FOOD tasty time

ബേസിൽ ജോസഫ്

ചേരുവകൾ

മുന്തിരി- 500ഗ്രാം
പഞ്ചസാര-100 ഗ്രാം
വെള്ളം-1 ലിറ്റർ


പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം ചൂടാക്കൻ വയ്ക്കുക. അതിലോട്ട് കഴുകി വൃത്തിയാക്കിയ മുന്തിരിങ്ങ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക അപ്പോൾ അതിൽ നിന്നും തൊലി ഇളകി വരുന്നതായിരിക്കും.ആ സമയം ഗ്യാസ് ഓഫ് ചെയ്യുക. ശേഷം വെന്തു വന്ന മുന്തിരിങ്ങ തണുത്ത വെള്ളത്തിലേക്ക് മാറ്റുക. മുന്തിരിയുടെ തൊലിയും കുരുവും വേർതിരിച്ചു മാറ്റുക. വേർതിരിച്ച വച്ച മുന്തിരി പൾപ്പ് ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക. തൊലി മാത്രം വീണ്ടും വെള്ളത്തിലിട്ട് 20 മിനിറ്റ് നേരത്തേക്ക് തിളപ്പിച്ചു അൽപ്പം കുറുക്കി എടുക്കുക . ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക. . തിളപ്പിച്ച മുന്തിരിച്ചാറിൽ തണുപ്പിച്ചെടുത്ത പൾപ്പ് കൂടിയിട്ട് വീണ്ടും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ്‌ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഏത്തപ്പഴം ഇടിയപ്പം

ചേരുവകൾ:

1 . 2 ഏത്തപ്പഴം
2 . 1 കപ്പ് അരി പൊടി (ഇടിയപ്പം പൊടി )
3 . 1 tsp നെയ്യ്
4 . 1/4 tsp ഉപ്പ്
5 . 1/2 കപ്പ് തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന രീതി

Step 1
ഏത്തപ്പഴം ആവിയിൽ വേവിക്കുക. തൊലി കളഞ്ഞതിന് ശേഷം അരച്ചെടുക്കുക.

Step 2
ഒരു പാത്രത്തിൽ അരിപ്പൊടിയും നെയ്യും ഒരു നുള്ള് ഉപ്പും, ഏത്തപ്പഴം പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക.

Step 3
ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക.

Step 4
ഇടിയപ്പം പ്രസ്സ് നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്യുക.

Step 5
ഇടിയപ്പം പ്രസ്സിൽ മാവ് നിറയ്ക്കുക.

Step 6
ഇടിയപ്പത്തട്ടിൽ കുറച്ചതു തേങ്ങ ചിരകിയത് വിതറി, അതിനുമുകളിൽ ഇടിയപ്പം ഉണ്ടാക്കുക.

Step 7
ഒരു സ്റ്റീമറിൽ 7-8 മിനിറ്റ് ആവിയിൽ വേവിക്കുക.

Step 8
ഇടിയപ്പം ഒരു സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക.

Step 9
തേങ്ങാപാലിൽ അൽപ്പം പഞ്ചസാരയും, ഏലക്കാപ്പൊടിയും ചേർത്തും ഏത്തപ്പഴം ഇടിയപ്പം ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ബേസിൽ ജോസഫ്

ചേരുവകൾ

വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം – അഞ്ച് എണ്ണം
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍-250 എം ൽ
വാനില ഐസ്‌ക്രീം-
ഏലയ്ക്ക-2 എണ്ണം
ഐസ് ക്യൂബ്-3-4 എണ്ണം

