ഫേസ്ബുക്ക് പരിചയത്തിലൂടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ചെന്നിട്ട്, മധ്യവയസ്‌കനെ കണ്ട് പെണ്‍കുട്ടി ബോധം കെട്ട് വീണ സംഭവം അടുത്തിടെ നടന്നത് ആരും മറന്നുകാണില്ല. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നടന്നിരിക്കുന്നു. ഇതില്‍ പക്ഷേ ഇരയായത് യുവാവാണെന്ന് മാത്രം. സംഭവമിങ്ങനെ…
നടി കാവ്യാ മാധവന്റെ പടം ഫേസ്ബുക്ക് പ്രൊഫൈലാക്കി കാമുകി പറ്റിച്ചതാണ്. അതിര്‍ത്തി വെട്ടിച്ചു വയനാട്ടിലെത്തിയ ബംഗ്ലാദേശിയായ കാമുകന്‍ കാമുകിയെ കണ്ടു ഞെട്ടി. മാത്രമോ, നാട്ടുകാരുടെ ഇടികൊണ്ടു, അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലിലും കിടന്നു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ ഇനിയെന്നുമടങ്ങും എന്ന ആധിയിലാണ് സഹീബുള്‍ഖാന്‍ എന്ന 28 വയസുകാരന്‍.
ബംഗ്ലാദേശിലെ പെയിന്റിംഗ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷംമുമ്പൊരു രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്. വഴിയൊക്കെ കാമുകി തന്നെ പറഞ്ഞുകൊടുത്തിരുന്നു.
കാമുകിയെ കണ്ടു ഞെട്ടി മുങ്ങാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പിടികൂടി. അതോടെ കാമുകി കാലുവാരി. നാട്ടുകാര്‍ വളഞ്ഞ് കൈകാര്യം ചെയ്തു മേപ്പാടി പോലീസിലേല്‍പ്പിച്ചു. കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസം മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി. നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു.
എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍. മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും
യു.എ.എയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ടോജോ മാത്യു നാട്ടിലേക്ക് മടങ്ങിയത് 13 കോടിയുടെ ഭാഗ്യവുമായി. ഡൽഹിയിൽ ഭാര്യയുമായി നിൽക്കുമ്പോഴാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം ടോജോ അറിയുന്നത്.
സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുക്കുന്നത്. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് സമ്മാനം ലഭിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യു.എ.ഇയിലെത്തും. ടോജോയുടെ ഭാര്യ മിനു ഡൽഹിയിൽ നഴ്സാണ്.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ഡല്‍ഹി ലെഫ്റ്റ്. ഗവര്‍ണര്‍ക്കു അധികാരമില്ലെന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ണായക വിധി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവര്‍ണര്‍ തുടരുന്ന ഭരണഘടനാവിരുദ്ധമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്ന് ആംആദ്മി പാര്‍ട്ടി. അധികാരം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ആംആദ്മി പാര്‍ട്ടി.
അങ്ങേയറ്റം പ്രത്യേകതയുള്ള സാഹചര്യങ്ങള്‍ ഒഴിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു അധികാരമില്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളിലും നിയമസഭയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും അവര്‍ പറയുന്നു.
വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന മന്ത്രിസഭയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കേണ്ടി വന്നത്. ആ ആവശ്യം ശരിയായിരുന്നു എന്നാണു ഇപ്പോള്‍ കോടതി അസന്ദിഗ്ദ്ധമായി വിധിച്ചിരിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ നീതി ഇല്ലാതായാല്‍ രാഷ്ട്രം പരാജയപ്പെടും. കേവല യാന്ത്രികമായി പ്രവര്‍ത്തിക്കേണ്ട ആളല്ല ഗവര്‍ണര്‍. എന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രത്യക വിധിന്യായത്തില്‍ വ്യക്തമാക്കിയതായും അവര്‍ പറഞ്ഞു.
പല സര്‍ക്കാര്‍ അധികാരങ്ങളും നിയമവിരുദ്ധമായി കയ്യടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. എല്ലാ ഫയലുകളും ഇനിമേല്‍ ഗവര്‍ണര്‍ക്കു അയക്കേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ഇനിമേല്‍ സംസ്ഥാന വിഷയമാണ്. അവരുടെ നിയമനങ്ങളും മാറ്റങ്ങളും സംസ്ഥാനത്തിന്റെ അധികാരമാണ്. അതാണിപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നത്. ഈ അമിതാധികാരം ഉപയോഗിച്ച് കൊണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ സമരാഭാസം നടത്തിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഗവര്ണര്ക്കുള്ള തിരിച്ചടി കൂടിയാണിത്. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിനുള്ള അധികാരം തിരിച്ചു കിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഡല്‍ഹിയുടെ സംസ്ഥാനപദവി എന്നത് കോടതി തീരുമാനിക്കേണ്ട വിഷയമല്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പക്ഷെ മുന്‍പ് ആ ആവശ്യം ഉന്നയിച്ചിരുന്ന ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചപ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താണ് ആം ആദ്മി പാര്‍ട്ടിക്ക് കരുത്ത് പകരുന്നതാണ് ഈ വിധി.
ജനാധിപത്യത്തിന്റെ മഹത്തായ ഈ വിജയത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ആം ആദ്മി പ്രവര്ത്തകര ആഹ്ലാദപ്രകടനം നടത്തണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നതായും ആംദ്മി കൂട്ടിച്ചേര്‍ത്തു
കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മോഷണക്കുറ്റം ചാര്‍ത്തി ജയിലിലടക്കുമെന്ന പോലീസ് ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പോലീസിന് ലഭിച്ചത്.
മോഷണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സിപിഎം കൗണ്‍സിലറായി സജികുമാറിന് നല്‍കണമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സുനില്‍ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. പണം കൈയ്യിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ചറിയിച്ചു. സഹോദരനായ അനില്‍ മിനിറ്റുകള്‍ക്കുള്ളില്‍ സുനിലിന്റെ വീട്ടിലെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം കണക്ക് പരിശോധിച്ചപ്പോള്‍ 400 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയെന്നും ഇതെടുത്തത് സുനിലാണെന്നും സജി ആരോപിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ഭാര്യ രേഷ്മയോടപ്പം പോലീസ് സ്റ്റേഷനിലെത്തിയ സുനിലിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വീട്ടിലെത്തിയ ഉടന്‍ ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. നഷ്ടപ്പെട്ട സ്വര്‍ണം താന്‍ എടുത്തിട്ടില്ലെന്നും സജി പുതിയ വീട് പണിയാന്‍ വേണ്ടി അവ വിറ്റതാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യയെ തുടര്‍ന്ന് കോട്ടയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിെൻറ തൊട്ട് കോട്ടയം കെവിൻ മരണത്തിൽ പോലീസ് ഒത്താശ ചെയ്തു കൊടുത്തതിന്റെയും ചൂടാറുംമുമ്പ് സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ പ്രതികളെ സ്േറ്റഷനിൽ വിളിച്ചുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇതെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ പൊലീസ് സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം….
കാണാതായ ഓരോ ആഭരണത്തിെൻറയും എണ്ണം പറഞ്ഞ് സ്റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ചോദ്യംചെയ്ത് വിട്ടയച്ച പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്മ ദമ്പതികളെ പിന്നീട് വീട്ടിൽ ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് അവനെ കൊല്ലാക്കൊല ചെയ്തു – സംഭവത്തെ കുറിച്ച് സഹോദരന്റെ വാക്കുകൾ
പൊലീസിെൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന് പറഞ്ഞതായി സഹോദരൻ അനിൽകുമാർ.
സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ വിളിപ്പിച്ച പൊലീസ് ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പ്
എട്ടുലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ‘‘അവൻ ചത്താലും
എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും’’എന്നായിരുന്നു മറുപടി.
ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക്
തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവനെ പോലും രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ‘‘അവൻ നിരപരാധിയാണ്.
മോഷണക്കുറ്റം ആരോപിച്ച് അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിെൻറ മനോവിഷമമാണ് അവനെ മരിക്കാൻ പ്രേരിപ്പിച്ചത്’’-അനിൽ പറഞ്ഞു…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാക്കിയാണ് പ്രചരിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം എഡിറ്റിംഗ് നടത്തി പ്രചരിപ്പിച്ചത്.
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗ് ശശിധരൻ എന്ന സഹപാഠിയുടെ കുറിപ്പിൽ അഭിമന്യുവിന് കൂട്ടൂകാർക്കിടയിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു. അഭിമന്യുവിന്റെ ഫുട്ബോൾ കമ്പവും പാട്ടുകളും കുറിപ്പിൽ എടുത്തു പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം….
അഭി … നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം സി ആർ വി വിറങ്ങലിച്ച് നിൽക്കുകയാണെടാ…
നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കൽ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ തോറ്റപ്പോൾ നീ നാട്ടിലായിരുന്നതിൽ ഞാൻ ആശ്വസിച്ചിരുന്നു. നാട്ടിൽ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡിവൈഎഫ്ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീൽ ബോബിനെ കളിയാക്കാൻ ഞാൻ വരാം .ഞാനില്ലാത്തതിന്റെ പേരിൽ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് ..
ഞായർ രാത്രി നിന്റെ കളിയാക്കൽ പേടിച്ച് ഞാൻ നിന്റെ മുന്നിൽപെടാതെ മാറി നിൽക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാൻ നിന്റെ ടീമായ കൊളംബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാൻ നീയില്ലാ… ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷിക്കാലോ …
ഉള്ളു നിറയെ സ്നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയ്ക്ക് പക്ഷെ നിന്റെയുള്ളിലെ സ്നേഹത്തിനെ നൻമയെ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി
ആ ആശുപത്രിക്ക് പുറത്ത് പെയ്ത മഴമുഴുവൻ നനഞ്ഞാണ് ഞങ്ങൾ നിന്നത് അന്ന് പെയ്തത് നീ തന്നെയാണ് നിന്റെയുള്ളിലെ നൻമയാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് .
കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റൽ ഗേറ്റിൽ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങൾ. ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മൾ മഴ നനഞ്ഞ് പാടിയ കാലം …
മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടിൽപോയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേയും സുഹൃത്തുകളുടെ വീട്ടിലും സന്ദർശിച്ച് .അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങൾ മുഴുവൻ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപോയത് ഇപ്പോഴും ഓർമ്മകളിൽ അലയടിക്കുന്നുണ്ട് …
നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം .നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരും തലമുറയെ മുഴുവൻ ആ വിപത്തിൽ നിന്ന് പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസിൽ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടിൽ വന്ന് ക്ലാസെടുക്കാൻ നീ ക്ഷണിച്ചിരുന്നു .. ഒരിക്കൽ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാൻ നീ ഇപ്പോൾ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെടാ..
നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല .ഇന്നലെ രാത്രി മുഴുവൻ നീ ഉറങ്ങുന്ന ജനറൽ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്…നീ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവൻ എം സി ആർ വി കാരെയും കൊണ്ടുപോകാൻ വണ്ടിയേർപ്പാടാക്കുമെന്നും ആ നാട് മുഴുവൻ നിങ്ങളെ ഞാൻ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ, നിന്റെ സ്വർഗ്ഗത്തിലേക്ക് ആഘോഷപൂർവ്വം വരാൻ ഞങ്ങളും …
ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങൾ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിർദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നിൽക്കുന്ന മൗനവും ഘനീർഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുൻപ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാൻ മനസ്സിൽ കെട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട്
അഭി ..
നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസിൽ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം ..നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും.
പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഭദ്രാസനത്തിലും വൈദികന്‍ പീഡിപ്പിച്ചെന്ന് പരാതി. ജൂണ്‍ നാലിന് വൈദികനെതിരെ നല്‍കിയ പരാതി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിച്ചുവെന്നാണ് വിവരം. പരാതി പിന്‍വലിപ്പിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ വൈദികനെ സ്ഥലം മാറ്റിയിരുന്നു. അതിനു ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇത് സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. സംഭവം പുറത്തു വന്നതോടെ യുവതി മാനസിക സമ്മര്‍ത്തിലാണെന്നും ചികിത്സ തേടിയെന്നും ഭര്‍ത്താവ് പറഞ്ഞു.
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ നടത്തിയ പീഡനത്തെക്കുറിച്ചുള്ള പരാതിയില്‍ യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. വൈദികര്‍ പീഡിപ്പിച്ചുവെന്ന നിലപാടില്‍ യുവതി ഉറച്ചു നില്‍ക്കുകയാണ്. അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ എസ്.ഡി.പി.ഐ നേതാവിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്. എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചു എന്ന് പറയുന്ന കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം, പകരം ഞങ്ങള്‍ക്ക് ആ സഖാവിന്റെ ജീവന്‍ തരാന്‍ പറ്റുമോ എന്ന് എം.സ്വരാജ് ചോദിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നത് നവാഗതരെ സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താനായിരുന്നുവെന്നും നൂറ് കണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ 20 ഓളം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിച്ചിട്ടും അവര്‍ക്കൊന്നും പറ്റാത്തത് എന്ത് കൊണ്ടാണെന്നും സ്വരാജ് ചോദിച്ചു. കൈരളി ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു എം.സ്വരാജിന്റെ പ്രതികരണം.
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ച ഫ്‌ലക്‌സിന്റെയും കൊടിയുടെയും ലിസ്റ്റ് വൈകുന്നേരത്തോടെ തരാം എന്നും മജീദ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്വരാജ് മറുപടി പറഞ്ഞത്. ക്യാമ്പസ് ഫ്രണ്ടുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞ മജീദ് ഫൈസിയോട് പിന്നെന്തിനാണ് നിങ്ങള്‍ സ്വയം രക്ഷയ്ക്ക് വേണ്ടി കൊന്നു എന്ന ന്യായീകരണം പറയുന്നതെന്നും സ്വരാജ് ചോദിച്ചു.
അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്.
മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.
കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും പുറത്ത് നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമെന്നും മജീദ് ഫൈസി പറഞ്ഞു.
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ഒരു ബന്ധമില്ലെന്നും മജീദ് പറഞ്ഞു.
അതേസമയം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്.
മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.
കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.