Kerala

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​ഹ​രി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് നി​യു​ക്ത പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ 3.5 കോ​ടി ത​ട്ടി​യെ​ടു​ത്തെ​ന്ന് മ​ല​യാ​ളി വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യോ മ​ക​നു​മാ​യോ യാ​തൊ​രു പ​ണ​മി​ട​പാ​ടു​മി​ല്ലെ​ന്നും ദി​നേ​ശ് മേ​നോ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​ഹ​രി​ക്കാ​യി മ​ല​യാ​ളി വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു പ​ണം ന​ൽ​കി​യെ​ന്ന ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ആ​രോ​പ​ണ​ത്തെ കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​ഹ​രി​ക്കാ​യി അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ക​ണ്ടി​രു​ന്ന​താ​യി ദി​നേ​ശ് മേ​നോ​ൻ വ്യ​ക്ത​മാ​ക്കി. മാ​ണി സി. ​കാ​പ്പ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​പോ​യ​ത്. 16 ശ​ത​മാ​നം ഓ​ഹ​രി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. 225 കോ​ടി രൂ​പ​യാ​യി​രു​ന്നു ഓ​ഹ​രി വി​ല. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ യോ​ഗ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​വു​ക​യും ചെ​യ്തി​രു​ന്നു. കോ​ടി​യേ​രി​യെ അ​ന്നു ക​ണ്ട​തി​നു ശേ​ഷം പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ല. കാ​പ്പ​ന്‍റെ മൊ​ഴി​യെ കു​റി​ച്ച് കാ​പ്പ​നോ​ടു ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് മാ​ണി സി. ​കാ​പ്പ​ൻ പ​ണം വാ​ങ്ങി ച​തി​ച്ച​തി​നു താ​നാ​ണ് സി​ബി​ഐ​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തന്ന ചെ​ക്കു​ക​ളെ​ല്ലാം മ​ട​ങ്ങി. ബാ​ങ്കി​ൽ 75 ല​ക്ഷ​ത്തോ​ളം രൂ​പ​യ്ക്ക് പ​ണ​യം വ​ച്ച കു​മ​ര​ക​ത്തെ സ്ഥ​ല​മാ​ണ് ത​നി​ക്കു ത​രാ​മെ​ന്നാ​ണ് പി​ന്നീ​ട് പ​റ​ഞ്ഞ​ത്. പ​ണം തി​രി​ച്ചു കി​ട്ടാ​നാ​യി താ​ൻ എ​ൻ​സി​പി നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് ജ.മണികുമാറിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

മുമ്പ് അസിസ്റ്റൻറ് സോളിസിറ്റർ ജനറലായി പ്രവർത്തിട്ടുള്ള ജസ്റ്റിസ് മണികുമാർ 2006ലാണ് മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. കേരളത്തെക്കൂടാതെ ഗുജറാത്ത് ഹൈക്കോടതി (ജസ്റ്റിസ് വിക്രം നാഥ്)​,​ ആന്ധ്രാപ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് ജെ. കെ മഹേശ്വരി )​, ​ഗുവാഹത്തി ഹൈക്കോടതി (ജസ്റ്റിസ് അജയ് ലാംബ ),​പഞ്ചാബ് & ഹരിയാന ഹൈക്കോടതി (ജസ്റ്റിസ് രവിശങ്കർ ഝാ)​, ഹിമാചൽ പ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് എൽ നാരായണ സ്വാമി)​,​ രാജസ്ഥാൻ ഹൈക്കോടതി (ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി), ​സിക്കിം ഹൈക്കോടതി (ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി)​ എന്നീ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ സിബിഐക്ക് ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി കോടിയേരിക്ക് പണം നല്‍കിയെന്ന ഗുരുതര ആരോപണമായിരുന്നു രംഗത്തെിയ ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ഉന്നയിച്ചത്. എന്നാൽ താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഇത്തരത്തിൽ ഒരു മൊഴിനല്‍കിയിട്ടില്ലെന്നും, പുറത്ത് വന്നത് വ്യാജ രേഖകളാണെന്നും പ്രതികരിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പുറത്ത് വന്ന രേഖകളിൽ തന്റെ ഒപ്പില്ല. ആദ്യം ഇലക്ഷന്‍ സമയത്ത് ഈ വർത്ത പുറത്തുവന്നത്. തന്റെ മുന്നോട്ടുള്ള വളർച്ച തടസ്സപ്പെടുത്താനാണ് വിവാദം. തിരഞ്ഞെടുപ്പ് സമയത്തെ സ്റ്റണ്ടാണ് ഇതെല്ലാമെന്ന് ഷിബു തന്നോട് പറഞ്ഞെത്. ‘ കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.ബി.ഐയ്ക്ക് താനൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറയുന്നു. താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുമില്ല കാപ്പൻ പറയുന്നു.

കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യം. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിരിന്നു.

അതിനിടെ, എൻസിപി നേതാവ് മാണി സി. കാപ്പന്റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി രംഗത്തെത്തി. കോടിയേരിക്ക് പണം നൽകിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.

‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!

ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്നത് വ്യാജരേഖ; ആരോപണം നിഷേധിച്ച് മാണി സി. കാപ്പൻ    http://malayalamuk.com/mani-c-kappan-re…john-allegations/

 

മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാംപിൽ നിന്ന് അറുപതോളം പൊലീസുകാർ മരടിലേക്ക്. ഒഴിയാന്‍ താമസക്കാര്‍ക്ക് സാവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു.

സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്നു അഞ്ചു മണിക്കു അവസാനിച്ചെങ്കിലും സാവകാശം നൽകുകയായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 328 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. വൈകിട്ട് ആറരയ്ക്ക് കലക്ടര്‍ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

മരട് ഫ്ലാറ്റ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം നേരത്തെ തെളിഞ്ഞതാണ്. കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടനെത്തും. വരും ദിവസങ്ങളിൽ നടപടി പ്രതീക്ഷിക്കാം. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ ഐ.ജി. ഓഫിസിൽ നടന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു തച്ചങ്കരി

മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പട്ടിക കിട്ടാത്തതിനാല്‍ ആശങ്കയിലാണ് പല ഫ്ളാറ്റുടമകളും. നിര്‍മാതാക്കള്‍ക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നു.

മരടിലെ ഫ്ളാറ്റുകളിൽ ഒഴിയൽ പ്രതിസന്ധി ആണ്. നാല് ഫ്ളാറ്റുകളിലുമായി ആകെ ഉള്ളത് 328 അപ്പാർട്മെന്റുക ഇതിൽ പൂർണമായും ഒഴിഞ്ഞതാകട്ടെ 103 എണ്ണം മാത്രം. ഇനിയും 225 അപ്പാർട്ടുമെന്റുകൾ ഒഴിയാനുണ്ട്. പല ഫ്ളാറ്റുകളിലും സാധങ്ങൾ പൂർണമായും മാറ്റിയിട്ടില്ല. പാക്ക് ചെയ്ത സാധനകളാവട്ടെ താഴെ എത്തിക്കാൻ ലിഫ്റ്റുകളും ഇല്ല. സാധനങ്ങൾ പലതും കയറിൽ കെട്ടി ഇറക്കുകയാണ്. സാധങ്ങൾ പാക്ക് ചെയ്തു വാഹങ്ങളിൽ കയറ്റി അയച്ചവർ പറയുന്നത് ഇതാണ്

യലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.

‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.

ജനപ്രിയ നടൻ ടോവീനോ തോമസിന് ബൈക്ക് യാത്രയൊരിക്കി ആലപ്പുഴ – മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ.എറണാകുളം ഗോശ്രീ പാലത്തിൽ രണ്ടുമണിക്കൂർ ഗതാഗതകുരിക്കിൽ അകപ്പെട്ട നടൻ ടൊവീനോ തോമസിന്
ബൈക്ക് യാത്ര ഒരുക്കിയത് ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാർഡ് -കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽ കുമാറാണ് . ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തുവരുന്ന സിവിൽ പോലീസ് ഓഫീസറാണ് സുനിൽകുമാർ.

ഹൈക്കോടതിയിൽ നടന്ന ഹൈക്കോടതി ദിന ആഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ തോമസ് . വൈ. 6 മണിക്ക് തുടങ്ങേണ്ട ഉദ്ഘാടന ചടങ്ങിനുവേണ്ടി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ട അതിഥികളും രണ്ടു മണിക്കൂറാണ് ടോവിനോ തോമസിന്റെ വരവിനു വേണ്ടി കാത്തിരുന്നത്.ഈ സമയമൊക്കെ ഗോശ്രീ പാലത്തിൽ ഉണ്ടായ വലിയ ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു ടോവീനോ തോമസ് .

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വളരെ റിസ്ക്ക് എടുത്താണ് സുനിൽ സ്വന്തം ബൈക്കിൽ ടോവീനോ തോമസിനെ ഹൈക്കോടതിയിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചത്. സുനിലിനെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു 19 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെയാണു (36) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയിൽ മുൻപ് 4 പേർ അറസ്റ്റിലായിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്നു പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിന്ധു ഒളിവിലായിരുന്നു. ഒളി സങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞു അന്വേഷണ സംഘം വീടു വളഞ്ഞ് പിടികൂടുകയായിരുന്നു.

സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയായ സിന്ധു പിടിയിലാകുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ (27) അന്നമനട സ്വദേശികളായ ദമ്പതികൾ വാഴേലിപറമ്പിൽ അനീഷ്കുമാർ, ഗീതു എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായവർ.

കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്.

ആലുവയിൽ ഫ്ലാറ്റിൽ സ്ത്രീപുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ നിഗമനത്തിൽ എത്താനാകാതെ പോലീസ്. ഇരുവരും ഒന്നിച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു.

നാലു ദിവസം മുൻപാണ് ആലുവ മണപ്പുറത്തിന് സമീപത്തെ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കവും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മരണത്തിന് കാരണമായേക്കാവുന്ന പരുക്കുകളോ കണ്ടെത്തിയില്ല. കഴുത്തിൽ ഷാൾ മുറുകി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.

ജനലഴിക്ക് മുകളിലൂടെയെടുത്ത ഷാൾ ഇരുവരും കഴുത്തിൽ കെട്ടി മരിക്കാൻ ശ്രമിക്കാൻ ശ്രമിച്ചതായാണ് സൂചന. എന്നാൽ കെട്ടുപൊട്ടി ഒരാൾക്ക് മേൽ മറ്റൊരാൾ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ മൂന്നാം ദിനം കണ്ടെത്തിയത്. ഇങ്ങനെയെല്ലാം സാഹചര്യതെളിവുകൾ ആത്മഹത്യയെന്ന സൂചന നൽകിയിട്ടും ഇതിലേക്ക് നയിച്ച കാരണം വ്യക്തമാകാത്തത് കൊണ്ട് ഒരു നിഗമനവും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്.

രമേശിനോടോപ്പം താമസിച്ച് ജോലി ചെയ്തിരുന്ന മോനിഷയോട് തിരിച്ച് നാട്ടിലെത്താൻ കഴിഞ്ഞ 24ന് ഭർത്താവ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറ്റേന്നാണ് മരണം ഉണ്ടായത് എന്നാണ് നിഗമനം. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ഷിബു എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

RECENT POSTS
Copyright © . All rights reserved