Kerala

ഫുട്‌ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്‌റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.

കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്‍ക്കാനെ ആയുള്ളു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…

ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്‍.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…

തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.

രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കോ​ട്ട​യം: ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം. ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൗ​ഫാ​ൻ, റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ്ദ​ന​മേ​റ്റ​ത്. ആ​ല​പ്പു​ഴ​യി​ലേ​ക്കു ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്, പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ തൗ​ഫാ​ന്‍റെ കേ​ൾ​വി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു.

ഭ​യം മൂ​ല​മാ​ണു സം​ഭ​വം ഇ​തു​വ​രെ പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും മ​ർ​ദ​ന​മേ​റ്റ യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

പോലീ​സ് സേ​ന​യ്ക്കു​മേ​ൽ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ ഉരുണ്ടുകൂ​ടി നി​ൽ​ക്കു​ന്നു. കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ നാ​ലുവ​ശ​ത്തു​നി​ന്നും വ​ന്ന് നി​റ​യു​മ്പോ​ൾ സേ​ന​യി​ലെ കൂ​ടു​ത​ൽ ശ​ത​മാ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​ത്മാ​ർ​ഥ​ത​യും ജോ​ലി​യോ​ടു​ള്ള സ​മ​ർ​പ്പ​ണ​വും മ​നപ്പൂർ​വം വിസ്മരിക്കുക​യാ​ണ് എ​ല്ലാ​വ​രും. എന്നും വെ​ല്ലു​വി​ളി​ക​ളും അ​പ​ക​ട സാ​ധ്യ​ത​ക​ളും നി​റ​ഞ്ഞ ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​രാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.

മ​ഴ ക​ന​ത്ത​തോ​ടെ മൂ​ന്നു ദി​വ​സ​മാ​യി പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​തെ എ​റ​ണാ​കു​ളം, കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ മ​ണി​ക​ണ്ഠ​ൻ ചാ​ൽ, ക​ല്ലേ​ലി​മേ​ട് പ്ര​ദേ​ശ​ങ്ങ​ളും ആ​ദി​വാ​സി ഉൗ​രു​ക​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​വാ​ഹ​പാ​ർ​ട്ടി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​വി​ടെ കു​ടു​ങ്ങിപ്പോ​യി​രു​ന്നു. നേ​ര്യ​മം​ഗ​ല​ത്ത് ഞാ​യ​റാ​ഴ്ച ക​ല്യാ​ണ​ത്തി​നു പോ​കേ​ണ്ട വ​ധു അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​മ​ത്തി​ലാ​യി.

ആ​ദി​വാ​സി കോ​ള​നി​യി​ലെ ഡോ. ​വി​ജി​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു. ഇ​രു​ക​ര​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് ജീ​പ്പി​ൽ ര​ണ്ടും ക​ൽ​പ്പി​ച്ച് സാ​ഹ​സി​ക​മാ​യാ​ണു മ​റു​ക​ര എ​ത്തി​ച്ച​ത്. വി​വാ​ഹ പാ​ർ​ട്ടി​യേ​യും അ​ത്യാ​വ​ശ്യ​മാ​യി ച​പ്പാ​ത്തു ക​ട​ക്കേ​ണ്ട​വ​രെ​യും കൊ​ണ്ട് പോ​ലീ​സ് വാ​ഹ​നം സാ​ഹ​സി​ക​മാ​യി മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന ച​പ്പാ​ത്ത് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ കു​ട്ട​ന്പു​ഴ എ​സ്ഐ ശ്രീ​കു​മാ​ർ, പ്ര​ദീ​പ്, വ​നി​താ പോ​ലീ​സ് രാ​ജി അ​ട​ക്ക​മു​ള്ള പൊ​ലീ​സു​കാ​രും മ​റു​ക​ര ക​ട​ക്കാ​നാ​കാ​തെ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങി. ഈ വിഷമ ഘ​ട്ട​ത്തി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ളും കു​ട്ടാ​മ്പു​ഴ സ്വ​ദേ​ശി​യു​മാ​യ അ​ഭി​ലാ​ഷ് കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന പു​ഴ​യു​ടെ ന​ടു​വി​ലെ പാ​ല​ത്തി​ൽ കൂ​ടി ജീ​പ്പ് പാ​യി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി ഈ ​വി​ഷ​മ​ഘ​ട്ടം കൈ​കാ​ര്യം ചെ​യ്ത അ​ഭി​ലാ​ഷി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

ഹസന്റെയും രണ്ട് പെണ്‍മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.

കാണാതായ നസ്‌റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്‍, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണരെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐ എ എസുകാരുടെ സമരം ലഫ്: ഗവര്‍ണറുടെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി തിങ്കളാഴ്ച്ച, ജൂണ്‍ 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് തിരുവനന്തപുരം മ്യൂസിയം സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചാണ് രാജ്ഭവനില്‍ എത്തിച്ചേരുന്നത്. പ്രസ്തുത മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും കൂടാതെ മറ്റു സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നു.

ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണറെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐഎ എസുകാരുടെ സമരം ലഫ്: ഗവര്‍ണരെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി സക്വയറില്‍ നിന്ന് മേനകയിലേക്ക് പ്രകടനം നടത്തി. സമാപന യോഗം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി.ആര്‍. നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു, എറണാകുളം പാര്‍ലിമെന്റ് മണ്ടലം നിരീക്ഷകന്‍ ഷക്കീര്‍ അലി, ജോണ്‍ ജേക്കബ്, വിനോദ് കുമാര്‍ ടി.ആര്‍, വിന്‍സന്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

പ്രണയവും പ്രണയസാഫല്യ തീരം അണയും മുൻപ് കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. കേരളത്തിലെ പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ

“രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.

കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷേട്ടൻ. അനീഷേട്ടന്റെ അച്ഛൻ നേരത്തേ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെട്ടെന്നൊരു ദിവസം അമ്മയും മരിച്ചു. പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതിനാൽ ആ വീട്ടിൽ അനീഷേട്ടൻ തനിച്ചായി. ഗൾഫിൽ നിന്നു നാട്ടിൽ വന്ന കെവിൻ ചേട്ടനോട് വിഷമമൊക്കെ പറഞ്ഞ് അനീഷേട്ടൻ കരഞ്ഞു. അതോടെ ചേട്ടൻ അവിടെ നിന്നു ജോലിക്കു പോകാൻ തുടങ്ങി. അനീഷേട്ടന് കണ്ണിനു സുഖമില്ലാത്തതാണ്. എങ്ങോട്ടെങ്കിലും പോണമെങ്കിൽ കെവിൻ ചേട്ടനാണ് കൊണ്ടുപോയിരുന്നതൊക്കെ.

അന്നു രാത്രി എന്റെ വീട്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. അനീഷേട്ടന്റെ പെങ്ങന്മാരുമായി ഞാൻ നേരത്തേ സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല. എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല…”- നീനു തേങ്ങലോടെ പറയുന്നു.

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ ചുമതലയില്‍നിന്ന് നീക്കിയത്. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.

പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പുതന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ്  മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.

ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.

സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ ‌നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.

Image result for airline-refuses-to-fly-indian-origin-couple-with-special-needs-child

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.

ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Copyright © . All rights reserved