Crime

എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ . നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സി.ഐ ഓഫീസ് വളപ്പിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്.

കുഞ്ഞിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സിഐ ഓഫീസിന് അടുത്ത് തമ്പടിച്ച നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

തുടര്‍ന്ന് മണികണ്ഠനേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. അതേസമയം മുലപ്പാലു കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.

ഫേയ്സ് ബുക്കിലെ പോസ്റ്റിന്റെ പേരില്‍ സാമൂഹീക പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ബലാ‍ല്‍സംഗം ചെയ്യുമെന്നും കൂടുംബത്തെയാകെ ചുട്ടു കൊല്ലുമെന്നും ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയാണ് ഭീഷണി നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരാതി നല്‍കിയ നീതിക്കായുളള കാത്തിരുപ്പിലാണ് അപര്‍ണയും കുടുംബവും.

അല്ലു അര്‍ജുന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സിനിമയെക്കുറിച്ച് ഫേയ്സ് ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആരംഭിച്ചതാണ് തെറിയഭിഷേകം. പെണ്‍കുട്ടിയാണന്ന പരിഗണന പോലുമില്ലാതെ എല്ലാ അതിര്‍ത്തികളും കടന്ന് തെറിവിളിയും വധഭീഷണിയും തുടരുകയാണ്. അമ്മയേയും മകളേയും ബലാല്‍സംഘം ചെയ്യുമെന്നും കൊന്നു കളയുമെന്നുമാണ് ഫേയ്സ് ബുക്കു വഴി തുടരുന്ന ഭീഷണി. പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമുളള ഭീഷണികളാണ്.

സഹോദരനൊപ്പം സിനിമ തീയേറ്ററില്‍ പോയതിനേയും അശ്ലീലച്ചുവയോടെയാണ് ചിത്രീകരിച്ചത്. മലപ്പുറത്ത് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം പരാതി അയച്ചിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അപര്‍ണയുടെ വീട്ടില്‍ നിന്ന് മൂന്നു നാലും കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കുട്ടത്തിലുണ്ട്.

ആലുവ സ്വകാര്യ ബസ് സ്റ്റാൻറ്റിൽ കഴിഞ്ഞദിവസം ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ. ട്രിപ്പ് അവസാനിപ്പിച്ചെന്നറിയിച്ച് സ്റ്റോപ്പിന് മുമ്പ് ബസില്‍ നിന്ന് ഇറക്കിവിട്ട യുവതിയെയും കൈക്കുഞ്ഞിനെയുമാണ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ബസ് ഇടിച്ചു വീഴ്ത്തിയത്.

ആലുവ ബസ് സ്റ്റേഷനില്‍ പതിവായി സ്വകാര്യബസ് ജീവനക്കാര്‍ നടത്തുന്ന നിയമനിഷേധത്തിന്റെ ഇരയാണ് നിമിഷയും കുഞ്ഞും. എറണാകുളം ഭാഗത്തു നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ടിക്കറ്റ് എടുത്തതായിരുന്നു നിമിഷ. സ്വകാര്യ ബസ് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രിപ്പ് അവാസനിപ്പിച്ചതായി ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ചു .മുഴുവന്‍ യാത്രക്കാരെയും ഇറക്കി . യാത്രതുടരേണ്ടവര്‍ക്ക് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പടുന്ന മറ്റൊരു ബസില്‍ കയറാമെന്ന് നിര്‍ദേശിച്ചു . യാത്രക്കാര്‍ കയറുന്നതിന് മുമ്പേ ഈ ബസ് മുന്നോട്ടെടുക്കുകയും നിമിഷയെയും കുഞ്ഞിനയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിമിഷ എറണാകുളത്ത സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് . കുഞ്ഞിനും തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റു

ബസ് യുവതിയെ ഇടിച്ചിട്ടയുടന്‍ പൊലീസെത്തി . എല്ലാം മനസിലാക്കിയെങ്കിലും നിയമലംഘനം നടത്തിയ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. ബസും വിട്ടയച്ചു .ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം
ആലുവയിലെ സ്വകാര്യബസ് ജീവനക്കാരും പൊലീസുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

കുടുംബ വഴക്കിനെത്തുടര്‍ന്നു ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ അറസ്‌റ്റ്‌ ചെയ്‌തു.കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. റെയില്‍വേ സ്‌റ്റേഷന്‌ സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മരണവിവരമറിഞ്ഞത്‌. എട്ടു വയസുള്ള ഏക മകന്‍ ആരോണ്‍, ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്കു പുറത്തുവരാത്തതിനെത്തുടര്‍ന്നു സൗമ്യയുടെ അമ്മയെ ഫോണ്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന്‌ അയല്‍വീട്ടിലെത്തി കാര്യം ധരിപ്പിച്ചു. അവരെത്തിയപ്പോഴും മുറി അടച്ചിട്ടനിലയിലായിരുന്നു. പോലീസെത്തി കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ്‌ അകത്തുകടന്നത്‌.

