുന്നു. പ്രതികള്‍ കടന്നുപോയ വഴികളിലെ കടകളിലും വീടുകളിലും സ്ഥാപിച്ച നാല്‍പത് ക്യാമറകള്‍ പരിശോധിച്ചശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സമീപവാസികളായ കള്ളന്‍മാരെ കാണാനായി നൂറുകണക്കിന് ആളുകളാണ് പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. പ്രതികളുടെ മോഷണ പരമ്പരകേട്ട് നാട്ടുകാരും നിശബ്ദരായി പോയി. എന്നാല്‍ ഈ നേരമെല്ലാം മുഖത്ത് ഒരു ഭാവ വിത്യാസുമില്ലാതെയാണ് പ്രതികള്‍ നിന്നത്. കടയുടമകൂടി സ്റ്റേഷനിലെത്തിയതോടെ പൊലീസ് ലഡു വിതരണം തുടങ്ങി. നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഡു നല്‍കിയ പൊലീസ് പ്രതികള്‍ക്ക് നേരെ ലഡു നീട്ടിയെങ്കിലും വാങ്ങിയില്ല.
സ്വന്തം ലേഖകൻ
മാമ്മൂട് ചുരക്കുറ്റി സ്വദേശി പഴയച്ചിറ വീട്ടിൽ എത്സമ്മയുടെ പണം ആണ് അപഹരിച്ചത് . മാമ്മൂട് എസ്ബിഐ ശാഖയിൽ നിന്നും വീട് പണി ആവിശ്യത്തി നായി പണം പിൻവലിച്ചു പോകും വഴിയാണ് സംഭവം. പോകും വഴി വീട് പണിക്കുവേണ്ടിയുള്ള സർക്കാർ നടപടി ക്രമങ്ങൾക്കായി വില്ലേജ് ഓഫീസിലും തുടർനടപടികൾക്കായി തിരിച്ചു പഞ്ചായത്തിലേക്കും വന്നിരുന്നു. പഞ്ചായത്തു ഓഫീസിൽ വച്ച് ആണ് പണം നഷ്ടപെട്ട വിവരം അറിയുന്നത്. പിന്നീട് വന്നവഴിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓഫീസ് കാര്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ വലിയ തിരക്കായിരുന്നതായി വീട്ടമ്മ പറഞ്ഞു. പണം അടങ്ങിയ ബാഗ് തുറന്ന നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിച്ചു
ഫെബ്രുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും ഇതേ പാസ്പോർട്ട് ഉപയോഗിച്ച് കുറഞ്ഞത് നാലു തവണ നിരവ് മോദി രാജ്യാന്തര യാത്രകൾ നടത്തിയതായി ലണ്ടനിലെ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 15നു ലണ്ടനിൽ നിന്ന് ഹോങ്കോങ്ങിലേക്കും മാർച്ച് 28നു ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്തതായി ഹീത്രു എയർ പോർട്ടിലെ യാത്ര രേഖകൾ ഉദ്ധരിച്ചാണ് പത്രം വാർത്ത നല്കിയിരിക്കുന്നത്. ലണ്ടനിലെത്തി മൂന്ന് ദിവസം കഴിഞ് ഇതേ പാസ്‌പോർട്ടിൽ പാരിസിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
യൂറോസ്റ്റാർ റെയിൽ പാസ് ഉപയോഗിച്ച് ലണ്ടനിൽ നിന്ന് ബ്രസ്സൽസിലേക്കും യാത്ര നടത്തിയിട്ടുണ്ട്. യാത്ര രേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് നല്കിയിരിക്കുന്നത്. നിരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് പത്രം വാർത്ത നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് മോദി സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലണ്ടനിൽ നിരവ് താമസിക്കുന്ന ഫ്ലാറ്റിന്റെ പൂർണ്ണ വിവരങ്ങളും പത്രം നൽകിയിട്ടുണ്ട്. ലണ്ടനിലെ മെയ് ഫ്‌ളവർ ഏരിയയിൽ ‘നിരവ് മോദി’ ജൂവലറിക്ക് മുകളിലുള്ള ഫ്ലാറ്റിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്. തിരക്കേറിയ ഓൾഡ് ബോണ്ട്
സ്ട്രീറ്റിലാണ് ഈ ജൂവലറിയും ഫ്ലാറ്റും സ്ഥിതി ചെയ്യുന്നത്. ജൂവലറി സമീപകാലത്ത് അടച്ചു പൂട്ടിയിരുന്നു.
