വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ കുന്നത്തേരിൽ വീട്ടിൽ പരേതരായ രാജശേഖരൻ – സരോജിനി ദമ്പതികളുടെ മകൾ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയൽക്കാരോടും ഇയാൾ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടൻ സൗമ്യയോട് കുളിക്കാൻ വെള്ളം കോരി വയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കൾക്ക് ടിവി ഓണാക്കി നൽകിയ ശേഷം അത് കാണാൻ നിർദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റിൽ വീണെങ്കിലും കയറിൽ പിടിച്ച് രക്ഷപ്പെടാതിരിക്കാൻ കയറും തൊട്ടിയും പുറത്തെടുത്ത ഇയാൾ തിരികെ വീട്ടിനുള്ളിലെത്തി. സൗമ്യയുടെ നിലവിളി കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങൾ ടിവി കണ്ടോളാൻ പറഞ്ഞശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാർജിൻഫ്രീ മാർക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂർ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോൾ കുട്ടികൾ അമ്മയെ കാണാനില്ലെന്ന
സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്..
അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു..
മിടുക്കി കുട്ടിയായിരുന്നു.”’
അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..
അവളെ എനിക്ക് ശെരിയാക്കി തരണം..”
സങ്കടത്തോടെ സുഹൃത്ത് …
ടീച്ചറും കുട്ടിയും തമ്മിൽ വൈകാരികമായി നല്ല അടുപ്പമുണ്ട്..
സംസാരത്തിൽ നിന്നും അത് മനസ്സിലായി..എന്നും അവിടെ ഒരു അങ്കിൾ വരും..
എനിക്കത് ഇഷ്ടമില്ല..
തലകുനിച്ചു ഇരിക്കുന്നതല്ലാതെ , അവൾ മറ്റൊന്നും സംസാരിക്കുന്നില്ല..
അയാൾ മോശമായി പെരുമാറാറുണ്ടോ..?
ഉത്തരമില്ല..അവൾ പറയുന്നത് ശെരിയാകാം..!
തെറ്റാകാം !കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മയെ വിളിപ്പിച്ചു..
അച്ഛൻ മരിച്ച പെൺകുട്ടി
അമ്മയും അവളും മാത്രമുള്ള വീട്ടിൽ ,
പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങൾ വീട്ടിൽ വരുത്തുന്നത്…?ഒളിച്ചല്ല അദ്ദേഹം വരുന്നത്..
രാത്രി ആരുമറിയാതെ വരുന്നുമില്ല..
സന്ധ്യക്ക് മുൻപ് തിരിച്ചു പോകുന്നുണ്ട്..
അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാൽ , എനിക്കത്രേയും സന്തോഷം..
കാരണം , ആ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ജീവിതത്തിൽ ഞാൻ പിടിച്ചു നിൽക്കുന്നത്..
ഭാര്തതാവ് മരിച്ചിട്ടു പത്ത് വര്‍ഷം..
അന്നിവൾ കുഞ്ഞാണ്..
ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല..
എന്നും അടിയും വഴക്കും..
സ്ത്രീധനം പോരാ എന്നുള്ള പഴി..
എന്റെ സഹോദരങ്ങൾ തമ്മിൽ ചേർച്ച കുറവാണു ,ഇത്തിരി ഉള്ള മൊതലിന്റെ പേരിൽ..!ആ കുടുംബത്ത് നിന്നും ഞാൻ എന്ത് സ്ത്രീധനം ഇനി കൂടുതൽ പ്രതീക്ഷിക്കാൻ..?
അച്ഛനും അമ്മയും നിസ്സഹായർ…
പെണ്മക്കൾ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചു വിട്ട എന്റെ സങ്കടം പറയാൻ വയ്യ..
അപകട മരണമായിരുന്നു ഭാര്തതാവിന്റേത്..പിജി യും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം..
ഒരു മാനേജ്മന്റ് സ്കൂളിലെ ജോലി ..
എന്നാൽ ശമ്പളം വളരെ തുച്ഛമാണ്..
അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷൻ..
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട്..
