നമ്മുടെ നാട്ടിന്പുറത്തു സര്വ സാധാരണം ആയി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള.ദശപുഷ്പങ്ങളില് ഒന്നാണ് ചെറൂള .വെറുതെ മുടിയില് ചൂടിയാല് ആയുസ്സ് വര്ധിക്കും എന്നൊരു വിശ്വാസം പണ്ടുമുതല്ക്കെ നിലനില്ക്കുന്നുണ്ട് .ഒരുപാട് ഔഷധ ഗുണങ്ങള് ഉള്ള ഒരു ചെടിയാണ് ചെറൂള എന്ന കാര്യത്തില് സംശയം ഇല്ല .വൃക്കരോഗങ്ങള്, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള.മൂത്രാശയ സംബന്ധമായ രോഗങ്ങള്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള.ചെറൂളയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള് എന്തൊക്കെ എന്ന് നോക്കാം .
ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കിഡ്നി സ്ടോന് ഒരു പരിതിയില് അധികം വളര്ന്നാല് കിഡ്നി സ്ടോന് സര്ജറി ചെയുക അല്ലാതെ വേറെ മാര്ഗം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം .എന്നാല് തുടക്കത്തില് കിഡ്നി സ്ടോന് കണ്ടെത്തുക ആണ് എങ്കില് .അല്ലങ്കില് കിഡ്നി സ്ടോന് വരുന്നത് തടയാന് ഒക്കെ നല്ലൊരു പരിഹാരം ആണ് ചെറൂള .ചെറൂളയുടെ ഇല അല്പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്നി സ്റ്റോനിന് നല്ലൊരു പരിഹാരം ആണ് .ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോണ് പോലുള്ള അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചെറൂളയും തഴുതാമയും തുല്യ അളവില് എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില് ആക്കി കരിക്കിന് വെള്ളത്തില് മിക്സ് ചെയ്ത് കഴിക്കുന്നതും കിഡ്നി സ്റ്റോണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രമേഹ രോഗികള്ക്കും പ്രമേഹം തടയുന്നതിനും ഉള്ള നല്ലൊരു മരുന്നാണ് ചെറൂള .മാറികൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഭക്ഷണവും ഒക്കെയാണ് പ്രമേഹത്തിന് കാരണം . അല്പം ചെറൂളയുടെ ഇല അരച്ച് മോരില് കഴിക്കുന്നത് പ്രമേഹ രോഗികള്ക്ക് പ്രമേഹം നിയന്ത്രണ വിധേയം ആക്കാന് സഹായിക്കുന്നു .
മൂത്രാശയരോഗങ്ങളും മൂത്രാശയാതിലെ അണുബാധയും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആണ് .മൂതാശയത്തില് അണുബാധ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില് ആണ് കൂടുതലായി കണ്ടുവരുന്നത് .ചെറൂള ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് .
ശരീര വേദനയും സന്ധി വേദനയും വളരെ വേഗത്തില് ശമിപ്പിക്കുന്നതിനുള്ള കഴിവ് ചെറൂളക്ക് ഉണ്ട് .ചെറൂള ഇല ഇട്ടു ചൂടാക്കിയ വെള്ളത്തില് കുളിക്കുന്നത് ശരീര വേദനക്കും സന്ധി വേദനക്കും ഉള്ള നല്ലൊരു പരിഹാരം ആണ് .
പലരും പുറത്ത് പറയാന് മടിക്കുന്ന രോഗാവസ്ഥയാണ് മൂലക്കുരു. എന്നാല് ഇതിന് നല്ല നാടന് ഒറ്റമൂലികള് ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്ക്കും അറിയില്ല. ഇതില് ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള് ചില്ലറയല്ല.
ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നതിനും അല്ഷിമേഴ്സ് പോലുള്ള രോഗാവസ്ഥകള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില് കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതും ഉത്തമം.
