Crime

അസുഖ ബാധിതയായ അമ്മയെ ബില്‍ഡിങ്ങിനു മുകളില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായ യുവ പ്രെഫസറായ സന്ദീപ് ആണു പിടിയിലായത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണു സംഭവം. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്തകന്‍ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാള്‍ അമ്മയോടു പറഞ്ഞ്.

ശേഷം അമ്മ തങ്ങളുടെ സ്വന്തം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലഭിച്ച് ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യമായി അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നു കെട്ടിടത്തില്‍ നിന്നു ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ ഇയാള്‍ അസുഖബാധിതയായ അമ്മയെ ടെറസിലേയ്ക്കു പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. ഇതോടെ അസുഖ ബാധിതയായ ഇവര്‍ക്കു തനിയേ നടന്നു ടെറസില്‍ എത്താന്‍ സാധിക്കില്ല എന്നു തെളിയുകയായിരുന്നു.

ഏറെ പണിപ്പെട്ടായിരുന്നു ഇയാള്‍ സ്വന്തം അമ്മയെ ടെറസില്‍ എത്തിച്ചത്. ഇതില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. സൂര്യപ്രകാശം ഏല്‍പ്പിക്കാനാണു താന്‍ അമ്മയെ ടെറസില്‍ കൊണ്ടു പോയത് എന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ സ്വന്തമായി നില്‍ക്കാന്‍ പോലും കഴിയാത്ത ഇവര്‍ എങ്ങനെ ടെറസിന്റെ രണ്ട് അടി ഉയരമുള്ള മതില്‍ കടന്നു ചാടി എന്ന ചോദ്യത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ രോഗം മൂലം താന്‍ ആകെ ദുരിതത്തിലായി എന്നും ഇതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.

 

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്.

സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഓള്‍ട്ടോ കാറില്‍ എത്തിയവര്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഈ ദൃശ്യം സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

ഓക്സ്ഫോര്‍ഡിലെ ഫ്രിയര്‍സ് വാര്‍ഫ് ചില്‍ഡ്രന്‍സ് പ്ലേ ഗ്രൗണ്ടില്‍ കൗമാരക്കാരന്‍ കുത്തേറ്റു മരിക്കാനിടയായ സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. ബര്‍മിംഗ്ഹാം സ്വദേശിയായ പതിനാറ് വയസ്സുകാരനാണ് പാര്‍ക്കിന് സമീപം കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിമൂന്ന് വയസ്സുള്ള ഒരു പുരുഷനെയും ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അറിയിച്ചു. ഇവര്‍ ഇരുവരും ഓക്സ്ഫോര്‍ഡ് സ്വദേശികള്‍ ആണ്.

മരണവിവരം പതിനാറുകാരന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചു എന്ന് വെളിപ്പെടുത്തിയ ഡിറ്റക്ടീവ് ചീഫ് ആന്‍ഡി ഹോവാര്‍ഡ് ഈ സംഭവം സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ മുന്നോട്ടു വരണമെന്നും അഭ്യര്‍ഥിച്ചു.

ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതി സുജിത് ലാലിന്റെ മൊഴി പുറത്ത്. പീഡന ശ്രമം എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജലജാ സുരനെ വധിച്ചതെന്ന് സുജിത് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പ്രതി കൃത്യം വിവരിച്ചത്.

2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു.

മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഹരിപ്പാട് കോടതിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് എന്‍ടിപിസി ഗസ്റ്റ് ഹൗസില്‍ എത്തിച്ച് ചോദ്യം ചെയ്തു. പിന്നീടാണ് ജലജാ സുരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ജലജയുടെ മൊബൈലും സംഭവ സമയത്ത് താന്‍ ധരിച്ച ഷര്‍ട്ടും പ്രതി പല്ലന കുമാരകോടി ഭാഗത്ത് കടലില്‍ എറിഞ്ഞതായാണ് മൊഴി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ പ്രതിയുമായി കുമാരകോടിയിലെത്തി തെളിവെടുക്കും. ജലജയുടെ സിം കാര്‍ഡ് ഇവിടെ വെച്ച് പ്രവര്‍ത്തനക്ഷമമായതായി കണ്ടെത്തിയിരുന്നു.

 

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെൻട്രൽ ജയിലിൽ മേസ്തിരിപ്പണി. സെല്ലിലെ മറ്റ് തടവുകാരുടെ മേൽനോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാർക്കിലെ സോഫ്ട് വെയർ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്. വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാൽ അവർ പാർക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാൻ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെൻട്രൽ ജയിലിലെ റൗണ്ട് ബ്ളോക്കിൽ സജീവമാണ് നിനോ മാത്യു.

സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. ആറ്റിപ്ര സ്വദേശി നിനോമാത്യു, കാമുകി ആറ്റിങ്ങൽ സ്വദേശി അനുശാന്തി എന്നിവരാണ് പ്രതികൾ. ടെക്നോ പാർക്ക് ജീവനക്കാരനായ നിനോമാത്യുവിന്റെ സഹപ്രവർത്തകയായിരുന്നു അനുശാന്തി. 2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്​പദമായ സംഭവം. അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിൽ നിനോയ്ക്ക് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

തടവുപുള്ളികൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോതന്നെ. ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്ളോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസിൽ ജയിലിലായ റിപ്പർ ജയാനന്ദൻ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്ളോക്കിൽ കഴിയുന്നവർ.