അവർ രണ്ടും വിവാഹിതർ ആണ്..
മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാൻ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം..
ഇനി ആണെങ്കിൽ തന്നെ ആരാണ് ചോദിയ്ക്കാൻ..?
എനിക്കൊരു സാന്ത്വനം വേണം..
ഒരു ആണിന്റെ കരുതലും സ്നേഹവും വേണം..
മാനസികവും ശാരീരികവും ആയ സംരക്ഷണം ..!
തീയിൽ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകൾ..വ്യക്തി ജീവിതത്തിൻേറയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നിൽ കാണിക്കേണ്ട കാര്യം തനിക്കില്ല…
സ്ത്രീ നേരിടുന്ന പ്രശ്നം മുഴുൻ ശാരീരികാധിഷ്ഠിതമാണെന്നു ആര് പറഞ്ഞു..?
ഇപ്പോൾ ഇവളുടെ പ്രശ്നം എന്താണെന്നു വെച്ചാൽ ,
അവളുടെ അച്ഛൻ വീട്ടുകാർ അടുത്തിട്ടുണ്ട്..
ഞാൻ വിലക്കിയില്ല..
അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും…
അവകാശമുള്ളവർ..
അവരുടെ വീട്ടിൽ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തിൽ ഓരോന്നു പറയാൻ തുടങ്ങിയത്..
ഭാര്തതാവ് ജീവിച്ചിരുന്നപ്പോഴും അവർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു..
ഇനി ഇവളെ കൊണ്ട് പോയി വളർത്തണമെങ്കിൽ ആയിക്കോട്ടെ..
വിട്ടു കൊടുത്തേക്കാം..;പക്ഷെ കൊണ്ട് പോകില്ല മാഡം..!
അദ്ദേഹത്തിന് അറിയില്ല.., ഇവൾ ഇങ്ങനെ പറയുന്നത് .
സഹിക്കില്ല കേട്ടാൽ..
അത്ര സ്നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങൾ നോക്കുന്നത്..
മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ പറഞ്ഞു..ഞാൻ കുട്ടിയുടെ മുഖത്ത് നോക്കി..
അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്..
പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ട്,..
സംസാരത്തിന്റെ ഇടയ്ക്കു ,പല വട്ടം ആ മനുഷ്യൻ ആകാം, ഫോൺ വിളിക്കുന്നുണ്ട്..
വേണ്ട..വരേണ്ട എന്നൊക്കെ പറയുന്നുണ്ട്..
കുട്ടിയെ പുറത്ത് നിർത്തി പിന്നെയും അവർ സംസാരിച്ചു..
ആ ആളിന് ഒരു കുടുംബം ഇല്ലേ..ഭാര്യയും മക്കളും ?
അവരറിഞ്ഞാൽ പ്രശ്നം ആകില്ലേ..?അവർക്കറിയാം..
അദ്ദേഹത്തിന്റെ കാശു മതി അവർക്ക്….
കൂടുതൽ ഒന്നും സംസാരിക്കാനോ , വിശദീകരണം ചോദിക്കാനോ കൗൺസിലോർ നു അവകാശമില്ല..
അതവരുടെ ജീവിതമാണ്..
എന്റെ മുന്നിലെ പ്രശ്നം കുട്ടി ആണ്…
വീട്ടിൽ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാൽ അവൾ സങ്കടപെടുന്നു എങ്കിൽ അതിന്റെ പോവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ളത്.
”’
അദ്ദേഹത്തിന്റെ മേൽ എനിക്ക് അത്ര മേൽ സ്നേഹമുണ്ട്..
വിശ്വാസമുണ്ട്..
എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല..അങ്ങനെ
എങ്കിൽ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താൻ അദ്ദേഹം ശ്രമിച്ചേനെ..
മാഡം ഞാൻ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..””
വെറും ലോലമായ വികാരങ്ങളുടെ മേൽ കെട്ടിപ്പടുത്തിയ ബന്ധമല്ല..!
ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്…
അയാളോട് അവൾക്കു പ്രണയം അല്ല..ഭക്തി ആണെന്ന് തോന്നി…
പുരുഷൻ ആണ് , എന്ന് വെച്ച് സ്നേഹം ആവശ്യമില്ലാത്തവൻ അല്ല..!
സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..?
ജാതിയും മതവും..?
പൈസ ഉണ്ടാക്കാൻ മാത്രമായി ഒരു ജന്മം മുഴുവൻ കുടുംബക്കാർ , ഭാര്യയും മക്കളും ഉളപ്പടെ ഉപയോഗിച്ചു..
അർഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു….
വേദനയിലൂടെ മുറുകിയതാണ് ആ സ്നേഹത്തിന്റെ കണ്ണികൾ..
വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു..
കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവൾക്കപ്പോൾ പറയാനില്ല..
മോൾക്ക് അമ്മയെ വിട്ടു മാറി നിൽക്കണോ..?
മനസ്സറിയാൻ വേണ്ടി തന്നെ ആണ് ചോദിച്ചത്..
വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാൽ മതി…
വിങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..
ഓർക്കുക ആയിരുന്നു
ചെറിയ ജീവിതം..,പക്ഷെ..
എന്തൊക്കെ തരണം ചെയ്യണം..
നമ്മൾ മനുഷ്യർ..?
തിരുവനന്തപുരം: പുതുച്ചേരിയില് കാര് റജിസ്റ്റര് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില് വിട്ടു. രണ്ടു പേരുടെ ആള്ജാമ്യത്തിലും അരലക്ഷം രൂപ ബോണ്ടിലുമാണ് വിട്ടത്. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പറഞ്ഞു. റജിസ്ട്രേഷന് കാര്യങ്ങളും മറ്റു ചിലരാണു നോക്കിയത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്. എത്ര പിഴ വേണമെങ്കിലും അടയ്ക്കാന് തയാറാണെന്നും ഫഹദ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില് ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല് അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള് സ്ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിര്ദേശം. ആ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.പുതുച്ചേരിയില് റജിസ്റ്റര് ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്ത്തന്നെ റജിസ്ട്രേഷന് ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്തെന്നു ഫഹദിന്റെ അഭിഭാഷകന് കോടതിയില് വിശദീകരിച്ചിരുന്നു.
ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്നിന്നു നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയില് വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില് മോട്ടോര് വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല് കേസെടുക്കാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും വിശദീകരണം തേടിയതിനു ശേഷമായിരിക്കും കേസെടുക്കുക. ഈ സാഹചര്യത്തിലാണ് ഫഹദ് ഹാജരായത്. ആലപ്പുഴയിലെ വിലാസത്തില് വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില് താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകര: അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും ജീവനൊടുക്കിയതോടെ വിറ പൂണ്ടിരിക്കുകയാണ് നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിലെ കുന്നത്തേരിൽ വീട്. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ചായക്കട നടത്തിയിരുന്ന പരേതനായ രാജശേഖരന്റെ ഭാര്യ സരോജിനിയുടെ (55) കൊലയാളിയെ തിരിച്ചറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മകൾ സൗമ്യ രാജശേഖരനെ (33) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് സൗമ്യയുടെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശരീരത്തിലെ പരിക്കുകളും ചില മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളിൽ നിന്നടക്കം ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുകയും അമ്മയെ അച്ഛൻ മർദ്ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് സൗമ്യയുടെ ഏഴുവയസുകാരിയായ മകളും അഞ്ചുവയസുകാരനായ മകനും. ബന്ധുക്കളുമായോ അയൽക്കാരുമായോ സൗഹൃദത്തിനൊന്നും മുതിരാത്ത പ്രത്യേക സ്വഭാവക്കാരനായ ബിനുവിനെ ഭയന്ന് ഇതൊന്നും അവർ പുറത്തുപറയാറില്ല. ഏറ്റവുമൊടുവിൽ സൗമ്യയെ മർദ്ദിച്ച സംഭവങ്ങൾ പുറത്ത് പറയരുതെന്ന് കുട്ടികളെ താക്കീത് ചെയ്ത ഭർത്താവ് വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ടി.വി ഓണാക്കി അവരെ അതിന് മുന്നിലാക്കിയിരുന്നുവത്രേ.