തയ്യാറാക്കുന്ന വിധം

വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ് ണങ്ങള്‍ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകള്‍ ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. അതല്ലെങ്കില്‍ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേര്‍ക്കാവുന്നതാണ്. ഒരു സ്‌കൂപ്പ് വനില ഐസ്‌ക്രീം കൂടി ഷേക്കിന് മുകളില്‍ വെച്ചാല്‍ ടേസ്റ്റിയായ മില്‍ക്ക് ഷേക്ക് തയ്യാര്‍.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ -250 ഗ്രാം
ബ്രഡ് – 1 പീസ്
പൊട്ടറ്റോ – 1 എണ്ണം (പുഴുങ്ങിയത് )
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി -5 എണ്ണം
വെളുത്തുള്ളി – 1-2 അല്ലി
കറിവേപ്പില – ഒരു തണ്ട്
മുളക്പൊടി -1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി -1/2 ടേബിൾസ്പൂൺ
ഗരംമസാല -1/2 ടേബിൾസ്പൂൺ കുരുമുളക് പൊടി -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട -1 എണ്ണം
ബ്രഡ് ക്രംബ്സ് – ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ അല്പം കുരുമുളക് ചേർത്ത് പകുതി കുക്ക് ചെയ്തെടുക്കുക. പിന്നീട് കുക്ക് ചെയ്ത ചിക്കൻ ബ്രഡ് , പൊട്ടറ്റോ , ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി,കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല,
കുരുമുളക് പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ബോളാക്കി വടയുടെ രൂപത്തിൽ മുട്ടയിലും ബ്രെഡ് ക്രംബ്സിൽ മുക്കി കവർ ചെയ്യുക. അതിനു ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ രണ്ട് സൈഡും മറിച്ചിട്ടു ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. ടൊമാറ്റോ സോസിനൊപ്പം ചൂടോടെ സേർവ് ചെയ്യുക.

 

ഷെഫ് ജോമോൻ കുര്യാക്കോസ്

ആലപ്പി ചിക്കൻ കറി

ചേരുവകൾ

ചിക്കൻ -500 ഗ്രാം
വെളിച്ചെണ്ണ -250 മില്ലി
കടുക് -1 ടീസ്പൂൺ
സബോള – 2 എണ്ണം നന്നായി ചോപ്പ് ചെയ്തത്
വറ്റൽ മുളക് – 3 എണ്ണം നടുവേ മുറിച്ചത്
ഇഞ്ചി -1 1 / 2 ടേബിൾസ്പൂൺ
വെളുത്തുള്ളി –1 1 / 2 ടേബിൾസ്പൂൺ
കറി വേപ്പില -1 തണ്ട്
മല്ലിപ്പൊടി -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
തേങ്ങാപ്പാൽ – 1/ 2 കപ്പ് (ഒന്നാം പാൽ )
തേങ്ങാപ്പാൽ – 1 കപ്പ് (രണ്ടാം പാൽ )
സ്‌പൈസ് മിക്സ്
ഒരു ടേബിൾസ്പൂൺ കുരുളക്, ഒരു ടീസ്പൂൺ ജീരകം ,5 ഏലക്ക ,1 ടീസ്പൂൺ ഗ്രാമ്പൂ , ഒരു തണ്ടു കറിവേപ്പില, 2 കറുവപ്പട്ട എന്നിവ പൊടിച്ചെടുത്തത് .

പാചകം ചെയ്യുന്ന വിധം

ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ മൂപ്പിച്ചു കടുക് പൊട്ടിച്ചു ഒപ്പം വറ്റൽ മുളക് കൂടി ചേർക്കുക .അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക .ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ,കറിവേപ്പില കൂടി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക .ഇതിലേയ്ക്ക് മല്ലിപൊടി ,മഞ്ഞൾപൊടി ,സ്‌പൈസ് മിക്സ് ചേർത്തിളക്കി നന്നായി മിക്സ് ചെയ്യുക മസാല കുക്ക് ആയിക്കഴിയുമ്പോൾ റെഡി ആക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കി കവർ ചെയ്തു ചെറുതീയിൽ 5 മിനിറ്റ് കുക്ക് ചെയ്യുക .ഇതിലേയ്ക്ക് രണ്ടാം പാൽ ചേർത്ത് ചിക്കൻ മുഴുവനായി കുക്ക് ചെയ്തെടുക്കുക /(ഏകദേശം 20 മിനിറ്റ് എടുക്കും ). ചിക്കൻ നന്നായി കുക്ക് ആയിക്കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക .ചൂടോടെ വിളമ്പുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ലോട്ടസ് ബിസ്കോഫ് പുഡ്ഡിംഗ്

ചേരുവകൾ

1 . 250 ഗ്രാം ലോട്ടസ് ബിസ്കോഫ് ബിസ്ക്കറ്റ്
2 . 1 കപ്പ് ഇളം ചൂട് പാൽ
3 . 1 1/2 കപ്പ് വിപ്പിംഗ് ക്രീം
4 . 1/2 കപ്പ് ഫ്രഷ് ക്രീം
5 . 1/2 tsp വാനില എസ്സെൻസ്
6 . 1/4 കപ്പ് കണ്ടൻസ്‌ഡ് മിൽക്ക്
7 . 5 ടേബിൾസ്പൂൺ ലോട്ടസ് ബിസ്കോഫ് സ്പ്രെഡ്

തയ്യാറാക്കുന്ന രീതി

Step 1
ഒരു പാത്രത്തിൽ ചെറുചൂടുള്ള പാൽ എടുത്തു വയ്ക്കുക.

