ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാർട്ടിയിലെ നിരവധി പേരുകൾ ഇതിനോടകം ഉയരുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകൾ ആണ് മുൻതൂക്കം. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ്. താരത്തെ അധ്യക്ഷനാക്കാൻ താൽപര്യം പ്രകടിപ്പിച്ചതാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അമിത് ഷായ്ക്ക് സുരേഷ് ഗോപിയോട് താൽപര്യം തോന്നാനുള്ള കാരണം ആകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചതാണ്. ഏറെ ജനസ്വാധീനമുള്ള നേതാവിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ആരായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.. ശബരിമല വിഷയം തനിയ്ക്ക് കൂട്ടാകുമെന്ന് കരുതിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികൾ കെ സുരേന്ദ്രന് വെല്ലുവിളിയാണ്. എന്നാൽ ഇതിനകം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്‍പര്യമുള്ള ഒരു വ്യക്തിയായിരിക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ സ്ഥാനത്തേക്ക് വരാൻ കഴിയുന്ന നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സമയമാകുമ്പോൾ ആ വ്യക്തി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരും. ക്യാപ്റ്റനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന മികച്ച കളിക്കാർ പർട്ടിയിൽ ഉണ്ടെന്നും . ഞങ്ങള്‍ അടിക്കുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് ഇല്ലെന്നും ശോഭ മുന്നറിയിപ്പ് നൽകിയിരുന്നു . ഞങ്ങൾ കളി തുടങ്ങാൻ പോകുന്നതേയുള്ളു എന്ന് മുന്നറിയിപ്പ് ശോഭ നൽകിയിട്ടുണ്ട് . പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നും ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . അതോടൊപ്പം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിക്കുന്നതായും സൂചനയുണ്ട്. ബിജെപി തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
കഴിഞ്ഞ തവണ കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയത്ത് പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരാകുമെന്നായിരുന്നു അവിടെയും ചോദ്യം നിന്നിരുന്നത് . ആ തർക്കം മാസങ്ങളോളം നീണ്ടു. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രനേയും പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. എന്നാൽ അവസാന നിമിഷം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഈ യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ മനസ് പൂര്‍ണമായും രമേശിനൊപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ വേണ്ടി ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് ശ്രീധരൻ പിള്ളയെ ഗവര്‍ണറായി നിയമിച്ചത്. നവംബര്‍ അഞ്ചിനോ ആറിനോ ശ്രീധരന്‍ പിളള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായുടെ ഈ നിലപാടിൽ കോളടിച്ചിരിക്കുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാണ് . ഏറെ വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കുമെന്ന് കണ്ടറിയാം ……
തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.
ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ യുവതി , കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത് എങ്കിലും അത് ചെയ്തില്ല . കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു
കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.
ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി
ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.
കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.
കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.
കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.
നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.
ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.
വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.
എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.
“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.
ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?
അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.
ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;
‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’
പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.
കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
കോളേജ് അധികൃതരുടെ പീഡനമാണ് അമൃതാ സര്‍വ്വകലാശാലയുടെ ബംഗളൂരു ക്യാംപസിലെ വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നടത്തുകയാണ്. ഈ കഴിഞ്ഞ സെപ്തംബര്‍ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണം, വെള്ള ക്ഷാമം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പരാതി കേള്‍ക്കാം എന്ന് വാക്ക് നല്‍കിയ ക്യാമ്പസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥികളെ മീറ്റിംഗിന് വിളിച്ചു. പരാതികള്‍ക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞതായിരുന്നു.
പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങള്‍ ഒക്കെ അവര്‍ക്കു തരണം ചെയ്യാന്‍ സാധിച്ചു. ചന്ദ്രയാന്‍ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ നാം നേരിടുമ്പോള്‍ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ? എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങള്‍.
തങ്ങളുടെ പരാതികള്‍ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു ബോധ്യം വന്ന വിദ്യാര്‍ത്ഥികള്‍ അന്ന് രാത്രി കോളേജിന്റെ ജനല്‍ ചില്ലുകളും, സിസിടിവിയും ഒക്കെ എറിഞ്ഞു പൊട്ടിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്‍ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന് നോട്ടീസ് ലഭിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീഹര്‍ഷ.
കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല, ശ്രീഹര്‍ഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ വേണം എന്നിവയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.