കൃമിശല്യം കൊണ്ട് വലയുന്നവര്ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല് പുതിയതായി എന്ത് കാര്യങ്ങള് പരീക്ഷിക്കുമ്പോഴും ഒരു നല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രമേ ചെയ്യാന് പാടുകയുള്ളൂ. അല്ലെങ്കില് അത് പലപ്പോഴും ആരോഗ്യത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കാരണം ഇത്തരം പ്രകൃതിദത്ത മാര്ഗ്ഗങ്ങള് ഉപയോഗിക്കുമ്പോള് ചില ശീലങ്ങളില് മാറ്റം വരുത്തേണ്ടതാണ്. അതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ഇത്തരം കാര്യങ്ങള് ചെയ്യാവുന്നതാണ്.
കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും വ്യാപിക്കുമെന്ന് ഹോങ്കോങ്ങിലെ പ്രമുഖ പബ്ലിക് ഹെൽത്ത് എപ്പിഡെമോളജിസ്റ്റിന്റെ മുന്നറിയിപ്പ്. അടുത്തിടെ ചൈന സന്ദർശിച്ചിട്ടില്ലാത്തവരിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അത് ഒരു ‘മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞിരുന്നു. ആ മഞ്ഞുമലയുടെ വലുപ്പവും ആകൃതിയും എങ്ങിനെ കണ്ടെത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഗബ്രിയേൽ ല്യൂംഗ് പറയുന്നു.
രോഗം ബാധിച്ച ഓരോ വ്യക്തിയില് നിന്നും 2.5 ഓളം ആളുകളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര് കണ്ടെത്തിയിരിക്കുന്നത്. അത് 60-80% ജനങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തില് എത്തിയേക്കാം. ലോകമെമ്പാടും പകർച്ചവ്യാധി വർദ്ധിച്ചുവരുന്നത് പ്രധാന പ്രശ്നമാണ്. വൈറസിന്റെ വ്യാപനം തടയാൻ ചൈന സ്വീകരിച്ച കടുത്ത നടപടികൾ ഫലപ്രദമാണോയെന്ന് കണ്ടെത്തുക എന്നതും അതിനേക്കാള് പ്രധാനമാണ്.
ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില് 99% കേസുകളും ചൈനയിൽ ആണെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങള്ക്കും അത് ഗുരുതരമായ ഭീഷണിയാണ് ഉയര്ത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈനയിൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കു പ്രകാരം 97 ഇന്നലെ മരണപ്പെട്ടത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 108 മായി താരതമ്യം ചെയ്യുമ്പോള് മരണ സംഖ്യയില് 10.2% ഇടിവ് രേഖപ്പെടുത്തിയെന്നത് ആശ്വാസ വാര്ത്തയാണ്. ചൊവ്വാഴ്ച അർദ്ധരാത്രി വരെ 2,015 പുതിയ കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടു എന്നാണ് ചൈനയുടെ ആരോഗ്യ കമ്മീഷൻ പറയുന്നത്. തിങ്കളാഴ്ച ഇത് 2,478 ആയിരുന്നു. 18.6 ശതമാനം ഇടിവ്. ചൈനയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 44,653 ആണ്.
: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.
രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎഇയിൽ ഇന്ത്യൻ വംശജന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. രാജ്യത്ത് സ്ഥിരീകരിച്ച എട്ട് കേസുകളിൽ ഒന്ന് ഇന്ത്യൻ പൗരനാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
നേരത്തെ രോഗ ബാധകണ്ടെത്തിയ വ്യക്തികളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് തിങ്കളാഴ്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച ഒരു ചൈനീസ് പൗരനും ഫീലിപ്പീൻ സ്വദേശിക്കും കൊറൊണ സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചവർക്ക് എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്നു രാവിലെ വരെ 1,016 പേർ കൊറോണ ബാധിച്ചു മരിച്ചെന്നാണ് കണക്കുകൾ. 108 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു.
2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.
ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 908 കടന്നു. 40,000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള കണക്ക്. ഇത് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ ആകെ എണ്ണമാണ്. കൂടുതലും ചൈനയിൽ ആണ് എന്ന് മാത്രം.
ബ്രയിറ്റനിൽ ഉള്ള കൗണ്ടി ഓക് മെഡിക്കൽ സെന്ററിലെ ഒരു ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റിയിലുള്ള കൗണ്ടി ഓക് മെഡിക്കൽ ജിപി സർജ്ജറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. പ്രസ്തുത ജിപി സർജ്ജറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ NHS നമ്പർ ആയ 111 ൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുകെയിൽ രോഗം കണ്ടെത്തിയ എട്ടു പേരിൽ രണ്ട് പേർ ഹെൽത്ത് കെയർ ജീവനക്കാരാണ്.
എന്നാൽ രോഗനിർണയത്തിന് ശേഷം ജിപി സർജറി സന്ദർശിച്ച എത്ര പേരുണ്ടെന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു മലയാളി കമ്മ്യൂണിറ്റി ഉള്ള സ്ഥലമാണ് ബ്രയിട്ടൻ. വിന്റർ കാലമായതിനാൽ ജിപി സന്ദർശനം കൂടുതൽ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ആശങ്ക സമീപ പ്രദേശത്തുള്ള മലയാളി സുഹൃത്തുക്കൾ പങ്കുവെച്ചത്. എന്നാൽ പൊതുസമൂഹത്തിന് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ആദ്യമായി കൊറോണ വൈറസ് ബാധിച്ച വ്യക്തി ബ്രയിട്ടൻ സ്വദേശിയാണ്. ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്.
കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തു മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.
കൊറണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവർ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് ആണ് അയക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണം.
കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്കിയ ഡോക്ടര് കൊറോണ ബാധിച്ച് മരിച്ചു. വുഹാന് സെന്ട്രല് ആശുപത്രിയിലെ നേത്രരോഗ ഡോക്ടര് ലി വെന്ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച് ഡിസംബര് 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു. വ്യാജവാര്ത്ത പ്രചരിപ്പിച്ചാല് നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര് ലീയെ അറിയിച്ചു. ഇപ്പോള് കൊറോണ വൈറസ് ഭീതി പടര്ത്തി വ്യാപിക്കുമ്പോള്, ചൈനയില് 560 പേര്ക്ക് രോഗം മൂലം ജീവന് നഷ്ടമായപ്പോള് അതിലൊരാളായി ലീ വെന്ലിയാങും മരണത്തിന് കീഴടങ്ങി!
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകര്ച്ചവ്യാധി സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയത്. തന്റെ സഹപ്രവര്ത്തകര്ക്കാണ് അദ്ദേഹം സന്ദേശമയച്ചത്. 2003 ല് മഹാമാരിയായി പടര്ന്നു പിടിച്ച സാര്സ് പോലെയുള്ള രോഗം ചൈനയില് പടരാന് സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള് സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. നിമിഷങ്ങള്ക്കുള്ളില് സന്ദേശത്തിന്റെ സ്ക്രീന്ഷോട്ടുകള് പബ്ലിക്ക് ഗ്രൂപ്പുകളില് പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീന്ഷോട്ട് ഷെയര് ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന് പോലീസ് എത്തി അദ്ദഹത്തോട് വാര്ത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്കി. എന്നാല് സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവില് അദ്ദേഹത്തിന്റെ ജീവന് തന്നെ നഷ്ടമായി.
വ്യാഴാഴ്ചയാണ് വുഹാനില് ലീ വെന്ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്ന്ന് മരിച്ചത്. വുഹാന് സെന്ട്രല് ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്ലിയാങ്. തന്നെ സന്ദര്ശിച്ച ഏഴ് രോഗികളില് ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല് ലോകമെമ്പാടും പടര്ന്നുപിടിച്ച സാര്സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര് 30നാണ് സഹപ്രവര്ത്തകരായ ഡോക്ടര്മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില് നല്കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര് ഇത് അവഗണിക്കുകയായിരുന്നു.
ജനുവരി ആദ്യം പുതിയ വൈറസ് ബാധ വുഹാന് അധികൃതര് വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്ക്കം പുലര്ത്തുന്നവരിലേക്കേ വൈറസ് പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടര്മാര്ക്കു മാര്ഗനിര്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്ക്ക് ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ് ബാധ ചൈനീസ് സര്ക്കാര് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി 30-ന് ഡോക്ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില് എനിക്കും രോഗം സ്ഥിരീകരിച്ചു”
വൈറസുകള്ക്ക് ജീവന് അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില് നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര് പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയില് പറയുന്നു.
കൊറോണ വൈറസിനെതിരെ സര്ക്കാര് സ്വീകരിച്ച നടപടികളെയും മുന്കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില് രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള് മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു.
പ്രകൃതി ചികിത്സ, ആയുര്വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്ക്കാര് നിര്ദ്ദേശിക്കുന്നതിനു പിന്നില് ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.
മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള് സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില് വ്യക്തമാക്കി. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 84 പേര് ആശുപത്രികളിലും 2155 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില് 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്നിന്നും തിരിച്ചെത്തിയ കാസര്കോട് ജില്ലയിലെ ഒരു വിദ്യാര്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില് ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്ട്രോള് റൂമുകള് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര് ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില് വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
കുരുമുളക്, മല്ലി, തുളസിയില, കരുപ്പെട്ടി ശർക്കര എന്നിവയിട്ട് ഉണ്ടാക്കുന്ന കട്ടൻ കാപ്പി,
കുരുമുളക് ചുവന്നുള്ളി വെളുത്തുള്ളി കായം ചേർത്തുള്ള രസം എന്നിവ രോഗമില്ലാത്ത അവസ്ഥയിൽ ഒരു പ്രതിരോധമായി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കൊറോണ വൈറസ്
ലോകാരോഗ്യ സംഘടന 1960ൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിജീവന ശേഷി നേടിയ ഒരിനം വൈറസ് ആണ് ഇന്ന് ഭീതി പരത്തുന്നത്. ഇതിന്റെ ഉറവിടം വ്യകക്തമായി കണ്ടെത്താനായിരുന്നില്ല. പിന്നീട് 2019കൊറോണ വൈറസ് -2019 എൻ സി വി എന്ന ഒരിനം വൈറസ് ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൈനസുകൾ ശ്വസന അവയവം ശ്വസനപഥം എന്നിവയിലൂടെ വ്യാപിക്കുന്ന കൊറോണ വൈറസ് എണ്ണൂറിലധികം പേരെ ബാധിക്കാൻ ഇടയായതായി ആണ് സൂചന. ക്രൗൺ ആകൃതിയിലുള്ളത് എന്നതാണ് കൊറോണ എന്ന പേരിന് ഇടയായത്. ഈ ഇനം വൈറസിന്റെ ഉറവിടം പ്രതിരോധം എന്നിവ ഇനിയും വ്യക്തമായിട്ടില്ല.
മറ്റു വൈറൽ ഫീവർ പോലെ നാസാ ദ്വാരങ്ങൾ ശ്വാസനാവയവം എന്നിവയിലൂടെ പകരാൻ ഇടയാക്കുന്ന ഒരിനം വൈറൽ ഫീവർ. രോഗ ബാധിതർ ചുമക്കുക തുമ്മുക എന്നിവ ചെയ്യുന്നതിലൂടെ, രോഗ ബാധിതരുമായുള്ള അടുത്ത സമ്പർക്കം, സ്പർശനം, അവർ സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെ രോഗം പകരന്നു. രോഗം നീണ്ടുനിൽക്കുന്നത് ശ്വാസനാവയവം വൃക്ക ഹൃദയം എന്നിവക്ക് തകരാറുണ്ടാക്കും.
ശുചിത്വ പരിപാലനം ഒന്നു മാത്രമേ പ്രതിരോധം ആയി കരുതുന്നുള്ളു. പുറത്തു പോയി ജനസമ്പർക്കം ഉള്ളവർ കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകി അണുവിമുക്തം ആക്കുക. കൈ കഴുകാതെ വായ് മൂക്ക് മുഖം എന്നിവിടങ്ങളിൽ സ്പർശിക്കരുത് .
നന്നായി വേവിച്ചുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. പാൽ മുട്ട എന്നിവക്കും ഇതു ബാധകമാണ്. പുറത്തു നിന്നുള്ള ആഹാരം ഒഴിവാക്കുക.
മത്സ്യം മാംസം എന്നിവ പൂർണമായും ഒഴിവാക്കുകയോ നന്നായി വേവിച്ചു മാത്രമേ കഴിക്കുന്നുള്ളു എന്നുറപ്പാക്കുക. മത്സ്യം മാംസം എന്നിവ ഒരേ കത്തി കൊണ്ട് അറിയരുത്. വേറെ വേറെ കത്തി ഉപയോഗിക്കുക.
മുഖം മൂക്ക് കണ്ണ് എന്നിവ തുടക്കുന്ന ടവൽ നാപ്കിൻ എന്നിവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ച വസ്ത്രം തുണി എന്നിവ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് അണു വിമുക്തമാക്കുക.
സാധാരണ മാസ്കുകൾ രോഗ പ്രതിരോധം ആവില്ല. എൻ 95 ഇനത്തിൽ ഉള്ള മൂക്കിനും വായിക്കും സുരക്ഷ ഉറപ്പ് നൽകുന്ന ഇത്തരം മാസ്കുകൾ ഉപയോക്കാൻ ശ്രദ്ദിക്കുക. പൊതു സ്ഥലങ്ങളിൽ പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കുക.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്ഥിരം പംക്തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ജോർജ് സാമുവേൽ
ചൈനയിൽ ഉദ്ഭവിച്ച കൊറോണ വിഭാഗത്തിൽ പെടുന്ന വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു കഴിഞ്ഞു. ഭീതിയോടെയാണ് എല്ലാവരും കഴിയുന്നത്. എന്നാൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ എന്താണ് ഈ വൈറസ് എന്നും എങ്ങനെ പകരുന്നുവെന്നും നാം അറിഞ്ഞിരിക്കേണം. വളരെ പെട്ടന്ന് പകരുന്നതും സ്വന്തമായി നിലനില്പില്ലാത്തതുമായ വൈറസ് ആണ് കൊറോണ. തുടക്കത്തിൽ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുകയും പിന്നീട് സ്വന്തമായി ജീനുകൾ നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി മൃഗങ്ങളിൽ കാണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്.നൊവെൽ കൊറോണ വൈറസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വിഭാഗത്തിലുള്ള വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 14 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. രണ്ടു മുതൽ നാലു ദിവസം വരെ നീളുന്ന പനി, ചുമ, ശ്വാസ തടസ്സം, തലവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.വൈറസ് ബാധിച്ചു കഴിഞ്ഞാൽ ജലദോഷം സുഖപ്പെടുത്താൻ കഴിയില്ല എന്നത് പ്രധാനമാണ്.
സാർസ് മെർസ് എന്ന ഗുരുതര രോഗാവസ്ഥകൾക്കു ഇത് കാരണമാകുകയും ചെയ്യുന്നു. വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിഡിൽ ഈസ്ററ് റെസ്പറേറ്ററി സിൻഡ്രോം എന്ന് പേരുള്ള മെർസ്. കൂട്ടത്തിൽ ഏറ്റവും തീവ്രമായതും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഈ വൈറസാണ്. 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. മറ്റൊന്ന് സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന സാർസും മെർസിന്റെ അൽപ്പം മാത്രം കുറഞ്ഞ തീവ്രതയിൽ കാണപ്പെടുന്നു.ശ്വാസ കോശ രോഗങ്ങൾക്കൊപ്പം വൃക്ക സ്തംഭനവും ഉണ്ടാക്കുന്നു. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണ ചൈനയിലാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുതിയ തരം വൈറസ് ആണ്. അതും ചൈനയിലെ വുഹാൻ നഗരത്തിൽ.ആദ്യമായിട്ടാണ് ഇത് മനുഷ്യ ശരീരത്തിൽ കണ്ടു പിടിക്കുന്നത്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. അതുകൊണ്ട് തന്നെ ഭയത്തോടെ കാണാതെ ജാഗ്രതയോടെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.
മുൻകരുതലുകൾ
—————————–
1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.രോഗ ലക്ഷണം കണ്ടെത്തിയ ആളുമായുള്ള സമ്പർക്കം ഒഴിവാക്കുക
5.മാംസ മത്സ്യാഹാരങ്ങൾ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
6.നന്നായി വെള്ളം കുടിക്കുക
7.രോഗലക്ഷണം ഉണ്ടാകുന്നവർ അടിയന്തിരമായി ചികിത്സ തേടുക