Step 2
ലോട്ടസ് ബിസ്‌കോഫ് സ്പ്രെഡ്, മൈക്രോവേവിൽ 20 സെക്കൻഡ് ചൂടാക്കി ഉരുക്കി, മാറ്റി വയ്ക്കുക.

Step 3
ഒരു പാത്രത്തിൽ, വിപ്പിംഗ് ക്രീം നന്നായി വിപ്പ് ചെയ്യുക.
ഇതിലേക്ക് വാനില എസ്സെൻസും, കണ്ടൻസ്ഡ് മിൽക്കും, ഫ്രഷ് ക്രീമും,3-4 tsp ഉരുക്കിയ ലോട്ടസ് ബിസ്‌കോഫ് സ്‌പ്രെഡും ചേർത്ത് വീണ്ടും വിപ്പ് ചെയ്യുക .

Step 4
ഒരു സെർവിംഗ് / പുഡ്ഡിംഗ് ട്രേ എടുക്കുക, ലോട്ടസ് ബിസ്‌ക്കറ്റ് ഓരോന്നായി ചെറുചൂടുള്ള പാലിൽ മുക്കി ട്രേയിൽ നിരത്തുക.
തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം ( പകുതി) അതിനു മുകളിൽ ലെയർ ചെയ്യുക
വീണ്ടും പാലിൽ മുക്കിയ ലോട്ടസ് ബിസ്‌ക്കറ്റ് ഉപയോഗിച്ച് മറ്റൊരു ലെയർ ഉണ്ടാക്കി ബാക്കിയുള്ള ക്രീം മിശ്രിതം കൊണ്ട് മൂടുക.

Step 5
ഒരു പൈപ്പിങ് ബാഗിൽ ഉരുക്കിയ ലോട്ടസ് ബിസ്‌കോഫ് സ്പ്രെഡ് ഉപയോഗിച്ച് ഇഷ്ടമുള്ള പാറ്റേണുകൾ ഉണ്ടാക്കുക.
അതിനുശേഷം 2-3 ബിസ്‌ക്കറ്റ് പൊടിച്ചത് ഉപയോഗിച്ച് ട്രേയുടെ അരികിൽ ഇട്ടു അലങ്കരിക്കുക.

Step 6
5-6 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക, തുടർന്ന് സേവിക്കുക!

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ബേസിൽ ജോസഫ്

നാളെ പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.

എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

നേഹ ബേസിൽ

ചേരുവകൾ

പ്ലെയിൻ ഫ്ലോർ -325 ഗ്രാം
ഷുഗർ -50 ഗ്രാം
ഗ്രൗണ്ട് സ്‌പൈസസ് -1/ 2 ടീസ്പൂൺ
കറുവ പട്ട പൊടി -1/ 2 ടീസ്പൂൺ
മുട്ട -1 എണ്ണം
യീസ്റ്റ് -2
ഓറഞ്ച് സെസ്റ്റ് -1/ 2 ഓറഞ്ചിന്റെ
ഉപ്പ് -1/ 2 ടീസ്പൂൺ
മിൽക്ക് -125 മില്ലി
ബട്ടർ -3 ടേബിൾ സ്പൂൺ
വാനില എസ്ട്രാക്ട് -1 ടീസ്പൂൺ
ഉണക്ക മുന്തിരി -3/ 4 കപ്പ്
അര കപ്പ് പ്ലെയിൻ ഫ്ലോർ ക്രോസ് പൈപ്പ് ചെയ്യാൻ ഉള്ള പേസ്റ്റ് ഉണ്ടാക്കാൻ
ജാം -ഗ്ലൈസിങ് ചെയ്യാൻ ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ഒരു ബൗളിൽ പ്ലെയിൻ ഫ്ലോർ ,ഷുഗർ ഗ്രൗണ്ട് സ്‌പൈസസ് കറുവ പട്ട പൊടി യീസ്റ്റ്,ഓറഞ്ച് സെസ്റ്റ് ,ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ ചെറിയ ചൂടുള്ള മിൽക്ക് മുട്ട എന്നിവ എടുത്തു ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക. അതിലേയ്ക്ക് വാനില എസ്ട്രാക്ട് ,ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം മിക്സ് ചെയ്തു വച്ചിരിക്കുന്ന ഫ്ലോറിലേയ്ക്ക് 2 -3 തവണയായി ചേർത്ത് നല്ല പോലെ കുഴച്ചെടുത്തു നല്ല സ്മൂത്ത് ആയ കുഴച്ചമാവ് ആക്കി എടുക്കുക. ഈ കുഴച്ചമാവ് നല്ല വൃത്തിയുള്ള ഒരു പ്രതലത്തിൽ മാറ്റി 5-6 മിനിറ്റ് കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കുക.

