മരടിലെ ഫ്ലാറ്റുകൾ വിട്ടൊഴിയാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന് സർക്കാർ. നാളെ വൈകുന്നേരത്തിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോകണം. പുനരധിവാസത്തിന് അപേക്ഷ നൽകിയത് 94 പേർ മാത്രമാണെന്നും ഇവർക്ക് ഇടം ഒരുക്കുമെന്നും സബ് കലക്ടർ വ്യക്തമാക്കി.
സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. കോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരം എല്ലാം മുറ പോലെ നടക്കും. അതുകൊണ്ട് നാളെ കഴിഞ്ഞാൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ താമസക്കാർ ഒരാളുപോലും പാടില്ല. കർശന നിലപാട് വ്യക്ത്മാക്കിയിരിക്കുകയാണ് സർക്കാർ. സെപ്റ്റംബർ 16, സെപ്റ്റംബർ 30, തുടങ്ങി പല തിയതികളിൽ പുനരധിവാസം ആവശ്യം ഉള്ളവർ അപേക്ഷിക്കണം എന്ന് അറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ 94 പേർ മാത്രം ആണ് സർക്കാരിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കും.
സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി. ഒഴിയാനുള്ള സൗകര്യത്തിനായാണ് വെള്ളവും വൈദ്യുതിയും നൽകിയത്. സമയപരിധി കഴിഞ്ഞാൽ ഇത് രണ്ടും വിച്ഛേദിക്കും. സബ് കലക്ടർ വരുന്നതിനു മുൻപ് h20 ഫ്ലാറ്റിൽ എത്തിയ സെക്രട്ടറി ആരിഫ് ഖാനുമായി ഫ്ലാറ്റ് ഉടമകൾ തർക്കിച്ചു.
സബ് കളക്ടർ നേരിട്ട് ഫ്ലാറ്റിലിലെത്തി ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തി. ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസം ആണ് ഉടമകൾആവശ്യപെട്ടത്. വാസസ്ഥലങ്ങൾ ലഭിക്കാത്ത പലരും ബന്ധുവീടുകളിലേക്ക് സാധനങ്ങൾ മാറ്റി. താമസസൗകര്യം ലഭിക്കാത്തവർ ഫ്ലാറ്റുകളിൽ നിന്ന് സാധങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല.അതിനിടെ H2O ഫ്ലാറ്റിലും, ജെയിൻ ഫ്ലാറ്റിലും ലിഫ്റ്റ് തകരാറിൽ ആയത് പ്രതിസന്ധി വർധിപ്പിച്ചു.
പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.
ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.
നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്. എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.
ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.
സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.
പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.
തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു.വ്യക്തിപരമായി ഒരു താല്പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി.
ഇതിനിടെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
സർക്കാർ അനുവദിച്ച സമയം അവസാനിക്കുന്നു. ഫ്ലാറ്റ് ഉടമകൾക്ക് വരുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. വർഷങ്ങളായി താമസിക്കുന്ന ഇടങ്ങളിൽ നിന്ന് എല്ലാം വാരിപ്പെറുക്കി മാറണം. അൻപതിൽ താഴെ കുടുംബങ്ങൾ മാത്രം ആണ് ഇതുവരെ ഫ്ലാറ്റുകൾ ഒഴിഞ്ഞിരിക്കുന്നത്.താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യതിയും നാളെ വിച്ഛേദിക്കും. ഭൂരിപക്ഷം താമസക്കാരും വീട്ടുസാധനങ്ങൾ പോലും ഇതുവരെ മാറ്റിതീർന്നിട്ടില്ല. താൽക്കാലിക പുനരധിവാസം അവശ്യമുള്ളവർ ആണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പലർക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിൽ ആണ് ഓരോ കുടുംബവും. പല ഫ്ളാറ്റുകളിലും പകുതി സാധങ്ങൾ പോലും മാറ്റി തുടങ്ങിയിട്ടില്ല. വിലകൂടിയ ഇലക്ട്രോണിക് ഉപകാരങ്ങളും, കട്ടിലും, കിടക്കയുമൊക്കെ കേടുപാടുകൾ കൂടാതെ പാക്ക് ചെയ്തു മാറ്റുന്നതിനുള്ള കഷ്ടപ്പാട് തുടരുകയാണ്.
നാളെ വൈകീട്ടോടെ 4 ഫ്ലാറ്റുകളിലും താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഇതോടെ ലിഫ്റ്റുകൾ അടക്കം ഒന്നും പ്രവർത്തിക്കില്ല. മുകളിലെ നിലകളിൽ നിന്ന് സാധനങ്ങൾ താഴെ ഇറക്കുന്നത് ദുഷ്കരമാകും.
