കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്‌ന. ഫെയ്‌സ്ബുക്കിലൂടെ ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം.
കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
പ്രണയപകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം കഴിഞ്ഞ മാസം 28-ന് സുഹൃത്തിന്റെ കൂടെ പാനൂരില്‍നിന്ന് ബൈക്കില്‍ പോയിരുന്നു. ഇതുകണട് ശ്യാജിത് ഇവരെ പിന്തുടരുകയും കോഴിക്കോട് വെച്ച് ഇവരെ തടഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു.
സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്മു. ഈ സമയത്ത് വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞെന്നും ഇതേതുടര്‍ന്നാണ് കൊലപാതകം പദ്ധതിയിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ശ്യാംജിത്ത് ഭീകരസിനിമകളുടെയും സീരിയലുകളുടെയും ആരാധകനാണെന്നാണ് സൂചന. ‘അഞ്ചാംപാതിര’ എന്ന സിനിമ തന്നെ സ്വാധീനിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. ഇവര്‍ പിന്നീട് സോഷ്യല്‍മീഡിയയിലും സൗഹൃദം തുടര്‍ന്നു. പിന്നീട് വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായില്‍ എത്തിയിരുന്നു. പാനൂരില്‍ എത്തിയപ്പോഴാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിച്ച് മൊഴി നല്‍കി. കേസിലെ പ്രാധാന സാക്ഷിയാണ് ഇദ്ദേഹം.
അതേസമയം, വിഷ്ണുപ്രിയയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി. കഠാര, ചുറ്റിക, കയര്‍ എന്നിവയ്ക്ക് പുറമേ, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. കൊലനടത്താന്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വിഷ്ണുപ്രിയയോടെ സംസാരിച്ചുള്ള പരിചയത്തില്‍ സ്ഥലം കൃത്യമായി ഇയാള്‍ക്ക് അറിയാമായിരുന്നു.
സംഭവം ആരും കാണാത്തതു കൊണ്ടുതന്നെ പിടികൂടില്ലെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ ശാസ്ത്രായമായ തെളിവുകള്‍ പ്രതിയെ കുരുക്കുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതിയുടെ മൊഴി.
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് റിമാന്‍ഡില്‍. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടങ്ങിയ ബാഗ് മാനന്തേരിയില്‍ കുണ്ടുകുളത്തില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. കൊലനടത്തിയ സമയത്ത് ധരിച്ച ജീന്‍സ്, കൊലനടത്താന്‍ ഉപയോഗിച്ച കത്തി, ചുറ്റിക, ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കട്ടര്‍, തെളിവ് നശിപ്പിക്കാന്‍ കരുതിവെച്ച മുടി, മുളകുപൊടി എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍. കഴിഞ്ഞ മാസം വിഷ്ണുപ്രിയ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെത്തുടര്‍ന്ന് ശ്യാം ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് പൊന്നാനിക്കാരനായ സുഹൃത്ത് ശനിയാഴ്ച വള്ള്യായില്‍ എത്തി. പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടെന്നറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്. ആവീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം അറിയാം.
കഠാര,ചുറ്റിക, കയര്‍, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. മൊബൈല്‍ ഫോണ്‍ കരുതിയിരുന്നില്ല. സംഭവം ആരും കാണാത്തതുകൊണ്ടുതന്നെ പിടികൂടില്ലെന്നാണ് കരുതിയത്.
സംഭവശേഷം നാടുവിടുകയായിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. എല്ലാ തെളിവുകളും കണ്ടെടുത്തതായി കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു.
കൊലനടത്തുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളിലും ബൈക്കിലും വിഷ്ണുപ്രിയയുടെ ചോരപുരണ്ടിരുന്നു. പിടിവലിയില്‍ ശ്യാംജിത്തിന്റെ കൈക്ക് നഖംകൊണ്ടുള്ള പരിക്കുണ്ട്. വിഷ്ണുപ്രിയയുടെ നഖത്തില്‍നിന്ന് ശ്യാംജിത്തിന്റെതെന്ന് കരുതുന്ന തൊലിയുടെ പാടും മുടിയും കണ്ടുകിട്ടി.
കേസില്‍ നിര്‍ണായക തെളിവായ ആയുധങ്ങള്‍ ഞായറാഴ്ച രാവിലെതന്നെ കണ്ടെടുത്തു. മാനന്തേരിയിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ ശ്യാംജിത്തുതന്നെ പോലീസിന് കാണിച്ചുകൊടുത്തു. എട്ടുമണിയോടെയാണ് പോലീസ് ശ്യാംജിത്തുമായി മാനന്തേരി സത്രത്തിലെ താഴെകളത്തില്‍ വീട്ടില്‍ എത്തിയത്. രണ്ട് പോലീസ് ജീപ്പുകളിലാണ് തെളിവെടുപ്പ് സംഘം എത്തിയത്.
വീട്ടിന് മുന്‍വശത്തെ പടുവയല്‍ കുണ്ടിലായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അടങ്ങിയ ബാഗ് ഒളിപ്പിച്ചിരുന്നത്. ബാഗ് വെള്ളത്തില്‍ താഴ്ന്നുകിടക്കാന്‍ കല്ലുകള്‍ നിറച്ചിരുന്നു. തെളിവെടുപ്പ് സമയത്ത് നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു പ്രതി.
പ്രതി ഉപയോഗിച്ച ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ രക്തക്കറ കാണാമായിരുന്നു. ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീട്ടിന്റെ കിഴക്കുഭാഗത്തുള്ള മുറിയാണ് പ്രതി ഉപയോഗിച്ചിരുന്നത്. പോലീസ് മുറിയില്‍ വിശദപരിശോധന നടത്തിയപ്പോള്‍ വിവിധതരത്തിലുള്ള പണിയായുധങ്ങള്‍ കണ്ടത്തി. യൂ ട്യൂബില്‍ കണ്ട് നിര്‍മിച്ചതാണന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് കയര്‍ പ്രതിയുടെ മുറിയില്‍നിന്നാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍, പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയുമായി പോലീസ് വന്നതറിഞ്ഞ് നാട്ടുകാര്‍ വീട്ടിന് സമീപം എത്തിയിരുന്നു.
മുട്ടത്തറ മാലിന്യസംസ്‌കരണ പ്‌ളാന്റില്‍ കണ്ടെത്തിയ കാലുകള്‍ ബംഗ്ലാദേശ് കോളനിയില്‍ വെച്ച് കൊല്ലപ്പെട്ട പീറ്റര്‍ കനിഷ്‌കറിന്റേതാണെന്നു സ്ഥിരീകരിച്ചു. കനിഷ്‌കറിന്റെയും അമ്മ പൗളറ്റിന്റെയും ഡി.എന്‍.എ. പരിശോധന നടത്തിയാണ് കനിഷ്‌കറാണെന്നു സ്ഥിരീകരിച്ചത്. കന്യാകുമാരി ചിന്നമുട്ടം ശിങ്കാരവേലന്‍ കോളനിയില്‍ 15/267ല്‍ ആന്റണി കനിബല്ലിന്റെയും പൗളറ്റിന്റെയും മൂത്തമകനാണ് പീറ്റര്‍ കനിഷ്‌കര്‍.
പീറ്റര്‍ കനിഷ്‌കറിന്റെ ശരീരാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ അമ്മ പൗളറ്റും ബന്ധുക്കളും വലിയതുറ സ്റ്റേഷനിലെത്തി. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. കനിഷ്‌കറിന്റെ വസ്ത്രാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്്. തലയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടില്‍നിന്ന് പുത്തേരി സ്വദേശിയായ മഹേശ്വര്‍ ഖലീഫ എന്ന യുവാവുമായി കനിഷ്‌കര്‍ കേരളത്തിലേക്കു പുറപ്പെട്ടതെന്ന് പൗളറ്റ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായതിനാല്‍ മീന്‍പിടിത്തത്തിനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. മിക്കദിവസവും വീട്ടില്‍ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു കനിഷ്‌കര്‍ അവസാനമായി അമ്മയെ വിളിച്ചത്. തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കേരള പോലീസ് കന്യാകുമാരി പോലീസിനെയുംകൂട്ടി വീട്ടിലെത്തിയിരുന്നു. മഹേശ്വര്‍ ഖലീഫയെ തേടിയായിരുന്നു എത്തിയത്. തുടര്‍ന്നായിരുന്നു തന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. ഖലീഫയെ വലിയതുറ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
മത്സ്യത്തൊഴിലാളിയായ കനിഷ്‌കറിന്റെ അച്ഛന്‍ ആന്റണി കനിബാല്‍ 2010-ല്‍ കൊല്ലത്തുനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് കന്യാകുമാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കനിഷ്‌കറിന്റെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല.
ഓഗസ്റ്റ് 12-ന് രാത്രി ബംഗ്ലാദേശ് സ്വദേശി മനു രമേഷ് തന്റെ വീട്ടിനുള്ളില്‍ വച്ച് പീറ്റര്‍ കനിഷ്‌കറെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ ലഹരിക്കച്ചവട സംഘത്തിനുള്ളിലെ തര്‍ക്കങ്ങളായിരുന്നു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് സുഹൃത്തും ഇറച്ചിവെട്ടുകാരനുമായ ഷെഹിന്‍ ഷായെ വിളിച്ചുവരുത്തി മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് കടലിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.
കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന. കൊല്ലപ്പെട്ട ജിഎം നഗറിൽ താമസിക്കുന്ന ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമെന്ന് നിഗമനത്തിൽ പോലീസ് എത്തിയത്. ഇന്നലെ രാവിലെയാണ് കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.
2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള ആളാണ് മരിച്ച ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.
ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് ഡിജിപി പറഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ എന്നും സൂചനയുണ്ട്.
ചെങ്ങന്നൂരില്‍ വയോധികയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള റിന്‍ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.
അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില്‍ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെന്നൈയില്‍ ജ്വലറിയില്‍ ജീവനക്കാരനായിരുന്ന റിന്‍ജു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിൽ ഇടുകയായിരുന്നു. ഡി എൻ എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.
പ്രതിയുടെ ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തിരുന്നു. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്യാംജിത്ത് മുളകുപൊടി അടക്കമുള്ളവ ബാഗിൽ സൂക്ഷിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കത്തി, കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയോടൊപ്പം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു.
കണ്ണൂർ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.
പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.
പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയിൽ പറയുന്നു. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമിച്ചതായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇത് നിർമിച്ചത്. ഇരുവശവും മൂർച്ചയുള്ള കത്തിയായിരുന്നു ഉണ്ടാക്കിയത്. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാള സിനിമയായ അഞ്ചാം പാതിര കൊലപാതകത്തിന് പ്രചോദമായതായി പ്രതി മൊഴി നൽകിയതായാണ് വിവരം. സിനിമയിലെ ചില രംഗങ്ങൾ കണ്ടാണ് ഇയാൾ ആയുധം നിർമിച്ചതെന്നാണ് വിവരം.
പാനൂരിൽ വിഷ്ണുപ്രിയയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ശിക്ഷയെക്കുറിച്ച് ഗൂഗിളിൽ നോക്കി മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വർഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോഴേയ്ക്കും പുറത്തിറങ്ങും. ശിക്ഷയെക്കുറിച്ച് താൻ ഗൂഗിളിൽ നോക്കി മനസിലാക്കിയെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടയിലും ശ്യാംജിത്ത് യാതൊരു കൂസലും കൂടാതെയാണ് ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്.ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് മലയാളത്തിലെ സീരിയൽ കില്ലറിന്റെ കഥപറയുന്ന സിനിമ
ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.
ഇന്നലെ രാവിലെ 11നായിരുന്നു കൊലപാതകം നടന്നത്. വിഷ്ണുപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം വീട്ടിൽ കടന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.