ഒരു ബൗൾ എടുത്തു അല്പം ഓയിൽ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് ഈ കുഴച്ചെടുത്ത മാവ് മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്ത് ഒന്നര മണിക്കൂർ വയ്ക്കുക അപ്പോൾ ഈ മാവു ഇരട്ടി വലിപ്പത്തിലും നല്ല സോഫ്റ്റും ആകും. ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്തു അരിച്ചെടുത്തു ഡ്രൈ ആക്കി എടുത്തു ഈ കുഴച്ചു വച്ച കുഴച്ചമാവിൽ ചേർത്ത് വീണ്ടും നന്നയി മിക്സ് ചെയ്തെടുക്കുക. കുഴച്ചമാവ് 12 പോർഷൻ ആയി ആക്കി ചെറിയ ബോൾ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഒരു ബേക്കിംഗ് ട്രേ എടുത്തു ഗ്രീസ് ചെയ്‌തു ഈ ബോളുകൾ മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്തു വീണ്ടും ഒരു 45 മിനിറ്റ് കൂടി വയ്ക്കുക. ബോളുകൾ തമ്മിൽ അല്പം അകലം ഉണ്ടായിരിക്കണം കാരണം വീണ്ടും ഈ ബോളുകൾ വികസിക്കും. ഈ സമയം മാറ്റി ക്രോസ് വരയ്ക്കാനുള്ള പേസ്റ്റ് ഉണ്ടാക്കുക. അതിനായി മാറ്റിവച്ചിരിക്കുന്ന അര കപ്പ് പ്ലെയിൻ ഫ്ലോർ വെള്ളം ചേർത്ത് പൈപ്പ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു പേസ്റ്റ് ആക്കി എടുത്തു ഒരു പൈപ്പിങ് ബാഗിലേയ്ക്ക് മാറ്റി വികസിച്ച ഈ ബോളുകൾക്കു മുകളിൽ കുരിശ് ആകൃതിയിൽ പൈപ്പ് ചെയ്ത് 200 ഡിഗ്രി പ്രീ ഹീത് ചെയ്ത ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം ഓവന്റെ ചൂട് 180 ഡിഗ്രിയിലേക്ക് കുറച്ചു ഒരു 10 മിനിറ്റ് കൂടി ബേക്ക് ചെയ്യുക .അപ്പോൾ ബണ്ണിന് ഒരു ഗോൾഡൻ കളർ ആയി വരും. ജാം അല്പം വെള്ളം ചേർത്ത് ലൂസ് ആക്കി എടുത്തു ഒരു ബ്രഷ് കൊണ്ട് ബണ്ണിന്റെ മുകൾ വശം ഗ്‌ളൈസ് ചെയ്തെടുത്തു ചൂടോടെ സെർവ് ചെയ്യുക.

നേഹ ബേസിൽ

ബേസിൽ ജോസഫ്

പുരാതന കാലം തൊട്ടേ ക്രിസ്ത്യാനികൾ വലിയ നോമ്പിന്റെ നാൽപ്പത്തിയൊന്നാം നാൾ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കൊട്ട. ഓശാന ഞായറിന്റെ മുൻപുള്ള ദിവസം ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ വലിയ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.

കൊഴുക്കട്ട എന്ന പേര് ഈ പലഹാരത്തിന് വന്നു ചേർന്നതിന് പല രീതിയിലുള്ള കഥകൾ ഉണ്ട്. “കൊഴു” എന്നവാക്കിനർത്ഥം ‍ മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത് ഇത് ഒരു കഥ എന്നാൽ മറ്റൊരു കഥബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നൽകിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, യുകെയിലെ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.

