പാരീസ് – പാരിസ് മൃഗശാലയുടെ ഏറ്റവും പുതിയ ആകർഷണം തലച്ചോറില്ലാത്ത, കണ്ണില്ലാത്ത, ഒറ്റ-സെൽ ജീവിയാണ്, അവയവങ്ങളോ വയറുകളോ ഇല്ലാതെ 700 ലധികം ലിംഗഭേദം.ഫിസറം പോളിസെഫാലം അല്ലെങ്കിൽ “അനേകം തലയുള്ള സ്ലിം” എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന “ബ്ലോബ്”
ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യർക്ക് മുമ്പുള്ള ഈ ജീവി ഒരുതരം സ്ലിപ്പറി സ്പോഞ്ചിനോട് സാമ്യമുള്ളതാണ്.ഇത് നിശ്ചലമായി കാണപ്പെടുന്നു, മണിക്കൂറിൽ ഒരു സെന്റീമീറ്റർ വരെ വേഗതയിൽ – ഇരയെ തേടുന്നു, കൂൺ ബീജങ്ങൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയെ ആഹാരമാക്കുന്നു
പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിൽ താമസിക്കുന്ന “ബ്ലോബ്” ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് കഴിയും.
ഭൂമിയിലേക്ക് തകർത്തു പെൻസിൽവാനിയ നിവാസികളെ വിഴുങ്ങുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയുടെ പേരിൽ അറിയപ്പെടുന്ന യഥാർത്ഥ ജീവിയെ പോലുള്ള ബ്ലോബിന് ഒരൊറ്റ സെൽ അടങ്ങിയിരിക്കുന്നു, ചിലപ്പോൾ പല ന്യൂക്ലിയസ്സുകളും അവയുടെ ഡിഎൻഎ ആവർത്തിക്കാനും വിഭജിക്കാനും കഴിയും.
കൂടുതലും മഞ്ഞ, മാത്രമല്ല ചുവപ്പ്, വെള്ള, പിങ്ക് എന്നീ ഇനങ്ങളിലും ചീഞ്ഞളിഞ്ഞ ഇലകളിലും മരച്ചില്ലകളിലും തണുത്തതും ഈർപ്പമുള്ളതുമായ മരങ്ങളിൽ കാണപ്പെടുന്നു.
“ഇന്ന് ഭൂമിയിൽ വസിക്കുന്ന ഏറ്റവും അസാധാരണമായ ഒന്നാണ് ബ്ലോബ്,” പാരീസ് മൃഗശാലയുടെ പ്രസിഡന്റ് ബ്രൂണോ ഡേവിഡ് ഫ്രഞ്ച് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് ഈ സൃഷ്ടിയെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞു.
“ഇത് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇവിടെയുണ്ട്, അത് എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഇത് ഒരു മൃഗമാണോ, ഇത് ഒരു ഫംഗസ് ആണോ അല്ലെങ്കിൽ ഇത് രണ്ടിനുമിടയിലുള്ള എന്തെങ്കിലും ആണോ എന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല,”
വളരെക്കാലമായി ഒരു ഫംഗസ് ആയി കണക്കാക്കപ്പെട്ടിരുന്ന ഈ ബ്ലോബ് 1990 കളിൽ അമീബ കുടുംബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്സോമൈസീറ്റുകൾ അല്ലെങ്കിൽ സ്ലൈം അച്ചുകളായി കരുതപ്പെടുന്നു.
“ഇത് മെമ്മറിക്ക് പ്രാപ്തിയുള്ളതാണ്, അതിന്റെ സ്വഭാവത്തെ പൊരുത്തപ്പെടുത്താൻ കഴിവുള്ളതാണ്, പ്രശ്നങ്ങൾ പരിഹരിക്കാൻ, ഒരു ചുറ്റുപാടിൽ സഞ്ചരിക്കാനും, പരിഹാരങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും, ഒരു മൃഗത്തെപ്പോലെ അല്പം പെരുമാറാനും ഇത് പ്രാപ്തമാണ്.