ഒമ്പതുവർഷം മുമ്പ് 2008 ജൂലായിൽ രണ്ട് പെൺമക്കളെ തന്നെ ഏൽപ്പിച്ച് ചായക്കടക്കാരനായ രാജശേഖരൻ ജീവിതത്തിൽ നിന്ന് കൂട്ടുപിരിഞ്ഞതോടെ വീട്ടമ്മയായ സരോജിനിയ്ക്ക് ശിഷ്ടകാലം കഷ്ടപ്പാടിന്റേതായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മൂത്തമകൾ രമ്യയ്ക്ക് തൊട്ടടുത്ത വർഷം ജോലി ലഭിച്ചതാണ് ആ കുടുംബത്തിന് ആശ്വാസമായത്. രമ്യയെ വിവാഹം ചെയ്ത് അയച്ച് രണ്ടുവർഷം പൂർത്തിയാകും മുമ്പാണ് പ്ളസ് ടുവരെ പഠിച്ച സൗമ്യ ഓട്ടോ ഡ്രൈവറായിരുന്ന വെൺപകൽ കിണറ്റുവിള സ്വദേശിയായ യുവാവുമായി പ്രണയത്തിലായത്. ഇതര സമുദായക്കാരനുമായുള്ള കടുത്ത പ്രണയം വീട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും അവൾ അയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും എതിർപ്പ് കൂട്ടാക്കാതെ പലസ്ഥലങ്ങളിലായി വാടകവീട്ടിലും മറ്റും ഒരുമിച്ച് കഴിഞ്ഞ ഇവർ നാലുവർഷം മുമ്പാണ് സൗമ്യയുടെ അമ്മ താമസിച്ച കുടുംബവീട്ടിൽ താമസത്തിനെത്തുന്നത്. ഇടയ്ക്കിടെ സൗന്ദര്യപിണക്കങ്ങളും കലഹങ്ങളും പതിവായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
2014 നവംബർ 22ന് സരോജിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിനുള്ളിലാണ് സരോജിനിയുടെ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പായതോടെ നെയ്യാറ്റിൻകര പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണമേറ്റെടുത്ത കേസിൽ വർഷം മൂന്ന് പിന്നിടുമ്പോഴും കൊലയാളിയെ കണ്ടുപിടിക്കാനായിട്ടില്ല.
സരോജിനിയുടെ കൊലപാതകമുണ്ടായ ദിവസം സൗമ്യയും ഭർത്താവും നെടുമങ്ങാട് ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. വീടിന്റെ കതക് തുറന്ന് കിടക്കുകയും സരോജിനിയെ പുറത്ത് കാണാതിരിക്കുകയും ചെയ്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയതിനിടെയാണ് സൗമ്യയും ഭർത്താവും സ്ഥലത്തെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് അന്ന് സൗമ്യയുടെ ഭർത്താവിനെ പിടികൂടി മൂന്നുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിക്കാത്തതിനാൽ വിട്ടയച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷവും ഇയാളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
വീട്ടുവഴക്കിനെ തുടർന്ന് സൗമ്യ കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിനോട് ഭർത്താവ് വെളിപ്പെടുത്തിയത്. സൗമ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രക്ഷിക്കാൻ തയ്യാറാകാത്തതും സംഭവം യഥാസമയം അയൽക്കാരെ അറിയിക്കാതിരുന്നതും ദുരൂഹത ഉളവാക്കുന്നുണ്ടെന്നാണ് പൊലീസ് നിലപാട്. അയാളുടെ ഒരു സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സെത്തുമ്പോഴാണ് സൗമ്യ കിണറ്റിലകപ്പെട്ട വിവരം നാട്ടുകാരറിയുന്നത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും പൊലീസിനോടും കുട്ടികൾ അധികം ഇടപെടാതിരിക്കാനും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഇളയകുട്ടിയെ എടുത്ത് കൊണ്ടുനടക്കുകയായിരുന്ന അയാൾ പൊലീസ് ശകാരിച്ചപ്പോഴാണ് കുട്ടിയെ തറയിൽ നിറുത്തിയത്. പെരുമാറ്റത്തിലുള്ള സംശയങ്ങളെ തുടർന്നാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തതെങ്കിലും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം സൗമ്യയുടെ മൃതദേഹം വീടിന്റെ തെക്കിനിയിലെ ചിതയിൽ എരിഞ്ഞടങ്ങുമ്പോൾ അമ്മൂമ്മയ്ക്ക് പിന്നാലെ അമ്മയും മരണപ്പെടുകയും ചെയ്തതോടെ പറക്കമുറ്റാത്ത രണ്ട് കുട്ടികൾ നാടിന്റെ നൊമ്പരമായി
തെലുങ്കാനയിൽ 22കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന് കത്തിയെരിഞ്ഞത്. സന്ധ്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അടുത്ത ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നു.