ചേരുവകൾ

1. അരിപ്പൊടി – 250ഗ്രാം
2. തേങ്ങ – അര മുറി
3. ഉപ്പ് – ആവശ്യത്തിന്
4. ശര്‍ക്കര – 100 ഗ്രാം.
5. ഏലക്ക – 3 എണ്ണം
6. ചെറിയ ജീരകം – ഒരു നുള്ള്

പാചകം ചെയ്യുന്ന വിധം

ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക, ഈ ഉരുളകള്‍ ആവിയില് കുക്ക് ചെയ്തെടുക്കുക. ആവശ്യത്തിന് വെന്തു എന്നുറപ്പായാൽ ഒരു പരന്ന പാത്രത്തിലേയ്ക്ക് കൊഴുക്കട്ടയെ ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റി തണുത്തു കഴിയുമ്പോൾ ഓശാന ഞായറിൻ്റെ സൗരഭ്യത്തോടെ ഭക്ഷിക്കാവുന്നതാണ്.

ഏവർക്കും വീക്കെൻ്റ് കുക്കിംഗിൻ്റെ ഓശാന പെരുന്നാൾ ആശംസകൾ.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസിൽ ജോസഫ്

പിസ്സ പോക്കറ്റ്സ്

ചേരുവകൾ

പിസാ ബെയ്‌സ് ഉണ്ടാക്കാനുള്ള പേസ്ട്രികാവശ്യമായ ചേരുവകൾ

പ്ലെയിൻ ഫ്ലോർ – 240 ഗ്രാം
യീസ്റ്റ് – 25 ഗ്രാം
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 100 എംൽ
ഓയിൽ – 2 ടീസ്പൂൺ

പിസാ ഡഫ് ഉണ്ടാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫോർ, യീസ്റ്റ്, ഉപ്പ് ,ഓയിൽ,വെള്ളം എന്നിവ യോജിപ്പിച്ചു നല്ല സ്മൂത്ത് ആയ ഒരു ഡഫ് ഉണ്ടാക്കി എടുത്തു ഒരു കിച്ചൻ ടവൽ കൊണ്ട് കവർ ചെയ്തു അര മണിക്കൂർ വയ്ക്കുക . ഈ സമയത്തു ഫില്ലിങിന് ഉള്ള മിശ്രിതം തയാറാക്കാം.

ഫില്ലിങിന് വേണ്ട ചേരുവകൾ

പേപ്പറൊണി – 25 സ്ലൈസസ്
സബോള – 1 എണ്ണം വളരെ ചെറുതായി ചോപ് ചെയ്തത്
ബെൽ പേപ്പർ -1 എണ്ണം
ടൊമാറ്റോ -2 എണ്ണം
ഗ്രേറ്റഡ് ചീസ് – 180 ഗ്രാം
ബേസിൽ ലീവ്സ് – 1 ടീസ്പൂൺ
T hyme – 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ഫില്ലിംഗ് തയാറാക്കുന്ന വിധം

ഒരു പാനിൽ സബോള ബെൽപേപ്പർ എന്നിവ വഴറ്റി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന ടോമാറ്റൊയും ടൊമാറ്റോ പേസ്റ്റും ബേസിൽ ലീവ്‌സും thyme ഉപ്പ് എന്നിവ ചേർത്ത് നന്നായി കുക്ക് ചെയ്തു കുറുക്കി എടുക്കുക ഇതിലേയ്ക്ക് സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന പേപ്പറോണി കൂടി ചേർത്ത് മിക്സ് ചെയ്യുക . തയാറാക്കി വച്ചിരിക്കുന്ന ഡഫ് 6 ആയി വിഭജിച്ചു ബോള് ആയി ഉരുട്ടി യതിനു ശേഷം ഒരു റോളിങ്ങ് പിൻ കൊണ്ട് ഒരു ചെറിയ ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തി അതിൽ തയാറാക്കിയ മിശ്രിതം അതിനു മുകളിൽ 30 ഗ്രാം ഗ്രേറ്റഡ് ചീസ് കൂടിവിതറി ഒരു സൈഡ് ഫോൾഡ് ചെയ്തു ഒരു ഫോർക്ക് കൊണ്ട് എഡ്ജ് പ്രസ്സ് ചെയ്ത് സീൽ ചെയ്തെടുക്കുക. ഒരു മുട്ട അടിച്ചെടുത്തു ഒരു ബ്രഷ് കൊണ്ട് ഗ്‌ളൈസ് ചെയ്തിട്ട് 180 ഡിഗ്രിയിൽ നന്നായി ബേക്ക് എടുക്കുക (ഏകദേശം 25 – 35 മിനിറ്റ് വരെ എടുക്കാം ) ചായക്കൊപ്പമോ അല്ലാതെ സാലഡിനൊപ്പമോ ഒക്കെ കഴിക്കാൻ പറ്റിയ പിസ്സ പോക്കറ്റ്സ് റെഡി.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

RECENT POSTS
Copyright © . All rights reserved