ആലുവ: യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ച്ചാടി മരിച്ചു. എറണാകുളം ആലുവയിൽ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുൻപാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിൽ ആയിരുന്നു ശ്രീകാന്ത്. ഇയാൾ ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഇരുവരുടേയും സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാകുമെന്നും ആലുവ പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി.
പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. അതേസമയം വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തിരണ്ടിന് പരാതി വന്നതിന് പിന്നാലെ വിജയ് ബാബു ഗോവയിലേക്ക് കടന്നിരുന്നു. 24ന് ബെംഗളൂരുവില്‍നിന്ന് ദുബായിലേക്ക് പോയി.
സാക്ഷികളുടെ മൊഴിയെടുപ്പും പരിശോധനകളും പുരോഗമിക്കുകയാണ്. ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും പരാതിയിലെ കാര്യങ്ങള്‍ സാധൂകരിക്കുന്നതാണെന്ന് പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ആള്‍ക്കൂട്ട ആക്രമണത്തിനാണ് തുടക്കമിട്ടത്. സമൂഹമാധ്യമ ആക്രമണം നിയമപരമായി അവസാനിപ്പിക്കാന്‍ വനിതാകമ്മീഷനും സൈബര്‍ പൊലീസും നടപടിയെടുക്കണം. സിനിമാമേഖലയില്‍നിന്ന് ആരും പ്രതികരിക്കാന്‍ തയാറാവുന്നില്ലെന്നും ഡബ്ല്യുസിസി വിമര്‍ശിച്ചു.
പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ . പിന്നിൽ സഞ്ചരിച്ച ബൈക്കുകാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. ബൈക്ക് യാത്രികനായ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് ആറാം വളവിലെ വനത്തിൽ നിന്ന് പാറക്കല്ല് ഇടിഞ്ഞുവീണു മരിച്ചത്. കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഭിനവ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. വീഴ്ചയിൽ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്റെ മരണത്തിനു കാരണമായത്.
ചുരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പാറക്കല്ല് വീണ് അപകടം ഉണ്ടാവുന്നത്. വനം വകുപ്പിന്റെ സ്ഥലമായതിനാൽ ദേശീയ പാതാ വിഭാഗത്തിന് റോഡിനു സംരക്ഷണ ഭിത്തിയൊരുക്കുന്നതിന് പരിമിതികളുണ്ട്.
ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിൻറെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാൻ നീക്കം. രണ്ടു കേരള കോൺഗ്രസുകളിലെ രണ്ട് മുൻ എം.എൽ.എ.മാർ, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങൾക്കുമുമ്പുതന്നെ ഇതിന്റെ ചർച്ച തുടങ്ങിയതാണ്. അടുത്തിടെ നടന്ന ചർച്ചയിൽ കേരളത്തിലെ പ്രമുഖ ബി.ജെ.പി. നേതാവ് പങ്കെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാനമാനങ്ങൾ വേണമെന്ന് ചർച്ചയ്ക്കെത്തിയവർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു സമാന്തരമായി തെക്കൻകേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ പുതിയ പാർട്ടിക്ക് ചർച്ചതുടങ്ങി. തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവാണ് ഇതിനു ചുക്കാൻപിടിക്കുന്നത്. പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാൻ ശ്രമമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി. അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തക്കോസ്തുവിഭാഗങ്ങളുടെ പിന്തുണ തേടുന്നത്. രണ്ടു ഗ്രൂപ്പുകളെയും ചേർത്ത് പുതിയ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എ.യിൽ എത്തിക്കാനാണ് നീക്കം.
വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോൺ ബർല ചില സംഘടനകളുമായി ഇക്കാര്യങ്ങൾ സംബന്ധിച്ച് ആശയവിനിമം നടത്തിയതായി സൂചനയുണ്ട്. ഇതിൽ ഒരു സംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനും ആലോചനയുണ്ട്. ബി.ജെ.പി. കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നനിലയിലാണ് ജോൺ ബർലയുടെ സന്ദർശനം. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. പ്രഭാരി സി.പി.രാധാകൃഷ്ണനുമായി വ്യാഴാഴ്ച രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിദേശസംഭാവന നിയന്ത്രണനിയമത്തിൽ ഇളവുവേണമെന്ന് കേന്ദ്രസർക്കാരിനോട് ചില ക്രൈസ്തവ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച മന്ത്രി സന്ദർശിക്കും. ഇക്കാര്യത്തിൽ ചില സംഘപരിവാർ സംഘടനകൾക്ക് വിയോജിപ്പാണെന്നും പറയുന്നുണ്ട്.
