കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തൃപ്പൂണിത്തുറയിലെ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. സെക്കന്‍ഡ് ഷോ സമയത്ത് പതിനൊന്നോളം പേര് വരുന്ന സംഘം നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തിലുള്ളത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. മോഷണം നടത്തിയവര്‍ ഹിന്ദിയില്‍ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.
ഏഴ് പേര് മുഖംമൂടികള്‍ ധരിച്ച് ഏരൂര്‍ മേഖലയില്‍ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ ലഭിച്ചിരുന്നു. പതിനാലാം തിയതി പുലച്ചെ രണ്ട് മണിക്ക് ശേഷം എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. കമ്പിവടി പോലെയുള്ള ആയുധം ഒരാള്‍ അരയില്‍ തിരുകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് എതിര്‍വശത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകള്‍ സംഘം തല്ലിത്തകര്‍ക്കുന്നതും അതിനു ശേഷം ദൃശ്യങ്ങള്‍ പതിഞ്ഞ ക്യാമറ തകര്‍ക്കുന്നതും കാണാം.
ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണു തന്റെ ഭര്‍ത്താവ് തന്നോടു ചെയ്ത കൊടും ചതിയേക്കുറിച്ച് ആഗ്ര സ്വദേശിനിയായ മോന തിരിച്ചറിഞ്ഞത്. 2010 ലായിരുന്നു രാകേഷും മോനയും തമ്മിലുള്ള വിവാഹം. ഒരു സുഹൃത്തു വഴിയുള്ള പരിചയം പതിയെ പ്രണയത്തിനും വിവാഹത്തിനും വഴിമാറുകയായിരുന്നു. പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിവാഹത്തിനു ശേഷം അത് ഉപേക്ഷിച്ച് ഒരു ആയുര്‍വേദ മസാജിംഗ് സെന്റര്‍ തുടങ്ങി. വിവാഹ ശേഷമുള്ള ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചുതവണ മോന ഗര്‍ഭം അലസിപ്പിക്കലിനു വിധേയയായി.
ഇതിനിടയിലായിരുന്നു ഭര്‍ത്താവിനു ഗ്രാമത്തില്‍ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്ന് ഇവര്‍ അറിയുന്നത്. ഇതു ചോദിക്കാന്‍ ഭര്‍ത്താവിന്റെ മസാജിംഗ് പാര്‍ലറില്‍ എത്തിയ മോന കാണുന്നതു സംശയാസ്പദമായി നില്ക്കുന്ന ഭര്‍ത്താവിനേയും മറ്റൊരു യുവതിയേയുമാണ്. ഇതേ തുടര്‍ന്ന ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഇവിടെ വച്ചു തന്നെ ഇയാള്‍ ഭാര്യയുടെ ശരീരത്തില്‍ ബ്ലെയിഡു കൊണ്ടു മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോന ഇവിടെ നിന്നു ഓടി രക്ഷപെടുകയായിരുന്നു. ഇതു കൂടാതെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തി ഒരു തവണ തോക്ക് ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നും പറയുന്നു. 15 ഓളം സ്ത്രീകളെ ബന്ദികളാക്കി വച്ച് സെക്സ് റാക്കറ്റ് ഇടപാടുകള്‍ക്കു വേണ്ടി ഉപയോഗിച്ചു എന്നും പറയുന്നു.
കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് മോഷണം. ഹില്‍ പാലസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെ നടന്ന മോഷണത്തില്‍ 50 പവന് സ്വര്‍ണ്ണവും 20,000 രൂപയും നഷ്ടമായി. പത്തംഗ സംഘമാണ് മോഷണം നടത്തിയത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടുന്നവര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ഇവരുടെ ആക്രമണത്തില്‍ ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. കൊച്ചിയില്‍ സമാന രീതിയിലുള്ള കവര്‍ച്ചകളാണ് നടക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്നലെ പുല്ലേപ്പടിയില്‍ പുലര്‍ച്ചെ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ നടന്ന മൂന്നാമത്തെ കവര്‍ച്ചയാണ് ഇത്. രണ്ട് ദിവസം മുമ്പ് കാസര്‍കോട് ചീമേനിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയായിരുന്നു മോഷണം നടത്തിയത്.
കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന് അറസ്റ്റിലായി. ചത്തീസ്ഘണ്ഡിലെ റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു ധനേഷ്യറിന്റെ പിറന്നാള്‍. മാതാപിതാക്കളോട് പറയാതെയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയത്. ഇതിന് ശേഷം പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ നിന്നും തിരിച്ച് പോയില്ല.
എന്നാല്‍ പെണ്‍കുട്ടിയുടെ ജാതിയെ ചൊല്ലി കാമുകന്റെ വീട്ടില്‍ വഴക്കായി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ചന്ദയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ധനേഷ്യര്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാമുകന്റെ വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാവുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. പരാതിയെ തുടര്‍ന്ന് ധനേഷ്യറിന്റെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാമുകന്റെ വീടിനടുത്തുള്ള കനാലിനരികിലെ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
25 വയസ്സുകാരിയായ ചന്ദ യാദവാണ് കാമുകന് ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഒന്‍പതാം തീയതി പെണ്‍കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ട് വിടാന്‍ തയ്യാറായി കാമുകന് ചന്ദയേയും കൂട്ടി പുറത്തേക്കിറങ്ങി. വഴിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ ധനേഷ്യര്‍ പെണ്‍കുട്ടിയെ കനാലിന്റെ അരികില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പയ്യന്നൂര്‍(കണ്ണൂർ): റിട്ട.അധ്യാപക ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവർച്ച നടത്താനെത്തിയ സംഘം അധ്യാപികയെ കഴുത്തറത്തു കൊലപ്പെടുത്തി. കഴുത്തറത്ത് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മംഗളൂരു ആശുപത്രിയിൽ. മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘമാണ് റിട്ട.അധ്യാപികയായ ചീമേനി പൊതാവൂര്‍ പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തറത്ത നിലയിൽ ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററെ(70) പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ അധ്യാപക ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. രാത്രി ഒമ്പതിന് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് മുഖംമൂടി ധരിച്ചിരുന്ന മൂന്നുപേര്‍ കൃഷ്ണനെ തള്ളിമാറ്റി അകത്തു കയറി അതിക്രമങ്ങള്‍ കാണിച്ചത്. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ അകത്തെ മുറിയിലായിരുന്നു. കൃഷ്ണന് മാസ്റ്ററെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം അക്രമികള്‍ പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ചുപണമേ വീട്ടിലുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതെടുത്ത് കൊടുക്കാനാവശ്യപ്പെട്ട അക്രമികള്‍ കൈകാലുകളുടെ കെട്ടഴിച്ചു.
മേശയിലുണ്ടായിരുന്ന പണം ഇദ്ദേഹം അക്രമികള്‍ക്ക് എടുത്തു കൊടുത്തപ്പോള്‍ സ്വര്‍ണം വേണമെന്നും ലോക്കറിന്റെ താക്കോല്‍ വേണമെന്നുമായി അക്രമികള്‍. വേറെയൊന്നും വീട്ടിലില്ല എന്നു പറഞ്ഞതോടെ ഒരാള്‍ പിന്നില്‍നിന്നും കൈകള്‍ പിറകോട്ട് പിടിക്കുകയും അപരന് കത്തികൊണ്ട് കഴുത്തറക്കുകയുമായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റ് രക്തമൊഴുകുമ്പോഴും ഭാര്യയുള്ള മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല.
