Kerala

ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ കാ​ണാ​താ​യ​വ​രിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ്​ സ്വദേശി വ​ട്ട​ച്ചോ​ട് ബി​നു (42)​വിന്റെ മൃതദേഹമാണ്​ ഇന്ന് രാവിലെ ലഭിച്ചത്​. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.

ഇന്ന്​ രാവിലെ പടിഞ്ഞാറത്തറ എസ്​.​ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ്​ ബിനുവി​​​ന്റെ മൃതദേഹം കണ്ടെത്തിയത്​. പ​ന്ത്ര​ണ്ടാം മൈ​ൽ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ വി​ൽ​സ​ൺ (50), മ​ണി​ത്തൊ​ട്ടി​ൽ മെ​ൽ​ബി​ൻ (34),കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി​ല​ട​ത്ത് സ​ചി​ൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.

ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ്​ അവസാനമായത്​. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​​​​​​​​​​ന്റെ മ​ഞ്ഞൂ​റ പ​ന്ത്ര​ണ്ടാം​ മൈ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ നാ​ലു പേ​രെ കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ നീ​ന്തി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പറവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഓഷ്യനോറിയം എന്ന പേരില്‍ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി കൊണ്ടുവരുന്ന പദ്ധതി സംബന്ധിച്ച് സി.പി.എം നേതൃത്വത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അവിടെ പൊക്കാളി പാടം നശിപ്പിച്ചു കൊണ്ടും, നെല്‍വയല്‍ സംരക്ഷണ നിയമം പരസ്യമായി ലംഘിച്ചുകൊണ്ടും ഓഷ്യനേറിയം എന്ന പേരില്‍, അറുപത് ഏക്കര്‍ നശിപ്പിച്ചുകൊണ്ട് ഒരുപദ്ധതിയുമായി ഒരു ബഹുരാഷ്ട്ര കമ്പനി സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ ജനവികാരം ഏഴിക്കരയില്‍ നിലനില്‍ക്കുന്നുണ്ട്.

ഈ പദ്ധതിക്കെതിരായി സി.പി.എം അവരുടെ കര്‍ഷക-കര്‍ഷക തൊഴിലാളികാളുമായി ചേര്‍ന്ന് ജൂലൈ 16 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പൊതുപരിപാടി റദ്ദാക്കി. അതിനര്‍ഥം ഈ പദ്ധതിക്കെതിരായി ഉയര്‍ന്നു വന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് സി.പി.എം നേത്യത്വം ശ്രമിക്കുന്നത് എന്നാണ്. ഇത് ഒരു ഇടതു പക്ഷ സര്‍ക്കാരിനെ സംബദ്ധിച്ചിടത്തോളം ഒരിക്കലും ഭൂഷണമായ കാര്യമല്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഉണ്ടാക്കി എന്ന് അഭിമാനിക്കുന്നവര്‍ അതിന്റെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വന്‍കിട പദ്ധതികളുടെ മറവില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതിന് ഒരിക്കലും അംഗീകരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ല. തദ്ദേശീയ ജനതയുടെ, അതും സ്വന്തം പാര്‍ട്ടിക്കാരുടെ താല്‍പര്യം പോലും അവഗണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം വിനാശ പദ്ധതിയുമായി മുന്നോട്ട് പോയാല്‍, അതിനെതിരായി ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി എന്നും മുന്നിലുണ്ടാവും

സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം ആയത്. 20,000 രൂപ നഴ്സുമാരുടെ അടിസ്ഥാന ശമ്പളമാക്കി ഉയർത്താൻ ധാരണയായി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 20,000 രൂപയാക്കി നിശ്ചയിച്ചു. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നഴ്സിങ്ങ് സംഘടനകളുടെയും മാനേജ്മെന്റ്​ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.

ലേ​ബ​ർ ക​മ്മി​ഷ​ണ​ർ, തൊ​ഴി​ൽ-​ആ​രോ​ഗ്യ-​നി​യ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി. ഈ ​സ​മി​തി​യോ​ട് ഒ​രു മാ​സ​ത്തി​ലു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സ​മി​തി​യു​ടെ ശി​പാ​ർ​ശ മി​നി​മം വേ​ജ​സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ക​യും വേ​ത​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും.
നഴ്സുമാരുടെ ശമ്പളം​ പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ധാരണയായത്. ഇതോടെ 22 ദിവസമായി നഴ്സുമാരുടെ സമരം പിൻവലിക്കാൻ സംഘടന നേതാക്കൾ തീരുമാനിച്ചു. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമരം നടത്തിയ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

കണ്ണൂര്‍: കാസര്‍ഗോട്ടെ സ്വകാര്യ സഹകരണ ആശുപത്രികളിലെ സമരം ചെയ്യുന്ന നഴ്‌സുമാരുമായി ജില്ലാകലക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരാനാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. മുഖ്യമന്ത്രി 20ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചവരെ സമരം നിര്‍ത്തിവയ്ക്കണമെന്നാണ് സമര സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടത്.
സമര സമിതി പ്രതിനിധികളായ ഏഴുപേരും ഡി.എം.ഒ, എ.ഡി.എം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നിലവിലുള്ള സമരം പിന്‍വലിച്ച് യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. അതിനിടെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നേരിടാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നീക്കത്തിനെതിരേ പരിയാരം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. മറ്റ് ആശുപത്രികളില്‍ ജോലിക്കു പോകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പാലിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്‌സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാര്‍ഥികളാണ് ഇവിടെനിന്നു പോകേണ്ടത്. നഴ്‌സുമാരുടെ സമരം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പരിയാരം നഴ്‌സിങ് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ് ബഹിഷ്‌കരിച്ചു പ്രതിഷേധിക്കുകയും ചെയ്തു.

ആശുപത്രി രജിസ്റ്ററില്‍ പോലും പേരില്ലാത്ത വിദ്യാര്‍ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഉത്തരവിനെതിരേ നാളെ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അതേ സമയം വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉത്തരവുപ്രകാരം ആശുപത്രിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാവുക. സര്‍ക്കാര്‍ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ആരോപിച്ചു.

എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപികയുമായ ദീപ നിശാന്തിന്റെ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശൂര്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലാണ് ജോഷി ഇടശ്ശേരി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി. എംഎഫ് ഹുസൈന്റെ സരസ്വതിയുടെ ചിത്രം എസ്എഫ്‌ഐ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപികയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിലെ കാവിപ്പട എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. സംഘപരിവാര്‍ അനുകൂലികളുടെ ഈ ഗ്രൂപ്പില്‍ മോര്‍ഫ് ചെയ്തായിരുന്നു പ്രചരണം. എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി അധ്യാപിക സംസാരിച്ചതിനെ തുടര്‍ന്നാണ് ഒരുവിഭാഗം മോശമായ രീതിയില്‍ പ്രചരണം നടത്തുന്നത്.

ദിലീപിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർ വിനുവിനെതിരെ സീരിയൽ താരം അനിത നായർ ഷോ . അനിത അടിച്ചു ചെവിക്കല്ല് പൊട്ടിക്കുമെന്നു പറഞ്ഞു അവസാനിപ്പിക്കുന്ന വിഡിയോയിൽ മുഴുനീളം വിനുവിന് നേരെ അപഹാസ്യ വര്ഷം കൊണ്ട് കത്തിക്കയറുവാണ് അനിത . പണ്ട് ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന ലക്ഷ്മി നായരേ തെറികൊണ്ട് അഭിഷേകം നടത്തി വൈറൽ ആയ താരമാണ് സീരിയൽ ആർട്ടിസ്റ് അനിത. നീ നിന്റെ ഭാര്യയുടെ അടുത്ത് പോയിരിക്കേടാ അല്ലെങ്കിൽ അവൾ വേറെ വല്ലവന്റെ കൂടെ പോകും അതും നിനക്കു തന്നെ വായിക്കേണ്ടി വരും എന്ന് വരെ അനിത പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിൽ പലരും ” ദിലീപിനെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാക്കാൻ ഇറങ്ങിയ കോർപ്പറേറ്റ് കമ്പിനിയുടെ പരസ്യം എന്ന അടികുറിപ്പോടെ ഈ വിഡിയോ പലരും ഷെയർ ചെയുന്നത്

വീഡിയോ കാണാം…..

ഇലവീഴാപൂഞ്ചിറയ്ക്കു സമീപം കട്ടിക്കയത്തിൽ കുളിക്കാനിങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. ചേർത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിൻ ( 22) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വഴുക്കല്ലുകള്‍ ഒരുപാടുളള പ്രദേശത്ത് തെന്നി വീണാണ് മിക്കപ്പോഴും അപകടം ഉണ്ടാകുന്നത്. മഴ കാരണം വെളളം ഏറിയതും അപകടത്തിന് കാരണമായെന്നാണ് വിവരം.