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലുള്ളവരുടെയടക്കം എട്ടു പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നടിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി.
മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി.
വിജയ് ബാബുവിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ മാസം 22 നാണ് നടി പരാതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നടൻ വിദേശത്തേക്ക് കടന്നത്. പ്രതിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുത്തിരുന്നു.
പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുത്തു. അഞ്ചിടങ്ങളിൽ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടി.
ചലച്ചിത്ര പ്രവർത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതിൽ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഇന്നലെ പ്രതികരിച്ചിരുന്നു.
ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങള്‍ കൊച്ചിയില്‍ പിടിയില്‍ . കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പ് സംഘത്തിന്റെ വലയില്‍ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. യുവാവിനെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികള്‍ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം.പ്രത്യേക ആപ്പ് വഴി സ്ത്രീശബ്ദം സൃഷ്ടിച്ച് , സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു.
46 ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. സ്ത്രീകളുടെ ശ്ബദം ലഭിക്കാന്‍ ഫോണില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു പ്രതികള്‍ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആ അഡ്രസ്സില്‍ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മരട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ വഞ്ചനാ കേസുകളുണ്ട്.
ഇടുക്കി പുറ്റടിയില്‍ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികില്‍സയിലായിരുന്നു. 25-ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രന്‍ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഏപ്രില്‍ 25-ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രവീന്ദ്രന്റെ വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രന്‍ തീകൊളുത്തിയത്. അഗ്‌നിബാധയില്‍ വീട്ടില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രന്റേയും ഉഷയുടേയും ദേഹത്ത് പതിക്കുകയും ചെയ്തു.
അഗ്‌നിബാധയുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന രവീന്ദ്രന്റേയും ഉഷയുടേയും മൃതദേഹങ്ങള്‍ പുറത്തേക്ക് എടുത്തത്.
അപകടത്തിന് മുന്‍പ് രവീന്ദ്രന്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രന്‍ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും തീകത്തിക്കാന്‍ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
യൂട്യൂബ് വെബ്‌സീരീസുകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശ്യാം മോഹന്റെ പാട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. രസകരമായ കുറിപ്പിലൂടെയാണ് ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന പാട്ട് പാടുന്ന ശ്യാമിന്റെ വീഡിയോ പങ്കുവെച്ചത്.
‘എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും! ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ. കുറച്ച് പാഠങ്ങൾ പഠിപ്പി….. ഛേ…. പഠിക്കാനാ’, വേണുഗോപാൽ കുറിച്ചു.
പാട്ട് പാടുന്നതിന്റെ വിഡിയോ ശ്യാം മോഹനും പങ്കുവച്ചിട്ടുണ്ട്. ‘പ്രദക്ഷിണം ലേശം കൂടിപ്പോയോ’ എന്നാണ് വിഡിയോയ്ക്കൊപ്പം നടൻ കുറിച്ചത്. തൂവാനത്തുമ്പികളിൽ വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ടാണിത്.
പതിറ്റാണ്ടുകളായി മലയാളത്തില്‍ വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ അദ്ദേഹം തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ്.
ആദ്യ നാളുകള്‍ മുതല്‍ തൊട്ട് വിവാഹ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഭാര്യക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ ഒപ്പം അഭിനയിച്ചാല്‍, അവരൊക്കെ തന്‍റെ കാമുകിമാര്‍ ആകുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു.
ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ആ മകളിപ്പോള്‍ ഓസ്‌ട്രേലിയയില്‍ എഞ്ചീനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സ്തിരതമാസമാണ്. മകളുമായി ഒരു ബന്ധവുമില്ല. മകളെ കാണണമെന്ന് തോന്നിയ കാലമുണ്ടായിരുന്നു, ഇപ്പോള്‍ ജീവിതത്തില്‍ നിന്നും ആ പേജ് വലിച്ചു കീറി കളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
ഭാര്യയുമായി നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാന്‍ ഒരു സാധ്യതയുമില്ല. താന്‍ അവരെ വിവാഹം കഴിക്കുന്നതിന് മുന്പ് അവര്‍ക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ച് പോയിരുന്നു. കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന സമയം മരിച്ചുപോയ ഭര്‍ത്താവിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോഴാണ് അവരെ പരിചയപ്പെടുന്നത്. അതൊരു വലിയ പിഴവായിരുന്നു. ക്യാന്‍സര്‍ വന്നപ്പോള്‍ പോലും അവര്‍ തന്നെ ഒന്ന് തിരിഞ്ഞുനോക്കിയിട്ടില്ല. തന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് തിരിച്ചരിയാന്‍ അതിലും വലിയ അനുഭവം വേണ്ട.
ഭാര്യയുടെ രണ്ടാം വിവാഹവും തന്‍റെ ആദ്യ വിവാഹമായിരുന്നു അത്. കീമോ എടുത്ത് കിടക്കുമ്പോഴാണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത്. പിന്നീട് തിരിച്ച് വന്നപ്പോള്‍ വരേണ്ടെന്ന് പറഞ്ഞു. അതോടെ വരാതായി. പശ്ചാത്താപമില്ല. മകളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തതുകൊണ്ടാണ് അവളും തന്നില്‍ നിന്നും അകന്നതെന്നും അദ്ദേഹം പറയുന്നു.
ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു.
കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ രാത്രി 1.30നാണ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോൺ എത്തിയത്. വീടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച 50,000 രൂപ മോഷ്ടാവ് അപഹരിച്ചെന്നായിരുന്നു പരാതി. ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മേൽക്കൂരയിലെ ഒരു ഓടു മാത്രം പൊളിച്ച മോഷ്ടാവ് തോട്ടി ഉപയോഗിച്ചു മുറിയിൽ കസേരയിൽ വച്ചിരുന്ന ബാഗ് ഉയർത്തിയെടുത്ത് പണം അപഹരിച്ചെന്നായിരുന്നു മൊഴി.
പൊളിച്ച ഓടിന് നേരെ താഴെയുള്ള കസേരയിൽ തന്നെയായിരുന്നു പണം അടങ്ങിയ ബാഗെന്നതും ഒച്ച കേട്ട് ഉണർന്ന് കതക് തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടിപ്പോയെന്നുമുള്ള മൊഴിയിൽ പോലീസിനു വലിയ സംശയം തോന്നി. കൂടാതെ തോട്ടി ഉപയോഗിച്ച് ബാഗ് എടുക്കാൻ കഴിയുമോ എന്ന കാര്യത്തിവും സംശയമുണ്ടായി. ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മ ചെറിയ വരുമാനത്തിൽ നിന്നം മിച്ചം പിടിച്ച് സ്വരൂപിച്ച തുക നഷ്ടമായ സംഭവമായതിനാൽ പോലീസ് അന്വേഷണം തുടർന്നു.
അതിനിടെ സ്റ്റേഷനിലേക്കു വിളിപ്പിച്ച വീട്ടമ്മ പണം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ബോധരഹിതയാകുകയും ചെയ്തതോടെ പോലീസിനും നിരാശയായി. എന്നാൽ സംശയങ്ങൾ വർധിച്ചതോടെ ഭർത്താവിനെയും ഭാര്യയെയും മാറ്റിയിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്.
ഭർത്താവ് പണം ധൂർത്തടിക്കാതിരിക്കാൻ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ വീട്ടമ്മ തന്നെ പണം നിക്ഷേപിച്ചിരുന്നു. അധികം ഉണ്ടായിരുന്ന പണം വീട്ടിലുണ്ടായിരുന്ന ഒരു പുസ്തകത്തിലും സൂക്ഷിച്ചു.
തുടർന്ന് പണം എവിടെയെന്ന ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാണ് മോഷണ നാടകം കളിച്ചത്. മോഷണ നാടകം വലിയ ആശങ്കയ്ക്ക് തന്നെ കാരണമായെങ്കിലും വീട്ടമ്മയുടെ സദുദ്ദേശം കണക്കിലെടുത്ത് ഭർത്താവിനെ ഉപദേശിച്ച പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. കുന്നിക്കോട് എസ്എച്ച്ഒ പിഐ മുബാറക്കാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.