കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിപ്പ വൈറസ് ബാധയ്ക്ക് മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. നിപ്പയ്ക്ക് മരുന്നു കണ്ടുപിടിച്ചതായി ഹോമിയോ ഡോക്ടര്‍മാര്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാരുടെ അവകാശവാദം ആരോഗ്യവകുപ്പ് തള്ളി. മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരുന്നിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ അവ വിതരണം ചെയ്യാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഹോമിയോ ഡോക്ടര്‍മാരുടെ സംസ്ഥാനഘടകമാണ് നിപ്പ വൈറസിന് പ്രതിരോധ മരുന്നുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ മറ്റു ഏജന്‍സികളൊന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹോമിയോപ്പതിയില്‍ നിപ്പയ്ക്ക് മരുന്നുള്ളതായി നേരത്തെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായി പാലിക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസ് സർവീസ് 18 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്കു സർവീസ്.
40 പുഷ്ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി കാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയവയുമുണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കന്പനിയാണ് തിരുവനന്തപുരത്തു പരീക്ഷണ സർവീസ് നടത്തുക.
വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുതബസുകൾ സർവീസിനിറക്കാനാണു കെഎസ്ആർടിസി ആലോചിക്കുന്നത്.
വില കൂടുതലായതിനാൽ ഇലക്ട്രിക് ബസ് വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തായിരിക്കും സർവീസ് നടത്തുക.
കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കന്പനിയാണു വഹിക്കേണ്ടത്.
നേരത്തേ ഇലക്ട്രിക് ബസുകൾ വാങ്ങാനാണു
മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്സറിയില് വ്യാജപ്രതിരോധ മരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്പന്‍ഡ് ചെയ്തു. നിപ്പയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ച് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ ഇത്തരമൊരു പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രാചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.
അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുന്നു. പേരാമ്പയിലെ സൂപ്പികടയില്‍ നിന്നും പിടികൂടിയ പഴംതീനി വവ്വാലുകളില്‍ രോഗബാധക്ക് കാരണമായ വൈറസ് കണ്ടെത്താനായില്ല. കൂടുതല്‍ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നതിനായി ചെൈന്നയില്‍ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട്ടെത്തി.
നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈമാസം 12ലേക്ക് മാറ്റി.
രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു മരിച്ച തലശേരി, തില്ലങ്കേരി സ്വദേശി റോജ. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 ലേയ്ക്ക് നീട്ടി. ഈമാസം അഞ്ചിന് തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
കൊച്ചി: ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി. പിതാവ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കര പോലീസാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ അമ്മയെ പ്രസവം കഴിഞ്ഞതിനാലുള്ള ആരോഗ്യാവസ്ഥ കണക്കിലെടുത്ത് അറസ്റ്റ് ചെയ്തിട്ടില്ല.
കുഞ്ഞിനെ ഡിറ്റോ പാരിഷ് ഹാളില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്ന് ഡിറ്റോയെ തിരിച്ചറിഞ്ഞ വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഇയാള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ചത്. ഒരു യുവതിയും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.
അടിവാരത്തിനു സമീപം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂർ പുത്തൻവീട്ടിൽ പൗലോസിന്റെ മകൻ ജോയൽ പൗലോസ് (19)ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30നു മരിച്ചത്. ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു.
പതിനെട്ടു പേരടങ്ങുന്ന സുഹൃദ്സംഘം ബൈക്കുകളിലും കാറിലുമായാണ് അടിവാരത്തെത്തിയത്. ഇവരിൽ ജോയൽ മാത്രമാണു വെള്ളത്തിലിറങ്ങിയത്. മെട്രോവുഡ് പ്ലൈവുഡ് ഫാക്ടറിക്കു സമീപത്തെ കുത്തൊഴുക്കുള്ള കയത്തിലാണ് സംഘമെത്തിയത്.
മുങ്ങിത്താഴ്ന്ന ജോയലിനെ കൂടിയുണ്ടായിരുന്നവർക്കു രക്ഷിക്കാനായില്ല. ഈരാറ്റുപേട്ടയിൽനിന്നു ഫയർഫോഴ്സും പോലീസും എത്തി ജോയലിനെ കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
ജോയലിന്റെ മാതാവ് മിനു പൗലോസ് മല്ലപ്പള്ളി കടുമാൻകുളം ചാക്കോഭാഗം സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപികയാണ്.
ഏക സഹോദരി സിസ്റ്റർ ക്ലെയർ എസ്ഐസി (ബംഗളുരു ധർമാരാം).
കഴിഞ്ഞ ഏപ്രിൽ 17നു കോട്ടയത്തുനിന്നുള്ള രണ്ട് സ്കൂൾ വിദ്യാർഥികൾ പൂഞ്ഞാറിനുസമീപം ഉറവക്കയത്തിൽ മുങ്ങിമരിച്ചതിനു പിന്നാലെ ഗ്രാമപഞ്ചായത്ത് കയങ്ങൾക്കും കടവുകൾക്കും സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
കൊച്ചി: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്രവേശനത്തിന് അപേക്ഷ നല്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെതുടർന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കും മൂലം പ്രവേശനം നടത്താനാകാതെ വരുകയായിരുന്നു.
സർക്കാർ സ്കൂളുകളിൽ, അപേക്ഷിക്കുന്ന എല്ലാവരെയും ചേർക്കണമെന്നാണു നിയമം. എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്.
ടാഗോറിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വിദ്യാർഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ ഈവര്‍ഷത്തെ സ്കൂള്‍ പ്രവേശന ദിവസം അഞ്ചാം ക്ലാസില്ലാതെയാണ് ടാഗോര്‍ തുറന്നത്.
കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.
എന്നാല്‍,മുഹമ്മദ് റഫീഖ് പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.
സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം.19,717 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു
1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മുളക്കുഴയിലും ആലയിലും പുലിയൂരും ബുധനൂരും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടി. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.
181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.
ഒന്നരവയസുകാരൻ ഗോകുലിനിത് രണ്ടാംജന്മം.അച്ഛന് ഓടിക്കുകയായിരുന്ന കാറിന്റെ ഡോര്‍ തുറന്ന് ഒന്നര വയസുകാരന് റോഡില്‍ വീണു. കുഞ്ഞുവീണതറിയാതെ അച്ഛനും അമ്മയും കുറച്ചുദൂരം മുന്നോട്ടുപോയെങ്കിലും റോഡില്‍ വീണ കുഞ്ഞിന് നാട്ടുകാരും പൊലീസും രക്ഷകരായി. നഗരമധ്യത്തില്‍ നടുറോഡില്‍ വീണ കുഞ്ഞിന് അദ്ഭുതകരമായ രക്ഷപെടല്‍.
ഇന്നലെ ഉച്ചയ്ക്ക് 1.45നു തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്കു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന് ഗോകുല്‍നാഥ് ഡോര്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.
കുട്ടി വീണത് അറിയാതെ കാര്‍ കുറച്ചുദൂരം മുന്നോട്ടുപോയി. വഴിയാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് അച്ഛനും അമ്മയും വിവരമറിയുന്നത്. ജില്ലാ ആശുപത്രിക്കു മുന്പില് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ െ്രെഡവര്‍ ജിനൂപ് ആന്റോ സന്ദര്‍ഭോചിതമായി ഇടപെട്ടത് കുഞ്ഞിനു രക്ഷയായി. വാഹനം റോഡിനു കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയ ജിനൂപ് മറ്റു വാഹനങ്ങളെ തടഞ്ഞു. കുട്ടിയെ ഹൈറോഡിനു സമീപം ട്രാഫിക് ഡ്യൂട്ടിയില!ുണ്ടായിരുന്ന സിപിഒ ജോജോ നാലുകണ്ടത്തില്‍ ഓടിയെത്തി വാരിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
അച്ഛനും അമ്മയും നിലവിളിയോടെ ഓടിയെത്തുമ്ബോഴേക്കും കുട്ടിയെ സുരക്ഷിതമായി മാറ്റിയിരുന്നു. കുട്ടിക്കു പരുക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.