Crime

പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.

ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു

പ്രതിവര്‍ഷം കേരളത്തില്‍ മിന്നലേറ്റു മരിക്കുന്നവരുടെ എണ്ണം 70ലധികവും പരിക്കേല്‍ക്കുന്നവരുടെ എണ്ണം നൂറിലധികവും ആണെന്നാണ് കണക്കുകള്‍. മിന്നലുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നത്.

ഇടിമിന്നലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണുകളുടെ കോഡ്‌ലെസ് റിസീവര്‍ തുടങ്ങിയവ അത്ര അപകടകാരികളാകാറില്ലെന്നാണ് പൊതുവെ പറയുക. എന്നാല്‍ മിന്നലിനെത്തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം അടൂരില്‍ മിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണില്‍ കോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷ് ഉപയോഗിച്ച ഫോണ്‍ കത്തി നശിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെങ്കിലും ആ വീട്ടിലുണ്ടായിരുന്ന പലരുടെയും ഫോണിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ആദ്യവിവാഹം നിയമപരമായി അസാധുവാക്കുന്നതിന് മുമ്പെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീനിവാസ റെഡ്ഡി ഭാര്യ സംഗീതയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന്റ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദ്ദിച്ചത്.
ഞായറാഴ്ചയാണ് തന്റെ ഭര്‍ത്താവ് ഓഗസ്റ്റില്‍ മറ്റൊരു വിവാഹം ചെയ്ത വിവരം സംഗീത അറിയുന്നത്. ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവര്‍ റെഡ്ഡിയുടെ വീട്ടിലെത്തുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലെത്തിയ സംഗീത വിവാഹം ചോദ്യം ചെയ്തതോടെ ഇയാള്‍ സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബം ഇവരെ റെഡ്ഡിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിക്രൂരമായി മര്‍ദ്ദനം തുടരുകയായിരുന്നു.
റെഡ്ഡി സംഗീതയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്ബാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നു.സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാനന്തവാടി തോണിച്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയെ. കൊലപ്പെടുത്തിയത് മകനും സുഹൃത്തുക്കളും. തമിഴ്നാട് ഉസിലാംപെട്ടി സ്വദേശി ആശൈകണ്ണൻ (48)ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യ മണിമേഖലയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പതിവായി മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്ന ആശൈക്കണ്ണനെ ഇതിൽ മനംനൊന്ത മകൻ കൂട്ടുകാരുമൊത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്ബ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് മണിമേഖലയും ആശൈ കണ്ണനും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നൂ.എങ്കിലും ഇതേക്കുറിച്ചു പോലീസിൽ പരാതി ലഭിച്ചിരുന്നില്ല.

മണിമേഖല, മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.മറ്റു ജില്ലകളിലും ജോലിക്കു പോകുന്ന ആശൈകണ്ണൻ പലപ്പോഴും ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിൽ വരാറ്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെ തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പ്രാഥമിക പരിശോധനനടത്തുകയായിരുന്നു.

കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മ ലീലയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നാല് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് കൊല നടത്തിയതെന്നും ഇയാള്‍ ഇരുപത് വയസുകാരനാണെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പ്രതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്താണ് അമ്മ ലീലയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ കഴുത്തിലെ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിനിടെ ലീലയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച വീടിന്റെ തേപ്പ് പണിക്കെത്തിയ നാല് മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നിവരാണ് ലീലയുടെ മറ്റ് മക്കള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

 

എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കും മൊെബെല്‍ നമ്പറും പോലീസ് പരിശോധിക്കുന്നു. ഡെന്റല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മള്‍ ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിച്ചതിന് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണ്. ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മളിന് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കെട്ടിടത്തില്‍നിന്നു ചാടുംമുമ്പ് ഊഷ്മള്‍ ഫോണ്‍ എറിഞ്ഞുടച്ചിരുന്നു. തൃശൂര്‍ ഇടത്തിരുത്തി പുളിയന്‍ചോട് ഇയ്യാനിവീട്ടില്‍ ഉല്ലാസിന്റെയും ബേട്ടിയുടെയും മകള്‍ ഊഷ്മള്‍ ബുധനാഴ്ച അഞ്ചിനാണ് മുക്കം മണാശ്ശേരി കെ.എം.സി.ടി. ഡെന്റല്‍ കോളജിന്റെ മുകളിലെ നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്. കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഊഷ്മള്‍. സഹപാഠികളുമായുണ്ടായ എന്തോ തര്‍ക്കത്തെക്കുറിച്ചാണ് ഊഷ്മളിന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. 13-ന് രാത്രി 10.54-നാണ് ഊഷ്മള്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും ഒടുവില്‍ കുറിപ്പെഴുതുന്നത്. കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ മുന്‍ പോസ്റ്റിലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്നു പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും  പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ആ സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നു’മാണ് ഊഷ്മള്‍ അവസാനമായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഊഷ്മള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് വന്ന കമന്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സഹപാഠികളുമായി എന്തൊക്കെയോ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്. സുഹൃത്തക്കളേയും സഹപാഠികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ഹോസ്റ്റലില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നു കാര്യമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പരീക്ഷയായതിനാല്‍ നാലുമാസത്തോളം മണാശ്ശേരിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഊഷ്മള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.

ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം ഒരു കൊലപാതകവും തെളിവ് നശിപ്പിക്കലും. മാനന്തവാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.

ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു. സംഭവം കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം കുഴിച്ചു മൂടിയതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിലയിരുത്തല്‍. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്തെത്തിയത്.

സിനിമയില്‍ മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തില്‍ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിര്‍മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷന്‍ പണി പൂര്‍ത്തിയായതോടെ തെളിവു ലഭിക്കാതെ ജോര്‍ജ് കുട്ടിയെ വെറുതെ വിടുന്നതുമാണ് സിനിമയിലെ കഥ.

ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56)യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അഞ്ച് മഹാരാഷ്ടക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മകന്‍ പ്രജിത്ത് അമ്മയെ കാണാഞ്ഞ് വീട്ടിനകത്തും പരിസരത്തും തിരയുന്നതിനിടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു.

ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തെ അമ്പലത്തറ പോലീസ് കസ്റ്റഡിലെടുത്തു. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നവരാണ് ലീലയുടെ മറ്റുമക്കള്‍.

ലോക വ്യാപകമായി പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, കൊലപ്പെടുത്തുവാനായി ആറുപേരെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് ജര്‍മ്മനിയില്‍ പിടിയിലായത്.

യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ്‌ തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.

ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.

പ്രതിയ്ക്ക് ഐഎസ് പോലുള്ള ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.

ക്രൂരതയുടെ മുഖം ആ ചെറുപ്പകാരൻ വിവരിച്ചപ്പോൾ ഞെട്ടിയത് അനേഷണ സംഘം .കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ തന്നെ രണ്ടാം ക്‌ളാസ്സുകാരന്‍ രക്തം ഛര്‍ദ്ദിച്ചു, പിന്നീട് കത്തിയിലേക്ക് വീണു. ഒരു സെക്കന്റ് എടുത്ത ശേഷം ആഴത്തില്‍ ഒന്നു കൂടി മുറിച്ചു. പ്രദ്യുമ്‌നന്റെ പുറത്തിട്ടിരുന്നു ബാഗ് കൊലയാളിയായ പതിനൊന്നാം ക്‌ളാസ്സുകാരന്റെ ദേഹത്തോ വസ്ത്രങ്ങളിലോ രക്തം പറ്റാതെ മറ പോലെ നിന്നു. പിന്നീട് കത്തി വാഷ് റൂമില്‍ തന്നെ ഇട്ടശേഷം പൂന്തോട്ടക്കാരനെയും അദ്ധ്യാപകരേയും ഉച്ചത്തില്‍ വിളിച്ചു കൊണ്ട് അവന്‍ പുറത്തേക്ക് ഓടി. പരീക്ഷാ പേടിയെ തുടര്‍ന്ന് അത് എന്തു ചെയ്തും മാറ്റി വെയ്ക്കാനായിരുന്നു താന്‍ കൃത്യം നടത്തിയതെന്നായിരുന്നു പയ്യന്‍ കൗണ്‍സിലിംഗില്‍ പറഞ്ഞത്. ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്ത്യയെ മുഴുവന്‍ നടുക്കിയ രണ്ടാം ക്‌ളാസ്സുകാരനെ പതിനൊന്നാം ക്‌ളാസ്സുകാരന്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പയ്യന്‍ ഇരയായ പയ്യനെ നേരത്തേയുള്ള പരിചയം മുതലാക്കി ആയിരുന്നു വാഷ്‌റൂമിലേക്ക വിളിച്ചു കൊണ്ടു പോയത്. ഇരുവരും നേരത്തേ തന്നെ ബോണ്ട്‌സി സ്‌കൂളിലെ പിയാനോ ക്‌ളാസ്സിലെ സഹപാഠികളായതിനാല്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് പതിനാറുകാരന്‍ വിളിച്ചപ്പോള്‍ ഏഴു വയസ്സുകാരന് സംശയത്തിന് ഇടയുണ്ടായില്ല. താന്‍ സംഭവം നടത്തിയ രീതി പ്രതി ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ വിവരിച്ചത് ഞെട്ടിക്കുന്നതാണ്. ചിര പരിചയം ഉള്ളതിനാലാണ് പ്രദ്യുമ്‌നനെ തന്നെ ഇരയായി തെരഞ്ഞെടുത്തത്. സെപ്തംബര്‍ 8 ന് സ്‌കൂളിലെത്തിയ പ്രതി ആദ്യം ചെയ്തത് സ്വന്തം ബാഗ് ക്‌ളാസ്സില്‍ കൊണ്ടു വെയ്ക്കുകയായിരുന്നു. അതിന് ശേഷം തലേദിവസം സോഹ്‌നാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കഠാരയുമായി താഴത്തെ നിലയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദ്യുമ്‌നന്‍ പിയാനോ അഭ്യസിക്കുന്നുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രതിയെ ജുവനൈല്‍ കോടതിയുടെ മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കോടതി ഫരീദാബാദ് ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് നവംബര്‍ 22 ന് അയച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ പ്രതിയെ കുറ്റവാളിയിലേക്ക് നയിക്കാന്‍ പര്യാപ്തമായത് ആയിരുന്നു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വഴക്കടിക്കുന്ന മാതാപിതാക്കള്‍ മൂലം പ്രതിക്ക് പഠനത്തിലുള്ള താല്‍പ്പര്യം തന്നെ നഷ്ടപ്പെട്ടിരുന്നു. ജില്ല ശിശു സംരക്ഷണ വിഭാഗം മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സുചനയുണ്ട്. സംഭവത്തില്‍ ഇവരെ ആസ്പദമാക്കി ഏറെ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു സാമൂഹ്യാന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് വിലയിരുത്തല്‍.

Copyright © . All rights reserved