ഇദ്ദേഹം നല്കിയ പണവും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുമായി അക്രമികള്‍ പോയ ശേഷമാണ് ഭാര്യയുടെ മുറിയിലെത്താന്‍ കൃഷ്ണന് മാസ്റ്റര്‍ക്ക് കഴിഞ്ഞത്. മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ് ഇദ്ദേഹം കണ്ടത്. ഇവരുടെ വായ വീതിയുള്ള പാര്‍സല്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവരുടെ മാല അക്രമികള്‍ കൊണ്ടുപോയി. കമ്മല്‍ കാതില്‍ തന്നെയുണ്ടായിരുന്നു. അക്രമികള്‍ കൊണ്ടുപോകാതിരുന്ന ഭാര്യയുടെ ഫോണിലാണ് അവശതയുണ്ടെങ്കിലും മനസാന്നിധ്യം കൈവിടാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിച്ചത്. 50,000 രൂപയും, മാല, മോതിരം എന്നിവ നഷ്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
മകന് മഹേഷിനേയും മകളേയും വിളിച്ച് വിരമറിയിച്ചപ്പോഴേക്കും കൃഷ്ണന് മാസ്റ്റര്‍ തളര്‍ന്നിരുന്നു. പോലീസും അയല്‍ക്കാരുമെത്തി ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഭാര്യ മരിച്ചിരുന്നു . അക്രമികള്‍ മലയാളവും ഹിന്ദിയും സംസാരിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മക്കൾ: മഹേഷ്, ഗീത (അധ്യാപിക, രാമന്തളി ചിദംബരനാഥ് യുപി സ്കൂൾ), മനോജ് കുമാർ (പ്രഫസർ, പട്ടാമ്പി ആയുർവേദ കോളജ്), പ്രീത (തിരുവനന്തപുരം).
ഷാര്‍ജയില്‍ മലയാളി യുവാവ് താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന് ഉണ്ണിക്കൃഷ്ണന് (33) ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ സഹോദരിയുടെ അടുത്തെത്തിയതായിരുന്നു ഉണ്ണികൃഷ്ണന്. രണ്ട് മാസം മുന്‍പാണ് അമ്മ ഐഷയോടൊപ്പം ഉണ്ണിക്കൃഷ്ണന് ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി അനിതയുടെ അടുത്തെത്തിയത്. ഇന്നലെ രാവിലെ 9 മണിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണന് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഇവിടെ ജോലി ശരിയായിരുന്നു. അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു
കൊച്ചി: പെരുമ്പാവൂരില്‍ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നില്‍ അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ജിഷാ കേസില്‍ നിര്‍ണ്ണായകമായത്. മൃഗീയമായ കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത് തന്നെ കേസിലെ അപൂര്‍വ്വത പരിഗണിച്ചാണ്. ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് അതിക്രൂരമായി പെരുമാറി എന്നതിനുള്ള ഉത്തരമായിരുന്നു ആടിനെ പീഡിപ്പിച്ചു എന്ന കാര്യത്തിലെ അന്വേഷണം.
ആടിനെ പീഡിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ നിര്‍ണ്ണായക തെളിവായി പൊലീസിന് കിട്ടി. ഇതിനൊപ്പം പീഡനത്തിനിരയായെന്ന് സംശയിക്കുന്ന ആടുകളില്‍ നടത്തിയ പരിശോധനയും നിര്‍ണ്ണായകമായി. മനുഷ്യരാല്‍ ആടുകള്‍ ബലാല്‍സംഗത്തിന് വിധേയരായിട്ടുണ്ടെന്ന് മൃഗ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും വ്യക്തമായി. വ്യാപക തോതില്‍ ആടുകളെ ലൈംഗിക ചേഷ്ടയ്ക്ക് അമീറുള്ളും സുഹൃത്തുക്കളും പെരുമ്പാവൂരില്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലുള്ള മറ്റൊരു വാര്‍ത്തകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗിക ആസക്തി കൂടിയ അമീറുല്‍ ഇസ്ലാം ആടിനെ പോലും വെറുതേ വിട്ടില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തുടര്‍ന്നായിരുന്നു വിശദ അന്വേഷണം പൊലീസ് തുടങ്ങിയത്.
ഇതിനിടെയാണ് വിവാദ വീഡിയോ പൊലീസിന് ലഭിച്ചത്. അമീറുള്‍ ആടിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോ ലഭിച്ചതോടെ പൊലീസിന് മറ്റ് സംശയങ്ങളും സജീവമായി. ഇത്തരം പ്രവര്‍ത്തികളില്‍ അമീറുള്‍ മാത്രമല്ല, മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും പങ്കാളിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അമീറുള്ളിന് സമാനമായ ലൈംഗിക വൈകൃതം ഉള്ളയാള്‍ക്ക് മാത്രമേ ഇത് വീഡിയോയില്‍ ചിത്രീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് നിഗമനം. വലിയ തോതില്‍ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലും പൊലീസ് എത്തി. ഇതിന് തെളിവായിരുന്നു കണ്ടെടുത്ത വീഡിയോ.
അമീറുല്‍ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. അമീറുള്‍ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത്. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടെ ചില സുഹൃത്തുകള്‍ അമിറുള്‍ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നല്കി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടര്‍മാര്‍ ആടിനെ വിശദമായി പരിശോധിച്ചു. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കൂടുതല്‍ പേര് ഇതിനിടെ സമാനസ്വാഭവമുള്ള പരാതിയുമായി ആടുകളെ പരിശോധിച്ചതായാണ് സൂചന. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരതയുടെ ഭീകരത പുറത്തുവന്നത്.
അമീറുളിന് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാല്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയില്‍ അഞ്ച് വയസുള്ള മകനുണ്ട്. 20 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതില്‍ അസാമിലെ വീട്ടില്‍ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളില്‍ പതിവായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റ് ചികിത്സയിലായവരെ തേടി അന്വേഷണസംഘം പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ആശുപത്രികള്‍ കയറിയിറങ്ങി. ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മൂന്നു വര്‍ഷം കഴിഞ്ഞ് രണ്ടാം വിവാഹവും ചെയ്തു. അസമില്‍ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥര്‍ അമീറുളിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാര്‍ക്കൊപ്പമാണ് അമീറുള്‍ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാള്‍ ചെയ്തിരുന്നതായാണ് വിവരം.
അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീറുള്‍ ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവര്‍ഷത്തോളം കേരളത്തില്‍ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മ്മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ വല്ലത്തുള്ള സഹോദരന് ബഹര്‍ ഉള് ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി.
ജിഷയുടെ കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ആ സമയത്ത് തീവണ്ടിയില്‍നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ട യുവതിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡി.എന്‍.എ, ചുരിദാറിന്റെ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ.യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലില്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡി.എന്‍.എ. ഇതെല്ലാം പ്രതിക്ക് എതിരായിരുന്നു. ഇതാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിക്കാനുള്ള കാരണവും.
കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റവാളി അമീര്‍ ഉള് ഇസ്ലാമിന്റെ ശിക്ഷ പ്രസ്താവം കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം ഏറെ നീണ്ടു. ഉച്ചഭക്ഷണത്തിനായി ഒരുമണിക്ക് പിരിയേണ്ട കോടതിക്ക് അതിനു കഴിഞ്ഞില്ല. ഒന്നരയോടെയാണ് രണ്ടു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ 11 മണിക്ക് തന്നെ വിധി ഉണ്ടായേക്കും.
ആദ്യം അമീര്‍ ഉള് ഇസ്ലാമിന് പറയാനുള്ളതാണ് കോടതി കേട്ടത്. ജിഷയെ തനിക്ക് മുന്‍ പരിചയമില്ല. തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് അമിര്‍ ഉള് ഇസ്ലാം കോടതിയില്‍ പറഞ്ഞു. തനിക്ക് അസമീസ് ഭാഷ മാത്രമേ അറിയു. അതുകൊണ്ട് അസം അറിയാവുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി കേസ് തുടരന്വേഷിക്കണമെന്നും അമീര്‍ പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും അമീറിനു വേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിക്കു മുമ്പാകെ ഉന്നയിച്ചു.
എന്നാല്‍ ഈ ഘട്ടത്തില്‍ ശിക്ഷയിലുള്ള വാദമാണ് നടക്കുന്നത്. അതെകുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. ആവശ്യമെന്ന് കണ്ടാല്‍ വിധി പറഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം, കുറ്റവാളി ഒരു സഹതാപവും അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി ചെയ്ത കുറ്റകൃത്യം അത്തരത്തിലുള്ളതാണെന്നും പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. ഒരു തവണ കുത്തിയത് ശരീരത്തിലൂടെ കടന്ന് കരള്‍ തുളച്ച് നട്ടെല്ല് വരെ എത്തി. 33 തവണ മുറിവുകള്‍ ഏറ്റ പാടുകള്‍ ജീഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഉന്നത ബിരുദധാരിയായ ഒരു യുവതിയോടാണ് ലൈംഗിക വൈകൃതത്തിനു വേണ്ടി ഇത്തരം ക്രൂരത കാണിച്ചതെന്നും പ്രോസിക്യൂഷന് പറഞ്ഞു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യം ചെയ്തശേഷം ഒളിവില്‍ പോകുന്നവരെ പിടികൂടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കോടതി തന്നെ ഉചിതമായ നിര്‍ദേശം നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതിക്ക് 26 വയസേയുള്ളൂവെന്ന് പ്രതിഭാഗം ഉന്നയിച്ചു. മദ്യലഹരിയില്‍ ചെയ്തുപോയതാണ്. പ്രതിയെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളുണ്ട്. അതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദത്തില്‍ ഉടനീളം അമീര്‍ യഥാര്‍ത്ഥ പ്രതിയല്ലെന്ന നിലപാടില്‍ പ്രതിഭാഗം ഉറച്ചുനിന്നു. എന്നാല്‍ അതെല്ലാം മുന്‍പ് പറഞ്ഞ കാര്യങ്ങളാണെന്ന് കോടതിയും അറിയിച്ചു.
തിരക്കഥയുമായി ഉണ്ണി മുകുന്ദനെ സമീപിച്ച യുവതി ഭീഷണിപ്പെടുത്തിയതായി പരാതി. പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്ന എഴുത്തുകാരിയുടെ ഭീഷണിയെ തുടര്‍ന്ന് നടന് പൊലീസില്‍ പരാതി നല്കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചത്രെ. പരാതി നല്കാതിരിക്കാന് 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താരം പൊലീസിനെ സമീപിക്കുകയായിരുന്നു.
ഓഗസ്തില്‍ ഒറ്റപ്പാലം സ്വദേശിനിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥ വായിച്ച താരം ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് നടന് പറഞ്ഞു.
പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പീഡിപ്പിച്ചതായി കാട്ടി പൊലീസില്‍ പരാതി നല്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണി മുഴക്കിയതായും നടന് ആരോപിച്ചു.
നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് രൂപമാറ്റം വരുത്താനായി നടത്തിയ സംഭവത്തില്‍ മട്ടണ്‍സൂപ്പ് വില്ലനായി. നാഗര്‍കര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന സ്വാതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന് രൂപമാറ്റം വരുത്തി ഭര്‍ത്താവിന്റെ മുഖസാദൃശ്യമാക്കി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്.
ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു പദ്ധതി. കാമുകനായ രാജേഷിനൊപ്പം ചേര്‍ന്ന് സ്വാതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വാതി സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനസ്തേഷ്യ നല്കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന് രാജേഷും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയെ വനത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
പിന്നീടാണ് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കിയത്. സുധാകറിന് പരിക്കേറ്റ് മുഖം വികൃതമായതാണെന്ന് സ്വാതി ബന്ധുക്കളെ അറിയിച്ചു. രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ രൂപമാക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി.
നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള് സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഡിയാണ് അഭിനയിച്ച് തകര്‍ക്കവെയാണ് വില്ലനായി മട്ടണ്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താന്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഡി മാംസാഹാരിയായിരുന്നു.
പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി രാജേഷ് അഭിനയിച്ചു. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുങ്കു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.