വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന വിഎസിന്‍റെ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി വി.ടി.ബല്‍റാം. ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബല്‍റാം തുറന്നടിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസിന്‍റെ വീക്ക്‌നെസാണെന്നും ബല്‍റാം ഉദാഹരണങ്ങള്‍ നിരത്തി പോസ്റ്റില്‍ ആരോപിക്കുന്നു.
വി.ടി.ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
“വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാൻ ആശിക്കുന്നത്.”
സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദൻ?
താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.
എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ് എംഡി മുതൽ ഐഎച്ച്‌ആർഡി ഡയറക്റ്റർ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.
താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക് ഞാൻ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മണിമൂളില്‍ നടന്ന അപകടത്തില്‍ സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിപെട്ടവര്‍ക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പരിക്കേറ്റവരെ എടക്കര ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയേക്കും.
കര്‍ണാടകാ റജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.
ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം. അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. കൂടുതല്‍ പരിക്കുള്ള കുട്ടികളെ എടക്കര ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ബസ് കാത്തുനിന്ന രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റിണ്ട്. വഴിക്കടവിലെ വലിയ വളവുള്ള പ്രദേശമായതിനാല്‍ അതിവേഗതയില്‍ വാഹനം വരാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ബോബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരായ നടപടി കോടതി സ്വീകരിച്ചത്.
ബോബി ചെമ്മണ്ണൂരിന്റെ അനുജന്‍ സി.ഡി.ബോസിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി റോഡിലുള്ള സ്വര്‍ണ്ണക്കടയിലെ രണ്ടു ജീവനക്കാര്‍ കമ്പ്യൂട്ടര്‍ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. ഇതേതുടർന്നാണ് സഹോദരൻ പരാതി നൽകിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ആദ്യം അത് കണ്ടില്ലെന്ന് നടിച്ചെങ്കിലും ഡ്രൈവ ര്‍ പിന്നീടും അത്തരത്തില്‍ ചെയ്തുകൊണ്ടേയിരുന്നു. ഇതേതുടര്‍ന്ന് യുവതി ഡ്രൈവറുയെ പ്രവര്‍ത്തികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
വനിത ഡോക്ടറുടെ പരാതിയില്‍ ഇങ്ങനെ: ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു.
ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്താണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
കണ്ണൂർ∙ എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വി.ടി.ബൽറാമിനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുതെന്നും ഷാജി പരിഹസിച്ചു.
ബൽറാമിനെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് കെ.എം.ഷാജിയും പിന്തുണ അറിയിച്ചത്. ബൽറാമിന്റെ പരാമർശത്തോടു യോജിപ്പില്ലെന്നും എകെജിയെ എന്നല്ല, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൽറാമിന്റെ പരാമർശം തെറ്റാണെന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും വ്യക്തമാക്കി. ബൽറാമിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, അദ്ദേഹത്തിനെതിരെ നടക്കുന്നതു ഫാഷിസത്തിന്റെ വികൃതമുഖമാണെന്നുമാണ് മുസ്‍ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീർ അഭിപ്രായപ്പെട്ടത്.
കെ.എം.ഷാജിയുടെ കുറിപ്പിൽനിന്ന്:
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും മോർഫിങ്ങും മതനിന്ദയും വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടുകളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും.
എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം. പക്ഷെ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ല.
കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ ‘ഇതാ നിങ്ങളുടെ മാലിന്യം’ എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ചു നിക്ഷേപിച്ചിരിക്കുന്നു. അതുകണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്. ആവിഷ്കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്, നിങ്ങളുടേതല്ല. വി.ടി.ബൽറാം ടി.പി.ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്.
ഇന്ന് കേരളത്തില്‍ ഏറ്റവുമധികം മാര്‍ക്കറ്റുള്ള സിനിമ നടി ആരാണെന്ന് ചോദിച്ചാല്‍ മഞ്ജു വാര്യര്‍ എന്ന് ഉത്തരം പറയുന്നവരുടെ എണ്ണം കുറവാകില്ല. അഭിനയ മികവ് മാത്രമല്ല സാമൂഹിക വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുന്നതും അവരുടെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജു രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അടുത്തിടെയെല്ലാം കേട്ട അഭ്യൂഹങ്ങളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മഞ്ജുവിന്റെ രാഷ്ട്രീയനീക്കം വ്യക്തമാക്കുന്നതാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടിയെ എറണാകുളത്തു നിന്നും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു.
