Kerala

ക്യാപ്റ്റൻ റോമൽ ജോൺ

ഹേമ കമ്മിറ്റിയല്ല ഏതു റിപ്പോർട്ട്‌ വന്നാലും മലയാളിയുടെ നടന്മാർ ഒക്കെ സാക്ഷര കേരളത്തിൽ ആയതു കൊണ്ട് സുരക്ഷിതരായി തന്നെ ജീവിക്കും, മലയാളികൾ ബ്ലാക്കിൽ ടിക്കറ്റ്‌ എടുത്ത് മൂന്നും നാലും പ്രാവശ്യം ഒക്കെ ഞങ്ങൾ സിനിമക്ക് അകത്തും പുറത്തും അഭിനയിച്ച സിനിമകൾ വീണ്ടും വീണ്ടും കാണും.. ഗാന ഗന്ധർവ്വന്റെ പെങ്ങളുടെ മകൻ ഫാഷൻ ഡിസൈനർ ആയ ആനന്ദ് ജോൺ അമേരിക്കൻ മോഡലുകളെ ഇതു പോലെ അവസരങ്ങൾ തരാമെന്ന് പറഞ്ഞു തൊഴിലിടങ്ങളിൽ പരസ്പര സമ്മതത്തോടെ പീഡിപ്പിച്ചതിന് 59 വർഷം ആണ് ലോസ് ആഞ്ജലസ് കോടതി ശിക്ഷിച്ചത്. 2009 മുതൽ ജാമ്യം പോലുമില്ലാതെ അമേരിക്കൻ ജയിലിൽ ആണ്. ഈ ആനന്ദ് ജോൺ ഇന്ത്യയിൽ ആയിരുന്നെങ്കിൽ കൂളായിട്ട് പുറത്തിറങ്ങി നടന്നേനെ, പീന്നെയും പീഡിപ്പിക്കൽസ് തുടർന്നേനെ, സെലിബ്രിറ്റി ആയതു കൊണ്ട് ആനന്ദിന്റെ കൂടെ മലയാളി നിന്ന് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇട്ടു ആർമാദിച്ചേനെ.

ഇവിടെ ഇരിഞ്ഞാലക്കുടയിൽ ഇടവേള സമയത്ത് ഒന്ന് സഹകരിച്ചാൽ പിന്നെ ഒന്നര ലക്ഷം ഫീസും വേണ്ട ഫ്രീ ആയി അമ്മയിൽ അംഗത്വം തരാമെന്ന് പറഞ്ഞു എത്ര ചെറുകിട നടിമാരെ ഞങ്ങൾ പീഡിപ്പിച്ചു? ആരുണ്ടുവിടെ ചോദിക്കാൻ ഇത് ഞങ്ങളുടെ സ്വകാര്യ സാമ്രാജ്യം. സിനിമയിൽ റോൾ കൊടുക്കും എന്ന് പറഞ്ഞു പീഡിപ്പിച്ചത് അപ്പോൾ എത്ര പേരെ? റോൾ കിട്ടി പ്രശസ്തമായാൽ നന്ദി വേണം, വന്ന വഴി മറക്കരുത് എന്ന് പറഞ്ഞു പീഡിപ്പിച്ചത് എത്ര പേരെ? ? ബ്ലടി മലയാളീസ് നിങ്ങൾ ഇപ്പോൾ കേട്ടത് – പുറത്തു വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രം. അമ്മയിൽ കേറിയാൽ ജീവിതകാലം മുഴുവൻ കൈനീട്ടം, ചികത്സാ സഹായം, പെൻഷൻ കിട്ടും എന്നുള്ള ഞങ്ങളുടെ ജന്മിത്ത ഔദ്യാര്യം ചില ചെറുകിട നടികളുടെ നിസഹായ അവസ്ഥ മുതലെടുക്കാൻ‘ പീഡിപ്പിക്കാൻ ആണെന്ന് ആരും പറയൂല അംഗത്വം കൊടുക്കണോ അതോ കറി വേപ്പില പോലെ കളയണോ അടുത്ത ഇരകളെ തേടണോ അതൊക്കെ ഞങ്ങളുടെ ചോയ്സ്. ഞങ്ങൾ എന്ത് ഫാദർ ഇല്ലാത്തരം ചെയ്താലും ഒക്കെ സപ്പോർട്ട് ചെയ്യാൻ സ്ത്രീ പക്ഷ പുരോഗമന ഇടതു സർക്കാരുണ്ടാവും , പ്രബുദ്ധ മലയാളികൾ വീണ്ടും ഞങ്ങളുടെ സിനിമകൾ കണ്ടു കരയും ചിരിക്കും ഞങ്ങൾക്ക് എതിരെ ഉള്ള കേസ് അന്വേഷിക്കാൻ പണ്ട് സർക്കാരിന് വേണ്ടി വാലാട്ടി നിയമം ചവിട്ടു കുട്ടയിൽ എറിഞ്ഞ പ്രശസ്ത ആയ ഐ പി എസ് മാഡങ്ങളുടെ സപ്പോർട്ടുണ്ടാവും . അല്ലെങ്കിൽ പിന്നെ എന്തിനു ഈ കോൺക്ലവ്, അമ്മയിൽ ഏതൊക്കെ നടിമാർ അംഗത്വ ഫീസ് കൊടുക്കാതെ ജോയിൻ ചെയ്തു എന്ന് മാത്രം അന്നെ അന്വേഷിച്ചാൽ മതി പോലീസിന് മഞ്ഞു മലയുടെ ആയം അറിയാൻ..

ഞങ്ങളുടെ സെക്രട്ടറി നടൻ പകൽ മാന്യൻ ചമഞ്ഞു ആദ്യം തന്നെ ചാടി കേറി പത്രക്കാരോട് പ്രതികരിച്ചത് കൊണ്ടു മാത്രമാണ് ഈ പരട്ടകൾ അയാൾക്കെതിരെ പരാതി പറഞ്ഞത്, ഹേമ കമ്മിഷൻ റിപ്പോർട്ട്‌ പുറത്തു വരുമെന്നറിഞ്ഞു ചരിഞ്ഞു നടക്കുന്ന നടൻ പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയി, പിന്നെ ചെന്നൈയിൽ പോയി ഡ്രൈവറെ കൊണ്ട് കാശെറിഞ്ഞു കൊറേ പേരുടെ ഒക്കെ വാ മൂടി കെട്ടിയിട്ടുണ്ട് എന്നൊക്കെ വെറുതെ ഇല്ലാ വചനം പറഞ്ഞതാണ് പക്ഷെ എത്ര കാലം? യു കാൻ ഫൂൾ സം പീപ്പിള് ഫോർ സം ടൈം ബട്ട്‌ നോട്ട് ആൾ ദി പീപ്പിൾ ആൾ ദി ടൈം എന്നാണല്ലോ സായിപ്പിന്റെ ബനാന ടോക്ക്. പക്ഷെ അതൊന്നും സാക്ഷര കേരളത്തിൽ വളരൂല്ല വളർത്താൻ ഞങ്ങൾ സമ്മതിക്കില്ല . പ്രസിഡന്റ്‌ പറയേണ്ട പത്ര സമ്മേളളനം സെക്രട്ടറി നടത്തി എട്ടിന്റെ പണി സ്വയം വാങ്ങിച്ചെടുത്തു, അങ്ങേരോട് ഷോ കാണിക്കണ്ട കാണിക്കണ്ട എന്ന് പല പ്രാവശ്യം പറഞ്ഞതാ, കേട്ടില്ലാ ചെറിയ സോഫയിൽ തിങ്ങി നിറഞ്ഞിരുന്നു രണ്ടു നടിമാർക്ക് സ്ക്രിപ്റ്റ് കൊടുത്തിട്ടു പറയിപ്പിച്ചിട്ടും കയ്യീന്ന് പോയീ, ഇനി അനുഭവിക്ക്. . ദേ കണ്ടു പഠി .. കൂട്ട രാജി വെച്ച് ഞങ്ങളുടെ പ്രസിഡന്റ്‌ മാധ്യമ ശ്രദ്ധയിൽ നിന്നും, യൂസ് ആൻഡ് ത്രോ കോപത്തിൽ നിന്നും സ്മാർട്ട്‌ ആയി ചരിഞ്ഞു ഊരി പോന്നു, ഇനി ഈ ചീള് കേസ് ഒതുക്കി തീർക്കുന്നത് വരെ അമ്മക്കും അമ്മൂമ്മക്കും ഒരു ഔദ്യോഗിക സമിതി ഉണ്ടാവില്ല, സമിതി ഉണ്ടായിട്ടു വേണ്ടേ പ്രസിഡണ്ട്‌?

മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയുള്ളൂ. ആരെങ്കിലും ഉണ്ടോ ഇനി അമ്മയിൽ ? ഇനി ഇപ്പോൾ മാപ്രകൾ ആരോട് ചോദിക്കും? എന്നാൽ പിന്നെ തൃശൂർ ഒറ്റയ്ക്ക് എടുത്ത ചാരിറ്റി ഒക്കെ ചെയ്ത ചേട്ടനെ തേടി ചെന്നപ്പോൾ കണക്കിന് കിട്ടി… മാപ്രകൾ എന്റെ വഴി തടഞ്ഞു എന്ന് പറഞ്ഞു കേസ് കൊടുത്തു കളഞ്ഞു കൂടെ ഒരു സാരോപദേശവും “ഷവച്ചാല്യത്തിൽ നിന്നെറങ്ങി വരുമ്പോൾ ടോയ്‌ലെറ്റ് പേപ്പറിനെ പറ്റി” മാത്രമേ ചോദിക്കാൻ പാടുള്ളു എന്ന് കേരളം ഇത് വരെ കേൾക്കാതെ ഉത്തരം പറഞ്ഞ കൺഫ്യൂഷനാക്കി പണ്ടാരമടക്കി കളഞ്ഞു . ഉടനെ തന്നെ രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്ന ബഡായി ബംഗ്ലാവിനെ അങ്ങ് സപ്പോർട്ട് ചെയ്തു കളഞ്ഞു സ്മരണ വേണം രമണാ… സ്മരണ വേണം, കാരണം തൃശൂരു ചുമലിൽ വെച്ച് ക്ഷീണിച്ചു പോയ നടനോട് ഈ രക്തത്തിൽ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സപ്പോർട്ട് വേണ്ടേ? കൂടെ കിടന്നവന് അല്ലെ രാപ്പനി അറിയാൻ പറ്റുകയുള്ളു, മന്ത്രി പണി ഇല്ലെങ്കിൽ മുല്ലപെരിയാർ അണക്കെട്ട് മാറ്റി പണിയാൻ പറ്റുമോ?

ഇത്രയും നാളും തൃശൂരിൽ തെണ്ടി നടന്നു കിട്ടിയ സൽപ്പേര് പോയാൽ പിന്നെ വിശ്വകുരുവിനെ അനുകരിച്ചു ആ മുല്ലപെരിയാർ അണക്കെട്ടിൽ തന്നെ ലൈഫ് ജാക്കറ്റ് ഇട്ടു ചാടി ആത്മഹത്യ ചെയ്യേണ്ടി വരും. വഴി മുടക്കിയ മുണ്ടക്കൽ ശേഖര മാപ്രാകൾക്ക് കേസ് കൊടുത്തതിനും പിറകെ മലയാളികളോട് ഒരപേക്ഷയും പ്ലീസ് മല്ലുവുഡിനെ തകർക്കരുത് അതും ഇന്നത്തെ വിദ്യാഭ്യാസമുള്ള ന്യൂ ജനറേഷൻ മല്ലൂസ് ഒറിയ മുതൽ കൊറിയ വരെ ഉള്ള സിനിമകളും സീരിയലുകൾ വീട്ടിലും മൊബൈൽ ഫോണിലും സബ്ടൈറ്റിൽ വെച്ച് കാണുബോൾ ആണ് തൃശൂർ ചേട്ടന്റെ സിലിമാ ഡയലോഗ് “മലയാള സിനിമയെ നിങ്ങൾ തകർക്കരുത് അത് ഞങ്ങൾ തന്നെ തകർത്തോളാം ” കുറച്ചു കൂടി സമയം തരൂ എന്ന അപേക്ഷ.

പുതിയ ജനറേഷൻ നടൻമാരെ ചിലരെ ഒക്കെ മാറ്റി നിറുത്തിയാൽ ബാക്കിയുള്ള പഴയ കാല നടന്മാരുടെ അന്നും ഇന്നും ഈ തൊഴിലിടങ്ങളിലെ സൈഡ് കൃഷിയും ഹോബിയും ഒക്കെ ഇത് തന്നെ ആയിരിന്നു, അത് കൊണ്ടല്ലേ ഞങ്ങളുടെ പെണ്മക്കളെ ഒക്കെ കരഞ്ഞു കാലു പിടിച്ചിട്ടും അഭിനയിക്കാൻ വിടാത്തത്ത് , അടൾട്ട്സ് ഒൺലി എന്ന് പറഞ്ഞത് പോലെ ഞങ്ങളുടെ ആൺമക്കൾസ് ഒൺലി മാത്രമേ ഈ ലോട്ടറിക്ക് അവകാശമുള്ളു, ആ പോട്ടെ പുല്ല് അങ്ങ് അമേരിക്കയെ പറ്റി പറഞ്ഞപ്പോൾ ഞാൻ ജീവിക്കുന്ന സ്കോട്ടലൻഡിനേ പറ്റി പറയാത്തത് മോശമല്ലേ, ഇവിടത്തെ ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന അലൈക്സ് സാലമെന്റ് പണ്ട് രാജി വെച്ചത് പീഡന കേസിൽ പെട്ടത് കൊണ്ട് മാത്രമാണ്, നമ്മൾ മലയാളികൾ പാരമ്പര്യം അഭിമാനം ഒക്കെ പറഞ്ഞു നിർവൃതി കൊണ്ടാൽ മതി, ഈ സായിപ്പുമാരുടെ വഷളത്തരത്തിനു ആരെങ്കിലും ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം ഒക്കെ രാജി വെക്കുമോ? അത് കഴിഞ്ഞു വന്ന ഫസ്റ്റ്മിനിസ്റ്റർ നിക്കോള സ്റ്റർ ജൻ ഭർത്താവിന്റെ പേരിൽ ഫണ്ട് തിരുമറി ആരോപണം വന്നപ്പോൾ അപ്പോൾ തന്നെ രാജി വെച്ച് കളഞ്ഞു.

ശിവ ശിവ ഇതൊക്ക കേരളത്തിൽ അരി ആഹാരം കഴിക്കുന്ന നമ്മൾക്ക് അനുകരിക്കാൻ പറ്റുമോ അങ്ങനെ ആയിരുന്നെങ്കിൽ കേരളത്തിൽ രാജി വെച്ച്, വെച്ച് മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടി ബംഗാളികളെ കൊണ്ടു വരേണ്ടി വരും, നമുക്ക് ഈ നടികൾ തൊഴിൽ ഇടങ്ങളിൽ അനുഭവിച്ച പീഡനങ്ങൾ ഒക്കെ വെറും ഇക്കളി കഥകൾ, നടനായി ഇലക്ഷൻ നിന്നപ്പോൾ മാപ്രകളുടെ കാലു പിടിച്ചവർക്ക്‌ ഇപ്പോൾ ഇത് മാധ്യമങ്ങളുടെ കാലി തീറ്റകൾ, നടന്മാരുടെ പിമ്പ് പണിയിൽ പ്രശസ്ത നടികളുടെ കൂടെ ഇടവേള ടൈമിൽ സഹകരിച്ചഭിനയിച്ച രാഷ്ട്രീയകാർക്ക് റിപ്പോർട്ടിൽ പേരുള്ള നടന്മാരുടെ ഭീഷണി കൊണ്ട് നാലു കൊല്ലം റിപ്പോർട്ട്‌ മൂടി വെക്കേണ്ടി വന്നു എന്നാരെങ്കിലും പറഞ്ഞാൽ അവരെ ഞങ്ങൾ മേക്കപ്പ് ഊരി അടിക്കും, നടൻമാരോടാ കളി, പണ്ട് പോക്സോ കേസിൽ നിന്ന് ഊരി പോന്ന മലയാളിയെ ചിരിപ്പിച്ചു കിടത്തിയ ഇപ്പോൾ കാവ്യനീതിയിൽ ജീവശവമായി അങ്ങ് ജഗതിയിൽ ജീവിക്കുന്ന നടനാണ് ഞങ്ങളുടെ റോൾ മോഡൽ.

റിപ്പോർട്ട്‌ പുറത്തു വരുമെന്നു അടുവെർടൈസ് വരുമ്പോൾ സൂപ്പർ താരങ്ങളുടെ പഴയ പടങ്ങളിൽ സഹകരിച്ചഭിനയിച്ചു ഫീൽഡിൽ നിന്ന് ഔട്ടായ നടികളെ കൊണ്ട് ഞങ്ങൾ സ്റ്റേ കൊടുപ്പിക്കും. റിപ്പോർട്ട്‌ വൈകും ഈ കൊടുക്കൽ വാങ്ങൽ നാടകം കോടതിക്ക് മനസിലായത് കൊണ്ടാണ് പിന്നെ അവസാനം കൊടുത്ത സ്റ്റേ കോടതി തള്ളിയത്. കോടതി ഉത്തരവിട്ടത് കൊണ്ട് മാത്രമാണ് കാരണഭൂതം റിപ്പോർട്ടിലെ ക്രിറ്റിക്കൽ ആയ ഭാഗങ്ങൾ മറച്ചു വെച്ച് കൊണ്ട് ട്രെയിലർ മാത്രം പുറത്തിറക്കിയത്, ഹേമാ സിനിമ മുഴുവൻ മലയാളി ഒരിക്കലും കാണില്ല അത് പൊട്ടിയ സിനിമകളുടെ പെട്ടിയിൽ സുരക്ഷിതമായിരക്കും, ഞങ്ങളുടെ കൂടെ നിങ്ങൾ ടിക്കറ്റ്‌ എടുത്ത് തന്ന പണമുണ്ട്, പ്രശസ്തിയുണ്ട്, ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ രാഷ്ട്രീയ നേതാക്കളുണ്ട്, ഓട്ടോഗ്രാഫിനു വേണ്ടി ക്യു നിൽക്കാൻ പോലീസിലെ സീനിയർ മാനേജരുമുണ്ട്. ജയിലിൽ കിടന്നാൽ പുറത്തിറങ്ങന്നത് വരെ സ്വന്തം വീട്ടിൽ സിമന്റ് തറയിൽ കിടന്നുറങ്ങാറുള്ള ആരാധകാരുണ്ട് , അഥവാ ജാമ്യം കിട്ടിയാൽ കോടതിയുടെ ലോക്കറിൽ ഇരിക്കുന്ന തെളിവുകൾ ഞങ്ങൾ ചോർത്തും.

മല്ലുവുഡ് നന്നാവണമെങ്കിൽ ഇപ്പോൾ പോക്സോ കേസിൽ ഞരമ്പ് മലയാളിക്ക് കൊടുക്കുന്ന ശിക്ഷ പോലെ ഒരു 40തും 50തും കൊല്ലം ശിക്ഷ ഏതെങ്കിലും ഒരു നടന് കൊടുത്താൽ പിന്നെ ഞങ്ങളുടെ കൂടെ ഉള്ള രാത്രി പോയീ വാതിലിൽ മുട്ടുന്നവനും, ഒപ്പിടുമ്പോൾ കഴുത്തിൽ ചുംബിക്കുന്നവരും, എസ് എഫ് ഐയിലൂടെ വളർന്നു വന്ന ബൈ സെക്ഷുവൽ ആയ സംവിധായകനും, പിറകിൽ കൂടി പോയി കെട്ടി പിടിക്കുന്നവന്മാരൊക്കെ ഈ പുരാതന കാലാപരിപാടി നിറുത്തുന്ന കാര്യത്തെ പറ്റി ചിലപ്പോൾ രണ്ടാമതൊന്നു കൂടി ചിന്തിച്ചേക്കും . കപ്പൽ ആങ്കർ ഇടുന്നതിനു മുൻപ് പാർവതി തിരുവോത്ത് നിങ്ങളെ പോലെ ഒരു മകളെ കിട്ടിയ മാതാപിതാക്കൾ എത്ര അനുഗ്രഹീതർ, വളരട്ടെ കേരളത്തിലെ പെൺകുട്ടികൾ നിങ്ങളെ കണ്ടിട്ട് നട്ടെല്ലും നിലപാടും വളക്കാതെ.

ക്യാപ്റ്റൻ റോമൽ ജോൺ ചക്കാലക്കൽ. 18 വർഷത്തോളമായി വിവിധ ഷിപ്പിംഗ് കമ്പനികളിൽ ജോലി ചെയ്യുന്നു. 2002 മുതൽ യുകെയിൽ താമസിക്കുന്നു. ഭാര്യ സൂസൻ റോമൽ ക്ലിനിക്കൽ ഡയറക്ടർ ആയി ജോലി ചെയ്യുന്നു. കേരളത്തിൽ കൊച്ചി തേവര സ്വദേശി . 78 ഓളം രാജ്യങ്ങൾ സന്ദർശിച്ച അനുഭവത്തിന്റെ ഉടമയാണ് റോമൽ. ഡോ. സൂസൻ റോമൽ യുസ്‌മയുടെ സ്ഥാപക പ്രസിഡൻറ് ആണ്

ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. വഞ്ചന ​ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ല എന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് നടപടി.

ആർ.ഡി.എക്സ് നിർമാതാക്കളായ സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ എറണാകുളം ഹിൽപാലസ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശമനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. അന്യായമായിട്ടുള്ള ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി പ്രതികൾ കുറ്റകരമായ ​ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കനത്ത നഷ്ടം പരാതിക്കാരിക്കുണ്ടാക്കിയെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നുമാണ് അഞ്ജന എബ്രഹാം ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരായ പരാതിയിൽ പറഞ്ഞിരുന്നത്.

അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജന പരാതിയിൽ വ്യക്തമാക്കിയത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 40 വര്‍ഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പടിഞ്ഞാറത്തറ സ്വദേശി വി.വി സൈനുദ്ധീ (57) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.എ ആന്റണി ഷെല്‍മാന്‍ ശിക്ഷിച്ചത്.

2023 ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇയാള്‍ പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

എസ്.എച്ച്.ഒ ആയിരുന്ന ആര്‍. ബിജുവാണ് കേസന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.

യുവാവിന്റെ ന​ഗ്നചിത്രങ്ങൾ സംവിധായകൻ തനിക്ക് അയച്ചുതന്നെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും തന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തനിക്ക് അറിയാമെന്ന് രേവതി പറഞ്ഞു.

യുവാവ് പറയുന്നതുപോലെ ഒരു ഫോട്ടോയും തനിക്ക് ലഭിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിൻ്റെ പ്രതികരണം. രഞ്ജിത്ത് ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവാവാണ് തന്റെ ന​ഗ്നദൃശ്യം ഒരു നടിക്ക് സംവിധായകൻ അയച്ചുവെന്ന് വെളിപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞത്

പ്രൊഡക്ഷൻ കൺട്രോളർ മമ്മൂട്ടിയെ കാണാൻ ആണോ എന്നുചോദിച്ച് ഉള്ളിൽക്കൊണ്ടുപോയി. മമ്മൂട്ടി അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പാൾ എന്താ മമ്മൂട്ടിയെ ഇഷ്ടം എന്ന് സംവിധായകൻ രഞ്ജിത്ത് ചോദിച്ചു. മമ്മൂട്ടിയെ മാത്രമല്ല സാറിനെപോലെ ലെജൻ്റ് ആയ സംവിധായകരേയും ഇഷ്ടമാണ് എന്നും സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടെന്നും പറഞ്ഞു. ഉടൻ ടിഷ്യൂ പേപ്പറിൽ എഴുതി നമ്പർ തരികയും വിളിക്കരുത് മെസേജ് അയച്ചാൽ മതിയെന്ന് പറയുകയും ചെയ്തു.

അന്ന് രാത്രി മെസേജ് അയച്ചു. എന്നാണ് ഫ്രീ ആവുക എന്ന് തിരിച്ച് രഞ്ജിത്ത് മറുപടി അയച്ചു. സാറ് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ ബെം​ഗളൂരുവിൽ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ബെം​ഗളൂരുവിലെ ഹോട്ടലിൽ ചെന്ന് റിസപ്ഷനിൽ അദ്ദേഹത്തിൻ്റെ പേര് പറഞ്ഞ് കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ രാത്രി 10 മണിക്ക് കാണാൻ പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞപ്പോൾ പോവരുത് മുറിയിലേക്ക് വഴി പറഞ്ഞുതരാം എന്ന് പറഞ്ഞു. എന്നിട്ട് ഹോട്ടലിൻ്റെ കോഫീ ഷോപ്പിനുള്ളിലൂടെ സൈഡിൽ ഉള്ള സ്റ്റെയർകേസ് വഴി, എക്സിറ്റ് ഡോർ വഴിയാണ് ഞാൻ കോറിഡോറിൽ എത്തിയത്.

പറഞ്ഞ റൂം നമ്പറിൽ ഞാൻ കയറിയപ്പോൾ അദ്ദേഹം ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു മദ്യം നൽകി. കൺമഷി തന്ന് കണ്ണിൽ എഴുതാൻ പറഞ്ഞ് കണ്ണെഴുതിയപ്പോൾ കണ്ണ് വളരെ മനോഹരം എന്ന് പറഞ്ഞു. ശാരീരികമായി ചില കാര്യങ്ങൾ പറഞ്ഞു. സിനിമയിൽ വേഷം കിട്ടും എന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹം എന്നെ വളരെ മൃഗീയമായി ഉപയോഗിച്ചു. പല തവണ ഉപയോഗിച്ചു. മദ്യം കഴിച്ചതിനാൽ ഞാൻ അർധബോധാവസ്ഥയിൽ ആയിരുന്നു. ഒരു മലയാള സിനിമാ നടിക്ക് ഫോട്ടോ അയച്ച് ഇഷ്ടമായോ എന്ന് ചോദിച്ചു. എന്നോട് കൂടുതൽ അവസരം കിട്ടും എന്ന് പറഞ്ഞു പല തവണ ഉപയോഗിച്ചു.

എല്ലാം കഴിഞ്ഞ് രാവിലെ എനിക്ക് കുറച്ച് പണം തന്നു. പണം വേണ്ട അവസരം ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം, തിരക്കാണ് എന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ എൻ്റെ നമ്പർ ബ്ലോക്ക് ചെയ്തു. ഇത് കടുത്ത മാനസിക പ്രശ്നം ഉണ്ടാക്കിയെന്നും ഇപ്പോഴാണ് തുറന്ന് പറയാൻ ധൈര്യം കിട്ടിയതെന്നും യുവാവ് പറയുന്നു. അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. അസ്ത്ര ബസിലെ കണ്ടക്ടറായിരുന്നു ഇയാള്‍.

ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ അന്തിമതീരുമാനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക.

കൊല്ലത്തുനിന്നുള്ള നേതാക്കളടക്കം സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്. മുകേഷ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സമിതി യോഗത്തോടെ തീരുമാനമുണ്ടാവും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് മുകേഷ് പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് മുകേഷിന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.

മുകേഷിന്റെ രാജി ആവശ്യം പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍നിന്നും ശക്തമായിത്തന്നെ ഉയരുന്നുണ്ട്. ഇതില്‍ പ്രധാനം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നിലപാടാണ്. ലൈംഗികാരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉയര്‍ത്തിയ പ്രതിരോധം. ഇതിനെ പരോക്ഷമായി തള്ളുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ നിലപാട്. അവര്‍ ചെയ്തതുകൊണ്ട് നമ്മളും അങ്ങനെ ചെയ്യുന്നുവെന്ന നിലപാടല്ല കൈക്കൊള്ളേണ്ടത് എന്നാണ് ബൃന്ദ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ഡല്‍ഹിയില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ഇത് കേരളത്തിലെ കാര്യമാണെന്നും അവിടെയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി. എല്‍ദോസ് കുന്നപ്പിള്ളിലിന്റേയും എം. വിന്‍സെന്റിന്റേയും കാര്യം ചൂണ്ടിക്കാട്ടി മുകേഷിനെ കൈവിടേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്.

മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന നിലപാടായിരുന്നു കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. നിര്‍വാഹകസമിതിയില്‍ ഭൂരിപക്ഷത്തിനുണ്ടായിരുന്നത്. എം.എല്‍.എ. സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെട്ട് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന നിലപാട് രണ്ട് എം.പിമാരടക്കം മൂന്നുപേര്‍ സ്വീകരിച്ചതായാണ് സൂചന.

സി.പി.ഐ- സി.പി.എം. തര്‍ക്കമില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആനി രാജ രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തിലെ സി.പി.ഐ.യുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. രണ്ടുദിവസത്തിനുള്ളില്‍ മുകേഷ് രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി. സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന നിലപാടുമായി ആക്ടിവസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയുമായ കെ. അജിതയും രംഗത്തെത്തിയിട്ടുണ്ട്.

രാജിക്കായി വലിയ രീതിയിലുള്ള മുറവിളി പ്രതിപക്ഷം ഉയര്‍ത്തുന്നില്ലെങ്കിലും കുറ്റാരോപിതരെ സംരക്ഷിക്കുന്നതിന് സി.പി.എമ്മില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പുണ്ടെന്ന ആരോപണവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. മുകേഷിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജിക്ക് സി.പി.എം. ബന്ധമുണ്ടെന്ന ആരോപണമായിരുന്നു അനില്‍ അക്കര ഉയര്‍ത്തിയത്‌. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

ഇതിനിടെ, മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള നടപടികളുമായി മുകേഷും അന്വേഷണനടപടികളുമായി പ്രത്യേക അന്വേഷസംഘവും മുന്നോട്ടുപോവുകയാണ്. മുകേഷ് വെള്ളിയാഴ്ച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്ത മുകേഷ്, കാറിലെ ഔദ്യോഗിക ബോര്‍ഡ് ഒഴിവാക്കിയാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. തന്റെ കൈവശമുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറിയതായാണ് സൂചന.

പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. കെ.ബി. ബെന്നിയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തി. വൈകിട്ടോട്ടെ മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരി രഹസ്യമൊഴിയും നല്‍കി. മുകേഷിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി നല്‍കിയെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച വരെ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത മകളുടെ മുൻപിൽ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിൽ യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചാൽ തുക പരാതിക്കാരിയായ കുട്ടിക്കു നൽകണമെന്നും കോടതി വിധിച്ചു.

2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി തീവണ്ടിയിൽ എറണാകുളത്തേക്കുപോയി. യാത്രക്കിടെ ഒഡിഷ സ്വദേശിയായ ലോചൻ നായ്‍കിനെ പരിചയപ്പെട്ടു. ഇയാൾക്കൊപ്പം രാത്രി ഏഴുമണിയോടെ നോർത്ത് റെയിൽവേസ്റ്റേഷനുസമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപിൽ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്.

17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏൽപ്പിച്ചു. വീട്ടിലെത്തിയ കുട്ടി മുത്തച്ഛൻ മുഖാന്തരം ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചൻ നായ്‌ക് ഒളിവിലാണ്.

കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമൽ, ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.

ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്. നടി പണം ആവശ്യപ്പെട്ടത് ഉൾപ്പടെ നിർണായക രേഖകളാണ് കൈമാറിയതെന്ന് അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.

മുകേഷ് അഭിഭാഷകനുമായി ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോൾ പറഞ്ഞു.

ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. മുകേഷ് കൈമാറിയ രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.

മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അഭിഭാഷകനുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയത്.

കൊച്ചി : ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ആൽബം അവതരിപ്പിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞനായ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുക്കിയ ആൽബമാണ്  കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് അവരുടെ ഔദ്യോഗിക ടീം ആൽബമായി അവതരിപ്പിക്കുന്നത്. വെല്ലുവിളികളെ നേരിട്ട് ജീവിത വിജയം നേടുക , പ്രതീക്ഷയോടെ ജീവിക്കുക തുടങ്ങിയ സന്ദേശമാണ് എ.ആർ. റഹ്മാൻ ഈ ആൽബത്തിലൂടെ പങ്ക് വയ്ക്കുന്നത്.

 

ആടുജീവിതം എന്ന സിനിമയുടെ പ്രമോഷൻ ലക്ഷ്യമാക്കി നിരവധി ഭാഷകളിൽ പുറത്തിറങ്ങിയ ഈ ആൽബം, ഇപ്പോൾ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്‍റെ പ്രതീകമായ മലയാളം പതിപ്പായി മാറിയിരിക്കുന്നു. സ്ട്രീറ്റ് ക്രിക്കറ്റിൽ തുടങ്ങി പ്രൊഫഷണൽ സ്റ്റേഡിയങ്ങളിലേക്ക് വളരുന്ന യാത്രയെ ദൃശ്യങ്ങളിൽ പകർത്തുന്ന ഈ ആൽബം, കായിക മത്സരങ്ങളുടെ വളർച്ചയും കളിക്കാരുടെ അടങ്ങാത്ത മനോഭാവവും പ്രതിനിധീകരിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകൾ ഉടൻ റിലീസ് ചെയ്യുന്നതാണ്.

ഈ ആൽബത്തിലെ സംഗീതത്തിന് എ.ആർ. റഹ്മാൻ സംഗീത സംവിധാനം നല്കിയതോടൊപ്പം ഇതേ ആൽബത്തിൽ അഭിനയിച്ച് സ്ക്രീനിൽ ജീവൻ പകരുകയും ചെയ്തത് കൊച്ചിൻ ബ്ലൂ ടൈഗേഴ്‌സിന് വളരെ അഭിമാനകരമാണ്.

“എ.ആർ. റഹ്മാൻ ഈ ആൽബത്തിന്റെ കലാകാരനായതിൽ ഞങ്ങൾ അതിയായി അഭിമാനിക്കുന്നുവെന്നും , അദ്ദേഹത്തിന്റെ സംഗീതം നമ്മുടെ ടീമിന്റെ മൂല്യങ്ങളെ ഹൃദയത്തിൽ പകർത്തുന്നുവെന്നും, നമ്മുടെ കളിക്കാർക്ക് മാത്രമല്ല, സ്വപ്നങ്ങൾ നേടിയെടുക്കാൻ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും ” കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ഉടമയും Single.ideaയുടെ ഡയറക്ടറുമായ സുബാഷ് ജോർജ്ജ് മനുവൽ, പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിൽ ആവേശകരമായ ഒരു ക്രിക്കറ്റ് സീസണിനായി ഒരുങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിൻ്റെ യാത്രയിലെ ഒരു അവിഭാജ്യ ഘടകമായി ഈ ആൽബം മാറികഴിഞ്ഞു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശം ആസ്വദിക്കുവാനും , അവരുടെ  വിജയത്തിലേക്കുള്ള യാത്രയെ ആഘോഷിക്കുവാനും നമ്മുക്കും പങ്ക് ചേരാം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം.

 

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​ല​വി​ലെ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് (52) ത​റ​യി​ൽ നി​യ​മി​ത​നാ​യി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ന്നു​വ​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

നി​ല​വി​ലെ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം 75 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് പു​തി​യ നി​യ​മ​നം. സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പ്പു​മാ​രും പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ത​റ​യി​ൽ പ​രേ​ത​നാ​യ ടി.​ജെ. ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും ഏ​ഴു മ​ക്ക​ളി​ൽ ഇ​ള​യ​താ​ണ് മാ​ർ ത​റ​യി​ൽ. 1972 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണു ജ​ന​നം. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സ​വും സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ പ​ഠ​ന​വും എ​സ്ബി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​യും പൂ​ർ​ത്തിയാ​ക്കി.

1989ൽ ​വൈ​ദി​ക​പ​രി​ശീ​ല​ന​ത്തി​നാ​യി കു​റി​ച്ചി മൈ​ന​ർ സെ​മി​നാരി​യി​ൽ ചേ​ർ​ന്നു. തു​ട​ർ​ന്ന് വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ ത​ത്വ​ശാ​സ്ത്ര പ​ഠ​ന​വും ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​വും ന​ട​ത്തി.

2000 ജ​നു​വ​രി ഒ​ന്നി​ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ പ​വ്വ​ത്തി​ലി​ൽ​നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. അ​തി​ര​ന്പു​ഴ, നെ​ടും​കു​ന്നം, എ​ട​ത്വാ പ​ള്ളി​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യും താ​ഴ​ത്തു​വ​ട​ക​ര പ​ള്ളി​യി​ൽ വി​കാ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യും ശു​ശ്രൂ​ഷ ചെ​യ്തു.

2004-ൽ ​റോ​മി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യി ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു മ​നഃ​ശാ​സ്ത്ര​ത്തി​ൽ ലൈ​സ​ൻ​ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും നേ​ടി. ആ​ല​പ്പു​ഴ പു​ന്ന​പ്ര ദ​ന​ഹാ​ല​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് 2017ൽ ​സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഇം​ഗ്ലീ​ഷ്, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ, സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ണ്ട്.

Copyright © . All rights reserved