കൂലിപ്പണിക്കാരന്റെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പണക്കാരന്റെയും സര്‍ക്കാര്‍ ജോലിയുള്ളവന്റെയും കൂടെ മാത്രമേ സന്തോഷമായിരിക്കാന്‍ കഴിയൂ എന്ന പൊതു ധാരണ പൊളിച്ചെഴുതുകയാണ് ഈ പെണ്‍കുട്ടി. കൂലിപ്പണിക്കാരന്റെ ഭാര്യ ആകുന്നത് വലിയൊരു കുറവാണ് എന്നു കരുതുന്നവരുടെ മുഖത്തടിയ്ക്കുന്നതാണ് ഈ പോസ്റ്റ്.
ഫീലിംഗ് കൂലിപ്പണിക്കാരന്റെ കെട്യോള് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രകോപിച്ചതു……
സര്‍ക്കാര്‍ ജോലിക്കാര്‍ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നില്‍ക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്‌സ് പറഞ്ഞു തരാം.
ടിപ്‌സ് no:1 എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്
ടിപ്‌സ് no:2 സാധരണ കുടുംബത്തില്‍ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛന്‍ വാങ്ങി തരുന്ന എന്തിലും തൃപ്തി ആയിരുന്നു.
ടിപ്‌സ് 3 ജീവിതത്തില്‍ സ്‌നേഹത്തിനായിരുന്നു ഞാന്‍ ഏറ്റവും വില കല്പിച്ചിരുന്നത്. (അമിതമായി ഉള്ള ആന്മാര്‍തഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )
ടിപ്‌സ് no 4 എന്നും എപ്പോളും ഞാന്‍ ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കള്‍ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരായവര്‍ ആണ് ഞാനും എന്റെ കെട്ടിയോനും…പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാന്‍ അറിഞ്ഞിട്ടില്ല….
കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാന്‍ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാന്‍ പോവുക ആണെന്ന്…സന്തോഷത്തിനേക്കാള്‍ ഏറെ ടെന്‍ഷനും ഉണ്ടായിരുന്നു…… മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓര്‍ത്തു… അന്ന് രാഹുല്‍ ഏട്ടന്‍ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നീ എന്തിനാ മീനു ടെന്‍ഷന്‍ അടിക്കുന്നെ നിന്റെ രാഹുല്‍ ഏട്ടന്‍ ഇല്ലെന്ന്…..
പിന്നീട് അങ്ങോട്ട് പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു….. എനിക്ക് നാലാം മാസം ഉള്ളപ്പോള്‍ എങ്ങാനുമാണ് രാഹുല്‍ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.
(തേപ്പിന്റെ പണി) രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണില്‍ വിളിച്ചു ചോദിക്കും ബെര്‍തെ ഓരോ വിഷേശങ്ങള്‍ ആ ഫോണ്‍ കോള്‍ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെന്‍ഷനും ഇല്ലാതാകാന്‍ ഒരു ഒറ്റമൂലി….
ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാന്‍ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്… ആ സമയ രാഹുല്‍ ഏട്ടന്‍ വരിക. ഗര്‍ഭിണികളായ കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവര്‍ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം.
സമയം ആയി കഴിഞ്ഞാല്‍ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷന്‍ പ്ലസിന്റെ മുകളില്‍ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റര്‍ അകലെന്ന് വരുമ്പോള്‍ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു….
ആ ഒച്ച കേള്‍ക്കുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും… വരുമ്പോള്‍ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതില്‍. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങള്‍ ചിരിക്കും.
വന്നപാട് ബാക്കി പൈസ എന്റെ കയ്യില്‍ തരും ആ പൈസയ്ക് രാഹുല്‍ ഏട്ടന്റെ വിയര്‍പ്പിന്റെ മണം ആയിരുന്നു….. കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തില്‍ നല്ല സ്‌നേഹ പ്രകടനം കുറച്ച് നേരത്തേക്ക്….
വീട്ടില്‍ ഒച്ചയും അനക്കവും വരിക അപ്പോള….പ്രസവം അടുക്കാറായപ്പോള്‍ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നില്‍ക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ…പക്ഷെ അപ്പോളൊക്കെ രാഹുല്‍ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു…
ദിവസങ്ങള്‍ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ പറഞ്ഞ ദിവസം. എന്നെക്കാള്‍ ടെന്‍ഷന്‍ മൂപ്പര്‍ക്ക് ആയിരുന്നു പൈസയുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടര്‍ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും… പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാല്‍ ബാക്കി ഒക്കെ ഞങ്ങള്‍ സ്വരുക്കൂട്ടി വച്ചിരുന്നു..
ആശുപത്രിയില്‍ എത്തി പിറ്റേന്ന് പുലര്‍ച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാര്‍ഡ് സൂപ്രഡിനെ അറിയിച്ചപ്പോള്‍ dr വന്നു നോക്കി ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് പോകാന്‍ പറഞ്ഞു.
അങ്ങോട്ട് പോവാന്‍ ഉള്ള തിരക്കില്‍ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും ’18)o വയസ്സില്‍ ലേബര്‍ റൂമിലെന്ന്’ എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളില്‍ കയറിപ്പോ ശെരിക്കും പേടിച്ചു ഞാന്‍ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാല്‍ മതിയെന്നായി ചെറിയ വേദന വന്നപ്പോള്‍ തന്നെ ഞാന്‍ ഞാന്‍ dr ന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന…..
പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു… പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെണ്‍ കുഞ്ഞു 3.500 wait.ഒന്നിനും ഒരു കുറവുമില്ല…..ഇപ്പോളും അങ്ങനെ തന്നെ മോള്‍ക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.
ഗുണപാഠം 1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാന്‍ ഗര്‍ഭിണി ആവണ്ടിരുന്നിട്ടില്ല
2 സുഖ പ്രസവം ആവണ്ടിരുന്നിട്ടില്ല
3 കുഞ്ഞിന് തൂക്ക കുറവില്ല
4 പട്ടിണി കിടന്നിട്ടില്ല
5 സ്‌നേഹവും സമാധാനവും ഉണ്ട്….
6 ഞാന്‍ പഴയതിനേക്കാള്‍ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സര്‍ക്കാര്‍ ജോലി ആണെങ്കിലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്….. സുഖങ്ങള്‍ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങള്‍ കൂടുന്നത്…..
എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കില്‍ തീര്‍ന്നില്ലേ കാര്യം, എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു…
അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല…. പണവും പദവിയും നോക്കി സ്‌നേഹിക്കുവന്റെ കരണം നോക്കി അടിക്കാന്‍ കെല്പുണ്ടാവണം നമുക്ക്. നഗ്‌നനായി വന്ന നമ്മള്‍ തിരിച്ചു പോകുമ്പോള്‍ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സര്‍ക്കാര്‍ ജോലി? ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.
[ot-video][/ot-video]
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കൊളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ഓട്ടപാച്ചിലുകൾക്കിടയിലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ ജീവിതത്തിന് പിന്നിൽ അനുഭവത്തിന്‍റെ ഒരു വലിയ കടലുണ്ട്. ജീവിതത്തിന്‍റെ നീർചുഴി കടന്നാണ് ഹനാൻ എന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ മീൻമാർക്കറ്റിലേക്ക് എത്തുന്നത്.
മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.
ഇതിന്‍റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്‍ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.
ഇനി ആ സൗഭാഗ്യം വന്ന കഥയിലേക്ക്…..
ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിർമാണം.
“ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.”- അരുൺ പറയുന്നു.
കോട്ടയം പാമ്പാടിയില്‍ ബസപകടം നടന്നു യാത്രക്കാർ ചോര വാർന്ന് കിടക്കുമ്പോൾ കണ്ണിൽ ചോരയില്ലാത്തവരായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. നെടുംകുഴി ജംക്ഷനിൽ ബസപടകം നടക്കുമ്പോൾ ഇതു വഴിയെത്തിയ മോട്ടോർ വാഹന വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ വാഹനം നിർത്താതെ കടന്നു കളഞ്ഞു. നാട്ടുകാർ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോട്ടോർവാഹന വകുപ്പിന്‍റെ രക്ഷപ്പെടല്‍ കാഴ്ച കണ്ടത്.
പാമ്പാടി നെടുംകുഴി ജംക്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത്. സമീപത്തെ ഹോട്ടലിന്‍റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഓട്ടോറിക്ഷ വട്ടം ചുറ്റിച്ചു റോഡിലേക്കു കയറ്റിയതാണ് അപകടകാരണമായത്. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് റോഡിന്റെ തിട്ടയിൽ നിന്നു കുഴിയിലേക്കു മറിഞ്ഞു. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് നാട്ടുകാരും അതുവഴി വന്ന മറ്റു വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതേ സമയം എതിർദിശയിൽ നിന്നും മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്.
രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളിൽ ഇടിക്കാതിരിക്കാൻ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് കുതിച്ചു പോയി. ഈ വാഹനത്തിന്‍റെ മുമ്പിലുണ്ടായിരുന്നവർ വരെ വാഹനം നിർത്തി പരുക്കേറ്റവരെ രക്ഷിക്കാൻ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 24 പേരാണ് ബസിലുണ്ടായിരുന്നത്. നിസാര പരുക്കുകളോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ നിര്‍ത്താതെ പോയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മഴതോരാന്‍ കാത്തു നിന്നവരും മഴയെ പ്രണയിച്ചവരും ഇനിയും വീടിന്റെ ഉമ്മറപ്പടി വിട്ട് പുറത്തേക്ക് വന്നിട്ടില്ല. റോഡിനെ തോടാക്കി, വീടിനെ കുളമാക്കി മഴയങ്ങനെ ഇടിച്ചുകുത്തി പെയ്യുകയാണ്. പക്ഷേ ഏത് വലിയ പേമാരി വന്നാലും കുലുങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വികാരിയച്ഛന്‍. മഴയാണെന്നു കരുതി കുര്‍ബാന മുടക്കാനൊന്നും നമ്മുടെ വികാരിയച്ഛനെ കിട്ടില്ല. മഴമൂലം പള്ളിയില്‍ വെള്ളം കെട്ടിനിറഞ്ഞുവെന്നത് ശരി തന്നെ.
പക്ഷേ അതിനെ മറികടക്കാന്‍ നല്ല ഉഗ്രനൊരു ഐഡിയ കണ്ടുപിടിച്ചു നമ്മുടെ ‘കഥാനായകന്‍.’ കുര്‍ബ്ബാന ചൊല്ലുന്നതിനായി വള്ളത്തില്‍ പള്ളിക്കകത്തുകൂടെ അള്‍ത്താരയില്‍ വന്നിറങ്ങി. ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വിജയപുരം രൂപതയില്‍പെട്ട നെടുമുടിയിലെ മേരി ക്യൂന്‍സ് പള്ളിയിലാണ് സംഭവം. പള്ളി വികാരി ഫാ. ഡൊമിനിക് സാവിയോയാണ് വള്ളത്തില്‍ വന്നിറങ്ങിയത്. എന്തായാലും മഴയെ തോല്‍പ്പിച്ച വികാരിയും വികാരിയുടെ അഡാര്‍ ബുദ്ധിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
[ot-video][/ot-video]
കെവിൻ കേസിനു സമാനമായ മറ്റൊരു പ്രണയ കഥകൂടി ഗാന്ധിനഗറിൽ നിന്ന്. ഇക്കുറി പോലീസ് വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസിന് ഒരു പഴിയും കേൾക്കേണ്ടി വന്നില്ലെന്നു മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ബയോ കെമിസ്റ്റ് വിദ്യാർഥിനിയെ കാണാനില്ല എന്നായിരുന്നു ആദ്യ പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. നിയമാനുസൃതം അറിയിക്കേണ്ട സ്ഥലത്തെല്ലാം അറിയിച്ചു. പെണ്‍കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അന്വേഷണത്തിൽ വ്യക്തമായത് വിദ്യാർഥിനി കുമാരനല്ലൂർ സ്വദേശിയായ ടാക്സി ഡ്രൈവർക്കൊപ്പം പോയി എന്നായിരുന്നു. പോലീസ് അവരുടെ ഒളിത്താവളം കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി ടാക്സി ഡ്രൈവർക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഇതിന്‍റെ പേരിൽ ആരുടെയും ശിപാർശ കേൾക്കാനോ നിയമാനുസൃതമല്ലാത്ത ഒരു കാര്യത്തിൽ ഇടപെടാനോ പോലീസ് തയാറായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. അതേ സമയം കെവിൻ കേസിൽ പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സഹായിക്കാനായി കെവിനെ വിട്ടുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എസ്ഐയും ഏതാനും പോലീസുകാരും വഴി വിട്ട പ്രവർത്തി നടത്തിയതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി കൊല്ലാനിടയാക്കിയത്. പോലീസ് അന്ന് നിയമാനുസൃതം കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാൻചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിയിൽ സജി മെഗാസ് (46), ഡ്രൈവർ തിരുവല്ല ഇരവിപേരൂർ ഓതറ കൊച്ച് റാം മുറിയിൽ ബിബിൻ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയർഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാർ എഴുമാംകായലുമായി ചേരുന്ന അറുപതിൽ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാർ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയതാണിവർ. ദൃശ്യങ്ങൾ പകർത്തിയ ശേഷം വള്ളത്തിൽ മടങ്ങുമ്പോൾ ആറിന്റെ മദ്ധ്യഭാഗത്തുവച്ച് കാറ്റിൽ ഉലഞ്ഞ് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടൻ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചു നിറുത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് പേരെ ഈ വള്ളത്തിലേക്ക് കയറ്റിയെങ്കിലും മറ്റ് രണ്ട് പേർ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാണു പോയി. സജിയെ അഭിലാഷ് ഒരു വട്ടം കൂടി ഉയർത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ ദേഹത്ത് തീയാളിപ്പടർന്ന നിലയിൽ നഗരത്തിലൂടെ യുവാവ് ഓടിയത് ഭീതി പരത്തി. ചുങ്കത്തറ മമ്പൊയിൽ സ്വദേശി തച്ചുപറമ്പൻ ഫവാസ് ഹുസൈനാണ് തീയാളിപ്പടർന്ന നിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയത്.
വൈകിട്ട നാലരയോടെയാണ് സംഭവം. ആശുപത്രിയുടെ എതിർവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് യുവാവ് ഓടുന്നത് കണ്ടത്. ദേഹത്ത് തീയാളുന്ന നിലയിൽ ഓടുന്ന യുവാവിനെ കണ്ട് ആളുകൾ പല ഭാഗത്തേക്ക് ചിതറിയോടി. അത്യാഹിത വിഭാഗത്തിലേക്കാണ് ഓടിക്കയറിയത്. ആശുപത്രി ജീവനക്കാർ ചേർന്ന് തീയണച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം: വള്ളം മുങ്ങി കാണാതായ മാതൃഭൂമിയ വാര്‍ത്താ സംഘത്തിലെ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. വരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ ശക്തമായ ഒഴുക്കില്‍ നിയന്ത്രണം തെറ്റിയ വള്ളം മറിയുകയായിരുന്നു. എഴുമാന്തുരുത്തുവരെ വാഹനത്തില്‍ എത്തിയ സംഘം അവിടെനിന്ന് യന്ത്രം ഘടിപ്പിച്ച വള്ളത്തിലാണ് മുണ്ടാറിലെ ദൃശ്യം പകര്‍ത്താന്‍ പോയത്.
കുമ്പസാര രഹസ്യം പുറത്തുവിട്ടതില്‍ മനം നൊന്താണ് തന്‍റെ സഹോദരി ലില്ലി മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയതെന്ന് സഹോദരി ലിസമ്മ. 2015 ഒക്ടോബറിലാണ് ലിസമ്മയുടെ സഹോദരി പത്തനംതിട്ട സ്വദേശിനി ലില്ലി ആത്മഹത്യ ചെയ്തത്.
ലില്ലിയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നുും ലിസമ്മ വ്യക്തമാക്കി. അയിരൂര്‍ സെന്റ ജോണ്‍ പള്ളിയില്‍ കുമ്പസാരിക്കവെ പുരോഹിതനോട് പങ്കുവച്ച രഹസ്യങ്ങള്‍ പരസ്യമായതില്‍ മനം നൊന്താണ് ലില്ലി ആത്മഹത്യ ചെയ്തത്. കുമ്പസാര രഹസ്യം പുരോഹിതന്‍ അന്യസ്ത്രീയോടു പങ്കുവെയ്ക്കുകയും ഇവരിലൂടെ രഹസ്യം പരസ്യമായതുമാണ് ലില്ലി ആത്മഹത്യ ചെയ്യാന്‍ കാരണം. കുമ്പസാര രഹസ്യം പൊതു സഭയില്‍ വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ലില്ലിയും രഹസ്യം പുറത്തുവിട്ട സ്ത്രീയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.ഇതിനു പിന്നാലെ ലില്ലിയ്ക്ക് മാനസിക നിലതെറ്റുകയും ആത്മഹത്യചെയ്യുകയുമാണ് ചെയ്തത്.
”എന്റെ മരണത്തിന് കാരണം അച്ചനും രഹസ്യം പുറത്തുവിട്ട … മാണ്. ഇവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്ന ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം ലില്ലി ആത്മഹത്യ കുറിപ്പില്‍ കുറിച്ചു”.
ലില്ലിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ലില്ലിയുടെ പിതാവ് എബ്രഹാം ജോര്‍ജ് പൊലീസിനെ സമീപിച്ചിരുന്നു. ലില്ലിയുടെ കുമ്പസാര രഹസ്യം പുരോഹിതന്‍ പറഞ്ഞത് മഹിളാ സമാജം സെക്രട്ടറി ആയിരുന്ന സ്ത്രീയോടാണെന്നും ഇവരുടെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പള്ളി ഭരണസമിതിഅംഗങ്ങളായിരുന്ന ലില്ലിയുടെ ഭര്‍ത്താവിനെയും എബ്രഹാമിനെയും ഇതിന്‍റെ പേരില്‍ വിലക്കി.
ലില്ലിയുടെ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നും ആത്മഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാപൊലീസ് മേധാവിയ്ക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പുരോഹിതനു എതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.
തങ്ങളുടെ മകന് അസുഖം കൂടുതലാണെന്നും അവനെന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനെ കാണണമെന്ന അവന്റെ ആഗ്രഹം സാധിച്ച് കൊടുക്കണമെന്നും അതുകൊണ്ട് അവനെ കാണാന്‍ മനസാകണമെന്നും വ്യക്തമാക്കി മോനിഷ എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാവുകയും കുട്ടിയെ കാണാന്‍ പിതാവ് അനീഷ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനീഷിനെ കാണാന്‍ ചെന്നപ്പോള്‍ പട്ടിയെ തല്ലുന്നത് പോലെ തങ്ങളെ തല്ലിയോടിക്കുകയാണ് ചെയ്തതെന്നും വെളിപ്പെടുത്തി യുവതി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ഇക്കാര്യവും യുവതി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
മോനിഷയുടെ പോസ്റ്റ് വായിക്കാം…
നീ ഒരു അച്ഛനാണോ അനീഷേ…?
അല്ലാ എന്ന് നീ ഇന്നലെ തെളിയിച്ചു, നിന്നെ ഒന്ന് കാണണം എന്ന മകന്റെ ആഗ്രഹം കൊണ്ടാണ്, നാണം കേട്ടിട്ടാണെങ്കില്‌പോലും നീയും നിന്റെ കാമുകിയിലും താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് ഖാദി ബോര്‍ഡ് എന്ന സ്ഥലത്തു കാണാന്‍ വന്നത്.
അനീഷേ…. അവനെ നിനക്കു മോനെ എന്നൊന്ന് വിളിച്ചൂടെ. രാത്രി പത്തുമണിക്ക് മഴയും നനഞ്ഞു നിന്റെ കാമുകിയുടെ വീട്ടില്‍ നിന്നെ കാണാനെത്തിയത് നീ അവന്റെ അച്ഛനായതുകൊണ്ട് മാത്രമാണ്. പക്ഷെ നീയും നിന്റെ കാമുകിയും എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തത് ക്രൂരതയായിപ്പോയി. ദൈവം നിനക്കു ഒരിക്കലും മാപ്പുതരില്ല.
കാരണം, നിന്നെ കാണാന്‍ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവള്‍ നിന്റെ മുന്നിലിട്ട് ഞങ്ങളെ തല്ലി. ഞങ്ങളെ സംരക്ഷിക്കേണ്ട നീ അവള്‍ക്കൊപ്പം നിന്നു. നീയും നിന്റെ കാമുകി ശോഭയും ഒരുമിച്ച് ജീവിക്കുന്നത് തടയാന്‍ വേണ്ടി വന്നതല്ല ഞങ്ങളവിടെ.
നിന്നെയൊന്നു കാണണമെന്നുള്ള നിന്റെ മകന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി മാത്രം വന്നതാണ്. നീയും അവളുംകൂടി എന്നെ തല്ലുകയോ, എന്തുവേണമെങ്കിലും ചെയ്‌തോളൂ…. ആരും ഒന്നും ചോദിച്ചുവരില്ല. കാരണം, നിനക്കുവേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു നിന്റെ ഒപ്പം വന്നവളാണ് ഞാന്‍. ഇന്നെനിക്ക് കരയാനല്ലാതെ മറ്റൊന്നും അറിയില്ല.
പിന്നെ ശോഭയോട് ഒരു കാര്യം, അനീഷെന്നെ തല്ലിയാലും ഉപേക്ഷിച്ചാലും അവനെന്റെ ഭര്‍ത്താവാണ്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നാലും അവനെ മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും ഒരു ശല്യമായി മാറാന്‍ ഇനി താല്പര്യം ഇല്ല. ശോഭേ നീ ഒന്ന് മറക്കരുത്, നീയും ഞാനും ഒരു സ്ത്രീയാണ്.
കുടുംബബന്ധങ്ങളുടെ വില നിനക്കറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം. കാരണം, നീ ഒരാള്‍ കാരണം ഞങ്ങളുടെ കുടുംബമാണ് നശിച്ചുപോയത് ഞാനും എന്റെ കാന്‍സര്‍ ബാധിച്ച കുഞ്ഞും തെരുവിലാണ് അന്തിയുറങ്ങുന്നത്. ‘അച്ഛനെവിടെ’ എന്ന് എന്റെ മകന്‍ ചോദിക്കുന്നതുപോലെ നിന്നോടും നിന്റെ എട്ടുവയസ്സ് പ്രായമുള്ള മകള്‍ ഒരിക്കല്‍ ചോദിക്കും ‘ആ കുഞ്ഞിന്റെ അച്ഛന്‍ എവിടെയെന്ന്’.
നിന്റെ പരപുരുഷ ബന്ധം കാരണം നിന്റെ ഭര്‍ത്താവ് നിന്നെ ഉപേക്ഷിച്ചു. എന്നിട്ടും എന്തിനാണ് നീ മറ്റൊരു കുടുംബംകൂടി തകര്‍ത്തത് ?.. അനീഷ് സമ്പാദിക്കുന്ന പണം നീ എടുത്തോ.. എനിക്ക് കുഴപ്പമില്ല. നീ ഒന്ന് ഓര്‍ക്കണം.. എന്റെ മകന്‍ കുറെ മാസങ്ങളോളം പൊതു ടാപ്പിലെ വെള്ളംകുടിച്ചാണ് വിശപ്പകറ്റിയത്. ഇന്ന് അനീഷ് തിരുവനന്തപുരം പാപ്പനംകോട് KSRTC ഡിപ്പോയിലെ മെക്കാനിക് ആണ്. ആ ജോലി എങ്ങനെ കിട്ടി എന്ന് അറിയാമോ നിനക്ക്?. എന്റെ ജീവിതമാണ് ആ ജോലി.
നഷ്ടങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല.. എന്നിരുന്നാലും സത്യം എല്ലാവരും അറിഞ്ഞിരിക്കണം. ഡീ.. ഒരിക്കല്‍ എന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞു നീ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം KSRTC ഡിപ്പോയില്‍ ഞാന്‍ വന്നത് നീ ഓര്‍ക്കുന്നുണ്ടോ? അന്ന് എന്റെ കഴുത്തില്‍ കിടന്ന താലി എല്ലാവരുടെയും മുന്നില്‍ വച്ച് നീ പൊട്ടിച്ചെടുത്തു, എന്നെ തല്ലി.. ഞാനിന്ന് വിധവയാണ്.. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന വിധവ..
അനീഷേ… ആ കുഞ്ഞ് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവന്റെ ആരോഗ്യസ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ കരളിന്റെ പകുതിയും, രണ്ടു വൃക്കകളും 60% നു മുകളില്‍ പ്രവര്‍ത്തന രഹിതമായി.
അവന്റെ ചികിത്സാച്ചിലവും ഓപ്പറേഷന്റെ പണവും എന്റെ വൃക്ക നല്‍കുന്നതിന്റെ ഓപ്പറേഷന്റെ പണവും മരുന്നിന്റെ ചിലവും ഒന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ നിന്റെയും കാമുകിയുടെയും തല്ലുകൊണ്ടിട്ടാണെല്‍ പോലും എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.
പക്ഷെ ഒരു കാര്യം, ഇന്നലെവരെ എനിക്കെന്തു സംഭവിച്ചാലും ചോദിയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഈ സമൂഹം എന്നോടൊപ്പമുണ്ട്. ‘പുരുഷവര്‍ഗത്തിന് നാണക്കേടാണ് നീ, അച്ഛനെന്ന വിശേഷണം നിനക്ക് യോജിക്കില്ല. എനിയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും നീ ഞങ്ങളെ കാണാന്‍ വരരുത്. അപേക്ഷയായി കൂട്ടണം’
(എന്റെ അവസ്ഥയും സങ്കടവും പറയാന്‍ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതിയിടുന്നത്)
[ot-video][/ot-video]