Crime

കൊച്ചി നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒന്നിലധികം പേർ ചേർന്നാണ് കൊന്നതെന്നും പോസ്റ്റ് മോർട്ടം നിഗമനത്തിലുണ്ട്. ഇതിന് ശേഷമാണ് മൃതദേഹം കായലിൽ തള്ളിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം മരിച്ചയാളെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല.

കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കൈകളും കാലുകളും ബന്ധിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. 168 സെൻറീമീറ്റർ ഉയരമുള്ള 25 നും 35 നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മരിച്ചയാളുടെ തലയിൽ സമീപകാലത്തുണ്ടായ മുറിവുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല. മരിച്ചയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും മൃതദേഹം കായലിൽ താഴ്ത്തിയ ചാക്കിൻറെയുമൊക്കെ വിശദാംശങ്ങൾ ശേഖരിച്ച് ഇതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് പൊലീസ്. മഞ്ഞപ്പുള്ളിയുള്ള കടും നീല നിറത്തിലെ ഷർട്ടാണ് മരിച്ചയാൾ ധരിച്ചിരുന്നത്. ഇതിൽ ആരോൺ ജേക്കബ്സ് ജീൻസ് കമ്പനി മെയ്ഡ് ഇൻ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളമുണ്ടിന് മുകളിൽ ബെൽറ്റ് ധരിച്ചിരുന്നു. പഞ്ചസാര, ആട്ട , അരി എന്നിവയുടെ പ്ലാസ്റ്റിക് ചാക്കുകൾ ഒരുമിച്ച് തുന്നിത്തയ്ച്ച് ബലപ്പെടുത്തിയ ചാക്കിലാണ് മൃതദേഹം കെട്ടിത്താഴ്ത്തിയത്.

ഒരു പില്ലറിൻറെ 48 കിലോ തൂക്കം വരുന്ന ഭാഗം ചാക്കിനോട് ബന്ധിച്ചിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. വസ്ത്രങ്ങളെക്കുറിച്ചോസംഭവത്തെക്കുറിച്ചോ എന്തെങ്കിലുമറിയുന്നവർ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർക്കോ എറണാകുളം സൗത്ത് സിഐയ്ക്കോ വിവരം നൽകണമെന്നാണ് പൊലീസിൻറെ അഭ്യർഥന.

തൃക്കാക്കര അസി. കമ്മീഷണർ 9497990071

സൗത്ത് സിഐ 9497987105

പനങ്ങാട് എസ്ഐ 9497980420

ആത്മാർത്ഥ സുഹൃത്തിന്റെ മുപ്പത്തിയെട്ട്കാരിയായ അമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കോന്നി സ്വദേശി സതീഷാണ്(23) എടത്വായിൽ നിന്ന് പൊലീസ് പിടികൂടിയത്. എടത്വയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ് സതീഷ്. യുവതി വിധവയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്ത്രീ ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിനിടയിൽ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോർ പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നൂറ് ഗ്രാം ഹെറോയിന്‍ കടത്തിയ യുവാവ് പിടിയില്‍. ലിംഗത്തില്‍ ഗര്‍ഭ നിരോധന ഉറ ധരിച്ച ശേഷം ഇയാള്‍ അതിനകത്തായിരുന്നു ഹെറോയിന്‍ കടത്തിയത്.

പരിശോധനയ്ക്കിടെയാണ് ലിംഗത്തിന്റെ ആസാധാരണ വലുപ്പം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ വീണുപോവാതിരിക്കാനായി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കുടുക്കിയിരുന്നു.

ചെന്നൈ എന്‍ജിനീയറിംഗ് കോളേജിലെ സ്‌റ്റോര്‍ കീപ്പര്‍ കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്

മരണത്തിൽ ദുരൂഹതയെ തുടർന്ന് യുവാവിന്റെ മൃതദേഹം ഒക്ടോബര്‍ 28നാണ്  കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിവളപ്പില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്. കഴിഞ്ഞ തിരുവോണ നാളിലാണ് മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേദിവസം കാണാതായ സിന്‍ജോയെ വീടിന് സമീപത്തെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം കുളത്തിൽ ഇരിക്കുന്ന നിലയിലായിരുന്നു . സിന്‍ജോയുടെ മരണത്തെക്കുറിച്ച് തുടക്കംമുതലേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ അമ്മ. പ്രത്യുഷയുടെ മരണത്തെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പായിരുന്നു പ്രത്യുഷയുടെ മരണം. എന്നാല്‍ താരം ആത്മഹത്യ ചെയ്തതല്ലെന്നും കാമുകനായിരുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതര്‍ അവളെ കൊലപ്പെടുത്തുകയാണെന്നാണ് അമ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ സരോജിനി ദേവിയുടെ വെളിപ്പെടുത്തല്‍.

