ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
തലവടി: തലവടി ഗ്രാമത്തിന് പുതിയ ചുണ്ടൻ വള്ളം നിർമ്മിക്കുക എന്ന ലക്ഷ്യത്തോട് രൂപിക്യതമായ തലവടി ചുണ്ടൻ നിർമ്മാണ സമതിയുടെ ജനറൽ ബോഡി യോഗം ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അനുപമ ഹാളിൽ നടന്നു. പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ് ,അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് ,ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള , ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ,ഭരതൻ പട്ടരുമഠം, സണ്ണി അനുപമ, തോമസ്കുട്ടി ചാലുങ്കൽ, കെ.ടി ജനാർദ്ധനൻ, ജോർജ് മാത്യം ,പിയൂഷ് പി.പ്രസന്നൻ ,പ്രസാദ് മാത്യൂ, ജി.ജയകുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. ഒന്നരക്കോടി രൂപ ബജറ്റ് ഉള്ള പ്രോജക്ടിന്റെ ആദ്യ സംഭാവന മാലിയിൽ എം.സി തോമസിൽ നിന്ന് സ്വീകരിച്ചു.
അജണ്ടകൾ പ്രകാരം നടന്ന ചർച്ചയിൽ നിയമാവലി അംഗികരിച്ചു.ഡിസംബർ 20ന് മുമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുവാൻ തീരുമാനിച്ചു. ഷെയർ സംബന്ധമായ വിഷയങ്ങളുടെയും അംഗത്വ ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം ആയി. സംഘടനയുടെ പേര് തലവടി ബോട്ട് ക്ലബ് എന്നായിരിക്കും. അംഗത്വ ഫീസ് 1001.00 രൂപ ആയിരിക്കും.ഷെയർ 10000.00 രൂപ മുതൽ പരമാവധി ആയിരിക്കും . വള്ളപുരയ്ക്ക് ഉള്ള വസ്തു കണ്ടെത്തുന്നതിനും അതിന്റെ ക്രമികരണങ്ങൾക്കുമായി വള്ളപ്പുര കമ്മിറ്റി രൂപികരിച്ചു.ജനുവരി 20 ന് മുമ്പ് ഉളികുത്തൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചു.വിവിധ സബ് കമ്മറ്റികൾ ഉൾപ്പെടെയുള്ള 101 അംഗ കമ്മിറ്റിക്ക് അംഗികാരം ആയി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ തീരുമാനം എടുക്കുന്നതിന് ഉള്ള അനുവാദം 15 അംഗ എക്സിക്യൂട്ടിവിന് നല്കി.
എടത്വ: കുട്ടനാടിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ പ്രഥമസ്ഥാനം അലങ്കരിച്ച് ലോകത്തിന്റെ നാനാതുറകളില്‍ അനേകം പ്രതിഭകളെ സമ്മാനിച്ച എടത്വായുടെ വിദ്യാലയ മുത്തശ്ശി സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 125 ാം വയസ്സിലേക്ക്.
വര്‍ണ്ണാഭവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തി ഉജ്ജ്വലമായി സ്‌കൂളിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും. കലാസന്ധ്യ, മികച്ച പ്രതിഭകളെ ആദരിക്കല്‍, സാഹിത്യ സദസ്സ്, കായിക മത്സരങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നിര്‍ധനര്‍ക്ക് സ്വന്തം ഭവനങ്ങള്‍, കാര്‍ഷിക സെമിനാറും പ്രദര്‍ശനവും, എടത്വായുടെയും സ്‌കൂളിന്റെയും 125 വര്‍ഷത്തെ ചരിത്ര ഫോട്ടോ പ്രദര്‍ശനം, സമ്പൂര്‍ണ്ണ ഡോക്യുമെന്ററി ഫിലിം, തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യൂ, പ്രധാന അധ്യാപകന്‍ തോമസുകുട്ടി മാത്യൂ, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ മാത്യൂ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടപ്പുറം, സില്‍ജോ സി. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍മാരും, ജോയന്റ് കണ്‍വീനര്‍മാരും, സബ് കമ്മറ്റി ഭാരവാഹികളുമായി 125 അംഗങ്ങളുടെ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക. കമ്മറ്റി ഭാരവാഹികളായി ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ ജയ്‌സപ്പന്‍ മത്തായി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് മഞ്ഞുമ്മേല്‍, ഡിസിപ്ലിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം. മാത്യൂ, വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ റോജിമോന്‍ കറുകയില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ തോമസ് വി.റ്റി., റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് മുണ്ടകത്തില്‍, സ്മരണിക കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കായിക കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ദേവസ്യ, കലാ സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ലറ്റ് ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാത്യു ജോസഫ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ കോശി കുര്യന്‍ മാലിയില്‍, കണ്‍ട്രക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി പീഠികപറമ്പില്‍. എന്നിവരെ തെരഞ്ഞെടുത്തു.
ദീപ പ്രദീപ്
മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.
നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.
തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.
തീ തുപ്പിയ തോക്കിനൊരുമ്മ
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കിയ
നീറുന്നൊരു നിലവിളിയാകാം തീ തുപ്പും തോക്കിനൊരുമ്മ.
നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസ്സുകളെല്ലാം
ഒന്നായിട്ടങ്ങനെ ചൊന്നതു നാളേക്കൊരു കരുതലിനാവാം.
തീ തുപ്പിയ തോക്കിനൊരുമ്മ, തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
നിയമത്തിനു പഴുതുകേളറെ പണമുണ്ടേൽ രക്ഷകേരറെ,
വാദിക്കാൻ പഠിച്ചവരിങ്ങനെ നിരയായി നിൽക്കും നാട്ടിൽ
തീ തുപ്പും തോക്കിനൊരുമ്മ
ഗോവിന്ദച്ചാമിമാരിങ്ങനെ കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ
തിന്നങ്ങനെ കൊഴുത്തുട്ടങ്ങനെ ജയിലാകെ നിറയ്ക്കും നാട്ടിൽ
ഗതികെട്ട് തളർന്ന മനസ്സുകൾ ഒന്നായിട്ടങ്ങനെ ചൊല്ലും
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
നിയമത്തിൻ പഴുതുകളെല്ലാം മാറ്റേണ്ടതു മാറ്റുക തന്നെ.
പെണ്ണുങ്ങടെ മാനം കാക്കാൻ കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ
തീ തുപ്പിയ തോക്കിനൊരുമ്മ
നീതിക്കായ് നിയമമൊരുക്കിയ നേരിന്റെ തൂക്കുമരങ്ങൾ
ഉണർന്നാലേ നാടുണരുള്ളൂ കഴുവേറ്റൂ പേപ്പട്ടികളെ.
അതിലേക്കൊരു ചുവടാകട്ടെ വെടിയേറ്റു മറിഞ്ഞ ശവങ്ങൾ.
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം…..
[ot-video][/ot-video]
ഭർത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് കാമുകനെ തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയതെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍ നിന്നുമാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി ഇന്നലെ തലശേരിയിലെത്തിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയും അവിവാഹിതനുമായ യുവാവിനെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്.
എന്നാല്‍ കാമുകി എത്തുന്നതറിഞ്ഞ് കാമുകന് വിദേശത്തേക്ക് കടന്നു. കാമുകനെ തേടി അലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാ മന്ദിരത്തിലാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന് വിദേശത്തേക്ക് കടന്നതായി അറിഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്.
എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവു പോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍ ഇരുവരും ഒരുമിച്ച് കഴിയുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു.
ഇത് സംബന്ധിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും യുവതി കത്തി കൊണ്ട് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകനെ തേടി യുവതി കണ്ണൂരിലേക്ക് വണ്ടി കയറുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി തനിക്ക് ഒരു കുട്ടി മാത്രമേ ഉള്ളൂവെന്നാണ് കാമുകനോട് പറഞ്ഞിരുന്നത്. മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതിയെ സഹോദരനെ വിളിച്ചു വരുത്തിയ പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു.
ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയും സുരേഷ് ഗോപിയും. രണ്ടു പേരും രണ്ട് മേഖലയില്‍ ശോഭിച്ചവരാണെങ്കിലും കേരളത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് മേധാവിയുമാണ് ടോമിന്‍ ജെ. തച്ചങ്കരി. കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ആ ഒരു സിനിമാ പരിവേഷവും തച്ചങ്കരിക്കുണ്ട്. തച്ചങ്കരി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വലിയ കൈയ്യടിയാണ് നേടിയത്. യൂണിയന്‍കാരെ സുരേഷ് ഗോപിയെക്കാളും വെല്ലുന്ന ഡയലോഗ്‌സിലൂടെ തച്ചങ്കരി അടിച്ചൊതുക്കിയിരുന്നു. ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്നവരെയെല്ലാം ഇളക്കി ജോലി ചെയ്യാന്‍ പറഞ്ഞുവിട്ടു. ഫലമോ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം, യാത്രക്കാര്‍ക്ക് അല്ലലില്ലാതോ യാത്ര എല്ലാം സാധ്യമായി. കെഎസ്ആര്‍ടിസി രക്ഷപ്പെടുന്ന ഘട്ടം വന്നപ്പോള്‍ യൂണിയനും മന്ത്രിയുമെല്ലാം ഇടപെട്ട് തച്ചങ്കിരിയെ തെറിപ്പിച്ചു. തച്ചങ്കരി പോയതോടെ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിക്കാര്‍ ഗതിയില്ലാതെ രാപ്പകല്‍ സമരത്തിലാണ്. തച്ചങ്കരിയാകട്ടെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവയാണ്. അതിന് ശേഷം അധികമൊന്നും വാര്‍ത്തകളില്‍ വരാതിരുന്ന തച്ചങ്കരി ദേ സുരേഷ് ഗോപി കേസില്‍ പൊങ്ങി വരികയാണ്.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയിട്ടുള്ളത്. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്‌തെന്നാണു െ്രെകംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ സുരേഷ് ഗോപിയും തച്ചങ്കരിയും ഒരു പോലെ ശ്രദ്ധ നേടുകയാണ്. നിയമം കര്‍ശനമായി തച്ചങ്കരി നടപ്പിലാക്കിയാല്‍ കുടുങ്ങുന്നത് ബിജെപി എംപിയായ സുരേഷ് ഗോപിയാണ്. അത് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വലിയ നാണക്കേടുണ്ടാക്കും. മാത്രമല്ല സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നുമുണ്ട്. ആ നിലയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഇരിക്കുമ്പോള്‍ നടക്കുമോന്ന് കണ്ടറിയാം. ഐപിഎസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പുമായി എന്തായാലും കടപ്പാടുണ്ട്. ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നാണല്ലോ…
കാര്യങ്ങള്‍ ഇതായിരിക്കെ നിലപാടിലുറച്ചാണ് തച്ചങ്കരി. പുതുച്ചേരി, എല്ലെപ്പിെള്ളെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍നിന്നു വ്യാജ സത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു. വഞ്ചന, വ്യാജരേഖ, മോട്ടോര്‍ വാഹനനിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ തുടക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ഡിെവെ.എസ്.പി: ജോസി ചെറിയാനോടു കെട്ടിടമുടമ സത്യം തുറന്നുപറഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ െ്രെകംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്തായാലും രണ്ട് താരങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ ക്ലൈമാക്‌സ് എന്താണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.
എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീപ പ്രദീപ്
എല്ലാത്തിന്റെ യും പേരിൽ അഭിമാനിക്കുന്ന ഒരു മാനവിക സമൂഹമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അവർ പ്രയത്നിക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ തന്നെ വഞ്ചി ക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനത ആരെയാണ് വിശ്വസിക്കേണ്ടത്?. തങ്ങളുടെ സുരക്ഷിതത്വത്തിനും ജനഹിത ത്തിനും കാവലാളായി നിൽക്കേണ്ട ഭരണകൂടത്തിനെയോ?. എന്തിന്റെ പേരിലാണ് തങ്ങളുടെ ജീവനും ജീവിതത്തിനും അവർ സുരക്ഷ നൽകുമെന്ന് വിശ്വസിക്കേണ്ടത്?.
നീതിയെമാനിക്കുകയും ജനഹിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യേണ്ട വരാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധികളും. ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് നേടിക്കൊടുക്കാനും വേണ്ടി ജനങ്ങൾ അവരുടെ പ്രതിനിധികളെ കണ്ടെത്തുമ്പോൾ, ഒരു രാത്രിക്ക് അപ്പുറം അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ ആണ് നാം ഇന്ന് കഴിയുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോൾ പോലും എന്ത് ജനാധിപത്യം ആണ് ഇവിടെ നടക്കുന്നത്? “ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്ന് പറയാൻ പോലും ഇന്ന് സാധാരണക്കാർ അറയ്ക്കുന്നു.അതിനു കാരണം ഇന്ത്യയിലെ ജനങ്ങളുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനാധിപത്യത്തെ ഇന്ന് കയ്യാളി വെച്ചിരിക്കുന്നവരുടെ പ്രവർത്തിയാണ്.
ഇന്ത്യ എന്ന മഹാരാജ്യത്തെ എടുത്തു പരിശോധിച്ചാൽ ഇത് വ്യക്തമാകും. മനുഷ്യൻ എന്നത് കേവലം ഒരു വസ്തുവായി മാത്രം ചുരുങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പരിധിയും സ്വാതന്ത്ര്യവും ഇന്ന് നിശ്ചയിക്കുന്നത് മുൻനിര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.എന്തിന്റെ പേരിലാണ് ഇന്ന് മാതൃരാജ്യത്ത് ആക്രമണങ്ങളും തർക്കങ്ങളും നടക്കുന്നത് എന്ന് പോലും അറിയാതെ, ആരുടെയോ പ്രേരണയാൽ ജീവിക്കുന്നവരാണ് ആധുനികകാലത്തെ ഇന്ത്യക്കാരൻ. തങ്ങളുടെ വികാരത്തിനും വിചാരത്തിനും മുൻഗണന നൽകി ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുമ്പോൾ വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ആരാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാൻ കഴിയാത്ത ഒരു ജനതയുടെ ഭാവി അത് അവരുടെ തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നുണ്ടോ?. ഒരു രാത്രി മാറി പകൽ ആയപ്പോൾ തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിനെയും കൂടെ ചേർക്കേണ്ട രാഷ്ട്രീയ നേതാക്കളെയും അറിയാതെ പോകുന്ന ഒരു ജനതയുടെ നേർചിത്രം മഹാരാഷ്ട്രയിലെ ജീവിതങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കാണുന്നു. രാഷ്ട്രീയ തന്ത്രങ്ങളും ചുവടു മാറ്റങ്ങളും ചർച്ചയാക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ പാവം ജനങ്ങളെ എന്തുകൊണ്ടാണ് ഒരു മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിക്കാത്തത്?. എന്തിനധികം പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നാം എല്ലാം ഊറ്റംകൊള്ളുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെയാണല്ലോ. 28 സംസ്ഥാനത്ത് ഇത്രയും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ 14 ജില്ലകൾ മാത്രം ഉള്ള കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതിലും വലിയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കന്മാരോടും രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസമാണ്. തങ്ങൾ ഏതു പ്രസ്ഥാനത്തിന് കീഴിലാണ് സുരക്ഷിതരെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു ജനസമൂഹമാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ഇവർ പകർന്നു തരുന്ന വെളിച്ചം നന്മയിലേക്ക് ഉള്ളതാണോ തിന്മയിലേക്ക് ഉള്ളതാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കത്തിൽ സ്വന്തം രക്തബന്ധങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വെറി മനുഷ്യനെ കാർന്നു തിന്നുമ്പോൾ ഇത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നുകൂടി നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ മാതൃ രാജ്യത്തെ കുരുതിക്കളം ആക്കുകയാണോ കെട്ടുറപ്പുള്ളത് ആക്കുകയാണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടത് നാമാണ്. അതുപോലെ തന്നെ നമ്മൾ ആരും ആരുടെയും കൈകളിൽ സുരക്ഷിതരല്ലെന്ന് തിരിച്ചറിയുകയും വേണം….
ദീപ പ്രദീപ്.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ ആണ് സ്വദേശം.നേന്ത്രപ്പള്ളിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മൂത്തമകൾ..
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനി ആണ്….സഹോദരൻ ദീപു. പി
ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടു വരാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ ചർച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തിൽ ചർച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂർ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നൽകിയ റിട്ട് ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ൽ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് ചർച്ച് ആക്ടിന് രൂപം നൽകിയത്. ഇടവക അംഗങ്ങൾ യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചർച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ചർച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിർത്തിരുന്നു.
നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിയമമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തതെന്നും ഹർജിക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനപാർക്കിങ് മേഖലയിൽ സംശയാസ്പദമായനിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടുപേരിൽ മൂന്നുപേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്‌ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ തറയിൽ എറിഞ്ഞുതകർത്തു. ഇത് പിന്നീട് കണ്ടെടുത്തു.
പുലർച്ചെ എട്ട് യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടിനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി. മുന്നുപേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.
മൂന്നുപേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.