“ഇതിന് വായ, വയറ്, കണ്ണുകൾ ഇല്ലെങ്കിലും, ഭക്ഷണത്തിന്റെ സാന്നിധ്യം കണ്ടെത്താനും അത് കഴിക്കാനും കഴിയും … രണ്ടായി മുറിച്ച ബ്ലോബ് രണ്ട് മിനിറ്റിനുള്ളിൽ സ്വയം കുടിച്ചേരും ! ഇതിന് രണ്ട് വ്യത്യസ്ത ലിംഗങ്ങളില്ല, അതിനാൽ പുനരുൽപാദനം ഒരു പ്രശ്നമല്ല, ”അത് വിശദീകരിക്കുന്നു.
സൃഷ്ടിക്ക് സ്വന്തമായി പ്രജനനം നടത്താൻ കഴിയും.
എന്നാൽ മറ്റ് ജീവജാലങ്ങളെപ്പോലെ, ജനിതക വൈവിധ്യത്താൽ അതിജീവനത്തിന് ആക്കം കൂട്ടുന്നു, ജനിതക വൈവിധ്യമാർന്ന രണ്ട് ജീവികൾ കണ്ടുമുട്ടുകയും പുതിയതും ഒറ്റത്തവണയായി കൂടിച്ചേരുകയും ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
കേന്ദ്ര നാഡീവ്യൂഹം ഇല്ലാത്ത ഒരു ജീവിയായ ബ്ലോബിന് അനുഭവത്തിൽ നിന്ന് “പഠിക്കാനും” അതിനനുസരിച്ച് അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനും കഴിയുമെന്ന് നിഗമനം ചെയ്തുകൊണ്ട് 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ബുദ്ധിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർവചിച്ചു. 10 മീറ്റർ വരെ വീതിയുള്ള ബ്ലോബുകൾ ലാബിൽ വളർത്തിയിട്ടുണ്ട്.
ആഗോള വിശപ്പ് സൂചികയില്‍ മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലും ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. യൂനിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസിന് താഴെ പ്രായം വരുന്ന 8,82,000 കുട്ടികളാണ് 2018 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത്. പോഷകാഹാരക്കുറവ്, വിളര്‍ച്ച മറ്റ് രോഗങ്ങള്‍ മൂലമെല്ലാം മരണപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കാണിത്.
നൈജീരിയ പോലും പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാമതായത്. 8,66,000 ശിശുമരണമാണ് നൈജീരിയയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 4,09,000 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ശരാശരി മരണനിരക്കെടുക്കുമ്പോള്‍ ഇന്ത്യ മുന്നിലെത്തുന്നില്ല. എന്നാല്‍ ജനസംഖ്യ കൂടുതലായതിനാല്‍ അതിനനുസരിച്ച് കുട്ടികളുടെ മരണനിരക്കിലും വ്യത്യാസം വരികയാണ്. ഇതാണ് ഇന്ത്യയെ ഈ പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൂടി, ഇത് രാജ്യത്തിന് അപമാനമാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ തോല്‍പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ കണക്കുകള്‍. ഇതിന് പിന്നാലെയാണ് യുനിസെഫിന്റെ പുതിയ റിപ്പോര്‍ട്ട് വന്നത്.
പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.
ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.
പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം ഇനിയും എത്രയോ അകലെ. ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിൽ. 5 വയസ്സെത്തുംമുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും 50 ലക്ഷം. മരണകാരണമോ, മിക്കപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ. കുട്ടികളിൽ പകുതിപ്പേരും അടിസ്ഥാന എഴുത്തും വായനയും കണക്കുമറിയാതെ സ്കൂൾ പഠനമുപേക്ഷിക്കുന്നു. പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ.
സാമ്പത്തിക– രാഷ്ട്രീയ– സാമൂഹിക ചിന്തകരൊക്കെ കാലങ്ങളായി പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ യാഥാർഥ്യം തന്നെയാണ് യുഎസിൽ സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർക്കുമുന്നിലും തെളിഞ്ഞുനിന്നത്. പക്ഷേ അവർ തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയും അഥവാ ചെറിയ കൂട്ടത്തിന്റെയും പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗം അവർ ലോകത്തു പലയിടങ്ങളിലായി പരീക്ഷിച്ചുകാട്ടി. 20 വർഷമായി ഒറ്റയ്ക്കും കൂട്ടായും ഈ മൂന്നുപേർ സമൂഹത്തിലെ പല വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെടുത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നു.
പരീക്ഷണങ്ങൾ ആദ്യം വിദ്യാഭ്യാസമേഖലയിലായിരുന്നു. മൈക്കേൽ ക്രമർ ഗവേഷകസംഘത്തോടൊപ്പം ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി പഠനം നടത്തിയപ്പോൾ അഭിജിത്തും എസ്തേറും നയിച്ച സംഘം ഇന്ത്യയിലെത്തി (മുംബൈ, വഡോദര). പാഠപുസ്തകങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതോ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതോ പഠന നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നാണു വ്യക്തമായത്. എന്നാലോ, പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടുകളെ കൃത്യമായി കണ്ടെത്തി അവർക്കു പ്രത്യേക ട്യൂഷൻ നൽകിയപ്പോൾ സ്ഥിതി മാറി. സ്കൂളിന്റെ മൊത്തം നിലവാരം ഉയർന്നു. ഈ പ്രത്യേക ട്യൂഷൻ രീതിയുടെ ഗുണം പല പദ്ധതികളിലൂടെ ഇന്ത്യയിലിപ്പോൾ 50 ലക്ഷത്തിലേറെ വിദ്യാർഥികളിലെത്തുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ ഇതേ രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നു. ഗവേഷണശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന രീതി ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടു. ഏതെങ്കിലും പദ്ധതിയോ നയമോ എങ്ങനെ സമൂഹത്തിൽ മാറ്റം വരുത്തുമെന്നു നേരിട്ടറിയാൻ ഈ പരീക്ഷണരീതി അനുയോജ്യമായി. ഓരോ പരീക്ഷണത്തിലും, തങ്ങളുടെ ഇടപെടൽ ഫലപ്രദമായോ എന്നു മാത്രമല്ല എന്തുകൊണ്ടു ഫലപ്രദ മായി(ല്ല) എന്നും ഗവേഷകർ വിശകലനം ചെയ്തു.
ഉദാഹരണത്തിന്, വിദ്യാഭ്യാസ പുരോഗതി എന്നത് ഓരോ രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും വ്യക്തിഗത തീരുമാനങ്ങളുടെ കൂടി ഫലമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിലാണല്ലോ മനസ്സിലാകുക. അധ്യാപകരുടെ ഉത്തരവാദിത്തക്കുറവും ജോലിക്കു ഹാജരാകാതിരിക്കലും ഇന്ത്യയിലെ നിരീക്ഷണവേളയിൽ ശാസ്ത്രജ്ഞർക്കു ബോധ്യപ്പെട്ടു. ജോലി ചെയ്യുന്നതിലെ മികവിന് അംഗീകാരം (ഇൻസന്റീവ്) കിട്ടുന്നു എന്നുറപ്പാക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടി. ഹ്രസ്വകാല കരാറിൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പ്രവർത്തനം മികച്ചതായാൽ
കരാർ പുതുക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഓരോ ടീച്ചറും കൈകാര്യം ചെയ്യേണ്ടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിൽ ഹ്രസ്വകാല കരാറുകാർ പഠിപ്പിച്ച കുട്ടികൾ ഗണ്യമായ പുരോഗതി കാഴ്ചവച്ചപ്പോൾ, സ്ഥിരം അധ്യാപകർക്ക് അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചിട്ടും വിദ്യാഭ്യാസ നിലവാരം ഉയർത്താനായില്ല. പഠിപ്പിച്ചില്ലെങ്കിലും ശമ്പളം കുറയുന്നില്ലല്ലോ.
അധികമായി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കാൾ വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടാക്കാൻ വേണ്ടത് വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പരിഷ്കാരങ്ങളാണെന്ന് നൊബേൽ സമ്മാനാർഹമായ പഠനങ്ങൾ തെളിയിക്കുന്നു. സ്കൂൾ ഭരണം മെച്ചപ്പെടുത്തുകയും അധ്യാപകർ ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്നതും വലിയ തോതിൽ ഗുണം ചെയ്യും.