ജയിലിലെത്തി ഏതാനും ആഴ്ചകൾ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്രിയ തെറ്റിൽ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തിൽ ജയിലിൽ ജോലികൾ നൽകിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നൽകിയത്. ബ്ളോക്കിൽ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥർക്ക് സെല്ലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നൽകി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈൽ ഫോണിനുമുണ്ടാകുന്ന തകരാറുകൾ ശരിയാക്കുന്നതിനും അതിൽ പുതിയ സോഫ്ട് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിനോയുടെ വൈദഗ്ധ്യം ജയിൽ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി.

 

വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിധിന്റെ കൂട്ടുകാരനായ സിബി പറയുന്നത് ഇങ്ങനെയാണ്,

അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല, ഒരു മാസത്തിനിടയില്‍ ആ ട്രൂപ്പില്‍ നിന്നു മരണപ്പെടുന്ന മൂന്നാമത്തെയാള്‍, നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടയാളുടെ മകന്റെ മരണത്തില്‍ ദൂരുഹത അവസാനിക്കുന്നില്ല, കൂട്ടുകാരന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്ത്?

‘അവനും എനിക്കും നീന്തലറിയില്ല. അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയില്‍ നീന്തി. നീന്തലറിയാത്തതിനാല്‍ ഞാനും അവനും അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് കുളിച്ചത്. കൂട്ടുകാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല”. സംഭവത്തില്‍ ദുരൂഹത ഉണര്‍ന്നതോടെ അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിന്‍ മാത്യൂവിന്റെ ജഡം മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു.

നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ശ്രീരാഗം ട്രൂപ്പില്‍ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോള്‍ മുതല്‍ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താല്‍പര്യമായിരുന്നു. തുടര്‍ന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടില്‍ മകന് ചെണ്ട പഠിക്കാന്‍ അവസരവും ഒരുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂണ്‍. കഴിഞ്ഞ ഡിസംമ്പര്‍ 2-ന് ഉണ്ടായ വാഹനാപകടത്തില്‍ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു. ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു. ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേര്‍പിരിയുന്നത്. അതേസമയം, നിധിന്റെ പിതാവും നടന്‍ ബാബുരാജുമായി വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിധിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയര്‍ത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.

പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.

Also read… സത്യങ്ങൾ മറനീക്കിപുറത്തുവരുന്നോ ? പെരുമ്പാവൂർ, ജിഷ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷി; പണത്തിനു വേണ്ടി ജിഷയുടെ ‘അമ്മ രാജേശ്വരി സത്യങ്ങൾ മറച്ചു പിടിക്കുന്നു, ആരോപങ്ങങ്ങളുമായി നാട്ടുകാരി രംഗത്ത്

ന്യൂഡല്‍ഹി: ഹരിയാനയില്‍ ആറു പേരെ തലയ്ക്കടിച്ചു കൊന്ന മുന്‍ സൈനികനെ പോലീസ് അറസ്റ്റു ചെയ്തു. പല്‍വാല്‍ നഗരത്തില്‍ തിങ്കളാഴ്ച രാത്രിയാണ് കൂട്ടക്കൊല അരങ്ങേറിയത്. മുന്‍ സൈനികനായ നരേഷ് ആണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് അറിയിച്ചു.

രണ്ടു മണിക്കൂറിനുള്ളിലാണ് ഇയാള്‍ ഈ കൂട്ടക്കൊല നടന്നിയത്. മൂന്ന് സെക്യുരിറ്റി ജീവനക്കാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. സിസിടിവിയില്‍ ഈ ക്രൂരകൃത്യം മുഴുവന്‍ പതിയുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് എത്തുമ്പോള്‍ ഇരുമ്പ് ദണ്ഡും പിടിച്ച് നടക്കുകയായിരുന്നു പ്രതി. മല്‍പ്പിടുത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. ഇതിനിടെ പ്രതിക്കും നിസാര പരുക്കുകളേറ്റു. അറസ്റ്റു ചെയ്യാന്‍ ശ്രമിച്ച പോലീസുകാരെയും പ്രതി ആക്രമിച്ചു.

 

ഭര്‍ത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. രണ്ടു മാസം ഗര്‍ഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു പീഡനം. പ്രധാന പ്രതി ഉഴവൂര്‍ കൊണ്ടാട് കൂനംമാക്കില്‍ അനീഷിനെ(35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശാണ് മറ്റൊരു പ്രതി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രമേശ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് ഇടുക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് രമേശ് ആയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് സംഭവം.രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ഇവരുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.

കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഒറ്റമുറി വീട്ടില്‍ മൂന്ന് വയസുകാരി മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു പീഡനത്തിനിരയാക്കിയത്. ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെയായിരുന്നു ക്രൂരതയെന്നും യുവതിയുടെ അമ്മ കുറവിലങ്ങാട് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാനസികമായി തളര്‍ന്ന യുവതി ഇപ്പോഴും ചികിത്സയിലാണ്. വാഗമണ്ണിലെ വീട്ടിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും വയനാട്ടിലാണ് തങ്ങള്‍ പോയതെന്നാണ് പ്രതി അനീഷ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവും ശക്തമാണ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമം ആരംഭിച്ചു. സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

ദിലീപിനെ കൂടി പ്രതിചേര്‍ത്ത് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഇതിന്മേലുള്ള പരിശോധനയില്‍, പല സുപ്രധാന രേഖകളും തെളിവുകളും നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കേസിലെ സുഗമമായ വിചാരണക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ അന്വേഷണസംഘം നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണസംഘം നിലപാടെടുത്തു. മാത്രമല്ല നടിയുടെ സ്വകാര്യത കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. ഇക്കാര്യത്തില്‍ അങ്കമാലി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.

Copyright © . All rights reserved