നിരവ് മോദിക്കായി ലോകമെമ്പാടും വല വിരിച്ചിരിക്കുകയാണെന്നാണ് സി ബി ഐ യും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നത്. ഇതിനിടയിലാണ് താമസ സ്ഥലം കൃത്യമായി സൺഡേ ടൈംസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് ഒരു സുരക്ഷിത താവളമാണ് ലണ്ടൻ എന്നും അതുകൊണ്ടാണ് മോദി അവിടെ തങ്ങുന്നതെന്നും ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറയുന്നു. നേരത്തെ 9000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്.
ഫെബ്രുവരി 23നു നിരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയെന്നും ഈ വിവരം ഇന്റർപോളിനെ അറിയിച്ചു എന്നുമാണ് മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതേ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് മോദി വിദേശ യാത്രകൾ നടത്തുന്നത് എന്നത് ഈ വാദങ്ങളെ പൂർണ്ണമായി പൊളിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 20,000 കോടി രൂപയാണ് നിരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയത്. ഇവരെ പിടികൂടുമെന്നും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും നരേന്ദ്ര മോദിയും കൂട്ടരും വീമ്പിളക്കുമ്പോൾ തട്ടിപ്പുകാർ ലണ്ടനിൽ സസുഖം വാഴുകയാണ്.
ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
ഒരുമാസം മുമ്പ് മുക്കൂട്ടുതറിയില്‍ നിന്നും കാണാതായ ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ എങ്ങുമെങ്ങും എത്താതിരിക്കെ അയര്‍ലന്റില്‍ നിന്നും പോലീസിന് ഫോണ്‍കോളില്‍ പറയുന്നുത് ശരിയാണോയെന്ന് പരിശോധിക്കാന്‍ തീരുമാനം. ജസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
കേരളത്തിലും പുറത്തും സാധ്യതയുള്ള എല്ലായിടവും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും പോലീസിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹം പരിശോധന നടത്താനുള്ള ആലോചനയിലാണ് പോലീസ്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
ജസ്‌നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആണ്‍ സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം ജസ്‌ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്‌ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തിന്റെ കാരണം പുറത്തായി. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മേജര്‍ നിഖില ഹന്ദയാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനായ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ നിഖില്‍ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കിയിരുന്നു.
2015ല്‍ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരില്‍ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡല്‍ഹിയിലേക്ക് മാറിയെങ്കിലും നിഖില്‍ ഷൈല്‍സയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. ഒരു തവണ ഷൈല്‍സയും നിഖിലും വിഡിയോ കോള്‍ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാന്‍ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഷൈല്‍സയെ കാണണമെന്ന് ആവശ്യപ്പെട്ട നിഖില്‍ ഫിസിയോ തെറാപ്പിക്കായി ആശുപത്രിയിലെത്തിയ ഷൈല്‍സയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയും അത് ഷൈല്‍സ നിരസിക്കുകയും ചെയ്തു. ഇതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിലുണ്ടായിരുന്ന സ്വിസ് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വാഹനത്തിന് പുറത്തേക്ക് തള്ളിയിട്ട് ടയര്‍ കയറ്റി ഇറക്കുകയുമായിരുന്നു. വാഹനം കഴുകി വൃത്തിയാക്കാന്‍ നിഖില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ചക്രത്തിലെ ചോരപ്പാടുകള്‍ പൂര്‍ണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കരസേന മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മേജർ അറസ്റ്റിൽ. മേജർ നിഖിൽ ഹണ്ടയാണ് അറസ്റ്റിലായത്. ഇയാളെ ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ നിഖിൽ ഹണ്ട കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ ഷൈലജയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി അമിത് ദ്വിവേദിയാണ് ഭാര്യയെ കന്റോൺമെന്റിലെ ആശുപത്രിയിലാക്കിയത്.
പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി. വാഹനാപകടം ആണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
കൊല്ലം കുളത്തുപ്പുഴയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദനം. ഗുരുതര പരുക്കുകളോടെ എണ്‍പത്തിയെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കല്ലുവെട്ടാംകുഴിയില്‍ താമസിക്കുന്ന റാഹേലമ്മയേയായണ് മകന്‍ ബാബു ക്രൂരമായി മര്‍ദിച്ചത്. മകന്റെ ആക്രമണത്തില്‍ എണ്‍പത്തിയെട്ട് വയസുള്ള റാഹേലമ്മയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്.നാട്ടുകാരാണ് വിവരം പൊലീസിലറിയച്ചത്. പൊലീസെത്തി റാഹേലമ്മയെ കുളത്തുപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയെ മര്‍ദിച്ച ശേഷം വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ബാബു അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു