Crime

ഡ​ല്‍​ഹി​യി​ല്‍ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ പ​തി​നാ​റു​കാ​ര​നെ പൊലീസ് അറസ്റ്റ് ചെയ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ല്‍​ നി​ന്നാ​ണ് ഇയാളെ പൊ​ലീ​സ് പിടികൂടിയത്. ഗ്രേ​റ്റ​ര്‍ നോ​യ്ഡ​യി​ലെ ഗോ​ര്‍ സി​റ്റി​യി​ല്‍ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഞ്ജ​ലി അ​ഗ​ര്‍​വാ​ള്‍ (42), മ​ക​ള്‍ മ​ണി​ക​ര്‍​ണി​ക (11) എ​ന്നി​വ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് ന​ര​വ​ധി ത​വ​ണ അ​ടി​ച്ചും കു​ത്തി​യു​മാ​ണ് ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ജ​ലി​യു​ടെ ത​ല​യി​ല്‍ അ​ടി​യേ​റ്റ ഏ​ഴു മു​റി​വു​ക​ളും മ​ണി​ക​ര്‍​ണി​ക​യു​ടെ ത​ല​യി​ല്‍ അ​ഞ്ച് മു​റി​വു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് നി​ന്നും ര​ക്തം പു​ര​ണ്ട ക​ത്രി​ക ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ജ​ലി​യു​ടെ പത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​നാ​ണ് ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഇ​യാ​ള്‍ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഫ്ളാ​റ്റി​ലേ​ക്കു ക​യ​റി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. രാ​ത്രി 11.30 ന് ​ഫ്ളാ​റ്റി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് അ​വ​സാ​നം ഇ​യാ​ളു​ടേ​താ​യി ല​ഭി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ ചാ​ന്ദി​ചൗ​ക്കി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ള്‍ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍​നി​ന്നും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

കൊ​ല​യാ​ളി ഗെ​യിം ബ്ലൂ​വെ​യ്​ലി​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ ഗാം​ഗ്സ്റ്റ​ര്‍ ഇ​ന്‍ ഹൈ​സ്കൂ​ള്‍ എ​ന്ന ഗെ​യി​മി​ന് അ​ടി​മ​യാ​യി​രു​ന്നു കു​ട്ടി​യെ​ന്നാ​ണ് പൊലീസ് പറയുന്നത്. ഈ ​ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്‌ട്രോ​ണി​കി​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വീ​ട്ട​ല്‍​നി​ന്നും ല​ഭി​ച്ച​താ​യും പൊ​ലീ​സ് വ്യക്തമാക്കി.

അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഐ ടി ജീവനക്കാരന്‍ എസ് ദഷ്വന്ത് പോലീസ് കസ്റ്റഡയില്‍ നിന്നു രക്ഷപെട്ടു. ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഫെബ്രുവരിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്നു സെപ്റ്റംബറില്‍ ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന്‍ എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു.

തൊട്ടടുത്ത ഫ്ാളറ്റില്‍ താമസിച്ചിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ആദ്യം അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നു. പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്‌ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്കു കൊണ്ടു വരാനായിരുന്നു പോലീസിന്റെ പദ്ധതി. ചെന്നൈയില്‍ നിന്നുള്ള അഞ്ചംഗ പോലീസ് സംഘത്തിന്റെ കൂടെയാണ് ഇയാള്‍ വിമാനത്താവളത്തിലേയ്ക്കു വന്നത്. എന്നാല്‍ വിമാനത്താവളത്തിനടുത്തു പോലീസിന്റെ കൈയില്‍ നിന്ന് ഇയാള്‍ രക്ഷപെടുകയായിരുന്നു.

ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച ‌ഭാര്യയെ 13 വര്‍ഷത്തിന് ശേഷം പിടികൂടിയ പൊലീസ് വേറെയും മൃതദേഹങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ഉറപ്പിച്ചു. വേറെ മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയ വിവരം യുവതി വെളുപ്പെടുത്തി. മുബൈയില്‍ ഫരീദ ഭാരതി എന്ന സ്ത്രീയാണ് പിടിയിലായത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് പൊലീസ് അസ്ഥികൂടം കണ്ടെടുത്തു . ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ബ്ലാക് മാജിക് പോലീസ് സംശയിക്കുന്നു. വീട്ടിൽ നിന്ന് 300 ഓളം താന്ത്രിക പുസ്തകങ്ങളും 500 ലധികം മതപരമായ സി ഡി കളും കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. വീട്ടിൽ നിന്ന് കിലോ കണക്കിന് ഉപയോഗിച്ച കോണ്ടംസ് കണ്ടെടുത്തു.