വര്‍ഷങ്ങളായി എറണാകുളം മണ്ഡലം കോണ്‍ഗ്രസിന്റെ പിടിയിലാണ്. കെ.വി. തോമസാണ് ഇപ്പോള്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മികച്ച സ്ഥാനാര്‍ഥികളെ ഇറക്കിയെങ്കിലും ഇവിടെ തോമസിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയല്ലാതെ സിപിഎമ്മിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഇതിനിടെയാണ് മഞ്ജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം തുടങ്ങിയത്. ജില്ലാ സെക്രട്ടറി പി. രാജീവാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ ഈ നീക്കം വഴിതെളിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം, അടുത്തിടെ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കേന്ദ്രങ്ങളില്‍ മഞ്ജു സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മാധ്യമങ്ങളെ വിളിച്ചിട്ടല്ല താന്‍ സന്ദര്‍ശനത്തിന് പോയതെന്ന് മഞ്ജു വിശദീകരിച്ചെങ്കിലും വസ്തുതകള്‍ മറിച്ചാണ്. മഞ്ജുവിന്റെ അടുത്തയാളുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി വിവരം കൈമാറിയിരുന്നു. പൊതുസമൂഹത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കുകയെന്ന ഉദേശമായിരുന്നു ഇതിനു പിന്നില്‍.
എറണാകുളം കേന്ദ്രീകരിച്ച് അടുത്തിടെ നടി പല പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. സിനിമയിലെ വിവാദങ്ങളില്‍ നിന്നും നിരന്തരം വിട്ടുനില്‍ക്കുന്നതും ഇതിന്റെ ഭാഗമായാണ്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് നടി ഒഴിവായതിനു പിന്നിലെ കാരണവും ഇതുതന്നെ. നടി പാര്‍വതിയുടെ പ്രസ്താവനകളില്‍ മമ്മൂട്ടിക്കെതിരേ മഞ്ജു ഒരു വാക്കുപോലും പറഞ്ഞില്ലെന്നതും ഇവിടെ കൂട്ടിവായിക്കണം. ഡബ്ല്യുസിസിയില്‍ ഇനിയില്ലെന്ന് നടി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‍ജെന്‍ഡറിന് നേരെ ക്രൂര മര്‍ദ്ദനം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയക്കും സുഹൃത്തിനും നേരയാണ് മര്‍ദ്ദനം. ലയയുടെ അയല്‍വാസിയായ ഷിഹാബാണ് ഇരുവരേയും മര്‍ദ്ദിച്ചത്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താനൊരു ട്രാന്‍സ്‍ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ലയ പറയുന്നു.
വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നീയൊരു ട്രാന്‍സ്‍ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ഇയാള്‍ ആവശ്യപ്പെട്ടതായി ലയ പറയുന്നു. അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല തന്നെ ആക്രമിക്കുന്നതെന്നും ലയ വെളിപ്പെടുത്തി. കറിയെടുത്ത് തലയില്‍ ഒഴിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്.
ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ലയ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചത് ഇയാളെ പ്രകോപിച്ചതായും ലയ പറയുന്നു.
നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ട താന്‍ ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും ലയ പറയുന്നു. ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു.
വെള്ള പേപ്പറില്‍ പരാതി എഴുതി വാങ്ങുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല. ഇന്നലെത്തെ ആക്രമണത്തെ തുടര്‍ന്ന് ലയ വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമായിരുന്നു എന്നും ലയ കൂട്ടിച്ചേര്‍ത്തു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാണ്
ഹാദിയ കേസിൽ പിതാവ് അശോകന്റെ ഹർജിയിൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. കനകമല കേസിലെ ഒന്നാം പ്രതിയായ മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്സ്‌ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നതായും ഐഎസ് ഏജന്റുമാരുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും.
ഷിജു ചാക്കോ
കംഫർട്ട് സ്റ്റേഷന് വേണ്ടി സോഷ്യൽ മീഡിയയിൽ മുറവിളി ഉയരുമ്പോൾ നഗരസഭ മൗനത്തിൽ.
കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗര സഭയുടെ വ്യാപാര സിരാകേന്ദ്രമായ ഇരിട്ടിപ്പട്ടണത്തിലാണ് സംഭവം.”നമ്മുടെ ഇരിട്ടി ” എന്ന ഫെയിസ് ബുക്ക് കൂട്ടായ്മയാണ് ആവശ്യവുമായി മുൻപോട്ട് വന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളും ഈ ആവശ്യം ഏറ്റെടുത്തതോടെ നഗരസഭ സമ്മർദ്ദത്തിലാവുകയാണ്.
കെടുകാര്യസ്ഥതയുടെ പര്യായമായിരുന്നു കീഴൂർ-ചാവശേരി പഞ്ചായത്ത് എന്ന് പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവും.മലയോരത്തിൻ്റെ അഭിമാനമായി മണ്ണിൽ പൊന്ന് വിളയിച്ച ഇരിട്ടി നിവാസികളുടെ വിയർപ്പിൽ നിന്നും രൂപം കൊണ്ട ഇരിട്ടി പട്ടണം ഈ പഞ്ചായത്തിന് കീഴിൽ ആയി എന്നത് ഒരു ദുർവിധി മാത്രമാണ്. കൊട്ടിയൂർ നിന്നും ,കൂട്ടുപുഴ നിന്നും കാലാങ്കി നിന്നും ഇരിക്കൂർ നിന്നും ചാവശേരിയിൽ നിന്നും എത്തുന്ന ജനങ്ങളുടെ സംഗമ നഗരമാണ് ഇരിട്ടി .ഇവിടെ നിന്നും തിരിച്ചും രാത്രി കാല ബസ് സർവീസുകൾ മറ്റ് ജില്ലകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നിറയെ യാത്രക്കാരുമായി കടന്ന് പോകുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കും ചികിത്സാർത്ഥവും വ്യാപാര – വ്യവഹാര ആവശൃങ്ങൾക്കുമായി ദിനംപ്രതി ആയിരക്കണക്കിന് കുട്ടികളും രോഗികളും വൃദ്ധരും യാത്രക്കാരുമായി ഇരിട്ടിയിൽ എത്തിച്ചേരുന്നത്.ഈ യാത്രകൾക്ക് സമയപരിധികളില്ല – ഇങ്ങനെയുള്ള പട്ടണത്തിൽ രാത്രി കാലങ്ങളിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് സുരക്ഷിതമേകിയിരുന്ന ഒരു പോലീസ് എയിഡ് പോസ്റ്ററ്റ് പൊളിച്ച് നീക്കിയത് പഞ്ചായത്താണ്.
ദീർഘദൂര രാത്രിയാത്രക്കാരുടെ ഇടത്താവളമായ ഇരിട്ടി മെയിൻ റോഡ് – പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്നഒരു പബ്ലിക് ടോയ്ലറ്റ് ഏർപ്പെടുത്താത്തത് പഞ്ചായത്ത് ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുകയായിരുന്നു – ബസ് സ്റ്റാന്റിന് വേണ്ടി ദാനം കിട്ടിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിതും ബാക്കി സ്ഥലത്ത് ആർഭാടപൂർവ്വം സ്റ്റേഡിയം നിർമ്മിച്ചും പഞ്ചായത്ത് ഇരിട്ടി പട്ടണത്തിന് മോടികൂട്ടിയപ്പോൾ ആവശ്യമായ പാർക്കിംഗ് സൗകര്യവും ടോയ്ലറ്റ് സൗകര്യവുമൊരുക്കാതെ പഞ്ചായത്ത് തന്നെ നിയമം ലംഘിച്ചു.( ആവശ്യമായ പാർക്കിംഗ് സ്പയിസ് ഇല്ല എന്ന കാരണത്താൽ നടപടി നേരിടുന്ന ധാരാളം കെട്ടിട ഉടമകൾ ഈ പട്ടണത്തിലുണ്ട്.നടപടി കൈക്കൊള്ളുന്നത് നമ്മടെ പഞ്ചായത്തും)
പട്ടണത്തിലെത്തുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിൽ പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. കീഴൂർ ചാവശ്ശേരി പഞ്ചായത്തിനെ ഇരിട്ടി നഗരസഭയായി ഉയർത്തിയപ്പോൾ ജനങ്ങൾ വളരെ സന്തോഷപൂർവ്വമാണ് സ്വാഗതം ചെയ്തത് .എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച അവസ്ഥയാണ്. പഴയ പഞ്ചായത്ത് കെട്ടിടം ,പഴയ ജീവനക്കാർ ,പഴയ ഭരണ സമിതിയിൽ പെട്ടവർ .
ഇവർ നഗരസഭയുടെ സ്റ്റാറ്റസിനൊപ്പം ഉയർന്നില്ലങ്കിൽ കേരളത്തിലെ പഞ്ചായത്ത് ലെവലിൽ പ്രവർത്തിച്ച് വരുന്ന നഗരസഭയായി ഇരിട്ടി അധപതിക്കും.
അധികാരികൾ കണ്ണ് തുറന്ന് യാത്രക്കാരുടെ (രാത്രികാല) മുത്ര ശങ്കക്ക് പരിഹാരമുണ്ടാക്കിയില്ലങ്കിൽ യാത്രക്കാരാൽ അധികാരികളുടെ പിതൃസ്മരണയ്ക്ക് ഇട നൽകും.
മലയോര വ്യാപാര സിരാ കേന്ദ്രമാണ് ഇരിട്ടി പട്ടണം എന്ന് മാത്രമല്ല 40 കിലോമീറ്ററോളം ചുറ്റളവിലുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ സംഗമകേന്ദ്രം കൂടിയാണ്. ആയതിനാൽ തന്നെ ഈ പട്ടണത്തിൻ്റെ വളർച്ച ദ്രുത ഗതിയിൽ ആയിരുന്നു.
1980-83 കാലഘട്ടത്തിൽ സന്മനസുള്ള നാട്ടുകാരിൽ ചിലർ ബസ് സ്റ്റാൻ്റ് നിർമ്മാണാവശ്യത്തിന് സ്ഥലം gift നൽകുകയുണ്ടായി. അതിനെ തുടർന്ന് ബസ് സ്റ്റാൻ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പട്ടണത്തിൻ്റെ വളർച്ച വീണ്ടും ദ്രുതഗതിയിൽ ആയപ്പോൾ ഇരിട്ടി യുടെ വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച യശശ്ശരീരനായ Dr. തുളസിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പിറവിയെടുത്തു.
കീഴൂർ-ചാവശ്ശേരി പഞ്ചായത്തിന് കീഴിലെ ഇരിട്ടി പട്ടണം അനുദിനം വളരുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ദിച്ചു. ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കും പുറമേ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ കൂടി ദിവസേന പട്ടണത്തിലെത്താൻ തുടങ്ങിയതോടെ ഇരിട്ടി പട്ടണം ഗതാഗതക്കുരുക്കിൽ പെടുകയും പാർക്കിംഗില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നത് നിത്യസംഭവമായി.2009 കാലഘട്ടത്തിൽ കാൽനട യാത്രക്കാർ വരെ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ വ്യാപാര വ്യാവസായി ,വിവിധ ,സംഘടനകൾ, തുടങ്ങിയ വിവിധ കോണുകളിൽ നിന്നും പാർക്കിംഗിനായി മുറവിളി ഉയർന്നു
പാർക്കിംഗ് സൗകര്യം ഒരുക്കി നൽകേണ്ടത് കീഴൂർ ചാവശ്ശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു.കേരളാ പഞ്ചായത്ത് രാജ് സെക്ഷൻ 166 പ്രകാരം കീഴൂർ ചാവശേരി പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമായിരുന്നു വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നത്. മാത്രമല്ല മതിയായ പാർക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കാത്തത് പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ ,ഇന്ത്യൻ ഭരണഘടനയുടെ 14 ,16 ,21 വകുപ്പുകളുടെ ലംഘനവുമാണ്.
ഈ അവസരത്തിലാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണവുമായി രംഗത്തെത്തുന്നത്. കേരളാ പഞ്ചായത്തീരാജ് പ്രകാരം പുതിയ കെട്ടിട നിർമ്മാണം നടത്തുമ്പോൾ അവശ്യമായ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ.
ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പഴയ ബസ് സ്റ്റാൻ്റായിരുന്നു .ഈ സ്ഥലമാകട്ടെ ബസ് സ്റ്റാൻ്റ് നിർമാണത്തിന് സ്വകാര്യ വ്യക്തി ദാനം നൽകിയത് എന്ന് മാത്രമല്ല ഇരിട്ടി മെയിൻ റോഡിൽ പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് ,അന്തർ സംസ്ഥാന യാത്രക്കാരുടെ ഇടത്താവളമായ പ്രദേശവും.ഇവിടെ യാതൊരു വിധ പാർക്കിംഗ് സ്പയിസും പഞ്ചായത്ത് പ്രൊവൈഡ് ചെയ്യാതിരുന്ന സാഹചര്യത്തിൽ പാർക്കിംഗ് എന്ന ആവശ്യം വീണ്ടും സജീവമായി.
ഈ സാഹചര്യത്തിൽ ജനകീയ പ്രതികരണവേദി രംഗത്തെത്തുകയും wpc 31735/2009 ആയി ബഹു: ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു.
ഈ കേസിലെ 1-2 എതിർകക്ഷികളായ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻ്റീം ബഹു: കോടതി മുമ്പാകെ , ടാക്സി – ഓട്ടോ പാർക്കിംഗിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനോട് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടന്നും RS NO 133/1B യിൽ താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടന്നും ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ7/12/2009 ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് നാലാഴ്ചക്കുള്ളിൽ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് പഞ്ചായത്തിന് Direction നൽകിക്കൊണ്ട് കേസ് തീർപ്പാക്കി.
എന്നാൽ നാളിത് വരെയും കോടതി നിർദ്ദേശപ്രകാരമുള്ള പാർക്കിംഗ് സൗകര്യം പഞ്ചായത്ത് ഒരുക്കിയ ട്ടില്ല. കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് പിന്നീട് ഇരിട്ടി നഗരസഭയായി മാറി എങ്കിലും മതിയായ പാർക്കിംഗ് സൗകര്യമൊരുക്കി ഇരിട്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പഞ്ചായത്ത് സ്റ്റേഡിയനിർമ്മാണം നടത്തിക്കൊണ്ട് പാർക്കിംഗ് എന്ന ആവശ്യത്തെ പാടെ തള്ളിക്കളയുകയാണ് ഉണ്ടായത്.ഈ സ്റ്റേഡിയം കൊണ്ട് ഉപകാരമുണ്ടായത് സ്വകാര്യ സ്ഥാപനമുടമക്കെന്ന ആരോപണവും ,പ്ലാനിൽ നിന്ന് വ്യതിചലിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം നടത്തിയെന്ന ആരോപണവും നാട്ടുകാർക്കിടയിൽ സജീവമാണ്.
ഇരിട്ടി പട്ടണത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും യാതൊരു വിധ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താത്തതും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശമാണ്. യാതൊരു വിധ മുന്നൊരുക്കവുമില്ലാതെയും അശാസ്ത്രീയമായും നിയമം ലംഘിച്ച് കൊണ്ടും പഞ്ചായത്ത് തന്നെ കെട്ടിട നിർമ്മാണം നടത്തിയതാണ് ഇതിന് കാരണം.
ഇരിട്ടി നഗരത്തിൽ ബാനർ എഴുതി പ്രദർശിപ്പിച്ച് പ്രതിഷേധം അറിയിച്ചതോടെ ഒന്നാം ഘട്ടം അവസാനിച്ചെന്നും രണ്ടാം ഘട്ടമായി 5001 ഒപ്പ് ശേഖരണം നടത്തി നഗരസഭക്ക് നിവേദനം നൽകുമെന്നും എന്നിട്ടും അനുകൂല നിലപാടുണ്ടായില്ലങ്കിൽ അവസാനഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും നമ്മുടെ ഇരിട്ടി യുടെ അഡ്മിൻ പാനൽ അറിയിച്ചു.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്നയാൾക്കാണ് വൻ തുക സമ്മാനം ലഭിച്ചത്.
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വർഷാ വസാനത്തെ(ഡിസംബർ) നറുക്കെടുപ്പാണിത്.
ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാനാകാതെ സ്ത്ബ്ധനായി. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും ഇന്ന് തിരഞ്ഞെടുത്തു. 450,000, 100,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.
ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 ഉം ഇന്ത്യക്കാർക്കായിരുന്നു. ഇവരിൽ മലയാളികളാണ് കൂടുതലും. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിൽ ഒാരോ മാസവും പ്രീതി വർധിച്ചുവരുന്നു.
നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാൾക്ക് ഒൻപത് കോടി രൂപ സമ്മാനം ലഭിച്ചു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു