Kerala

റി​ട്ട. എ​സ്ഐ കെ.​ആ​ർ. ശ​ശി​ധ​ര​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​ശി​ധ​ര​ന്‍റെ അ​യ​ൽ​വാ​സി​യാ​യ സി​ജു​വി​നെ മ​ണ​ർ​കാ​ട് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നൂ​പ് ജോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.  സി​ജു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു എ​ന്നാ​ണ് പോ​ലീ​സ് വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ജു ത​ന്നെ​യാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ​താ​ണെ​ന്നും ശ​ശി​ധ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ശ​ശി​ധ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ല​യ്ക്ക് അ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ജു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ശ​ശി​ധ​ര​നെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​നാ​യി സി​ജു​വി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി.  ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു വി​ട്ട​യ​ച്ച സി​ജു ചെ​മ്മ​നം​പ​ടി​യി​ൽ ഇ​റ​ങ്ങി. പ്ര​ദേ​ശ​ത്തെ മൂ​ന്നു വി​ടു​ക​ളി​ലെ​ത്തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. വീ​ട്ടു​കാ​ർ ഒ​ച്ച​വ​ച്ച​തോ​ടെ ഓ​ടി​മ​റ​ഞ്ഞു. ഇ​തോ​ടെ സി​ജു ക​ട​ന്നു​ക​ള​ഞ്ഞ​താ​ണെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​ജു​വി​നെ വി​ട്ട​യ​ച്ച​താ​ണെ​ന്നു നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടി 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തി​നാ​ൽ സി​ജു​വി​നെ വി​ട്ട​താ​ണെ​ന്നാ​ണ് പൊ​ലീ​സ് വാ​ദം. എ​ന്നാ​ൽ വീ​ട്ടി​ലേ​ക്ക് വി​ട്ട സി​ജു വീ​ട്ടി​ലെ​ത്താ​തെ മു​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ വ​രി​ക​യും ചെ​യ്തി​ല്ല. ഇ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണ​ർ​കാ​ട് നാ​ലു​മ​ണി​ക്കാ​റ്റി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.

അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.

ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

മഹാരാഷ്ട്രയിലെ അര്‍ദ്ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവര്‍ക്കുമെതിരെ സ്പീക്കര്‍ ഒ പി ബിര്‍ള കടുത്ത നടപടിക്കൊരുഭങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹൈബി എറണാകുളം എംപിയും പ്രതാപന്‍ തൃശൂര്‍ എംപിയുമാണ്.

പതിനാലാം ലോക്‌സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാനടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയെയും പ്രതാപനെയും മാര്‍ഷല്‍മാരെക്കൊണ്ട് സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.

സഭയില്‍ നിന്നും തങ്ങളെ കൊണ്ടുപോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംപിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും അഞ്ച് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യണം എന്ന നിര്‍ദ്ദേശവും സ്പീക്കറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.

തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി-ആർഎസ്എസ് ബന്ധമുള്ളയാളാണ് തൃപ്തി ദേശായി. ബിജെപിക്കും ആർഎസ്എസ്സിനും സ്വാധീനമുള്ള പൂനെയിൽ നിന്നാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കൃത്യമായ അജണ്ടയും തിരക്കഥയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കൊപ്പമാണ് തൃപ്തി ദേശായി എത്തിയതെന്നതെ ശ്രദ്ധേയമാണ്. ഒരു ചാനലിനെ മാത്രമാണ് തൃപ്തി ദേശായി തങ്ങളുടെ വരവിനെക്കുറിച്ച് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്തി ദേശായി വരുന്ന വിവരം പ്രക്ഷോഭകാരികൾ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. കോട്ടയം വഴി ശബരിമലയിലേക്ക് ഇവർ പോകുമെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞത്. എന്നാൽ തൃപ്തി ദേശായി തന്റെ തീരുമാനം മാറ്റി കമ്മീഷണർ ഓഫീസിലേക്ക് പോകുകയായിരുന്നു. ഇത് അറിഞ്ഞ ഒരു സംഘമാളുകൾ കമ്മീഷണർ ഓഫീസിന്റെ മുൻവശത്ത് കാത്തു നിന്നിരുന്നു. എങ്ങനെയാണ് ഇവർ തൃപ്തിയുടെ തീരുമാനം അറിഞ്ഞതെന്ന് മന്ത്രി ചോദിച്ചു.

ശബരിമലയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്പ്രേ നടത്തിയത്. മറ്റു മാധ്യമങ്ങളൊന്നും തൃപ്തി വരുന്നതറിയാതെ അക്കാര്യം ഒരു ചാനലുമാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.

അതെസമയം തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഈ നിലപാട്. കോടതിയുട മുൻ വിധിക്കുള്ള സ്റ്റേ നീക്കം ചെയ്തുവോ അതോ നിലനിൽക്കുന്നുണ്ടെയെന്ന കാര്യത്തിൽ നിയമവിദഗ്ധർ രണ്ടു തട്ടിലാണ്. എന്നാൽ സുപ്രീംകോടതി നേരത്തെ നൽകിയ വിധിക്ക് സ്റ്റേയില്ലെന്നാണ് തൃപ്തി ദേശായി അവകാശപ്പെടുന്നത്.

തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്.

തൃപ്തി ദേശായി ആർഎസ്എസ് അജണ്ടയുള്ളയാളാണെന്ന് സർക്കാർ നേരത്തെയും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ശബരിമല തീർത്ഥാടനക്കാലത്ത് മന്ത്രി വിഎസ് സുനിൽകുമാർ തൃപ്തി ദേശായിയെ ‘ആർഎസ്എസ് ആക്ടിവിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.”

ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി രാജ്യം വിട്ട മലയാളികളടങ്ങുന്ന സംഘം കീഴടങ്ങിയതായി റിപ്പോർട്ട്. അഫ്ഗാൻ സൈന്യത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 അംഗ സംഘം കീഴടങ്ങിയത്. ഇവരിൽ പത്തിലേറെ പേർ മലയാളികളാണെന്നാണ് വിവരം. വാർത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

2016 ജൂണിലാണ് 21 പേർ മതപഠനത്തിനും ശ്രീലങ്കയിൽ വ്യാപാരത്തിനുമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇവർ പിന്നീടു തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ എത്തിയതായി കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ അമേരിക്കൻ വ്യോമാക്രമണത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങൾ വഴി നാട്ടിൽ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ഐഎസ് ഭീകർക്കെതിരായ ആക്രമണം യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാൻ ശക്തമാക്കിയതോടെയാണ് കീഴടങ്ങൽ. അഫ്ഗാനിസ്ഥാനിലെ അഛിൻ ജില്ലയിലാണ് സംഘം കീഴടങ്ങിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർ വീട്ടുതടങ്കലിലാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഈ വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ കസ്റ്റഡിയിലെത്തു. ബിന്ദുഅമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി.

ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി.എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി നിലപാടെടുത്തു. ഭൂമാത ബ്രിഗേഡിലെ നാലുപേരും തൃപ്തിക്കൊപ്പം കൊച്ചിയില്‍‌ കമ്മിഷണർ ഓഫിസിലാണ്.

പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മീഷണര്‍ ഓഫീസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുന്നു.

ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാൾ ബിന്ദുവിന്റെ മുഖത്ത് മുളക് സ്പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുഅമ്മിണിെയ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി

എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലി‍ല്‍ വാഹനപരിശോധന കര്‍ശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു

ശബരിമലയിലേക്ക് യുവതികളുടെ വരവിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു. വിധിയില്‍ വ്യക്തത ഇല്ല. നിലവിലെ സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് വേണ്ടത്. ഇപ്പോൾ തടസങ്ങൾ ഒന്നുമില്ലാതെ ഭക്തർ എത്തുന്നുണ്ട്. സമാധാന അന്തരീക്ഷമാണ് ഉള്ളത്. ഇത് തുടർന്ന് ഉണ്ടാകണമെന്നും വാസു പറഞ്ഞു.

സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ആചാരം സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് മറ്റുവഴികള്‍ തേടേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു

മലയാളികള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ജഗതി അദ്ദേഹത്തിന്‍റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം കിടിലന്‍ പരിപാടികളോടെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത് നിരവധി താരങ്ങള്‍ പങ്കെടുത്ത വിവാഹം വളരെ ആര്‍ഭാടത്തോടെ കൊച്ചിയില്‍ വെച്ച് നടന്നു. എന്നാല്‍ മകളുടെ വിവാഹത്തിന് അച്ഛന്‍ എത്തിയില്ല അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരിക്കാം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ എത്താതിരുന്നത് കഴിഞ്ഞ ദിവസം നടന്ന സ്റ്റേജ് പരിപാടിയില്‍ ജഗതി ശ്രീകുമാര്‍ പങ്കെടുത്തിരുന്നു ഒരുപാട് ആരാധകര്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മകളുടെ വിവാഹത്തിന് അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ വെറുതെയായി.