Image result for Farida Bharti confessed to killing her husband when he was asleep

ഫരീദ ഭാരതിയുടെ ഗാന്ധിപഡയിലെ വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഒരു യുവാവിനെയും വീട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദ ഭാരതി എന്ന യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Image result for Farida Bharti confessed to killing her husband when he was asleep

ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്. വിശദമായ ചോദ്യംചെയ്യലില്‍ തന്‍റെ ഭര്‍ത്താവ് സഹദേവനെ കൊന്ന കാര്യം ഫരീദ സമ്മതിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നും ഫരീദ സമ്മതിച്ചു. എന്നാല്‍ കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് ഫരീദയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.

മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവിൽ ശാലു ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശി തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് കൊലപാതകം നടന്നത്. പുലർച്ചെ നാലുമണിക്ക് കൊലപാതകവിവരം പ്രതി തന്നെ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിയും മകൾ ശാലുവും തനിച്ചായിരുന്ന വീട്ടിൽ. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് തുടർന്ന് ശാലുവിന്റെ അമ്മ പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു. കുടുംബ വഴക്കിൽ മകൾ അമ്മക്കൊപ്പമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശശിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്‌നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു.

മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിരിക്കുന്നത്.

ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെത്തിയ വിമുക്തഭടന്മാരും ആലപ്പുഴ സ്വദേശികളുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. വീട്ടിലെ ടെറസില്‍ താമസിക്കുന്ന ബംഗാളികളുടെ വാക്ക് വിശ്വസിച്ച് അവരുടെ ഗ്രാമത്തില്‍ നിധി തേടി പോയതാണ് ഇരുവരും. ചേര്‍ത്തല പൂച്ചാക്കല്‍ കുന്നേല്‍ വെളി മാമച്ചന്‍ (57) സഹോദരന്‍ കുഞ്ഞുമോന്‍ (53) എന്നിവരാണ് വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ടത്.

കൊല്‍ക്കത്തയില്‍ നിന്ന് ഏറെ ദൂരെ ബര്‍ദ്വാന്‍ ഗ്രാമത്തിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെട്ടത്. ഒരാള്‍ ബര്‍ദ്വാനില്‍ വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെ സഹോദരനെ കൊല്‍ക്കത്തയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ‘നാരദ’യ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും ലഭിച്ച വിവരം.

ബംഗാളി തൊഴിലാളികള്‍ ചേര്‍ത്തല പാണാവള്ളിയിലെ ഇവരുടെ വീടിന്റെ ടെറസില്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടന്മാരായതിനാല്‍ ബംഗാളികളുടെ ഭാഷ ഇവര്‍ക്ക് വേഗം മനസിലായി. ഇതിനിടയില്‍ ബംഗാളികളില്‍ ആരുടെയോ നാടായ ബര്‍ദ്വാനിലെ സ്ഥലത്ത് നിധി കണ്ടെത്തിയതായി അറിഞ്ഞു. ഇത് സര്‍ക്കാരിന്റെ കണ്ണു വെട്ടിച്ച് വില്‍ക്കുന്നതിന് സഹോദങ്ങളുടെ സഹായം ബംഗാളികള്‍ തേടി. സ്വര്‍ണ്ണപ്പണിക്കാരനെയും കൂട്ടി സഹോദരങ്ങള്‍ മുന്‍പ് ഒരു തവണ കൊല്‍ക്കട്ടയിലെ ഗ്രാമത്തിലെത്തുകയും നിധിയുടെ മാറ്റ് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. സ്വര്‍ണ്ണമാണ് നിധി എന്നുറപ്പിച്ച ശേഷം നാട്ടില്‍ ഇവര്‍ ബംഗാളിയുമായി മടങ്ങിയെത്തി. ഇടനിലക്കാരനായ ബംഗാളി ഇവര്‍ പുറപ്പെടുന്നതിനും നാല് ദിവസം മുന്‍പേ നാട്ടിലേയ്ക്ക് പോയി. പിന്നാലെ നിധി സ്വന്തമാക്കാനുള്ള പണവുമായി സഹോദങ്ങളും പോയി. നിധി നാട്ടിലെത്തിച്ച് വേര്‍തിരിച്ചെടുക്കാനായിരുന്നു പദ്ധതി- സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 53കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. കിംഗ് ഫൈസല്‍ റോഡിലെ കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നുമാണ് ഇയാൾ താഴേക്ക് വീണത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയും വാരിയെല്ലുകളും തകര്‍ന്നിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവംനടക്കുമ്പോൾ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.

ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ.  പ്രമുഖ റസ്‌റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകൾ ജിനി ജോസ് കൊച്ചപ്പിള്ളി (30) ആണു മരിച്ചത്. ഏഴു മാസം മുമ്പാണു ജിനി ബഹ്‌റൈനിൽ എത്തിയത്. ഞാൻ ആത്മഹത്യ ചെയാൻ പോവുകയാണെന്ന് കൂടെ ജോലി ചെയ്യുന്നവരെയും ബഹ്‌റൈനിലെ ബന്ധുവിനെയും വിളിച്ച് അറിയിച്ചു. സഹോദരഭാര്യയടക്കമുള്ളവർ ജിനി താമസിക്കുന്ന ഗുദൈബിയയിലെ ഫ്ലാറ്റിലെത്തിയപ്പോൾ മുറി ഉള്ളിൽനിന്നു പൂട്ടിയിരുന്നു. വാതിൽ തകർത്ത് ഇവർ അകത്തു കയറിയപ്പോളാണ് ജിനിയെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ആന്റണി മുമ്പു ഖത്തറിൽ ജോലി ചെയ്തിരുന്നു.

പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്ററുടെ മകളാണ് ഭര്‍ത്തൃഗൃഹത്തില്‍ ജീവനൊടുക്കിയയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടര്‍ന്നു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോര്‍പറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭര്‍ത്താവ് വസന്ത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

കുടുംബകലഹത്തെ തുടര്‍ന്ന് യുവതി രണ്ട് വയസുകാരി മകളെയും എടുത്ത്  ആറ്റില്‍ ചാടി. മരങ്ങാട് കത്തിക്കാംപാറ കാവുംമൂല വീട്ടില്‍ ശീത(22)ളാണ് രണ്ട് വയസുകാരി മകള്‍ നിയയെയും എടുത്ത് കരമനയാറ്റില്‍ ചാടിയത്. രണ്ട് പേരെയും കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉഴമലയ്ക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ആര്‍.സുജാതയുടെ മകളാണ് ശീതള്‍. രാവിലെ 11.30ന് എലിയാവൂര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനത്ത മഴയും പേപ്പാറ അരുവിക്കര ഡാമുകള്‍ തുറന്നതും മൂലം നിറഞ്ഞു കുത്തിയൊഴുകുന്ന നിലയിലായിരുന്നു പുഴ. ഈ പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പുഴയില്‍ മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു പുനരാരംഭിക്കും. ഭര്‍ത്താവ് തൊളിക്കോട് സ്വദേശി ഷൈജുവുമായി പിണങ്ങി വലിയകലുങ്കില്‍ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ശീതളും കുഞ്ഞും. ഇന്നലെ കുളപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു ശീതള്‍ മകളുമൊത്ത് എലിയാവൂര്‍ പാലത്തിലെത്തിയത്. ചെരിപ്പും ബാഗും ഉപേക്ഷിച്ചശേഷം പാലത്തില്‍നിന്നു ചാടുകയായിരുന്നു. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കരമനയാറ്റിലെ ജലനിരപ്പു കൂടുതലായതു തിരച്ചില്‍ ദുഷ്‌കരമാക്കി.  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ കെ.എസ്.ശബരീനാഥന്‍, സി ദിവാകരന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് റബര്‍ ഡിങ്കി ബോട്ടില്‍ നാട്ടുകാര്‍ക്കൊപ്പമാണു തിരച്ചില്‍ ആരംഭിച്ചത്. പരിസരത്തെ മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സിനൊപ്പം ചേര്‍ന്നു. പാലത്തില്‍നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള കൂവക്കുടിയില്‍ വരെ പരിശോധന നടത്തി.

Copyright © . All rights reserved