സൗദി അറേബ്യയിലെ നജ്റാനിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ പൂണ വിവരങ്ങൾ പുറത്ത്. തീപിടുത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടും. പരിക്കേറ്റ ആറു പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

മലപ്പുറം വള്ളിക്കുന്ന്​ നെറു​ങ്കൈതക്കോട്ട ക്ഷേത്രത്തിന്​ സമീപം കിഴക്കേമല കോട്ടാ​ശ്ശേരി ശ്രീനിവാസ​​​ന്റെയും പത്​മിനി അമ്മയുടെയും മകൻ ശ്രീജിത്ത്​ (25 വയസ്, പാസ്പോർട് നന്പർ K 3048096), കടക്കാവൂർ കമ്പാലൻ സത്യൻ(50 വയസ്, പാസ്പോർട് നന്പർ H708201)​,​ വർക്കല സ്വദേശി ബൈജു രാഘവൻ(26 വയസ് പാസ്പോർട് നന്പർ K4363057) എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീജിത്ത്​ വിവാഹനിശ്ചയം കഴിഞ്ഞ്​ മൂന്നാഴ്​ച മുമ്പാണ്​ സൗദിയിലേക്ക്​ മടങ്ങിയത്​.

തമിഴ്​നാട്​ ചിലപ്പകം മുരുകാനന്ദൻ കലിയൻ, മുഹമ്മദ്​ വസീം അസീസുറഹ്​മാൻ, ഗൗരി ശങ്കർ ഗുപ്​ത, വസീം അക്രം, ഫായിസ്​ അഹമദ്​, അതീഖ്​ അഹമദ്​ സമദ്​ അലി, തബ്രജ്​ ഖാൻ, പരസ് കുമാർ സുബൈദാർ എന്നിവരാണ്​​ മരിച്ച മറ്റ്​ ഇന്ത്യക്കാർ

അപകടത്തില്‍ ഒരു ബംഗ്ലാദേശിയും മരിച്ചിട്ടുണ്ട്. ദുര്‍ബ ജനറല്‍ ആശുപത്രി, നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ബുധനാഴ്ച പുലര്‍ച്ചെ സൗദി സമയം നാലിനാണ് തീപിടുത്തമുണ്ടായത്. ഇവര്‍ താമസിച്ച ജനല്‍ ഇല്ലാത്ത മുറിയില്‍ തീപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനല്‍ ഇല്ലാത്തതിനാല്‍ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

അതിനിടെ അപകടം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ജിദ്ദയിലെ കൗണ്‍സില്‍ ജനറലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ദേശീയ അവാര്‍ഡ് നേടിയ മലയാളി നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും വേര്‍പിരിയലിന് തീരുമാനമായത്. സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവ് വിപിന്‍ സുധാകര്‍ തന്നെ ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസമെന്നും ഒഫീഷ്യല്‍ ആയ വേര്‍പിരിയല്‍ ആണ് ഇപ്പോള്‍ നടന്നതെന്നുമാണ് സുഹൃത്ത് വൃത്തങ്ങളില്‍ നിന്നറിയുന്നത്.

ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്‍റുകള്‍ ഇല്ല എന്നുമായിരുന്നു വിപിന്‍ സുധാകറുടെ പോസ്റ്റ്‌. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവാണ്‌ സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.

വിപിന്‍ സുധാകറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ

വേളി റെയില്‍വേ ട്രാക്കില്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഷിബിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊരുത്തക്കേടുകള്‍ ഉളളതായി അടുത്ത ബന്ധുകള്‍ പറയുന്നു. അമ്മയുടെ മരണശേഷം പലപ്പോഴും അയാള്‍ വളരെ വയലന്റ് ആയിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ഭാര്യ ഹന്ന ജോസുമായി പലപ്പോഴും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുമായിരുന്നു. എന്നാല്‍ കുട്ടികളെ അയാള്‍ക്ക് ജീവനായിരുന്നു. പലവട്ടവും ഹന്നയെ ഷിബി ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വഴക്കില്‍ ഹെല്‍മറ്റ് വെച്ച് ശരീരമാസകലം തല്ലി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.

ഇരുവരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരുടെ വീട്ടുകാര്‍ താമസിച്ചിരുന്നത്. ആ പരിചയം പ്രണയമായപ്പോള്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അതിനിടയിലാണ് ഹന്ന ജോസിന്റെ പിതാവ് സര്‍വ്വീസില്‍ ഇരുന്ന് മരിക്കുന്നത്. ആശ്രിത നിയമനം വഴി പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിയായി ഹന്നക്ക് ആ ജോലി ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഷിബി തന്നെ. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷിബി എന്ന് ബന്ധുകള്‍ പറയുന്നു. ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കും കാണാത്ത പ്രകൃതമാണ് ഷിബിയുടേത്.

ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഉപദ്രവം കൂടി വന്നു. മേലുദ്യോഗസ്ഥരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പോയാലും പിന്നെയും കാര്യങ്ങള്‍ വഷളാകാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗാര്‍ഹിക പീഡനത്തിന് ഹന്ന ജോസ് തിരുവനന്തപുരം കോടതിയില്‍ കേസ് കെടുത്തു. ഹന്നയുടെ പേരിലുളള വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവും നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മറ്റൊരു സ്ഥലത്തായിരുന്നു ഷിബിയുടെ താമസം.എന്നാല്‍ ഒരു ദിവസത്തില്‍ പലതവണ ഷിബി ഹന്നയേയും കുട്ടികളേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഉപദ്രവം കൂടി വന്നതോടെ സായുധ പോലീസ് ക്യാമ്പിന് ഉളളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാന്‍ ഹന്നയും മക്കളും തീരുമാനിച്ചു. ചുറ്റും താമസിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ അവിടെയെത്തി ഉപദ്രവിക്കില്ലെന്ന് കരുതിയാണ് ഹന്ന അങ്ങനെയൊരു തീരുമാനം എടുത്തത്.

എന്നാല്‍ എസ്എപി ക്യാമ്പിലേക്ക് വീടുമാറാനുളള തീരുമാനത്തെ ഷിബി ശക്തിയായി എതിര്‍ത്തു. കൊലപ്പെടുത്തുന്നതിന്റെ മുമ്പത്തെ ദിവസം സാധാരണ പോലെ ഷിബി വിളിച്ചപ്പോള്‍ ആര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. സാധാരണ ഫോണ്‍വരുമ്പോള്‍ മക്കള്‍ക്ക് കൊടുക്കാറാണ് പതിവ്. മകന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇന്ന് വൈകിട്ട് നമുക്ക് വെട്ടുകാട് പളളിയില്‍ പോകണം ഒരുങ്ങി നില്‍ക്കാന്‍ അന്നാമ്മ(ഹന്ന)യോട് പറയണമെന്ന് പറഞ്ഞു. എല്ലാ വെളളിയാഴ്ച്ചകളിലും വെട്ടുകാട് പളളിയില്‍ പോകാറുണ്ടായിരുന്നതാന്‍ അതില്‍ ആര്‍ക്കും അസ്വഭാവികത തോന്നിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കടുത്തപനിയായിരുന്നു കുട്ടികള്‍ക്ക്.

അതൊന്നും പറഞ്ഞാല്‍ അനുസരിക്കാത്ത കൂട്ടത്തിലായിരുന്നതിനാല്‍ കുട്ടികളുടെ മാതാവ് എതിര്‍ക്കാന്‍ പോയില്ല. വെളളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെമ്പിലോട് ഉളള ഹന്നയുടെ വീട്ടില്‍ ഷിബി എത്തി. എസ്എപി ക്യാമ്പിലേക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഷിബി എത്തിയത്. മക്കളായ ഫെബയേയും ഫെബിയേയും ഒരു മണിക്കൂറിനുളളില്‍ തിരികെ വിടാമെന്ന ധാരണയിലാണ് വീട്ടില്‍ നിന്ന് കൊണ്ട് പോകുന്നത്. ഷിബിയുടെ പെരുമാറ്റത്തിലെവിടെയും ഹന്നക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ മക്കളേയും കൊണ്ട് യാത്ര പുറപ്പെടും മുമ്പ് ബൈക്ക് മുന്‍പോട്ട് എടുത്തശേഷം ഷിബി തന്നെ തിരിഞ്ഞ് ഒന്നു നോക്കിയായതായി ഹന്ന ഓര്‍ക്കുന്നു.കുറച്ച് നിമിഷം നോക്കി നിന്ന ശേഷം ബൈക്ക് ഓടിച്ച് മക്കളുമായി ഷിബി പോയി. അത് തന്റെ അവസാനത്തെ കാഴ്ച്ചയായിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു. രാത്രി വളരെ വൈകിയിയും കുട്ടികളെ കാണാതായപ്പോള്‍ പലവട്ടം ഷിബിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. പരിഭ്രാന്തയായ ഇവര്‍ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിലെത്തി പരാതി നല്‍കി.

അപ്പോഴും മക്കള്‍ക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം നശിച്ചില്ലേ എന്ന് നീട്ടി അലമുറയിട്ട് കരയാന്‍ മാത്രമേ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുളളു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികളും .

അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്‌കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന്‍ ധരിച്ചിരുന്നത്. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന്‍ ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന്‍ കിടന്നിരുന്നത്.

Read more.. കൺമണിയെ കാത്തിരുന്ന പ്രവാസിക്ക് കൈയെത്തും ദൂരത്തു ദാരുണ അന്ത്യം

RECENT POSTS
Copyright © . All rights reserved