ഒഴിയാം എന്ന് സമ്മതിച്ചതാണെന്നും സർക്കാർ മാനുഷിക പരിഗണന നൽകണം എന്നുമാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. അതിനിടെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിൽ കൂടുതൽ പരിസരവാസികൾ ആശങ്ക അറിയിച്ചു. ഇവർ പ്രതിഷേധസൂചകമായി ഇന്ന് വൈകീട്ട് ആൽഫാ സെറിൻ ഫ്ലാറ്റിനു മുന്നിൽ ഒത്തുചേരും. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് െസന്ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ അമീർപേട്ടിലെ ഫ്ലാറ്റിൽ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയുടെ പിന്നിൽ മൂന്ന് പരിക്കുകൾ പോലീസ് കണ്ടെത്തി.
എൻആർഎസ്സിയുടെ ഫോട്ടോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശ്രീ കുമാറിന് ഭാര്യയും മകളും മകനുമുണ്ട്. ഭാര്യ ഇന്ദിര, ബാങ്ക് ജീവനക്കാരൻ മകളോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു, മകൻ യുഎസിലാണ്. ധരം കരം റോഡിലെ അപ്പാർട്ട്മെന്റിൽ കുമാർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ അദ്ദേഹം ജോലികഴിഞ്ഞു ഫ്ലാറ്റിലേക്ക് മടങ്ങി. അയൽക്കാർ മഴയിൽ പൂർണ്ണമായും നനഞ്ഞു കുമാർ വരുന്നത് കണ്ടിരുന്നു.ചൊവ്വാഴ്ച അദ്ദേഹം ജോലിക്ക് പോയില്ല.
മൊബൈൽ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകർ ചൊവ്വാഴ്ച രാവിലെ സ്വിച്ച് ഓഫ് ചെയ്തതായി പോലീസ് പറഞ്ഞു. ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ബന്ധുക്കൾ ഭാര്യയെ അറിയിച്ചു. വാതിൽ തുറന്ന പോലീസ് ആണ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശ്രീകുമാറിനെ കണ്ടത്. തലയ്ക്ക് പിന്നിൽ മൂന്ന് പരിക്കുകളുണ്ടെന്ന് എസ്ആർ നഗർ പോലീസ് ഇൻസ്പെക്ടർ എസ് മുരളി കൃഷ്ണ പറഞ്ഞു. പഴയ അപ്പാർട്ട്മെന്റിൽ സിസിടിവി ക്യാമറകളില്ല, ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും കാണുന്നില്ല.
കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ വിലക്ക് ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്.42 കോടിക്ക് പകരം 47 കോടി, ടെണ്ടർ രേഖകളിൽ തിരുത്തൽ: പാലാരിവട്ടം പാലത്തിൽ വൻ തിരിമറിയെന്ന് വിജിലൻസ്
പരിക്കേറ്റ സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശിൽപ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ശില്പയ്ക്ക് തലയ്ക്ക് മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റിന്റെയും ടൗൺ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചുനീക്കുകയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തിയിരുന്നു.
തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയും യുവാവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. ഇരുവരുടെയും ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്. എന്നാൽ ആത്മഹത്യയ്ക്ക് ഇവർ അവലംബിച്ച മാർഗം വ്യക്തമായിട്ടില്ല. മരണത്തിനു മറ്റാരുടെയെങ്കിലും ഇടപെടൽ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. മരിച്ച മോനിഷയും രമേശുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലരെ ചോദ്യം ചെയ്യും. ഗവ. മെഡിക്കൽ കോളജിൽ 3 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടന്നത്.
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല. ഫിലിം സ്റ്റുഡിയോ ബിസിനസ് പങ്കാളികളായിരുന്ന ഇവരെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം പൊലീസ് അപ്പാർട്മെന്റിൽ വീണ്ടും പരിശോധന നടത്തി.
കൊച്ചി മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫ്ളാറ്റുകളില്ല. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന്
ഫ്ളാറ്റ് ഉടമകള്‍. വിളിച്ചന്വേഷിക്കുമ്പോള്‍ കിട്ടുന്നത് മോശം മറുപടിയെന്ന് ആക്ഷേപം.
മാറി താമസിക്കാന്‍ തയ്യാറായവര്‍ ഇതോടെ പ്രതിസന്ധിയിലായി. ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. കലക്ടര്‍ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തീയതിക്ക് മുന്‍പായി ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 11 മുതല്‍ ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് തീരുമാനം.
ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.
19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.
(വീഡിയോ കാണാം – ciyani benny)
കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 74കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് മൂഴിക്കുന്ന് സ്വദേശിയായ കണ്ണന്‍കൊറ്റിയെയാണ് പുഴയോരത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരമാസകലം മുറിവുകളുണ്ട്.
ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ 74കാരിയുടെ മൃതദേഹം തിങ്കളാഴ്ച്ച പൂനൂര് പുഴയോരത്താണ് കണ്ടെത്തിയത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനു പുറമേ ഇരുകാലുകളിലും ഒന്നിലധികം മുറിവുകളുണ്ട്. റോഡരികിലാണെങ്കിലും കണ്ണന്‍കൊറ്റിക്ക് തനിച്ച ഈ ഭാഗത്തേയ്ക്ക് എത്താനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
മകള്‍ക്കൊപ്പം താമസിക്കുന്ന കണ്ണന്‍കൊറ്റി സമീപത്തെ വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.