ഇപ്പൊ താരത്തിന്‍റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ചുള്ള കിടിലന്‍ ഡാന്‍സ് ആണ് വൈറല്‍ ആകുന്നത് ഭംഗിയുള്ള സാരി അണിഞ്ഞുള്ള വേഷമായിരുന്നു ശ്രീലക്ഷ്മിയുടേത് താര പുത്രിയുടെ വിവാഹത്തില്‍ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹ ദിനത്തിലെ ശ്രീലക്ഷ്മിയുടെ മേക്കപ്പില്‍ പോലും വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരുന്നു മേക്കപ്പ് ത്രീഡി മേക്കപ്പ് എന്നാണ് ഈ മേക്കപ്പ് രീതിക്ക് പൊതുവേ പറയാറുള്ളത്. നിരവധി താരങ്ങളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. ഉത്തരേന്ത്യന്‍ രീതിയില്‍ വേഷം ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത് വസ്ത്രങ്ങളില്‍ പോലും പ്രത്യേകത തോന്നിയിരുന്നു എന്തായാലും താരപുത്രിയുടെ വിവാഹം ഗംഭീരമായി എന്ന് തന്നെ പറയാം.

 

‘ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്.”- തൃശ്ശൂരിലെ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ക്കടന്ന മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി പറഞ്ഞതിങ്ങനെയാണ്! അതിനുമുന്പും അതിനുശേഷവും നടന്നത് അവിശ്വസനീയ രംഗങ്ങള്‍.

പോലീസ് പറയുന്നതിങ്ങനെ – വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാള്‍ കൈയിലെടുത്തിരുന്നു.

ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു-”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.”

പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത് കേട്ട് വാതില്‍തുറന്ന ഡോക്ടറുടെ മുന്നില്‍ എത്തിയത് മൂന്ന് മോഷ്ടാക്കള്‍. ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു.

മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കള്‍ പറഞ്ഞു- ”ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്”.

പണവും സ്വര്‍ണവും എവിടെയെന്ന ചോദ്യത്തിന് അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമല്ലോ, അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കള്‍ മുറി മുഴുവന്‍ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു.

ഒന്നും കാണാത്തതിനാല്‍ കുപിതരായി നില്‍ക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്. ഒന്നും കണ്ടെത്താതെ നിന്ന മോഷ്ടാക്കളിലൊരാള്‍ അരിശംപൂണ്ട് അരിവാള്‍ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോള്‍ ബൊമ്മയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവന്‍ സ്വര്‍ണവും 80,000 രൂപയും!

അതെല്ലാം എടുത്തിറങ്ങിയ മോഷ്ടാക്കള്‍ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു. എന്നിട്ട് പറഞ്ഞു -”ഇത് എനിക്ക് വേണം. ഇത് ഞാനെടുക്കുവാ”!

മണ്ണുത്തി പോലീസ്സ്റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ബോസ്‌കോ സ്‌കൂളിന് എതിര്‍വശം ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ വെളുപ്പിന് മൂന്നിന് മോഷണം അരങ്ങേറുമ്പോള്‍ പുറത്ത് വേറൊരു ‘നാടകം’ അരങ്ങേറുന്നുണ്ടായിരുന്നു.

വീടിന് നേരെ മുന്നില്‍ ഹൈവേയുടെ ഓരത്ത് ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന റോന്ത് പോലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി. കാര്യം തിരക്കി. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയതാണെന്നുമായിരുന്നു മറുപടി.

വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യം. നന്നായി ഉറങ്ങിയ ശേഷം പോയാല്‍ മതിയെന്ന ഉപദേശം നല്‍കിയാണ് പോലീസ് മടങ്ങിയത്. കെ.എ.51എം- 1093 എന്ന കാര്‍ നമ്പര്‍ പോലീസ് ഓര്‍ത്തുവെച്ചത് നന്നായി. ഇപ്പോള്‍ കേസില്‍ അത് മാത്രമാണ് തുമ്പ്.

മോഷണം നടന്ന വീട്ടിലെത്തിച്ച പോലീസ് നായ മണംപിടിച്ചോടിയതും ഈ കാര്‍ നിര്‍ത്തിയ ഇടം വരെ. എന്തായാലും കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ എത്തിയത് തമിഴ്‌നാട്ടുകാരാണെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. പക്ഷേ, അവര്‍ ഡോക്ടറുടെ വീട്ടില്‍ സംസാരിച്ചത് മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു.

പതിനാറുകാരനെ മൃഗീയമായി കൊലപ്പെടുത്തി. പഞ്ചാബിലെ മാന്‍സയിലാണ് സംഭവം. പതിനാറുകാരനെ അരിമില്ലിലെ തൂണില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. യുവാവിന്റെ സഹോദരന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. രണ്ടരവര്‍ഷം മുന്‍പ് സഹോദരനും പെണ്‍കുട്ടിയും ഒളിച്ചോടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പകതീര്‍ക്കാനാണ് സഹോദരനെ കത്തിച്ചുകളഞ്ഞത്. കൊല്ലപ്പെട്ടത് ദളിത് യുവാവാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിഎസ്പി മൻസ സുരേന്ദ്ര ശർമ പറഞ്ഞു.

വ്യവസായ ശാലകളില്‍ സൗദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില തൊഴിലുകള്‍ സ്വദേശവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി. ഇതോടെ വ്യവസായ ശാലകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടു വര്‍ഷം കൊണ്ട് 36000ത്തോളം തൊഴിലുകളാണ് സ്വദേശവല്‍ക്കരിക്കുക.

ഇത് സംബന്ധിച്ച കരാറില്‍ സൗദി തൊഴില്‍മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഒപ്പുവെച്ചു. 2021 ഓടെ വ്യവസായ മേഖലയില്‍ 35,892 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് കരാര്‍. തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, വ്യവസായ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പു വെക്കല്‍ ചടങ്ങ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയും തൊഴിലുകള്‍ സഊദി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് നിയമനം നല്‍കുന്നതിന് അവസരമൊരുക്കും. സ്വദേശികള്‍ക്ക് തൊഴിലുകള്‍ നല്‍കുന്ന കമ്ബനികള്‍ക്ക് ഉത്തേജക പാക്കേജുകളും അനുവദിക്കുന്നുണ്ട്. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ടും ഓരോ പാദവര്‍ഷങ്ങളില്‍ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും തയാറാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.അതേസമയം, സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സ്വയം വിലയിരുത്തലിന് വിധേയമാകാത്ത വന്‍കിട കമ്ബനികള്‍ക്കെതിരെ അടുത്ത ഞായറാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആവശ്യമായ സാവകാശം അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത ഇത്തരം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നതിന് മുമ്ബ് ലംഘനങ്ങള്‍ ശരിയാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം കഴിഞ്ഞ ദിവസം 11.40നാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ് പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലർച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു.

തെളിവെടുപ്പിനായി ഏഴുമണിക്ക് കട്ടപ്പനയിൽ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പ്രതിയെ കൂകി വിളിച്ചു. ജോളി ജനിച്ചു വളർന്ന കട്ടപ്പന വാഴവരക്കു സമീപമുള്ള പഴയ കുടുംബ വീട്ടിലാണ് പ്രതിയെ ആദ്യമെത്തിച്ചത്. പിതാവ് കൃഷിയാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായ്ക്കു നൽകിയായിരുന്നു ഇവിടെ വെച്ചു ജോളിയുടെ ആദ്യ കൊലപാതക പരീക്ഷണം.

7 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ ‘ഡോഗ്കില്‍’ എന്ന വിഷം നല്‍കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കില്‍’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു. ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

വലിയകണ്ടത്തെ കുടുംബവീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുംകണ്ടത്ത് പ്രീഡിഗ്രിക്ക് പഠിച്ച ജോളിയുടെ വിദ്യാഭ്യാസ രേഖകൾ യഥാർത്ഥമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും, വിഷകുപ്പിയും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സിഐ കെ.കെ.ബിജു, വനിതാ സെൽ എസ്‌ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി. എൻ.സി.രാജ്മോഹൻ, സിഐ വി.എസ്.അനിൽകുമാർ, എഎസ്‌ഐമാരായ സുജിത്, അജയൻ, രഞ്ജിത്, എസ്‌സിപിഒമാരായ രാജേഷ്, റിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജോളിയെ തെളിവെടുപ്പിനെത്തിക്കാൻ ഉണ്ടായിരുന്നത്.

RECENT POSTS
Copyright © . All rights reserved