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും അമ്മ പറയുന്നു. സിനിമാ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നാണ് സരോജിനി അമ്മ പറയുന്നത്. അവസാനം കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

വിവാഹത്തിന് സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പ്രത്യുഷ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു മരണം സംഭവിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി സരോജിനി രംഗത്തെത്തിയതോടെ പ്രത്യുഷയുടെ മരണം വീണ്ടും വിവാദമായിരിക്കുകയാണ്.
‘അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു.’ സരോജിനി പറയുന്നു.

നേരത്ത, പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമി വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആദ്യമായി വെളിപ്പെടുത്തല്‍ അദ്ദേഹമാണ് നടത്തിയത്.

എന്നാല്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐ സി.ഐ.ഡി അന്വേഷണം നടത്തുകയും മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തിലായിരുന്നു അവര്‍ എത്തിയത്. അതേസമയം, കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തുകയും അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയും വിധിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറളി ധ്യാനകേന്ദ്രത്തിലെ പാസ്റ്റര്‍ഹണിമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളെ പീഡിപ്പിച്ചതുള്‍പ്പടെ നിരവധി പീഡനകേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ കോയമ്പത്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയ പാസ്റ്റര്‍ ഇവരെ ഹോട്ടല്‍ മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതി ഭീതി കാരണം സംഭവം പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇയാള്‍ കൂടുതല്‍പ്പേരെ ഇത്തരത്തില്‍ കബളിപ്പിച്ചുവെന്നറിഞ്ഞതോടെ കേസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ ഹണിമോന്‍ 2012ല്‍സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇയാള്‍പ്രതിയാണ്. പരാതിക്കാരിയുടെ പക്കലില്‍നിന്നും പ്രാര്‍ത്ഥനാ കാര്യങ്ങള്‍ക്കും അനാഥായത്തിലേക്കും എന്ന പേരില്‍പണം വാങ്ങിയിരുന്നു. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളോട് സഹതാപം നടിച്ചാണ് കബളിപ്പിക്കല്‍നടത്തി വന്നിരുന്നത്.

ദമ്പതികളെ കാണാതായ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാരെ സംശയനിഴലിലാക്കി യുവതിയുടെ ബന്ധുക്കള്‍. ഏപ്രില്‍ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കുവേണ്ടി പോലീസ്‌ രണ്ടാംഘട്ട അന്വേഷണം നടത്തുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിനും ഹാഷിമിന്റെ ബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി ഹബീബയുടെ സഹോദരങ്ങള്‍ രംഗത്തെത്തിയത്‌. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ്‌ ഇവരുടെ ആവശ്യം. ഹബീബ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഹാഷിം വിദേശത്തേക്കു കടന്നതായി സംശയിക്കുന്നെന്നും ഹബീബയുടെ സഹോദരന്‍ ഷിഹാബ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ്‌ ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കമാണ്‌ അന്വേഷണസംഘം നടത്തുന്നത്‌. അന്വേഷണ സംഘാംഗമായ കോട്ടയം, വെസ്‌റ്റ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐയുടെ നീക്കങ്ങള്‍ സംശയാസ്‌പദമാണ്‌. തിരോധാനവുമായി ബന്ധപ്പെട്ടു ഹാഷിമിന്റെ പിതാവിന്റെ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ്‌ പറഞ്ഞു. ഹാഷിമിന്റെ സഹോദരീഭര്‍ത്താവും ചങ്ങനാശേരി സ്വദേശിയുമായ വിദേശമലയാളിയുടെ നീക്കങ്ങളിലും ഹബീബയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇയാള്‍ ഹബീബയെ ഉപദ്രവിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയുടെ താത്‌പര്യങ്ങള്‍ക്കു വശംവദയാകാത്തതിനാല്‍ ഹബീബയെ മൊഴിചൊല്ലാന്‍ ഹാഷിമിനെ നിര്‍ബന്ധിച്ചിരുന്നു. ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്ന ഇയാള്‍ ദമ്പതികളെ കാണാതാകുന്നതിന്‌ ഒരു ദിവസം മുമ്പ്‌ വിദേശത്തേക്കു പോയതും പിറ്റേന്നു മടങ്ങിയെത്തിയതും ദുരൂഹമാണ്‌. ഹാഷിമിന്റെ മക്കളെ ഇയാള്‍ ചങ്ങനാശേരിയിലേക്കു നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയും തങ്ങളുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ഹബീബയുടെ സഹോദരങ്ങള്‍ പറയുന്നു. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ തന്നെ ഹാഷിമിന്റെ സഹോദരീഭര്‍ത്താവ്‌ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും ഷിഹാബ്‌ പറഞ്ഞു. ഹാഷിം മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നു. വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ദമ്പതികള്‍ പുറത്തുപോകില്ല. തലേന്ന്‌ ഒരിടത്തും പോയില്ലെന്ന ഹാഷിമിന്റെ പിതാവിന്റെ മൊഴി ഫോണ്‍വിളി വിശദാംശങ്ങളുമായി യോജിക്കുന്നില്ല. നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റ്‌ വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താത്തതിലും ദുരൂഹതയുണ്ട്‌. ഹബീബയുടെ ദുരിതങ്ങള്‍ സംബന്ധിച്ചു സഹോദരന്‍ നല്‍കിയ കത്ത്‌ അന്വേഷണ സംഘത്തിലെ എ.എസ്‌.ഐ. മുക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോലീസ്‌ തെരച്ചില്‍ നടത്തുമ്പോള്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ്‌ അവിടെയെത്തിയതും സംശയത്തിനിടനല്‍കുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിഹാബ്‌, സഹോദരന്‍ ഇസ്‌മയില്‍, ബന്ധു ലത്തീഫ്‌ എന്നിവര്‍ പറഞ്ഞു.

ലോകത്തെ ഞെട്ടിച്ച് വീണ്ടും അമേരിക്കയിലെ ഡാലസില്‍ പെണ്‍കുരുന്നുകളുടെ കൊലപാതകം. ഡാലസില്‍ നിന്നും 62 മൈല്‍ ദൂരെയുള്ള ഹെന്‍ഡേഴ്‌സണ്‍ കൗണ്ടിയില്‍ ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊന്നു. പെയ്‌നല്‍ സ്പ്രിംഗില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

നാലാഴ്ചത്തെ ആസൂത്രണത്തിന് ശേഷമാണ് അമ്മ സാറ ഹെന്‍ഡേഴ്‌സന്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല.സാറയും ഭര്‍ത്താവ് ജേക്കബ് ഹെന്‍ഡേഴ്‌സനും താമസിക്കുന്ന വീട്ടില്‍ ബഹളം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. എന്നാല്‍, പ്രശ്‌നമൊന്നും ഇല്ലെന്ന് ജേക്കബും സാറയും പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് മടങ്ങിപ്പോയി.

മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വീട്ടില്‍ നിന്നും മറ്റൊരു ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചു. മാതാവ് രണ്ടു കുട്ടികളെ വെടിവച്ചു വീഴത്തി എന്നായിരുന്നു സന്ദേശം. നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സാറയെ പൊലീസ് അറസ്റ്റു ചെയ്ത് കൗണ്ടി ജയിലിലടച്ചു.