ഞരബു മുറിച്ചു രക്‌തം വാര്‍ന്നൊലിച്ച്‌ അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ്‌ ആശുപത്രിയിലെത്തിച്ചു. പാലാരിവട്ടത്തുള്ള സ്വകാര്യ സ്‌ഥാപനത്തിലെ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. യു.എസില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറുമാസം മുന്പാണ് നാട്ടിലെത്തിയത്‌. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്കു പോകാനായുള്ള സൗകര്യത്തിനായി സമീപകാലത്താണ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം മനപ്പടിയില്‍ വീടുവാങ്ങിയത്‌.

കൊലപാതകത്തിനുശേഷം കൈമുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ച പ്രതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രതിയുടെ മുറിക്കുമുന്നില്‍ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അപകടനില തരണം ചെയ്‌തതായുള്ള ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌ ലഭിച്ചതോടെയാണ്‌ അറസ്‌റ്റ്‌ നടന്നത്‌. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ്‌ പറഞ്ഞു.

1966 ല്‍ ലോകകപ്പ് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രശസ്ത ഇറ്റാലിയന്‍ നടി സോഫിയാ ലോറന്‍സിന്റെ 2 ദശലക്ഷം പൗണ്ട് വില വരുന്ന രത്‌നങ്ങളും മരതകങ്ങളും പവിഴക്കല്ലുകളും അടങ്ങിയ ആഭരണം അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. ലോകകപ്പിന്റെ പഴയ രൂപമായ യൂള്‍സ് റിമേ കപ്പ് മോചനദ്രവ്യത്തിന് വേണ്ടി മോഷ്ടിച്ച കുപ്രസിദ്ധ കള്ളാന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗും തന്നെയാണ് സോഫിയാ ലോറന്‍സിന്റെ സമ്പാദ്യവും അടിച്ചുമാറ്റിയതെന്നാണ് വിവരം.

1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്‍സിന് ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്. ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍ തുറന്ന് അതിലെ തുകല്‍ പെട്ടിയില്‍ ഇട്ടിരുന്ന ആഭരണം എടുത്തുകൊണ്ടു പോവുകയായിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ആഭരണ കൊള്ളയായിട്ടും ആരേയും ഇതുവരെ അതിന്റെ രഹസ്യം പുറത്തു വന്നിട്ടില്ല.

ഇറ്റാലിയന്‍ താരം ലോറന് അന്ന് 24 വയസ്സായിരുന്നു പ്രായം. സൂപ്പര്‍ താരവും തന്റെ 185,000 പൗണ്ട് വില വരുന്ന ആഭരണം കണ്ടെത്തുന്നതിനായി 20,000 പൗണ്ടാണ് അന്ന് ലോറന്‍ സമ്മാനം വാഗ്ദാനം ചെയ്തത്. ഭര്‍ത്താവ് കാര്‍ലോ പോണ്ടിയുമായി സംസാരിച്ചു കൊണ്ടിരിക്കെ രാത്രി 8 മണിക്കും 10 നും ഇടയിലായിരുന്നു മോഷണം. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വരികയും വന്‍ നടിയായി മാറുകയും ചെയ്ത ലോറന്റെ അദ്ധ്വാനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു ആ ആഭരണങ്ങള്‍. വിശ്വവിഖ്യാതമായ മോഷണക്കഥയില്‍ 1994 ല്‍ രണ്ടു പേര്‍ ഈ മോഷണത്തിന്റെ അവകാശം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നില്ല. 77 കാരനായ റേ ജോണ്‍സ് എന്നായാള്‍ വടക്കന്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 63 കാരന്‍ പീറ്റര്‍ സ്‌ക്കോട്ടും മോഷണത്തിന്റെ അവകാശം ഏറ്റെടുത്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.

