സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.
‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ…’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.
തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.
പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോഴായിരുന്നു അവന്റെ കൂട്ടുകാരുടെ വിളി വന്നത്. ‘അഫീലിനു നെറ്റിയിൽ ചെറിയൊരു പരുക്കു പറ്റി. പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു’ ഞങ്ങൾ വേഗം പണിസ്ഥലത്തു നിന്നു വന്ന് ഡ്രസ്സ് മാറി പുറപ്പെട്ടു. വണ്ടിയിലിരിക്കുമ്പോൾ വീണ്ടും ഫോൺ വന്നു. ‘കോട്ടയം മെഡിക്കൽ കോളജിലേക്കു വന്നാൽ മതി. ആരെയെങ്കിലും കൂടെ കൂട്ടണം.’ ഗുരുതരമല്ലെന്നു തോന്നി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. വേഗം ജോൺസന്റെ അനിയനെ വിളിച്ചു.
ഞങ്ങൾ മോനെ കാണുമ്പോൾ ഇടതു കണ്ണ് ചുവന്നു പുറത്തേക്കു തള്ളി വീഴാറായി നിൽക്കുകയായിരുന്നു.വേറെയെന്തെങ്കിലും പരുക്കുണ്ടോയെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നു വേഗം അവനെ കൊണ്ടുപോയി. തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്ക് അമർന്നിരിക്കുന്ന നിലയിലായിരുന്നു. അന്നു തന്നെ തലയിൽ ഒാപ്പറേഷൻ ചെയ്തു. പിന്നീട് 17 ദിവസം മോൻ വെന്റിലേറ്ററിൽ കിടന്നു. ഒരിക്കൽ ജോൺസൺ കയറിയപ്പോൾ കൈ ചെറുതായി അനക്കിയെന്നു പറഞ്ഞു. അതു ഹൈ ഡോസ് മരുന്നു ചെല്ലുന്നതു കൊണ്ടാണ് എന്നു ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഞങ്ങളിവിടെയുണ്ട് കേട്ടോ എന്ന് പല തവണ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ ആവോ?’’
കരച്ചിൽ മറയ്ക്കാൻ മുഖം കുനിച്ചിരുന്ന അഫീലിന്റെ അച്ഛൻ ജോൺസൺ പതിയെ മുഖമുയർത്തി. ‘‘കുടുംബത്തീന്ന് ഭാഗം കിട്ടിയ പറമ്പിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അവിടെ ഒരു കുടിലു കെട്ടി ഞങ്ങൾ താമസം തുടങ്ങുന്നത്. കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം തലച്ചുമടായി താഴെനിന്നു കൊണ്ടുപോണം. കുഞ്ഞിന് ഓടി കളിക്കാൻ മുറ്റമുള്ള ഒരു വീടിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ?
ഇപ്പോഴത്തെ വീടു പണിയുന്ന സമയത്ത് അവൻ എൽകെ ജിയിലാണ്. തൊഴിലുറപ്പു പണി കഴിഞ്ഞു വന്ന് രാത്രി കല്ലും കട്ടയും മണലും ചുമന്നു കൊണ്ടു വരുമ്പോൾ ആരും പറയാതെ അവനും തലയിൽ ഓരോ കട്ട വച്ച് കൊണ്ടു വരും. എല്ലാ പണിക്കും ഞങ്ങളുടെയൊപ്പം കൂടും. മൂന്നു മാസം മുൻപ് ഈ വീട് മുഴുവൻ പെയിന്റ് ചെയ്തത് ഞങ്ങൾ മൂന്നുപേരും കൂടിയാണ്. എന്നാലും എന്തിനാണ് അവനിത്ര വേഗം പോയത്?’
വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.
”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.
”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.
അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.
വലയിൽ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യ തൊഴിലാളികൾ. 3 കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളൻ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂർത്ത മുള്ളുകൾ, അതിലും കൂർത്ത പല്ലുകൾ എന്നിവയാണ് വലയിൽ കുടുങ്ങിയ മീനിന്റെ ശരീര ഘടന. ഇത്തരത്തിലൊരു മത്സ്യത്തെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രൻ, വേണു, ഉദയൻ എന്നിവർ പറഞ്ഞു.
പുഞ്ചാവി കടപ്പുറത്ത് നിന്നു മീൻ പിടിക്കാൻ പോയതായിരുന്നു ഇവർ. പരീക്ഷണാർഥം മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങൾ നിമിഷങ്ങൾക്കകം ഇതു കടിച്ചു മുറിച്ചു കളയും ചെയ്തു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാൽ മീനിനെ കടലിലേക്ക് തിരികെ വിടുകയായിരുന്നുവെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സര്‍വകലാശാലകളിലെ യൂണിയന്‍ നേതാക്കള്‍ക്ക് ലണ്ടനില്‍ നേതൃത്വപരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയിലാണ് പരിശീലനം നല്‍കുന്നത്. സര്‍വകലാശാലകളിലെ ഭൂരിപക്ഷം നേതാക്കളും എസ്എഫ്ഐ പ്രവര്‍ത്തകരാണ്.
കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും പാലാ അല്‍ഫോന്‍സാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് 2020 ജാനുവരി 10ന് പാലായില്‍ വച്ച് കെ.എം മാണി മെമ്മോറിയല്‍ ക്വിസ് കോമ്പറ്റീഷന്‍ ദക്ഷതാ 2019 (Dakshatha2020) നടത്തുന്നു . സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം . മുൻ ഡി ജി പി ആയിരുന്നു ശ്രീ പി കെ ഹോർമിസ് തരകൻ സമ്മാനവിതരണം നിർവഹിക്കുന്നതായിരിക്കും
ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചിന്‍റെ ചെയര്‍പേഴ്സണ്‍ നിഷ ജോസ് കെ മാണി അറിയിച്ചു
ദക്ഷത 2020 നുള്ള ഓൺലൈൻ രജിസ്ട്രേഷനു താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക.
കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.
ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.
ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
തലവടി: തലവടി ഗ്രാമത്തിന് പുതിയ ചുണ്ടൻ വള്ളം നിർമ്മിക്കുക എന്ന ലക്ഷ്യത്തോട് രൂപിക്യതമായ തലവടി ചുണ്ടൻ നിർമ്മാണ സമതിയുടെ ജനറൽ ബോഡി യോഗം ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അനുപമ ഹാളിൽ നടന്നു. പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ് ,അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് ,ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള , ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ,ഭരതൻ പട്ടരുമഠം, സണ്ണി അനുപമ, തോമസ്കുട്ടി ചാലുങ്കൽ, കെ.ടി ജനാർദ്ധനൻ, ജോർജ് മാത്യം ,പിയൂഷ് പി.പ്രസന്നൻ ,പ്രസാദ് മാത്യൂ, ജി.ജയകുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. ഒന്നരക്കോടി രൂപ ബജറ്റ് ഉള്ള പ്രോജക്ടിന്റെ ആദ്യ സംഭാവന മാലിയിൽ എം.സി തോമസിൽ നിന്ന് സ്വീകരിച്ചു.
അജണ്ടകൾ പ്രകാരം നടന്ന ചർച്ചയിൽ നിയമാവലി അംഗികരിച്ചു.ഡിസംബർ 20ന് മുമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുവാൻ തീരുമാനിച്ചു. ഷെയർ സംബന്ധമായ വിഷയങ്ങളുടെയും അംഗത്വ ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം ആയി. സംഘടനയുടെ പേര് തലവടി ബോട്ട് ക്ലബ് എന്നായിരിക്കും. അംഗത്വ ഫീസ് 1001.00 രൂപ ആയിരിക്കും.ഷെയർ 10000.00 രൂപ മുതൽ പരമാവധി ആയിരിക്കും . വള്ളപുരയ്ക്ക് ഉള്ള വസ്തു കണ്ടെത്തുന്നതിനും അതിന്റെ ക്രമികരണങ്ങൾക്കുമായി വള്ളപ്പുര കമ്മിറ്റി രൂപികരിച്ചു.ജനുവരി 20 ന് മുമ്പ് ഉളികുത്തൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചു.വിവിധ സബ് കമ്മറ്റികൾ ഉൾപ്പെടെയുള്ള 101 അംഗ കമ്മിറ്റിക്ക് അംഗികാരം ആയി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ തീരുമാനം എടുക്കുന്നതിന് ഉള്ള അനുവാദം 15 അംഗ എക്സിക്യൂട്ടിവിന് നല്കി.
എടത്വ: കുട്ടനാടിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ പ്രഥമസ്ഥാനം അലങ്കരിച്ച് ലോകത്തിന്റെ നാനാതുറകളില്‍ അനേകം പ്രതിഭകളെ സമ്മാനിച്ച എടത്വായുടെ വിദ്യാലയ മുത്തശ്ശി സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 125 ാം വയസ്സിലേക്ക്.
വര്‍ണ്ണാഭവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തി ഉജ്ജ്വലമായി സ്‌കൂളിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും. കലാസന്ധ്യ, മികച്ച പ്രതിഭകളെ ആദരിക്കല്‍, സാഹിത്യ സദസ്സ്, കായിക മത്സരങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നിര്‍ധനര്‍ക്ക് സ്വന്തം ഭവനങ്ങള്‍, കാര്‍ഷിക സെമിനാറും പ്രദര്‍ശനവും, എടത്വായുടെയും സ്‌കൂളിന്റെയും 125 വര്‍ഷത്തെ ചരിത്ര ഫോട്ടോ പ്രദര്‍ശനം, സമ്പൂര്‍ണ്ണ ഡോക്യുമെന്ററി ഫിലിം, തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യൂ, പ്രധാന അധ്യാപകന്‍ തോമസുകുട്ടി മാത്യൂ, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ മാത്യൂ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടപ്പുറം, സില്‍ജോ സി. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍മാരും, ജോയന്റ് കണ്‍വീനര്‍മാരും, സബ് കമ്മറ്റി ഭാരവാഹികളുമായി 125 അംഗങ്ങളുടെ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക. കമ്മറ്റി ഭാരവാഹികളായി ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ ജയ്‌സപ്പന്‍ മത്തായി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് മഞ്ഞുമ്മേല്‍, ഡിസിപ്ലിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം. മാത്യൂ, വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ റോജിമോന്‍ കറുകയില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ തോമസ് വി.റ്റി., റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് മുണ്ടകത്തില്‍, സ്മരണിക കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കായിക കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ദേവസ്യ, കലാ സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ലറ്റ് ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാത്യു ജോസഫ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ കോശി കുര്യന്‍ മാലിയില്‍, കണ്‍ട്രക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി പീഠികപറമ്പില്‍. എന്നിവരെ തെരഞ്ഞെടുത്തു.
മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.
നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.
തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.