Kerala

ബിജോ തോമസ് അടവിച്ചിറ 

കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല

Image result for KUTTANADU VELLAPOKKAM

പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു,  കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക്  വേലിയേറ്റവും മൂലം  പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി.  റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.

വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.

Image may contain: outdoor and water

                       മങ്കൊമ്പ് ശ്രീ  ഭഗവതി ക്ഷേത്രം 

അരാധനാലയങ്ങൾ ഉൾപ്പെടെ  താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്

Related image

വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറി. ഞങ്ങളാലോചിക്കുന്ന പയ്യനെ മതി കെട്ടാനെന്നായി വീട്ടുകാരും വാശി പിടിച്ചു. ഒരു മുട്ടൻ കോലാഹലങ്ങൾക്കു ശേഷം പ്രേമിച്ച പയ്യനെ തന്നെ കെട്ടി. തുടർന്ന് മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന്  മുട്ടൻ പണികിട്ടി നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയത്. കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം വിവാഹത്തില്‍ ചെറിയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും പെണ്‍കുട്ടി വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ അവള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം. യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉള്‍പ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. വൈകുന്നേരംവരെ ഇരുവരേയും അന്വേഷിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. യുവാവിന്റെ സുഹൃത്തില്‍ നിന്നും ഇത്തരമൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു.    യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്. കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു. പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും മറ്റുമെല്ലാം മുന്നിട്ട് നിന്നതും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഇങ്ങനൊരു പിണിയും കൊടുത്തത്

ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത മലയാളി യുവതികളെ ഉപദേശിക്കുന്ന ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിൻ തെണ്ടുൽക്കറുടെ വീഡിയോ ആണിത്. കേരളം സന്ദര്‍ശിക്കുന്ന സച്ചിന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻ‍‍ഡുൽക്കർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.
വാഹനത്തില്‍ പോകുന്നതിനിടയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്ന യുവതികളെ കണ്ട് സച്ചിന്‍ തന്‍റെ വാഹനം നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ പറയുകയായിരുന്നു. വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും സച്ചിന്‍ പറയുന്നു.
നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വി‍ഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് അന്ന് സത്യവും ചെയ്യിപ്പിച്ചിരുന്നു സച്ചിന്‍. വീഡിയോ കാണാം

 ബിജോ തോമസ് അടവിച്ചിറ

പ്രൈവറ്റ് ബസ് ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഉരസൽ കേരളത്തിൽ സർവസാധാരണമാണ്. അധ്യയനവർഷം തുടങ്ങിയാൽ പിന്നെ ദിവസവും കേൾക്കാം കുട്ടികളെ കയറ്റാതെ പോകുന്ന ബസുകളുടെ കഥ. ബസ് കോൺസെഷൻ അഥവാ എസ് ടി അനുവദിച്ചു പോകുന്ന വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ജീവനക്കാരോട് ബസ് മുതലാളിമാരും പറഞ്ഞിരിക്കുന്നത്. കയറ്റിയാൽ തന്നെ എല്ലാ യാത്രക്കാരും കയറിയ ശേഷം കയറാൻ പാടുള്ളു. സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ പാടില്ല. എന്നിങ്ങനെ തുടങ്ങി ഒരായിരം നിബന്ധനകളും. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥിനികൾ ആണ്  തുടർച്ചയായി ഉള്ള ജീവനക്കാരുമായുള്ള  ലൈംഗിക ഹരാസ്‌മെന്റിൽ തുടങ്ങി ജീവഹാനി വരെ ഈ അടുത്ത നാളിലും സംഭവിച്ചു. എന്നിരിക്കെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്‌.

ദൃശ്യത്തിൽ കാണുന്നത് ബസ് സ്റ്റാൻഡിൽ പുറപ്പെടാനായി നിർത്തിയിട്ടിരിക്കുന്ന ബസിൽ വിദ്യാർത്ഥിനികൾ കയറാതിരിക്കാൻ ഗുണ്ടയെ നിർത്തിയിരിക്കുന്നു. എന്തൊരു ക്രൂരതയാണിത് വിദ്യാർത്ഥിനികൾ ബസിന്റെ വാതിലിൽ കയറാൻ നിൽക്കുന്നതും  ഒരാൾ വന്നു പേടിപ്പിച്ചു ഓടിക്കുന്നതും ദൃശ്യങ്ങൾ വെക്തം. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ പൊതു സമൂഹവും മെനക്കെടാറില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവനെ പിന്തുണക്കാൻ ആരും മുനിയാറുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ കേറാന്‍ ഉള്ള അവകാശം പോലുമില്ലേ കൂട്ടുകാരെ ഇതൊക്കെ ഒരു ശരിയാണോ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ നമുക്കുമില്ലേ സഹോദരിമാരും മക്കളും ഒക്കെ അവരോടു ആരേലും ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. ചിന്തിക്കു പൊതുസമൂഹമേ !!!

Read more.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കു നടന്‍ ദിലീപിൻറെ കത്ത്.. തന്നെ കുടുക്കി എന്ന് നടൻ… നടിയുടെ കേസ് വഴിത്തിരിവിലേക്ക് 

ബിജോ തോമസ് അടവിച്ചിറ

കേരളപിറവി നാം ആഘോഷിക്കുമ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ പിറവികൊണ്ട ദിനം. മലയാളിക്ക് അഭിമാനത്തിന്‍റെ ഒരു ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.

സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949 -ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.

Image result for collge students in set sarries

പെണ്‍കൊടികള്‍ സെറ്റുസാരിയുടെ നിറവില്‍ മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടിന്‍ വര്‍ണ്ണങ്ങളില്‍ പുരുഷ കേസരികളും കേരള പിറവി ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണശോഭയാക്കുന്നു.

അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്‌കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്

1956 നവംബര്‍-1 ന് മലയാള ഭാഷ കൈയിലേറ്റിയവര്‍ ഒരു സംസ്ഥാനത്തിന്‍റെ കുടകീഴില്‍ വന്ന ദിനം. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലേറെ യോജിച്ച ദിവസം ഏത്?
നാട്ടുരാജ്യങ്ങളുടെയും രാജവാഴ്ച്ചയുടെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.
മാനവര്‍ എല്ലാവരും ഒന്നുപോലെ വാണ മഹാബലിയുടെ ഭരണകാലത്തെകുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥയും കേരളപിറവി ദിനത്തില്‍ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്‍റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും.മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും ഉയര്‍ത്തേഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് അഭിമാനിക്കാം.

Related image

വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ജോ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു. 1950 കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.

Related image

ദൈവത്തിന്റെ സ്വന്തം നാടായകേരളം ആവശ്യത്തിനു വെള്ളവും
വെളിച്ചവും നള്‍കി ദൈവം സൃഷ്‌ടിച്ച ഈ കേരളം
ഇന്ന് ഭൂ മാഫിയ
തുടങ്ങി സ്ത്രീ പീഡകരെ കൊണ്ട് തിങ്ങി നിറഞ്ഞു വർഗ്ഗിയ ചേരിതിരിവിൽ എത്തി നിൽക്കുന്നു  …… അങ്ങനെ
ഒരായിരം മാഫിയാകളുടെ കൈയില്‍ ആണ്…
അധികാര വര്‍ഗ്ഗം അതിനു കൂട്ട് നില്‍ക്കുമ്പോള്‍ ദൈവത്തിനു പോലും കുണ്ടിതം തോന്നിയേക്കാം
ഇങ്ങനെ ഒന്ന് സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്തു…

സ്വന്തം ഭാഷയേയും സംസ്കാരത്തിലും അഭിമാനിക്കാത്ത ഒരു ജനതയെ ഏതു അധിനിവേശ ശക്തികള്‍ക്കും വളരെ വേഗം തകര്‍ക്കനാവും.നമ്മുടെ സാംസ്കാരത്തിന്‍റെ, ഭാഷയുടെ നമ്മുടെ പുതുതലമുറയില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.വേരുകളറ്റ, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി അറ്റുപോകാതെയിരിക്കാന്‍ ഇതു ഉപകരിക്കും..

തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഉത്തര മേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ.ജിയും പോലീസ് ഡ്രൈവറും പോലീസ് വാഹനത്തില്‍ മദ്യലഹരിയില്‍ സഞ്ചരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

ഐ.ജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം നടപടിയെടുത്ത് ഒതുക്കാന്‍ ശ്രമം നടന്നുവെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ തടിക്കാട് റോഡരുകില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.

അമിതമായി മദ്യപിച്ചതു മൂലം വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഐ.ജിയും ഡ്രൈവറും. അഞ്ചല്‍ പോലീസ് എത്തിയാണ് വാഹനം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഐ.ജിയെ മറ്റൊരു വാഹനത്തില്‍ കൊട്ടാരക്കര എസ്.പി ഓഫീസിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടിരുന്നു.

വീട്ടുകാരെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിപ്പോയ കമിതാക്കള്‍ ഒടുവില്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.

എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്‍മാര്‍. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.

ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്‍ഡ്‌വെയര്‍ കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്‌സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.

തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.

ഇരുവരും മോണത്തിനെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് വിവരം.

അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്‌മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്‌.
വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്‍കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

ഈ മാസം 20 ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടിയ ഗൗരി നേഹ എന്ന കുട്ടി മരിച്ച സംഭവം. സ്കൂൾ മാനേജ്മെന്റ് ആദ്യം കുട്ടിയെ കൊല്ലം ജില്ലയിലെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അവിടെ നിന്നും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആ സമയം കുട്ടിയെ കൊണ്ട് പോയ ആബുലൻസിനെതിരെ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ബന്ധുക്കൾ നടത്തിയ വിവാദ പ്രസ്താവനകൾക്ക്  മറുപടിയുമായി ആബുലൻസ് ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ

ഹൈക്കോടതി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.കെ വിജയമോഹനെ പിരിച്ചുവിട്ടു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിജയമോഹനെതിരെ രംഗത്ത് വന്നിരുന്നു. അനില്‍ അക്കരയ്ക്ക് എതിരായ കേസ് തോറ്റതിനാണ് വിജയമോഹനെ പിരിച്ചുവിട്ടത്. സാങ്കേതിക കാരണത്താലാണ് തെരഞ്ഞെടുപ്പ് കേസ് തള്ളിയത്. കേസില്‍ ഹര്‍ജി തയ്യാറാക്കിയത് വിജയമോഹനായിരുന്നു. എം.കെ ദാമോദരന്റെ ജൂനിയറായിരിക്കെയാണ് ഹര്‍ജി നല്‍കിയത്. എജീസ് ഓഫീസ് അറിയാതെയാണ് വിജയമോഹനെതിരായ സര്‍ക്കാര്‍ നടപടി.

RECENT POSTS
Copyright © . All rights reserved