ആരോഗ്യം, മൈക്രോഫിനാൻസ്, കൃഷി തുടങ്ങിയ രംഗങ്ങളിലും മൂവർ സംഘം സാമൂഹിക പരീക്ഷണങ്ങളിലൂടെ പുതിയ നിഗമനങ്ങളിലെത്തി. കുട്ടികൾക്കുള്ള വിരഗുളിക വിതരണം തുടങ്ങിയവ കഴിയുന്നത്ര സൗജന്യമാക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചത് ഇവരുടെ പഠനത്തിന്റെ വെളിച്ചത്തിലാണ്. ഈ രീതിയിൽ, വികസന സാമ്പത്തികശാസ്ത്രം (ഡവലപ്മെന്റ് ഇക്കണോമിക്സ്) എന്ന പഠനശാഖയെ വിവിധ രാജ്യാന്തര ഏജൻസികളുടെയും ഭരണകൂടങ്ങളുടെയും നയരൂപീകരണത്തിൽ എത്തിക്കാൻ ഇവരുടെ പരിശ്രമങ്ങൾക്കു കഴിഞ്ഞത് നൊബേൽ സമിതി എടുത്തുപറയുന്നു.
മൂത്രം പതയുന്നതും ലക്ഷണം
മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവ വൃക്കരോഗലക്ഷണമാകാം.
ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.
കൗമാരക്കാരിൽ മൂത്രത്തിലെ പഴുപ്പ്
പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.
ഇരുപതു മുതൽ ഈ രോഗങ്ങൾ
20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.
40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.
ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.
പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധിയായതോ രക്തക്കുഴൽ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തിൽ പ്രോട്ടീൻ, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ പാരാതോർമോൺ (പാരാതൈറോയ്ഡ് ഹോർമോൺ), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയിൽ കണ്ടെത്താം. മറ്റ് പരിശോധനകളിൽ ചിലപ്പോൾ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാൽ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.
സ്ഥായിയായ രോഗങ്ങൾ
അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.
മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.
ഗർഭകാലത്തു ബി പി കൂടിയാൽ
പലവിധത്തിലുള്ള അണുബാധകൾ, പ്രസവസമയത്തെ രക്തസമ്മർദം, നീർക്കെട്ടുകൾ, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നൽകി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയിൽ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാൽ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.
അപകടകരം ഈ 6 സൂചനകൾ
വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.
1 മൂത്രത്തിന്റെ മാറ്റം
ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.
സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.
2 ക്ഷീണവും ശ്വാസം മുട്ടും
അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.
ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.
3 മുഖത്തും കാലിലും നീര്
മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.
4 രുചിയില്ലായ്മയും ദുർഗന്ധവും
ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.
5 ചൊറിച്ചിൽ
ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.
6 വേദന
മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.
ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.
കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ
കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങൾ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടർച്ചയായുള്ള കരച്ചിൽ, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകൽ, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തിൽ കാണുന്ന നീർക്കെട്ടുകൾ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത—മൂത്ര പരിശോധനകൾ അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ ഇതിനു സഹായിക്കും.
കുഞ്ഞുങ്ങൾ വളരുന്തോറും പലവിധ ലക്ഷണങ്ങൾ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളർച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകൾ, അസ്ഥിയുടെ വളർച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല”ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയൽ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാൽ ലക്ഷണങ്ങൾ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകൾ വേണ്ടിവരും.
ഡോക്ടർ എ. സി. രാജീവ് കുമാർ
ലോക വൈദ്യശാസ്ത്രങ്ങളിൽ അതിപുരാതനവും ഭാരതത്തിന്റെ സംഭവനയുമാണ് ആയുർവ്വേദം. ഒരുവൻ ജനിക്കുമ്പോൾ മുതൽ മരിക്കും വരെ രോഗ രഹിതമായി ജീവിക്കുന്നതിനു ആവശ്യമായത് എല്ലാം ഈ ആരോഗ്യ രക്ഷാ ശാസ്ത്രത്തിൽ വിശദമാക്കുന്നുണ്ട്.
ആഹാരം നിദ്ര വ്യായാമം എന്നിവ ആരോഗ്യ രക്ഷയുടെ അടിസ്ഥാനങ്ങളായിട്ട് ആയുർവ്വേദം പറയുന്നു. ഇന്ന് രോഗങ്ങൾ ഏറെയും ജീവിതശൈലിയിലെ തകരാറുകൾ മൂലമാണ് എന്നത് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ആഹാരം എപ്പോൾ, എന്തെല്ലാം, എങ്ങനെ, എത്രമാത്രം എന്നൊക്കെ വിശദമായി ചർച്ച ചെയ്യപ്പെടുന്നതും ആയുർവേദതിന്റെ മാത്രം പ്രത്യേകതയാണ്.
പോഷകസമൃദ്ധമാകണം ആഹാരമെന്നത് നമുക്കെല്ലാം അറിവുള്ളതാണ്. സമീകൃതവുമാകണ ആഹാരമെന്നതിനും സംശയം ഇല്ല. സമീകൃതാഹാരമെന്നത് ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഷഡ് രസ സമ്പന്നമായിരിക്കണം. സ്വാദ് അമ്ല ലവണ തിക്ത ഊഷണ കാഷായ എന്നിവയാണവ. ഇവയുടെ പ്രത്യേക പഞ്ചഭൂത ഘടന, പൃഥ്‌വി ജലം അഗ്നി വായു ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന വാത പിത്ത കഫങ്ങൾ എന്ന മൂന്നു ദോഷങ്ങൾ നിയന്ത്രിതമായി സമ അവസ്ഥയിൽ നില നിർത്താൻ സഹായിക്കുന്നു. സമാന ഗുണങ്ങൾ കൊണ്ട് വർദ്ധനയും വിപരീത ഗുണം കൊണ്ട് ക്ഷയവും വരുത്തുന്നു.
ഒരു ദ്രവ്യത്തിന്റെ രസമെന്നപോലെ ഗുണം വീര്യം വ്യാപകം പ്രഭാവം എന്നിവയും അതിന്റെ പ്രവർത്തതിന് കാരണം ആകും. ഗുരു മന്ദ ഹിമ സ്നിഗ്ധ ശ്ലഷ്ണ സാന്ദ്ര മൃദു സ്ഥിര സൂക്ഷ്മ വിശദ എന്നീ പത്തു ഗുണങ്ങളും അവയുടെ വിപരീതങ്ങളായ പത്തു കൂടി ചേർത്തുള്ള ഇരുപതു ഗുണങ്ങളും ഒരു ദ്രവ്യത്തിന്റെ പ്രവർത്തനത്തിൽ പങ്കു വഹിക്കുന്നു. ഉഷ്ണം ശീതം എന്നുള്ള രണ്ടു തരം വീര്യം, മധുരം അമ്ലം കടു എന്ന് മൂന്നു തരം വിപാക രസവും, ഓരോ ദ്രവ്യത്തിലും അടങ്ങിയ പ്രത്യേക സ്വഭാവവും അതിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കു വഹിക്കുന്നു.
നാം കഴിക്കുന്ന ആഹാരം ശരിയായി ദഹിച്ചു, ശരീത്തിനാവശ്യം ആയവ ആഗീരണം ചെയ്കയും, അവശേഷിക്കുന്നവ പുറത്തു കളയുകയും ചെയ്യുന്ന ദഹന വിസർജ്ജന പ്രക്രിയ നിർവഹിക്കുന്നത് വാത പിത്ത കഫങ്ങളായ ത്രിദോഷങ്ങളുടെ സന്തുലിതമായ പ്രവർത്തനം മൂലം ആകുന്നു.
ആഹാരത്തിൽ നിന്നുണ്ടാകുന്ന രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കൾ ശരീരത്തെ ആരോഗ്യ പൂർണമായും രോഗത്തെ പ്രതിരോധിച്ചും സംരക്ഷിക്കുന്നു. മലം മൂത്രം വിയർപ്പ് എന്നീ മൂന്നു മാലിന്യങ്ങളും ആവശ്യമായ സമയത്തു പുറത്തു കളയാൻ ഇടയാക്കുന്നതും ത്രിദോഷങ്ങളുടെ പ്രവർത്തനത്താലാണ്.
പ്രാതലും അത്താഴവുമെന്ന രണ്ടു നേരത്തെ ഭക്ഷണം ആയിരുന്നു മുമ്പ്. ഇന്ന് എപ്പോഴൊക്കെ വേണമെങ്കിലും ആഹാരം ആകാമെന്നായി. അകാലത്തിൽ, അസമയത്ത് അധികമായോ അല്പമായോ കഴിക്കുന്ന ആഹാരം ശരീരത്തിന് ഗുണകരം ആകില്ല. ആഹാരം കഴിച്ചതിനു മേൽ പിന്നെയും കഴിക്കുന്ന അദ്ധ്യശനം അനാരോഗ്യകരമായാണ് തീരുക.
അവനവന്റെ ശരീര പ്രകൃതിക്കും ദേശ കാലാവസ്ഥക്കനുസരിച്ചും ഉള്ള ആഹാരം കഴിക്കുന്നതും, ആരോഗ്യകരമായ വ്യായാമങ്ങളും വിനോദങ്ങളും പഞ്ചേന്ദ്രിയ വിഷയങ്ങളിൽ അമിതമായ ആസക്തിയില്ലാതെയും, സാത്വികമായും ക്ഷമാശീലനായും വ്യവസ്ഥാപിതം ആയവ അംഗീകരിച്ചുമുള്ള ജീവിതം നയിക്കുന്ന ഒരാൾക്ക് രോഗ ഭീതി വേണ്ടെന്നാണ് പറയപ്പെടുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ് എന്ന മത്സ്യയിനത്തെ (വരാൽ വർഗ്ഗം) ജലാശയങ്ങളില്‍ കണ്ടെത്തിയതിന്റെ പരിഭ്രാന്തിയിലാണ് ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്. വെള്ളത്തില്‍ മാത്രമല്ല ദിവസങ്ങളോളം കരയിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന മത്സ്യമാണ് നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ്‌സ്(Northern Snakeheads).
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന വരാലിനെ കിട്ടിയയുടനെ തന്നെ കൊന്നു കളയാനാണ് അധികൃതരുടെ ഉത്തരവ്. ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാലാണ് വരാലിനെ വകവരുത്താനുള്ള ഉത്തരവിന് പിന്നില്‍. നിലവിലെ ഭക്ഷ്യശൃംഗലയും ആവാസവ്യവസ്ഥയും നശിക്കാന്‍ വരാൽ വർഗ്ഗത്തിൽപെട്ട സ്‌നേക്ക് ഹെഡിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജോര്‍ജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്‌നേക്ക്‌ഹെഡിനെ കണ്ടെത്തിയത്. ഏഷ്യന്‍ മേഖലയില്‍ സര്‍വസാധാരണമാണ് സ്നേക്ക് ഹെഡ് മീനുകൾ. പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഈ മീനിന് സ്‌നേക്ക്‌ഹെഡ് എന്ന പേര് ലഭിച്ചത്. മൂന്നടിയിലേറെ നീളം വെയ്ക്കുന്ന സ്‌നേക്ക് ഹെഡിന് നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും.
മറ്റ് മത്സ്യങ്ങള്‍, തവളകള്‍, എലികള്‍ തുടങ്ങിയ ചെറുജീവികളെയൊക്കെ സ്‌നേക്ക് ഹെഡ് ഭക്ഷണമാക്കും. വരള്‍ച്ചാകാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കാനും സ്‌നേക്ക്‌ഹെഡിന് സാധിക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം പോഷകസമ്പുഷ്ടമാണ്.
സ്‌നേക്ക് ഹെഡിനെ കണ്ടാല്‍ തിരിച്ചറിയാനുള്ള നിര്‍ദേശങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ കൊല്ലാനും ഫോട്ടോ പകര്‍ത്തി വന്യജീവി വകുപ്പിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ
— Georgia DNR Wildlife (@GeorgiaWild) October 10, 2019
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് : പ്രൈമറി സ്കൂൾ കുട്ടികളിൽ അമിതവണ്ണം പ്രധാന പ്രശ്നമാകുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇത് ഉയർന്ന നിരക്കിൽ എത്തിയെന്നു റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. 10 -11 വയസുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ 4.4% കുട്ടികൾക്ക് ശരീരഭാരം കുറയ്ക്കാൻ വൈദ്യസഹായം ആവശ്യമാണെന്നും കണ്ടെത്തുകയുണ്ടായി. തുടർച്ചയായ നാലാം വർഷമാണ് ഇത്തരം ഉയർന്ന നിരക്ക് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 34.3% കുട്ടികൾ അമിതവണ്ണം ബാധിച്ചവരാണ്. 4-5 വയസുള്ള കുട്ടികളിൽ അമിതവണ്ണത്തിന്റെ നിരക്ക് 22.6% ആയി ഉയർന്നു.

ഈയൊരു പ്രശ്നത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. കുട്ടികൾ കഴിയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ 20% പഞ്ചസാരയും കലോറിയും കുറയ്ക്കണമെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ നിർദ്ദേശം . എന്നാൽ ഇത് ഭക്ഷ്യവ്യവസായത്തിന് വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിനിടയിൽ ഭക്ഷ്യ കമ്പനികൾ 5% പഞ്ചസാര കുറയ്ക്കുകയുണ്ടായി. അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും ആത്‌മവിശ്വാസക്കുറവും അവരെ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. സർക്കാരിന്റെ അമിതവണ്ണ പദ്ധതി, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ജോ ചർച്ചിൽ പറഞ്ഞു. അമിതവണ്ണം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അതിനാൽ ഈ പ്രശ്നം പരിഹരിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി ) ഭാഗമായുള്ള രാജ്യങ്ങളിലെ അമിതവണ്ണത്തിന്റെ നിരക്ക് പരിശോധിച്ചതിലൂടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. അടുത്ത 30 വർഷത്തിനുള്ളിൽ ഒ.ഇ.സി.ഡി രാജ്യങ്ങളിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കുമെന്നും ഇതുമൂലം ആയുർദൈർഘ്യം മൂന്ന് വർഷം വരെ കുറയുമെന്നും പറയപ്പെടുന്നു. 36 ഒ.ഇ.സി.ഡി രാജ്യങ്ങളിൽ 34 എണ്ണത്തിലും പകുതിയിലധികം ജനങ്ങൾ അമിതഭാരമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആളുകളുടെ തലച്ചോറ് ചുരുങ്ങി പോകുന്ന തരം മാരകമായ ഒരു ഫംഗസ് ഓസ്‌ട്രേലിയയിൽ ആദ്യമായി കണ്ടെത്തി.ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിലെ റെഡ്‌ലിഞ്ചിൽ മഴക്കാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫർ റേ പാമർ ആണ് വിഷ ഫയർ കോറൽ ഫംഗസ് കണ്ടെത്തിയത്.ഒറ്റനോട്ടത്തിൽ ക്യാരറ്റാണെന്ന് തോന്നുമെങ്കിലും വലിയ അപകടം വരുത്തി വയ്ക്കുന്ന ഒരു കൂൺ ആണിത്. ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം.

തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
സമുദ്രനിരപ്പ് തീവ്രമായ നിലയില്‍ ഉയരുന്ന, നൂറ്റാണ്ടിലൊരിക്കല്‍ സംഭവിച്ചിരുന്ന പ്രതിഭാസം 2050 മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതാപനവും കാര്‍ബണ്‍ പുറന്തള്ളലും നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഇതിന് മാറ്റമുണ്ടാകില്ല. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാല് മീറ്ററിലധികം വരെ സമുദ്ര നിരപ്പ് ഉയരാം. അത് ലോകത്തിന്റെ മാപ്പ് തന്നെ മാറ്റിയേക്കാം. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന കാര്യങ്ങളാണിത്. സമുദ്രങ്ങളുടേയും മഞ്ഞുമലകളുടേയും അവസ്ഥ പഠിച്ച ശേഷം ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ആഗോളതാപനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അപകടകരമായ മാറ്റങ്ങള്‍ സമുദ്രങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കുമുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലുമെല്ലാം വലിയ തോതില്‍ മഞ്ഞുമലകകള്‍ ഉരുകുകയാണ്. സമുദ്രങ്ങള്‍ കൂടുതല്‍ ചുട് പിടിച്ചതും ആസിഡ് അംശമുള്ളതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമായ നിലയിലേയ്ക്ക് മാറുകയാണ്. 21ാം നൂറ്റാണ്ടിന്റെ അവസാനം വരെ (2099) ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്തെ വന്‍ നഗരങ്ങളില്‍ പകുതിയും ജീവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. ഏതാണ്ട് 200 കോടിയോളം ജനങ്ങള്‍ തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ അപ്രതീക്ഷിതമായ വേഗതയിലാണ് മഞ്ഞുരുകല്‍ നടന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തിയില്ലെങ്കില്‍ 61 സെന്റീമീറ്റര്‍ മുതല്‍ 110 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 10 മീറ്റര്‍ കൂടുതലാണിത്. 10 മീറ്റര്‍ കൂടുതല്‍ സമുദ്രനിരപ്പ് എന്ന് പറയുമ്പോള്‍ ഒരു കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കാം എന്ന് പഠനം പറയുന്നു. 2100 ആകുമ്പോളേക്ക് 238 സെമി വരെ ഉയരാം. ലോകത്തെ പല വന്‍ നഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ, യുഎന്‍ യൂണിവേഴ്‌സിറ്റിയിലെ സീറ്റ സെബെസ്വാരി ദ ഗാര്‍ഡിയനോട് പറഞ്ഞു.
അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഉടന്‍ നിയന്ത്രിച്ചാല്‍ പോരും 29 സെന്റീമീറ്ററിനും 59 സെന്റീമീറ്ററിനും ഇടയില്‍ സമുദ്രനിരപ്പ് ഉയരുന്ന ഭീഷണി നിലവിലുണ്ട്. സമുദ്ര താപനം കൊടുങ്കാറ്റുകള്‍ക്കും വലിയ മഴക്കെടുതികള്‍ക്കും കാരണമായേക്കാമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ അടക്കമുള്ള ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കും. കാട്ടുതീ വര്‍ദ്ധിക്കും.
ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റായും മറ്റ് ചില പ്രദേശങ്ങളില്‍ പ്രളയവുമാണുണ്ടാവുക. മണ്ണടിച്ചിലുകള്‍ വര്‍ദ്ധിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹിമാലയന്‍ പര്‍വത നിരയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കുമെന്നാണ് ഐപിസിസി പറയുന്നത്. ആര്‍ട്ടിക്കിലും (ഉത്തര ധ്രുവം) കാര്യമായ മഞ്ഞുരുകലാണ് ഐപിസിസി പ്രവചിക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ നാശമുണ്ടാകും. മത്സ്യസമ്പത്ത് നിലവിലുള്ളതിന്റെ കാല്‍ ഭാഗമായി ചുരുങ്ങും
പത്തിലധികം വിരലുകൾ ഉള്ളവരെ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു കുടുംബത്തിലെ 25 ആളുകൾക്കും പത്തിലധികം വിരലുകൾ ഉണ്ടായ അസാധാരണത്വം മധ്യപ്രദേശിലാണ്. പോളിഡാക്റ്റിലി എന്ന ജനിതകരോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ചിലരുടെ കൈകളിലാണ് 10 വിരലുകളെങ്കിൽ ചിലർക്ക് കാലുകളിലാണ്.
കൂട്ടുകാർ കളിയാക്കുന്നതു കൊണ്ട് കുട്ടികള്‍ക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്ന് മുതിർന്നവർ പറയുന്നു. താഴ്ന്ന വരുമാനമുള്ള തങ്ങൾ സർക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. സാധാരണ ചെരിപ്പുകളൊന്നും ഇവരുടെ കാലിൽ പാകമാകാറില്ല. ഈ ശാരീരികാവസ്ഥ മൂലം കുടുംബത്തിൽ പലർക്കും ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്.