Kerala

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിച്ചു. വനിതാ മതില്‍ ലോക റെക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് മോണിറ്ററിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി പ്രവര്‍ത്തിച്ചു.

യു.ആര്‍.എഫ് അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉള്‍പെടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചിരുന്നു. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറി. ഇവര്‍ ശേഖരിക്കുന്ന ദൃശ്യങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തി രേഖകളും വീഡിയോയും നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കി. ഇവ നിരീക്ഷിച്ചതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയെന്ന് മീഡിയ കണ്‍വീനര്‍ ലിജോ ജോര്‍ങ് അറിയിച്ചു.

കൂടാതെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്, സ്‌പെയിനിലുളള ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ് എന്നിവയിലും വനിത മതില്‍ ഇടം പിടിച്ചു.

ശബരിമലയിൽ ചരിത്രം ചവിട്ടികയറി യുവതികൾ. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു തുടങ്ങി രണ്ട് യുവതികളാണ് പുലർച്ചെ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. എന്നാൽ ഒദ്യോഗികമായി ഇത് ശരിവയ്ക്കാൻ തന്ത്രിയും ദേവസ്വം പ്രസിഡന്റും തയറായില്ല.

അതേസമയം രഹസ്യാനേഷണ വിഭാഗം യുവതിപ്രവേശം ശരിവച്ചു. പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗയും അവകാശപ്പെട്ടു. ശബരിമല ദർശനത്തിന് എത്തിയ ഇരുവരെയും പ്രതിഷേധക്കാർ നേരത്തെ തടഞ്ഞിരുന്നു. പുലർച്ചെ മൂന്നുമണിക്കാണ് ഇരുവരും ദർശനം നടത്തിയതെന്ന ഇവർ അവകാശപ്പെട്ടു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു.പൊലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവർ അറിയിച്ചിരുന്നു.എന്നാൽ പരിമിതമായ സുരക്ഷ പൊലീസ് വാഗ്ദാനം ചെയ്തിരുന്നു.

ശബരിലമലയില്‍ യുവതികള്‍ കയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. പൊലീസ് സംരക്ഷണം നല്‍കിയെന്നും നേരത്തെ സംരക്ഷണം കിട്ടാത്തതുകൊണ്ടാണ് അവര്‍ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടസങ്ങളില്ലാത്തുകൊണ്ടാവാം അവര്‍ ഇന്നു കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെത്തിയത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

ശബരിമലയിൽ ചരിത്രം ചവിട്ടികയറി യുവതികൾ ഇന്ന് പുലര്‍ച്ചെയാണ് ദര്‍ശനം നടത്തിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു തുടങ്ങി രണ്ട് യുവതികളാണ് പുലർച്ചെ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. എന്നാൽ ഒദ്യോഗികമായി ഇത് ശരിവയ്ക്കാൻ തന്ത്രിയും ദേവസ്വം പ്രസിഡന്റും തയറായിരുന്നില്ല. മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇത് സ്ഥിരീകരിച്ചു.

ആറംഗസംഘം എത്തിയത് എറണാകുളത്തുനിന്നാണ്, മഫ്തിയില്‍ പൊലീസ് പിന്തുടര്‍ന്നു. പമ്പ വഴി സന്നിധാനത്തെത്തി, പതിനെട്ടാംപടി ചവിട്ടിയില്ലെന്ന് ഇവര്‍ തന്നെ പറഞ്ഞു. വടക്കേനടവഴി സോപാനത്തെത്തി, 3.48ന് ദര്‍ശനം നടത്തി, ഉടന്‍ മടങ്ങി. പത്തനംതിട്ടയില്‍ മടങ്ങിയെത്തിയ യുവതികള്‍ സുരക്ഷിതകേന്ദ്രത്തില്‍ തുടരുകയാണ്.

രഹസ്യാനേഷണ വിഭാഗം യുവതിപ്രവേശം ശരിവച്ചു രംഗത്തെത്തി. ശബരിമല ദർശനത്തിന് എത്തിയ ഇരുവരെയും പ്രതിഷേധക്കാർ നേരത്തെ തടഞ്ഞിരുന്നു. പുലർച്ചെ മൂന്നുമണിക്കാണ് ഇരുവരും ദർശനം നടത്തിയതെന്നും ഇവര്‍ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവർ അറിയിച്ചിരുന്നു.

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. നേരത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിപ്പോയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ഇന്ന് രാവിലെ അയ്യപ്പ ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കും പോലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇരുവരും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. പമ്പയിലെത്തിയ ശേഷം പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംരക്ഷണം നല്‍കിയെന്നും സുഗുമമായി തിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. ദര്‍ശനം നടത്തിയത് സ്ത്രീ വേഷത്തില്‍ തന്നെയാണെന്നും യാതൊരുവിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ പ്രതിഷേധം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചിരുന്നു. 96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയധികം ഭക്തര്‍ സന്നിധാനത്ത് ഉണ്ടായിരുന്നിട്ടും പ്രതിഷേധമുണ്ടായില്ല.

വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനു യു.പ്രതിഭ എംഎൽഎയ്ക്കെതിരെ പിഴ. ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പൊലീസ് സ്റ്റേഷനിൽ രാവിലെയെത്തി പ്രതിഭ 100 രൂപ പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതിൽ പ്രചാരണത്തിനായി വനിതകളുടെ സ്കൂട്ടർ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ വന്നതോടെ എംഎൽഎ രാവിലെ തന്നെ പിഴയടച്ച് പുലിവാല് ഒഴിവാക്കുകയും ചെയ്തു.

കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്‍റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേ‍ഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിജീവനത്തിന്‍റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ്‌ ധീര സഖാവിന്‍റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്‌ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ്‌ അരയ്‌ക്കു കീഴെ തളർന്ന്‌ വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്‍റെ മറുപേരാണ്‌. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ കെഎസ്‌യുക്കാരുടെ കിരാതാക്രമണത്തിന്‌ ഇരയായത്‌. ഹൃദയം, കരൾ, നട്ടെല്ല്‌, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.

എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന്‌ രാഷ്‌ട്രീയ‐ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.

ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്‍റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വ‍ഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്‍റെ വേദനകള്‍ ചിലപ്പോ‍ഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പ‍ഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആക്സ്മികമായ വേര്‍പാട്.

പതറാത്ത മനസ്സും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്‌റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്‌തു. പുതുതലമുറയ്‌ക്ക്‌ ആവേശം പകർന്നു കൊടുക്കാനും അവർക്ക്‌ രാഷ്‌ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്‍റെ സ്‌മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുകെജി വിദ്യാർത്ഥിനി മറ്റൊരു സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണംതറയിൽ രാജേഷിന്റെ മകൾ ഭാവയാമി (6) ആണ് മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് മങ്കൊമ്പ് റോഡിൽ പൊട്ടുമുപ്പത്തിന് സമീപം വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.

അതെ സ്കൂൾ പഠിക്കുന്ന സഹോദരനോടൊപ്പം ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കുട്ടിയുടെ പിതാവ് രാജേഷ് കൈരളി ടീവിയിൽ സൗണ്ട് എൻജിനിയർ ആണ്. സംസ്‍കാരം ഇന്ന് 5 മണിക്ക്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും (കണ്ണാടി ചാലക്കോട് കുഞ്ഞുമോൻ) പോലീസ് കസ്റ്റഡിയിൽ എടുത്തു കേസ് എടുത്തു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അമ്പത് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായ് കേരളത്തിലെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വനിതാ മതിലിനൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. പിന്നീട് കൃത്യം നാല് മണിക്കായിരിക്കും വനിതാ മതില്‍ ഉയരുക. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വനിതാ മതില്‍ റിപ്പോര്‍ട്ട് ചെയ്യാനായി സംസ്ഥാനത്ത് എത്തി കഴിഞ്ഞു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആരെയും ഭീഷണിപ്പെടുത്തി വനിതാ മതില്‍ സംഘടിപ്പിക്കില്ലെന്നും സ്വയം ബോധ്യമുള്ള സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തില്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ തകര്‍ക്കാനുള്ള ചില ശക്തികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.

ന്യൂജേഴ്‌സി(അമേരിക്ക): നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതി പുതുവത്സര ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റിക്കോര്‍ഡ് – കാലിഫോര്‍ണിയ, ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ്- സ്‌പെയിന്‍ എന്നിവയിലേക്ക് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതിന് നിരിക്ഷിക്കുവാന്‍ യു.ആര്‍.എഫ്. അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും, ജീവകാരുണ്യ പ്രവര്‍ത്തകയും, അധ്യാപികയും ആയ ഇവര്‍ ന്യൂയോര്‍ക്ക് കൊളംമ്പിയ, ന്യൂജേഴ്‌സി കെയിന്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യൂറോ സയന്‍സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആര്‍.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ ശേഖരിച്ച് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാന്‍ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് അറിയിച്ചു.

രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചു ചുമതലകള്‍ കൈമാറി. ജൂറി അംഗങ്ങളായി ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍ (കണ്ണൂര്‍) ഗിന്നസ് അനില്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) ഗിന്നസ് പ്രജിഷ് കണ്ണന്‍, ഗിന്നസ് വത്സരാജ് (കോഴിക്കോട്) ഗിന്നസ് സത്താര്‍,ഗിന്നസ് മുരളി നാരായണന്‍ (തൃശൂര്‍ ) വിന്നര്‍ ഷെറിഫ് (മലപ്പുറം) ഗിന്നസ് കെ.എം.രാധാകൃഷ്ണന്‍, പി.സി.ചന്ദ്രബോസ് (എറണാകുളം) ആതിര മുരളി, ഗിന്നസ് വിജിത (ആലപ്പുഴ) ഹാരിസ് താഹ (കൊല്ലം) ഗിന്നസ് ജോണ്‍സണ്‍ ജോര്‍ജ് (തിരുവനന്തപുരം) ഗിന്നസ് സെയ്തലവി (പാലക്കാട്) ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍) എന്നിവരെ ചുമതലപെടുത്തി. ഓരോ ജില്ലാ സമിതിയെയും സഹായിക്കുന്നതിന് വളണ്ടിയേഴ്‌സും ഉണ്ടാകും. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരിക്കുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറും.

യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിയിട്ട നിലയിൽ കുളത്തിൽ നിന്നും കണ്ടെത്തി. കോട്ടയത്താണ് സംഭവം.ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാല്‍ കാഞ്ഞിരപ്പാറയിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.ഇതിനിടെ കറുകച്ചാലിലെ കുളത്തില്‍ നിന്ന് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പൊലീസും പാമ്പാടി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.

Copyright © . All rights reserved