1966 ല്‍ സഹോദരന്‍ റെഗ്ഗിനൊപ്പം ലോകകപ്പ് അടിച്ചു മാറ്റിയ സിഡ്‌നിക്ക് സോഫിയയുടെ നിധി കാണാതാകുമ്പോള്‍ 40 വയസ്സായിരുന്നു. ബ്രിട്ടനില്‍ വന്‍കിട മോഷണങ്ങള്‍ മാത്രം നടത്തുകയും പലതവണ ജയിലില്‍ കയറുകയും ചെയ്തിരുന്ന സിഡ്‌നി റെഗ്ഗ് സഹോദരങ്ങള്‍ പക്ഷേ ഇതിനേക്കാള്‍ വലിയ മോഷണമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ടവര്‍ ഓഫ് ലണ്ടനില്‍ സുക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യ രത്‌നങ്ങള്‍ പതിച്ച രാജകിരീടമായിരുന്നു മോഷ്ടാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയരത്തില്‍ എത്താനുള്ള വഴിയായി ഇരുവരും കണ്ടെത്തിയിരുന്നത്.

 

കണ്ണൂർ പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവനടൻ ലോക്കപ്പിൽ തലകറങ്ങി വീണു. സ്വന്തം പീഡനവാർത്ത പത്രത്തിൽ വായിച്ച ഉടനെ ഇയാൾക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വയക്കര മഞ്ഞക്കാട്ടെ പി.എം.അഖിലേഷ് മോൻ എന്ന വൈശാഖാണ് അറസ്റ്റിലായത്.

സിനിമയിൽ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഓഡീഷനായി തൃശൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ വെച്ചും ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാലോളം സിനിമകളില്‍ വൈശാഖ് എന്ന അഖിലേഷ് മോന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലും ഇയാള്‍ക്ക് ചെറിയ വേഷമുണ്ട്. ഇതൊക്കെ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. സിനിമാ രംഗത്തെ പ്രമുഖരുമായി തനിക്ക് വളരെ അധികം അടുപ്പമുണ്ടെന്നും സ്വാധീനമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നു.

പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈശാഖിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലോക്കപ്പിലായിരുന്ന പ്രതി തന്റെ അറസ്റ്റ് വാര്‍ത്ത കണ്ട് ഞെട്ടി. തുടർന്ന് തല കറങ്ങിയ വൈശാഖിനെ പൊലീസ് പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴപ്പമൊന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടര്‍ പറഞ്ഞ ശേഷമാണ് പൊലീസുകാര്‍ക്കു ശ്വാസം നേരെ വീണത്.

നടനെയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയും ബഹളം. യുവനടന്റെ അച്ഛനും അമ്മയും സ്‌റ്റേഷനില്‍ എത്തിയിരുന്നു. മകന്‍ നിരപരാധിയാണ് എന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ബഹളം വെച്ചത്. വൈശാഖിനെ കണ്ടതോടെ ബഹളം കരച്ചിലേക്ക് മാറി. ഇത് കള്ളക്കേസാണെന്ന് വൈശാഖിന്റെ മാതാപിതാക്കൾ ആരോപിച്ചു. പൊലീസിന് ആള് മാറിയതാണെന്നും മകൻ നിരപരാധിയാണെന്നും മാതാപിതാക്കൾ പറയുന്നു

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബത്തിനാണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തമിഴ്നാട്ടിൽ വാഹനാപകടത്തിൽ പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശി പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠനാണ് (25) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാവിലെ മൂന്നുദിവസത്തെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ചെലവായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയാണെന്നും മരണമടഞ്ഞാൽ മൃതദേഹം വിട്ടുനൽകാൻ തുക പൂർണമായും അടയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് പണമടയ്ക്കാൻ നിവൃത്തിയില്ലാതായതോടെ ഇടനിലക്കാർ മുഖേന നിർബന്ധപൂർവം അവയവദാന സമ്മതപത്രത്തിൽ ബന്ധുക്കളെ കൊണ്ട് ഒപ്പിടുവിച്ചു. തുടർന്ന് ഞായറാഴ്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടർമാരെത്തിയാണ് അവയവങ്ങൾ നീക്കിയത്. സംഭവത്തിൽ പാലക്കാട് കളക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും അടുത്ത ദിവസം തന്നെ രേഖാമൂലം പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരി മേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാർ സേലത്തിന് സമീപം കള്ളിക്കുറിശിയിൽ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റതും സ്ഥലപരിചയമില്ലാത്തതും മൂലം നിർദ്ദേശം അനുസരിക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായില്ലെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണികണ്ഠന്റെ സഹോദരൻ മഹേഷ് പറഞ്ഞു.

ചാലക്കുടി മനപ്പടിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് സംശയിക്കുന്നു.

ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജുവിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലൈജുവും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പക്ഷേ, കുറച്ചുനാളായി ജോലിക്കു പോകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷാദ രോഗമുണ്ടായിരുന്നതായാണ് സംശയം.

പകല്‍മുഴുവന്‍ വാതിലില്‍ തട്ടി മകന്‍ വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അതുവരെ മകന്‍ പട്ടിണിയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കണ്ണൂർ കീരിയാട് ഇതര സംസ്ഥാനക്കാരനായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിക്കാതെ അന്വേഷണസംഘം. ഒഡീഷ സ്വദേശിയായ പ്രഭാകർ ദാസാണ് കഴിഞ്ഞദിവസം രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. സംശയമുള്ള ഒഡീഷ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.

പ്രഭാകര്‍ദാസിനൊപ്പം ഭാര്യയും രണ്ടുകുട്ടികളുമാണുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി പ്രിയയുടെ മൊഴി പ്രകാരം മോഷ്ണത്തിനിടെ നടന്ന കൊലപാതമായാണ് പൊലീസ് കേസെടുത്തത്. ലക്ഷ്മിയുടെയും മക്കളുടെയും ആഭരണങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു. പക്ഷേ പ്രഭാകറിന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ട്ടമായില്ല. ഇതോടെ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസിന് ലക്ഷ്മിയുടെ മൊഴിയില്‍ സംശയം തോന്നിയിട്ടുണ്ട്. മുഖംമൂടി ധാരികളായ അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. മറ്റ് കൊലപാതക സാധ്യതകളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

അക്രമിസംഘം ഒഡീഷ സ്വദേശികള്‍തന്നെയാണെന്നാണ് പ്രാഥമികനിഗമം. ലക്ഷ്മിതന്നെയാണ് അയല്‍വാസികളെ കൊലപാതക വിവരമറിയിച്ചത്. ഉദരത്തിലേറ്റ കുത്തിനെത്തുടര്‍ന്ന് പ്രഭാകറിന്റെ കുടല്‍മാല പുറത്തുവന്നിരുന്നു. ലക്ഷ്മിക്കും പരുക്കേറ്റിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ തെളിലാളികളെ ജോലിക്കായി കണ്ണൂരില്‍ കൊണ്ടുവരുന്ന ഇടപാടും പ്രഭാകറിനുണ്ടായിരുന്നു.

ആറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി അറസ്റ്റിൽ. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശേരിൽ സുബിനാണ് (20) 6വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയത്. പീഢനത്തിനിടെ സുബിന്റെ ജനനേന്ദ്രിയ ചർമ്മ ഭാഗം അറ്റുപോയി രക്ത പ്രവാഹം നിലക്കാതെ വന്നു. ഉടൻ തന്നെ അതീവ രഹസ്യമായി ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി . എന്നാൽ ആശുപത്രിയിൽ ആയത് മണത്തറിഞ്ഞ പോലീസ് കൈയ്യോടെ പ്രതിയേ പൊക്കി. ആശുപത്രിയിൽ നിന്നും പോലീസിന് അറിയിപ്പ് ലഭിച്ചിരുന്നു.

ജനനേന്ദ്രിയത്തിൽ തുന്നികെട്ട് ഉള്ളതിനാൽ ഇദ്ദേഹത്തിനു നടക്കാൻ പ്രയാസമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതി അല്പം വേദന തിന്നാലും ഇനി ആശുപത്രിയിൽ കിടക്കേണ്ട ലോക്കപ്പിലും ജയിലിലും കിടക്കട്ടേ എന്നായി പോലീസും. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ 6വയസുകാരി തിരിച്ചറിഞ്ഞു. ശനി വൈകിട്ട് 6.15ന് ആയിരുന്നു പ്രതി കുട്ടിയേ പീഢിപ്പിച്ചത്. കടയിൽപോയി മടങ്ങുകയായിരുന്ന കുട്ടിയെ സുബിൻ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സുബിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്നു കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോടു വിവരങ്ങൾ പറഞ്ഞു. എന്നാൽ അതിനു മുമ്പ് തന്നെ ആശുപത്രി അധികൃതരിൽ നിന്നും പ്രതിയെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിരുന്നു. റിമാന്റിലായ പ്രതി ഇപ്പോൾ ജയിലിൽ ആണ്‌. പോക്സോ നിയമ പ്രകാരം വിചാരണയും ശിക്ഷയും കഴിഞ്ഞേ ഇയാൾക്ക് ഇനി പുറം ലോകം കാണാൻ പറ്റൂ.

RECENT POSTS
Copyright © . All rights reserved