മൂന്നാര്‍ വിരിപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായ ബിജുവെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍. സംഭവം നടക്കുമ്പോള്‍ ബിജു വീട്ടിലുണ്ടായിരുന്നതായി മിനി പോലീസിന് അറിയിച്ചു. കഴിഞ്ഞദിവസമാണ് വിരിപ്പാറയില്‍ മാങ്കുളം അച്ചാമ്മ (70)നെ വീടിനുള്ളില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത മരുമകള്‍ മിനിയെ ചോദ്യം ചെയ്തതിലാണ് പ്രതി ബിജുവാണെന്ന് പോലീസിന് വിവരം ലഭിച്ചത്.
രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രാത്രി പകലെന്ന വ്യത്യാസമില്ലാതെ മിനിയെ സന്ദര്‍ശിക്കാന്‍ ബിജു വീട്ടിലെത്തുമായിരുന്നു. ബിജു മിനിയുടെ നിത്യസന്ദര്‍ശകനെന്നും പോലീസ് പറഞ്ഞു. 26-ന് മിനിയുടെ ഭര്‍തൃമാതാവ് അയല്‍വാസിയുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാന്‍ പോയിരുന്നു. മാതാവ് പോയസമയത്ത് മിനി ബീജുവിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ കുളിക്കാന്‍ കയറിയ സമയത്തെത്തിയ ബിജു വീട്ടിലെത്തി.
കുളികഴിഞ്ഞിറങ്ങിയ അച്ചാമ്മ മിനിയേയും ബീജുവിനെയും മുറിക്കുള്ളില്‍ കണ്ടെത്തിയതാണ് കൊലപ്പെടുത്താന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. കേബിള്‍ വയര്‍ ഉപയോഗിച്ച് മിനിയുടെ സഹായത്തോടെ ബിജുവാണ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ ബിജു ഒന്നാം പ്രതിയാണ്.

ചാലക്കുടിയിലെ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഏഴാംപ്രതി അഡ്വക്കേറ്റ് സി.പി.ഉദയഭാനു. രാജീവിനെ തട്ടിക്കൊണ്ടുവന്ന നാലുപേര്‍ക്കുപറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉദയഭാനു പൊലീസിനോട് പറഞ്ഞു. വിശദമായി മൊഴിയെടുത്തശേഷം ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും

ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കയ്യബ്ധത്തെക്കുറിച്ച് പറഞ്ഞത്. ഭൂമിയിടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. രാജീവ് പണം കൈപ്പറ്റിയെന്ന് രേഖയുണ്ടാക്കണം. സ്വത്തുക്കൾക്കു മീതെ നിയമ കുരുക്ക് മുറുക്കാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവർ കൈകാര്യം ചെയ്തപ്പോൾ രാജീവ് കൊല്ലപ്പെട്ടു. ഇങ്ങനെ കൊല്ലപ്പെടുമ്പോൾ ഉത്തരവാദിത്വം ബന്ദിയാക്കാൻ നിർദ്ദേശം നൽകിയവർക്കു തന്നെയാണെന്ന് നിയമം പറയുന്നു. 120 ചോദ്യങ്ങൾ തയാറാക്കി അഭിഭാഷകനോട് ചോദിച്ചു. ഭൂമിയിടപാടിന് നൽകിയ 1.30 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകിയില്ല. ശക്തമായ എട്ടു തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്.

ഉദയഭാനു വധിക്കുമെന്ന് കാട്ടി ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതികൾ . രാജീവിന്റെ മരണ മൊഴിയായി കാണമെന്ന് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ വാദിച്ചേക്കും . കാണാതായ രാജീവിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പിയെ അറിയിച്ചത് ഉദയഭാനു . ഡിവൈഎസ്പി കേസിലെ മുഖ്യ സാക്ഷി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിരുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയ ദിവസം കൂട്ടുപ്രതികളുമായുള്ള ഫോൺവിളി പട്ടിക. രാജീവിന്റെ പാട്ടഭൂമിയുടെ ഉടമയെ കാണാൻ സംഭവത്തിന് രണ്ടാഴ്ച ഉദയഭാനു എത്തിയത് ചക്കര ജോണിക്കും രജ്ഞിത്തിനുമൊപ്പം . ഉടമയുടെ രഹസ്യമൊഴി.

കൊലപാതകത്തിന് ശേഷം ഉദയഭാനുവും ചക്കര ജോണിയും രജ്ഞിത്തും ആലപ്പുഴയിൽ ഒരേ ടവർ ലൊക്കേഷനു കീഴിൽ . ഇങ്ങനെയുള്ള ശക്തമായ തെളിവുകളാണ് പൊലീസ് അവതരിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved