Kerala

‘പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം’ പഴം ചൊല്ല് എങ്കിലും ചില സ്ത്രീകളുടെ ജീവിതത്തോട് ഒരു പരിധിവരെ ഈ ചൊല്ല് ചേർന്ന് നിൽക്കുന്ന സത്യവുമാണ്. ഒരു സ്ത്രീയുടെ ജീവിത വഴിയിൽ വരുന്ന ബുന്ധിമുട്ടുകളെ അക്കമിട്ട് നിരത്തുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. നീ എന്ന മലമറിക്കുകയാണ് എന്ന് ചോദിക്കുന്ന പുരുഷ കേസരികൾക്ക് ഉള്ള ഉത്തരവും ഇതിലുണ്ട്… സ്ത്രിയില്ല എങ്കിൽ കാണാമായിരുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പോസ്റ്റ് സത്യാവസ്ഥയുടെ ഒരു നേർക്കാഴ്ചയാണ് …

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്.

അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല.

നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..????

തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും.

രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ ‘മെനു’ ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍.

കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി.

ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ.. ബസ്സിന്റെ പുറകെ.. കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്.

ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം.

ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു????.

ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍??.കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും??.

ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല.

മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.

മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. ‘പണി കഴിഞ്ഞിട്ട് നേരമില്ല’ എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്.

സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്.

സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു.??

[ot-video][/ot-video]

ടിക് ടോക് ഇപ്പോള്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. നടുറോഡില്‍ വാഹനഗതാഗതം സ്തംഭിപ്പിച്ച് നൃത്തം ചെയ്തും സാഹസികത കാട്ടിയുമാണ് യുവാക്കള്‍ ടിക് ടോക് ലഹരിയില്‍ വ്യത്യസ്ത പോസ്റ്റിടുന്നത്. ടിക് ടോക് വിഡിയോയ്ക്കായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നുമാണ് പത്ത് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിന് മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പാലത്തിന് കൈവരിയില്‍ കയറി നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് മുകളില്‍ നിന്നവര്‍ കണ്ട് ബഹളം വച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിഡിയോ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്.

നേരത്തേ ഇതേ പാലത്തില്‍ നിന്നും ചില യുവാക്കള്‍ വെളളത്തിലേക്ക് ചാടുന്ന വിഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിര് കടന്ന സാഹസിക പ്രകടനം.
ടിക് ടോക് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്; ഫാൽക്കൺ പോസ്റ്റ്

എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില്‍ ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില്‍ ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.

രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. നാവികസേനയുടെ സഹായം തേടി.സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം.

 

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണെന്ന് കുറ്റസമ്മതം. വ്യക്തി വൈരാഗ്യം മൂലമാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തതായിട്ടാണ് മൊഴി ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. ഇവരും സമാന മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ആക്രമണം നടത്തിയത് പീതാംബരനാണെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച കൃപേഷിനെ പിന്നില്‍ നിന്ന് പീതാംബരന്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷിന്റെ തലോട്ടി തകര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. വടിവാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. പ്രതികള്‍ എല്ലാവരും ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.

കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

സംഭവത്തില്‍ കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് കൃപേഷ് മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചതോടെയാണ് പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയത്. അതേസമയം പീതാംബരന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയാണെന്നാണ് വിവരം. പോലീസ് ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

കൊല്ലം: പത്തനാപുരം ഗാന്ധി ഭവനില്‍ ഡോ. പുനലൂര്‍ സോമരാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാഹിത്യ സെമിനാര്‍ വിളക്ക്‌തെളിയിച്ചുകൊണ്ട് ഡോ. ചേരാവള്ളി ശശി നിര്‍വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ആത്മകഥ ‘കഥാകാരന്റ കനല്‍ വഴികള്‍’ നടന്‍ ടി.പി.മാധവന് നല്‍കി ചേരാവള്ളി ശശി പ്രകാശനം ചെയ്തു. കൊടും ശൈത്യത്തിലിരിന്നു നമ്മുടെ മാതൃഭാഷയുടെ അഭിവ്യദ്ധിക്കായി കഷ്ടപ്പെടുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. പുനലൂര്‍ സോമരാജന്‍ ഓര്‍മിപ്പിച്ചു.

സാഹിത്യ സെമിനാറില്‍ ‘സ്വദേശ-വിദേശ സാഹിത്യം’ എന്ന വിഷയത്തില്‍ ഡോ. ചേരാവള്ളി ശശിയും കാരൂര്‍ സോമനും അവരുടെ ആശങ്കങ്ങള്‍ പങ്കുവെച്ചു. ജാതിയും മതവും രാഷ്ട്രിയവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുപോലെ ഇന്ന് എഴുത്തുകാരെ ഭിന്നിപ്പിക്ക മാത്രമല്ല സ്വാന്തം പേര് നിലനിര്‍ത്താന്‍ എന്തും വിവാദമാക്കുകയും അര്‍ഹതയില്ലാത്തവര്‍ അരങ്ങു വാഴുകയം ചെയുന്ന ഒരു കാലത്തിലൂടെയാണ് സാഹിത്യ രംഗം സഞ്ചരിക്കുന്നത്. സ്‌കൂള്‍ പഠന കാലത്തു തന്നെ ഞാനും കാരൂര്‍ സോമനും മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യൂവസാഹിത്യ സഖ്യത്തിന്റ അംഗങ്ങളും പല വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം സജീവമായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല മാതൃ ഭാഷക്കായ് ഇത്രമാത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ എഴുതുന്നവര്‍ ചുരുക്കമെന്നും ഡോ.ചേരാവള്ളി ശശി അഭിപ്രായപ്പെട്ടു.

പ്രസാധകക്കുറുപ്പില്‍ എഴുതിയതുപോലെ ‘കഥാകാരന്റെ കനല്‍ വഴികള്‍’ എന്ന ആത്മ കഥയില്‍ അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പും നിറഞ്ഞ ധാരാളം പാഠങ്ങളുണ്ട്. വിശപ്പും, അപമാനവും, കണ്ണീരും സഹിച്ച ബാല്യം, പോലീസിനെതിരെ നാടകമെഴുതിയതിനു നക്‌സല്‍ ആയി മുദ്രകുത്തപ്പെട്ട് പോലിസെന്റ് തല്ലു വാങ്ങി നാടുവിടേണ്ടി വന്ന കൗമാരം, ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സ്വാന്തം കിഡ്‌നി ദാനമായി നല്‍കി സഹായിക്കാനുള്ള ഹൃതയ വിശാലത, ആര്‍ക്കുവേണ്ടിയോ അടിപിടി കുടി തെരുവുഗുണ്ടയായത്, പ്രണയത്തിന്റ പ്രണയസാഫല്യമെല്ലാം ഈ കൃതിയില്‍ വായിക്കാം. മാവേലിക്കര താമരക്കുളം ചാരുംമൂട്ടില്‍ നിന്നും ഒളിച്ചോടിയ കാരൂര്‍ സോമന്റെ ജീവിതഗന്ധിയായ കഥ അവസാനിക്കുന്നത് ലണ്ടനിലാണ്.

 

വിദേശ രാജ്യങ്ങളില്‍ എഴുത്തുകാരുടെ എണ്ണം എങ്ങനെ കൂടിയാലും മലയാള ഭാഷയെ അവര്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്. അതില്‍ വിദേശ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. വിദേശത്തുള്ള ചില സംഘടനകള്‍ അക്ഷരം സ്പുടതയോടു വായിക്കാനാറിയാത്തവരെ എഴുത്തുകാരായി സല്‍ക്കരിച്ചു വളര്‍ത്തുന്നതുപോലെ കേരളത്തിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരം ചാരി നിന്ന് ഭാഷക്ക് ഒരു സംഭാവനയും നല്‍കാത്തവരെ ഹാരമണിയിക്കുന്ന പ്രവണത വളരുന്നുണ്ട്. എന്റെ മുപ്പതിലധികം പുസ്തകങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ് ഞാന്‍ ചില പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ തുടങ്ങിയത്. ഇന്ന് കയ്യിലിരിക്കുന്ന കാശുകൊടുത്തു എന്തോ ഒക്കെ എഴുതി ഒന്നോ ഒന്നിലധികമോ പുസ്തകരൂപത്തിലാക്കിയാല്‍ ഈ രാഷ്ട്രീയ -സാംസ്‌കാരിക സംഘടന അവരെ എഴുത്തുകാരായി വാഴ്ത്തി പാടുന്ന കാഴ്ചയും കേരളത്തിലുണ്ട്.. അവരുടെ യോഗ്യത പാര്‍ട്ടിയുടെ അംഗ്വത്തമുണ്ടായിരിക്കണം എന്നതാണ്. അംഗ്വത്തമില്ലാത്ത പ്രതിഭാശാലികള്‍ പടിക്ക് പുറത്തു നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഈ ജീര്‍ണ്ണിച്ച സംസ്‌കാരം മാറണം. ഒരു സാഹിത്യകാരനെ, കവിയെ മലയാളത്തനിമയുള്ള മലയാളി തിരിച്ചറിയുന്നത് എഴുത്തു ലോകത്തെ അവരുടെ സംഭാവനകള്‍ മാനിച്ചും, കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വഴിയും, പ്രസാധകര്‍ വഴിയുമാണ്. കേരളത്തിലെ ബുദ്ധിമാന്മാരായ സാഹിത്യകാരന്മാര്‍ക്ക്, കവികള്‍ക്ക് അതിബുദ്ധിമാന്മാരായ ഈ കൂട്ടരെ കണ്ടിട്ട് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് കാരൂര്‍ സോമന്‍ കുറ്റപ്പെടുത്തി.

സി.ശിശുപാലന്‍, ഈ.കെ.മനോജ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗാന്ധി ഭവനിലെ ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് അവിടുത്തെ ദുര്‍ബല മനസ്സുകള്‍ക്ക് മാത്രമല്ല സദസ്സില്‍ ഇരുന്നവര്‍ക്കും ആത്മാവിലെരിയുന്ന ഒരു സ്വാന്തനമായി, പ്രകാശവര്‍ഷമായി അനുഭവപ്പെട്ടു. ലീലമ്മ നന്ദി പ്രകാശിപ്പിച്ചു.

ഏഷ്യാനെറ്റ് റിപ്പോർട്ടർ ടീവി പ്രസാദിന് നേരെ ആണ് സിപിഎം കൈനകരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് അനിൽകുമാർ ആണ് സോഷ്യൽ മീഡിയ വഴി പരനാറി പ്രയോഗം നടത്തിയത്. കുട്ടനാടിന്റെയും ആലപ്പുഴയിലെ പൊതു സാമൂഹ്യ പ്രശ്നങ്ങളിൽ തുടർച്ചയായി മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകര്ഷിപ്പിക്കുകയും നാട്ടുകാരുടെ പ്രശംസ നേടിയ യുവ മാധ്യമ പ്രവർത്തകനാണ് പ്രസാദ്. തോമസ് ചാണ്ടിയും ലൈയ്ക് പാലസ് റിസോർട്ടുമായുള്ള ബന്ധത്തിൽ നിരന്തരം മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ മുൻപിലും എത്തിച്ചതും തുടർന്ന് വന്ന തിരമാലയിൽ സ്വന്തം മന്ത്രി പദം വരെ നഷ്ടപ്പെട്ട പ്രശനങ്ങളില്ലേക്ക് ആയ സംഭവത്തിലൂടെ ടിവി പ്രസാദ് സുപരിചിതൻ ആയത്. അന്ന് മുതലേ എൽഡിഫ് കാരുടെ കണ്ണിലെ കരടാണ് പ്രസാദ്. സിപിമ്മിലെ വിഭാഗിയത റിപ്പോർട്ട് ചെയ്തതാണ് നിലവിൽ പ്രശ്ങ്ങൾക്കു തുടക്കം എന്ന് പ്രസാദ്‌ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സിപിഎമ്മിൻ്റെ കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാക്കുകളാണിത്. സിപിഎമ്മിലെ വിഭാഗീയ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു പാർട്ടി സഖാവിനുണ്ടായ അരിശമല്ലിത്. ആലപ്പുഴയിൽ പ്രളയദുരന്തം അനുഭവിച്ച് വീട് മുഴുവനായും തകർന്ന് പട്ടികയിൽ പോലുമില്ലാതെ ഷീറ്റ് വലിച്ച് കെട്ടി അതിൻ്റെ കീഴിൽ കിടന്നുറങ്ങേണ്ടി വരുന്ന പാവങ്ങളുടെ ജീവിതം വാർത്തയാക്കിയപ്പോഴുള്ള പ്രതികരണം. സിപിഎമ്മും ഇടതുസർക്കാരും പ്രളയബാധിതർക്കൊപ്പം തന്നെയാണ്. പോരായ്മകൾ ചൂണ്ടിക്കാണിക്കും. ഇനിയും. സഹായം കിട്ട‌ാത്ത പാവങ്ങളെ കണ്ടെത്തി സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് അത്ര മോശം കാര്യമായി എനിക്കോ ഏഷ്യാനെറ്റ് ന്യൂസിനോ തോന്നിയിട്ടില്ല. സർക്കാരിനും സിപിഎമ്മിനും ഈ ഇടപെടൽ തെറ്റാണെന്ന് പറയാനാവില്ല. ഈ വാർത്ത കാണുന്ന ആർക്കും ഇത് സിപിഎമ്മിനെ തകർക്കാനുള്ള ഉദ്ദേശം വെച്ചുള്ളതാണെന്ന് ചിന്തിക്കാൻ പോലും ആകില്ല. സർക്കാർ പണം ആവശ്യത്തിന് കൊടുക്കാൻ തയ്യാറായിട്ടും അത് ജനങ്ങളിലേക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥ സംവിധാനത്തെയാണ് ഞാനും എൻ്റെ സ്ഥാപനവും തുറന്ന് കാണിക്കാൻ ശ്രമിച്ചത്. ‘താനൊക്കെ എത്ര ശ്രമിച്ച‌ാലും കൈനകരിയിലെ ചെങ്കൊടിയെ താഴ്ത്താൻ കഴിയില്ല’ എന്നത് കൊണ്ട് ഈ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉദ്ദേശിക്കുന്നതെന്താണ്. ഇത് എന്ത് രാഷ്ട്രീയ ബോധമാണ്. ഞാനും എന്നെ പോലെ പതിനായിരങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയേണ്ട വാക്കുകളാണോ ഇത്. കൈനകരിയിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മികച്ച ജീവിതം നയിക്കുന്ന താങ്കൾക്ക് കുട്ടനാട്ടിലെ പാവങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് കണ്ണൂരുകാരനായ എനിക്ക് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കുട്ടനാട്ടിലെ ഈ ദുരിതം ചെങ്കൊടി പ്രസ്ഥാനം ഉണ്ടാക്കിയതാണെന്ന് അർത്ഥം വരുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ മാന്യമല്ലാത്ത ഭാഷയിൽ പറയുന്ന താങ്കൾ സിപിഎമ്മിൻ്റെ ലോക്കൽ സെക്രട്ടറിയാണെന്ന് അറിയുന്നതിൽ വലിയ സങ്കടമുണ്ട്. തിരുത്തേണ്ടവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഒരു കാര്യം കൂടി, നമ്മുടെ വാർത്ത പൂർണ്ണമായും ശരിയാണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം നടപടിയെടുത്ത് തുടങ്ങിയ വിവരവും കൂട്ടിച്ചേർക്കട്ടേ..

മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ കനത്ത പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതശര അറിയിച്ചിരിക്കുന്നത്.

ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ സമ്മതിച്ചിരുന്നു.

15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

കോട്ടയം നഗരമധ്യത്തില്‍ വന്‍ അഗ്നിബാധ.വൈകിട്ട് അഞ്ചേകാലോടെയാണ് കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനത്തില്‍ ആദ്യം തീ പിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട തെര്‍മോകോളിലേക്ക് പടര്‍ന്ന് ആളി കത്തി. പിന്നീട് സമീപത്തെ ചെരുപ്പുകടയിലേക്ക് മോട്ടോര്‍ വില്‍പ്പന സ്ഥാപനത്തിലേക്കും തീ പടര്‍ന്നതോടെ നഗരം പുകച്ചുരുളുകളില്‍ മുങ്ങി. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് വിവരം അഗ്‌നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് അഗ്‌നിശമനയൂണിറ്റുകള്‍ ഒരു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡരികില്‍ തടിച്ച് കുടിയതിനാല്‍ എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തകേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തിൽ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനൽകിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവർ മഠാധികാരിളുടെ എതിർപ്പിനും കാരണമായി.

കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്ക്കരയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസിൽ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാൻ സിസ്റ്റർ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടർന്നായിരുന്നു പോലീസ് ഇടപെടൽ.

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോടെ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവർ മാതാവിനെ പരിചരിക്കാൻ അനുവദികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയില്‍. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ എ പീതാംബരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ സിപിഎമ്മിന് കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ലോക്കല്‍ കമ്മറ്റി മെമ്പര്‍ പിടിയിലായിരിക്കുന്നത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. സിപിഎമ്മിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ പോലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കിയിരുന്നു. കൃപേഷിനെയും ശരത് ലാലിനെയും നേരത്തെ വധിക്കുമെന്ന് സിപിഎം ഭീഷണി മുഴക്കിയിരുന്നതായി പോലീസിന് മൊഴിയും ലഭിച്ചിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകരുമായി ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നതായി കേസ് നിലനില്‍ക്കുന്നുണ്ട്.

കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. പീതാബരനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.

Copyright © . All rights reserved