Crime

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മ്മിച്ച ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുബൈ പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിഥിന്‍ ശിഷോഡെന്ന യുവാവ് അറസ്റ്റിലായത്. ഇയാള്‍ സോഫറ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.

ഇയാള്‍ ക്രിയേറ്റ് ചെയ്ത സാറയുടെ വ്യാജ അക്കൗണ്ട് വഴി എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരമാര്‍ശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സാറയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആളിനെ പൊലീസ് പിടികൂടിയിരുന്നു. മുബൈ- പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഫോണില്‍ ശല്യപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്തത്.

ചെന്നൈ: ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയ പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ഓളം പിടികിട്ടാപ്പുള്ളികളാണ് പൊലീസ് വലയിലായത്. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ബിനു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ബിനു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബിനുവിന്റെ ഗുണ്ടാത്താവളത്തില്‍ ആഘോഷം നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് വന്‍ സന്നാഹത്തോടെ സ്ഥലം വളയുകയായിരുന്നു. തോക്ക് ചൂണ്ടിയാണ് ഇവരെ പൊലീസ് കീഴ്‌പ്പെടുത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട പല ഗുണ്ടകളും ആഘോഷ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായിട്ടാണ് വിവരം. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. 8ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ് ബിനു.

ഹൈ​ദ​രാ​ബാ​ദി​ൽ ദമ്പതികൾ കു​ഞ്ഞു​ങ്ങ​ളെ​യു​മാ​യി ത​ടാ​ക​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ര​മേ​ശ്(30), ഭാ​ര്യ മാ​ന​സ(26) എ​ന്നി​വ​ർ മൂ​ന്നു വ​യ​സു​കാ​രി ഗീ​താ​ശ്രീ, ആ​റു മാ​സം പ്രാ​യ​മു​ള്ള ദി​വി​ജ എ​ന്നി​വ​ർ​ക്കൊ​പ്പം കീ​സ​ര​യി​ലെ ത​ടാ​ക​ത്തി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കു​ടും​ബ​പ്ര​ശ്ന​മാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു ത​ന്നെ ദ​ന്പ​തി​ക​ൾ കു​ട്ടി​ക​ളെ​യും കൂ​ട്ടി വീ​ടു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ബു​ധാ​നാ​ഴ്ച രാ​വി​ലെ ത​ടാ​ക​ത്തി​ന​രി​കെ പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ ര​മേ​ശി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​നൊ​പ്പം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് ക​ര​യ്ക്കെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

അ​തേ​സ​മ​യം, ഭ​ർ​തൃ​വീ​ട്ടു​കാ​ർ ത​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കാ​ണി​ച്ച് മാ​ന​സ​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചി​ല്ല എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2014ൽ ​ആ​യി​രു​ന്നു ര​മേ​ശി​ന്‍റെ​യും മാ​ന​സ​യു​ടെ​യും വി​വാ​ഹം.

47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ ജിതേന്ദ്രന്‍ പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില്‍ നടന്ന മീ റ്റൂ കാമ്പയിന്‍ ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അന്ന് എനിക്ക 18 വയസ്സുമാത്രമായിരുന്നു പ്രായം അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല. പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ.

അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല’- അവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം മാനിച്ചാണ് കോടതിയുടെ നടപടി. ദൃശ്യത്തിന്റെ പകര്‍പ്പ് വിട്ടുനല്‍കണമെന്നും അത് പ്രതിയുടെ അവകാശമാണ്. വിചാരണയ്ക്കു മുന്‍പ് ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുനല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു.

അതേസമയം, കേസിലെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രത്യേകം കോടതി വേണമോ എന്നത് ഈ കോടതിയാകും തീരുമാനിക്കുക. വളരെ വേഗത്തിലുള്ള വിചാരണ നടപടികള്‍ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 180 ഓളം രേഖകളും തെളിവുകളുമാണ് ദിലീപിന് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.

 

തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.

മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.

ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.

ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

മദ്യപിച്ചെത്തിയ അയല്‍വാസി വീടിനു മുമ്പില്‍ നിന്ന് ബഹളംവച്ചു. പുറത്തിറങ്ങിയ ഭാര്യയേയും നന്നായി ചീത്ത വിളിച്ചു. ഇതുക്കണ്ടുനിന്ന ഭര്‍ത്താവിന് സഹിക്കാനായില്ല. അരിശംമൂത്ത ഭര്‍ത്താവ് മദ്യപന്റെ മുഖത്ത് ഒറ്റയടി. തൊട്ടടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ചു വീണു. ഭാര്യയും ഭര്‍ത്താവും വീട്ടില്‍ക്കയറിപ്പോയി. ചെറിയ വഴിയില്‍ കുറുകെ കിടന്നിരുന്നയാളെ നാട്ടുകാരിലൊരാള്‍ മാറ്റിക്കിടത്താന്‍ നോക്കി. അപ്പോഴാണ് തലയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്. വിളിച്ചിട്ടും അനക്കമില്ല. ഉടനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം വടക്കാഞ്ചേരിയില്‍………..
തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് കോളനിയിലാണ് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ വേലായുധന്‍(55) ആണ് കൊല്ലപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ, പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അയല്‍വാസിയായ മണികണ്ഠനെ കയ്യോടെ പിടികൂടി. ഇപ്പോള്‍ റിമാന്‍ഡിലാണ്. ‘‘ഭാര്യയെ തെറി വിളിച്ചതിന്റെ ദേഷ്യത്തില്‍ ഒറ്റയടി കൊടുത്തതാണ്… സാറേ..മരിക്കുമെന്ന് കരുതിയില്ല’’.. പ്രതിയുടെ വിശദീകരണത്തിന് നിയമത്തിന് മുമ്പില്‍ വിലയില്ല. ഒറ്റയടിയുടെ ആഘാതത്തില്‍ തല കല്ലില്‍ തട്ടിയത് മരണ കാരണമായി.

വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിക്കുന്നത് കണ്ട നിന്ന ഭാര്യ തോക്കുമായി എത്തി അക്രമികളെ വിരട്ടിയോടിച്ചു. സ്വന്തം കണ്‍മുന്നില്‍ ഭര്‍ത്താവിനെ ആക്രമിച്ചവരെയാണ് യുവതി സാഹസികമായി നേരിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ലക്‌നൗവിലാണ് സംഭവം

വീടിന് മുന്‍പില്‍ ഒരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിനിടയിലാണ് ഭാര്യ തോക്കുമായി എത്തിയത്. തോക്ക് കണ്ടതോടെ പേടിച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീഡിയോയില്‍ ഉള്ള ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വീഡിയോ കാണാം;

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.

ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

RECENT POSTS
Copyright © . All rights reserved