തന്റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി.
രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
കാസര്‍കോട് പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകത്തില്‍ അന്വേഷണം ഉറ്റബന്ധുവിനെ കേന്ദ്രീകരിച്ച്. എറണാകുളം സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ജാനകിയോടും ഭര്‍ത്താവിനോടും ഇയാള്‍ക്ക് ശത്രൂതയുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥനത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ആരംഭത്തില്‍ വിവിധ ബന്ധുക്കള്‍ക്കൊപ്പം ഇപ്പോള്‍ പ്രധാനമായും സംശയിക്കുന്ന ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്തില്‍ അന്വേഷണ സംഘം അവലോകന യോഗം ചേര്‍ന്നു. ഈ യോഗത്തിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറ്റബന്ധുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ ഐജി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നില്‍കി. സംഭവദിവസം ഇയാള്‍ സ്ഥലത്ത് എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ജാനകിയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയും കുടുംബവും ഏറെ വൈകി എത്തിയതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
നാട്ടുകാരില്‍ ചിലരുടെ മൊഴിയില്‍ ഈ സംശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബലപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കൃത്യം നടത്തിയവര്‍ ധരിച്ച മുഖംമൂടി കണ്ണൂര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയെതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നുപേര്‍ ഒരുമിച്ചെത്തിയാണ് മുഖം മൂടി വാങ്ങിയതെന്ന് കടയുടമ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് സൂചന ലഭിക്കുമെന്നാണ് പ്രതീകഷ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന പരിസരവാസി എത്താതിരുന്നതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നു.സംഭവം നടന്ന് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതികളിലേയ്ക്ക് വെളിച്ചം വീശുന്ന കൃത്യമായ സൂചനകള്‍ ലഭിക്കാത്തതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.
ലണ്ടന്‍: ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ കുത്തേറ്റു മരണമടഞ്ഞത് മലയാളി ബാലനെന്ന് സംശയം. വാല്‍ത്താം ക്രോസിലെ വീട്ടില്‍ നിന്നും തെരുവില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണവുമായി പോയ ജേക്കബ് എബ്രഹാം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് വംശീയ വാദികളായ ഒരു സംഘം കുട്ടികളുടെ ആക്രണത്തിന് ഇരയായത്. കുത്തേറ്റ് വീട്ടിലേക്ക് ഓടിയ ജേക്കബ് വീടിന് 200 മീറ്റര്‍ അടുത്ത് സര്‍വ്വീസ് റോഡില്‍ വീണു ചോര വാര്‍ന്നു മരിക്കുക ആയിരുന്നു.
സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന 14 വയസുള്ള മൂന്ന് ആണ്‍കുട്ടികളെയും രണ്ട് 15 വയസുകാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം എന്‍ഫീല്‍ഡുകാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരുകയാണ്. തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ജേക്കബ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി ഫോണ്‍ കാളുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ വാല്‍ത്താം ക്രോസിലെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നത്.
അന്നേ ദിവസം രാത്രിയാണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി ജേക്കബ് വീണ് കിടക്കുന്നത് 19കാരനായ സഹോദരന്‍ ഐസക് കണ്ടെത്തിയത്. ടൗണിലെ ഹൈസ്ട്രീറ്റില്‍ നിന്നും ജേക്കബ് ബ്രെഡ് വാങ്ങിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഓഫീസര്‍മാര്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി സാന്‍ഡ് വിച്ചുണ്ടാക്കാന്‍ അമ്മയെ സഹായിക്കുകയും അതുമായി എഡ്മണ്ടനിലെ ചര്‍ച്ചിലേക്ക് പോയി ഭവനരഹിതര്‍ക്ക് ഭക്ഷണം കൈമാറുകയും ചെയ്തിരുന്നു. അതിന് ശേഷം തിരിച്ച് വരുന്നതിനിടയിലാണ് ഈ ടീനേജര്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്.
പാരാമെഡിക്സ് ജേക്കബിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാത്രി 10.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഐസക്ക് അടക്കമുള്ള രണ്ട് സഹോദരന്‍മാര്‍ക്കുമൊപ്പമായിരുന്നു ജേക്കബ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് വരുന്നതിനിടെ 15കാരന്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ജെറോം കെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത്രയും കുറഞ്ഞ പ്രായമുള്ള ആള്‍ കുത്തേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്നും ഇതിന് പുറകിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണമാണ് നടത്തി വരുന്നതെന്നും ജെറോം കെന്റ് വെളിപ്പെടുത്തുന്നു. കേസ് തെളിയിക്കുന്നതിനായി സാക്ഷിമൊഴികള്‍, സിസിടിവി ഫൂട്ടേജുകള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഇത് പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ ഈ പ്രദേശത്ത് ഏതെങ്കിലും കൗമാരക്കാരെ കണ്ടിട്ടുള്ളവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൗമാരക്കാരുടെ സംഘം ആ ദിവസം ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ട ഇവിടുത്തെ താമസക്കാരാരെങ്കിലും ഉണ്ടെങ്കില്‍ അവരും വിശദവിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. സംഭവത്തിന്റെ നാനാവശങ്ങളും പരിഗണിച്ച് കൊണ്ട് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണം നടത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.
ജേക്കബ് മലയാളിയാണെന്ന് സംശയിക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഓര്‍ക്കാട്ടേരിയില്‍ നിന്നും ഒളിച്ചോടിയ കമിതാക്കളുടെതെന്ന പേരില്‍ ലൈംഗിക വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. മൊബൈല്‍ ഷോപ്പ് ഉടമയായ 23 വയസുകാരനൊപ്പം ഒളിച്ചോടിയ 31 വയസുകാരിയുടേയും വീഡിയോയാണ് പ്രചരിക്കുന്നത്. പ്രണയത്തിലായിരുന്ന പ്രവീണ, അംജാദ് എന്നിവര്‍ കഴിഞ്ഞ മാസമാണ് ഒളിച്ചോടിയത്. കോഴിക്കോട്ടെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ച് വരികെ ഇരുവരേയും പോലീസ് പിടികൂടിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ പകര്‍ത്തിയ ആയിരത്തോളം ലൈംഗിക വീഡിയോകളും ഇവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചില ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട് ഫോണില്‍ നിന്നുമാണ് ലൈംഗിക വീഡിയോകള്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും അശ്ലീല പുസ്തകങ്ങളും കണ്ടെത്തി. കൂടാതെ മുറിയില്‍ നിന്ന് വിലയേറിയ മദ്യവും കണ്ടെത്തി. പകല്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രി കാലങ്ങളിലാണ് പുറത്തിറങ്ങിയിരുന്നത്. പോലീസ് പിടിച്ചാല്‍ കുടുങ്ങാതിരിക്കാന്‍ ചില വാര്‍ത്താ ചാനലുകളുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡും ഇവര്‍ തയ്യാറാക്കിയിരുന്നു. അംജാദിന് അജു വര്‍ഗീസ് എന്ന പേരിലും പ്രവീണയ്ക്ക് സംഗീത മേനോന്‍ എന്ന പേരിലുമാണ് വ്യാജ ഐഡി കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിമാരായ മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജുവിന്റെ മൊഴി. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധം ആയിരുന്നില്ലെന്ന് നടന്‍ സിദ്ദിഖ് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് ഇടപെട്ട് ആക്രമിക്കപ്പെട്ട നടിയെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതായി തനിക്ക് അറിയാമെന്ന് സിദ്ദിഖ് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ഇടപെടല്‍ മൂലം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം താന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായും ഇന്ററാക്ട് ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. കാവ്യയും ദിലീപും തമ്മിലുള്ള മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും നടിമാരുമായ സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതേതുടര്‍ന്ന് ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞുമഞ്ജു പറയുന്നു.
ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. ഇതേതുടര്‍ന്ന് വീട്ടല്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ദിലീപും കാവ്യയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഗായിക റിമി ടോമിക്കും അറിയാമായിരുന്നെന്ന് മഞ്ജു തന്റെ മൊഴിയില്‍ പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചു. റിമിയും ഇക്കാര്യം തന്നോട് പറഞ്ഞതായി മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ മൊഴിയുടെ പൂര്‍ണരൂപം:
ഞാന്‍ 21062017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്.
ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ interatct ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ഭാവന പറഞ്ഞത്.
ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഭാവനയുടെ വീട്ടില്‍ പോയിരുന്നു. ഭാവനയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ഭാവന എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.
സംയുക്താ വര്‍മ്മയുടെ മൊഴി:
ഞാന്‍ ഫിലിം ആര്‍ട്ടിസ്റ്റ്. 15 വര്‍ഷമായി ഞാന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ഞാനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഭാവന തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ഭാവനയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.
ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച.
മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ഭാവനയുടെ വീട്ടിലേക്ക് പോയി. ഭാവനയുടെ അച്ഛനും അമ്മയും ഭാവനയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാവനയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ഭാവനയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു ഭാവന പറഞ്ഞത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മൊഴിയിലും ദിലീപിനെതിരെ പരാമര്‍ശം. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം നടിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതായി എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി തന്നെക്കുറിച്ച് പലരോടും മോശമായി സംസാരിക്കുന്നുവെന്ന് കാവ്യ പരാതി പറഞ്ഞത് പ്രകാരം അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് നടിയെ താക്കീത് ചെയ്തിരുന്നതായും സിദ്ദിഖ് മൊഴി നല്‍കി. ദിലീപിനെതിരെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന മൊഴിയാണ് ഗായിക റിമി ടോമിയും നല്‍കിയത്. ദിലീപും കാവ്യയും തന്നെ ബന്ധമുള്ള വിവരം നേരത്തെ അറിയാമെന്ന് വ്യക്തമാക്കുന്നതാണ് റിമിയുടെ മൊഴി. റിപ്പോര്‍ട്ടര്‍ ടിവിയാണ് താരങ്ങളുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. നേരത്തെ മഞ്ജുവിന്റെയും സംയുക്താ വര്‍മ്മയുടേയും മൊഴി പുറത്ത് വന്നിരുന്നു.
റിമിയുടെ മൊഴിയുടെ പൂര്‍ണരൂപം:
ഞാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, കാര്യസ്ഥന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഞാന്‍ ഏഷ്യാനെറ്റിലും മഴവില്‍ മനോരമയിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. 2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ട്. 2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ഞാന്‍ പങ്കെടുത്തു. 2010ല്‍ ദിലീപേട്ടന്‍, കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.
അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.
2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
2013ലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നുംതന്നെയില്ല. ഞങ്ങള്‍ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാന്‍ അറിയുന്നത് ടിവിയില്‍ വാര്‍ത്ത കണ്ടിട്ടാണ്. 1822017 രാവിലെ ഒമ്പത് മണിയോടെ ഞാന്‍ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തില്‍ തോന്നിയില്ല. അതെന്താണെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തിരുന്നു.
സിദ്ദിഖിന്റെ മൊഴിയുടെ പൂര്‍ണ്ണരൂപം
ഞാന്‍ 1987 മുതല്‍ മലയാളസിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.
2017 ഫെബ്രുവരി 13 ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു.
തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്.
യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു.
റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെ കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.
ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.