സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടർ ആണ് മരിച്ചത്. ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാല ആശുപത്രിയിലായിരുന്നു സംഭവം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ശനിയാഴ്ച ഹൃദഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ള രോഗിയായിരുന്നു അദ്ദേഹം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ശ്വാസകോശത്തിന്റെ അവസ്ഥമെച്ചപ്പെട്ടിരുന്നു. എന്നാൽ മൂത്രനാളിയിൽ അണുബാധ ഉണ്ടായതാണ് രോഗം വഷളാക്കിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു. ഇവരുടെ രണ്ട് പരിശോധനകളും നെഗറ്റീവായി.
ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
സ്വന്തം ലേഖകൻ
ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA ) , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .
ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.
ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .
രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .
മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ ഭയം .
നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .
അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.
ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .
ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C A ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .
എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .
ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന Underwriters ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .
പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .
പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .
പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .
മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.
അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .
അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .
നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് വീഡിയോ കാണുക .
[ot-video][/ot-video]
കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.
പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.
കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയം അടക്കം എട്ട് ജില്ലകളിൽ കോവിഡ് രോഗികളില്ല. ആലപ്പുഴയും തിരുവനന്തപുരവും കോവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. കോട്ടയത്ത് ആറ് പേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 30 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 502 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
14670 പേർ നിരീക്ഷണത്തിലാണ്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ ജില്ലയിൽ 18 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് നിലവിൽ രോഗികളുള്ളത്. കാസറഗോഡ് 3, കണ്ണൂര്‍ 18, വയനാട് 4, പാലക്കാട് 1, ഇടുക്കി 1, കൊല്ലം 3 എന്നിങ്ങനെയാണ്. 1154 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകളില്‍ 2147 എണ്ണം നെഗറ്റീവ് ആണ്.
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വയനാട് ജില്ലയിലുള്ളവരാണ് മൂന്ന് പേരും.ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവര്‍ക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.86 പേരെ മാത്രം ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇന്ന് ആരും രോഗമുക്തരായിട്ടില്ല.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.
ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.
പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.
അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കൊറോണ വൈറസിനെ തടയാന്‍ യോഗാ ഗുരു ബാബാ രാംദേവ് ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്. കൊറോണ രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം.
ആജ് തക് ചാനലുമായി ഏപ്രില്‍ 25 ന് നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ അയാള്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു.
കൂടാതെ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറിയിരുന്നു.
ബാബാ രാംദേവ് ഉന്നയിക്കുന്ന ഈ രണ്ട് അവകാശവാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്നും ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മുംബൈയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.
അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണെന്നും ജീനം ഷാം പറയുന്നു.
ലണ്ടന്‍: എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങള്‍ പോലെ കൊവിഡ് 19നും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ‘ചില വൈറസുകള്‍ക്കെതിരെ നമുക്ക് വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം’- ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഡേവിഡ് നബ്ബാരോ സിഎന്‍എന്നിനോട് പറഞ്ഞു.
വാക്‌സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എന്നാല്‍, അതില്‍കൂടുതല്‍ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നതിന് അസാധ്യമാണെന്നര്‍ഥമില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും ആവശ്യമാണ്. ഡോ. പീറ്റര്‍ ഹോടെസ് അഭിപ്രായപ്പെട്ടു.
കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകള്‍ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം.