India

സംസ്ഥാനത്ത് കൊവിഡ് 19 (കൊറോണ വൈറസ്) വ്യാപനം തടയുന്നതിനായി ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മദ്യം കിട്ടാത്തതിനാല്‍ മാനസികപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്ക് നിയന്ത്രിതമായ അളവില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സിംപ്റ്റവുമായി എത്തുന്നവര്‍ ഒ പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അത് സമീപത്തുള്ള എക്‌സൈസ് റേഞ്ച് അല്ലെങ്കില്‍ സര്‍ക്കിള്‍ ഓഫീസില്‍ നല്‍കണം.

ആധാറോ വോട്ടേഴ്‌സ് ഐഡിയോ ഡ്രൈവിംഗ് ലൈസന്‍സോ നല്‍കി എക്‌സൈസ് ഓഫീസില്‍ നിന്ന് മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ് വാങ്ങണം. ഒരാള്‍ക്ക് ഒരു പാസ് മാത്രമേ കിട്ടൂ. ഈ വിവരം എക്‌സൈസ് ഓഫീസില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. ഇപ്രകാരം പാസ് ലഭിക്കപവ്വ വ്യക്തിക്ക്, എക്‌സൈസ് ഓഫീസില്‍ നിന്ന് സന്ദേശം കിട്ടിയാല്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നല്‍കാം. ഇതിനുള്ള നടപടി ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്വീകരിക്കണം. എന്നാല്‍ ഇതിനായി ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍ അതാത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. വിതരണം ചെയ്യുന്ന പാസിന്റെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ഐടി സെല്‍ രേഖപ്പെടുത്തണം. ഇരട്ടിപ്പും മറ്റ് ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

മദ്യം നൽകാൻ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെ ഡോക്ടർമാരോട് ഇത്തരത്തിൽ പറയാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരിച്ചതെല്ലാം പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇന്ന് മരിച്ചത് 45കാരനാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ മരണം 30 ആയി.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താനായി അഭിനയം മാറ്റിവച്ച് നഴ്സിങ് ജോലി എറ്റെടുതിരിക്കുകയാണ് ബോളിവുഡ് നടിയാണ് ശിഖ മൽഹോത്ര. തന്റെ തന്നെ ട്വിറ്റർ അക്കൗണ്ടിലും ഫേസ്ബുക്കിലും ആണ് ഇക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് നടി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ശിഖ മല്‍ഹോല്‍ത്രയുടേത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആണ് നടി വോളിന്റിയർ നേഴ്‌സായി ജോലിക്കു കയറിയിരിക്കുന്നത്. സഫ്രാജങ്  (Safdarjung hospital) ഹോസ്പിറ്റലിൽ നിന്നും ബി സ് സി നഴ്സിംഗ് പൂർത്തിയാക്കിയത് 2004 ലിൽ ആണ്. അവസാനമായി പുറത്തിറങ്ങിയ പടം ‘കാജലി’ ഫെബ്രുവരിയിൽ ആണ് റിലീസ് ചെയ്‌തത്‌.

താന്‍ ഒരു നേഴ്‌സ് കൂടിയാണെന്ന് ഈ കൊറോണ കാലത്ത് തെളിയിച്ചിരിക്കുകയാണ് ശിഖ. അതോടൊപ്പം റിട്ടയർ ചെയ്ത എല്ലാവരും ആവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ആഹ്വാനം ചെയ്യുന്നു. അഭിനയത്തോട് തല്ക്കാലം വിട പറഞ്ഞ് കോവീഡ് രോഗികളുടെ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്ന നടിയെ എല്ലാവരും അഭിനന്ദിക്കുന്നു സോഷ്യൽ മീഡിയയിൽ. മനുഷ്യരാശി ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ഈ പകര്‍ച്ചവ്യാധിയുടെ ആക്രമണസമയത്ത് രോഗികളെ ശുശ്രൂഷിക്കുക എന്നത് തന്റെ കടമയാണെന്ന് നടി പയറുന്നതോടൊപ്പം ഞാൻ നേഴ്സിങ് കഴിഞ്ഞപ്പോൾ എടുത്തപ്രതിജ്ഞ നിറവേറ്റുകയാണ്‌ എന്ന് കുറിച്ചിരിക്കുന്നു.

നിങ്ങളുടെ അനുഗ്രഹം വേണം. എല്ലാവരും വീടുകളിലായിരിക്കുക, സുരക്ഷിതമായിരിക്കുക. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുക. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ശിഖ അറിയിച്ചു.

[ot-video][/ot-video]

 

കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ വീട്ടുവാടക അടയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു തരാമെന്നും അവര്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിയണമെന്നും അപേക്ഷിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തൊഴിലില്ലാതായതോടെ പട്ടിണിയിലാകുമെന്ന സ്ഥിതിയായപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുകയാണ്. ഇവര്‍ കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെ സര്‍ക്കാരിന് പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കേണ്ടി വന്നു.കൊറോണ വൈറസ് നിലവില്‍ ഗ്രാമങ്ങളിലേക്ക് എത്തിയിട്ടില്ല. കുടിയേറ്റ തൊഴിലാളികളിലൂടെ വൈറസ് ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

തൊഴിലാളികള്‍ തങ്ങളെക്കുറിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചും ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എവിടെയാണോ ഉള്ളത്, അവിടെ തങ്ങുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ഓര്‍മിപ്പിച്ചു. ഇത് അനുസരിച്ചില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പല തൊഴിലാളികളും പറയുന്നത് തങ്ങളെ വീട്ടുടമകള്‍ പുറത്താക്കിയെന്നാണ്. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് വാടക കൊടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളോട് വീട്ടുവാടക ചോദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുവാടക ചോദിക്കുന്നവര്‍ക്കും വീടൊഴിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്കൂളുകളില്‍ ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി നഗരത്തില്‍ പത്ത് കമ്മ്യൂണിറ്റി കിച്ചനുകള്‍ തുറന്നിട്ടുണ്ട്. ഓരോ ദിവസവും ഭക്ഷണത്തിന്റെ മെനു മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഉയര്‍ന്ന വൃത്തി പാലിച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്.

ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1139 ആയി ഉയർന്നു. ആകെ മരണം 27. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. രണ്ടാമത് കേരളം. രണ്ടു സംസ്ഥാനങ്ങളും 200 കടന്നു. 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (203) കേരളവും (202).

അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7 സംസ്ഥാനങ്ങളിൽ. കർണാടക (83), ഡൽഹി (72), ഉത്തർപ്രദേശ് (72), തെലുങ്കാന (70), ഗുജറാത്ത് (63), രാജസ്ഥാൻ (59), തമിഴ്നാട് (50). ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ നാല്. മധ്യപ്രദേശ് (39), ജമ്മുകാശ്മീർ (38),പഞ്ചാബ് (38), ഹരിയാന (35). പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (21), പശ്ചിമബംഗാൾ (21), ബീഹാർ (15), ലഡാക്ക് (13).

ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.4 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് ആണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.

ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.

ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽ പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു

കേരളം

കേരളത്തിൽ ഇന്നലെ 20 പുതിയ രോഗികൾ ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 202 ആയി. നിലവിൽ ചികിത്സയിലുള്ളത് 181 പേരാണ്. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു. നിലവിൽ 1,41,211 പേർ നിരീക്ഷണത്തിൽ ഉണ്ട്

കേരളത്തിൽ നിരവധി പേർക്കുള്ള ഒരു സംശയമാണ് കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ ഈ സമയത്ത് എങ്ങനെ കൊടുക്കും എന്നുള്ളത്. ലോക്ക് ഡൗൺ ആയതിനാൽ റഗുലർ ഷെഡ്യൂളിലുള്ള വാക്സിനേഷൻ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൊടുക്കാറുള്ള കുത്തിവയ്പ്പുകൾ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അപ്പോൾ പലർക്കും ആശങ്കയുണ്ടാവാം, അത്രയും നാൾ ആ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുഞ്ഞിന് അസുഖം വരില്ലേയെന്ന്. തീർച്ചയായിട്ടും വളരെ ചെറിയ ഒരു സാധ്യതയുണ്ട്.

പക്ഷേ നമ്മുടെ കുട്ടികൾ വീട് വിട്ട് പുറത്ത് പോകുന്നില്ല, വീട്ടിലേക്ക് സന്ദർശകർ ആരും വരുന്നില്ല, വീടിനു പുറത്തുള്ള വ്യക്തികളുമായിട്ടോ രോഗം പകരാനുള്ള സാഹചര്യങ്ങളുമായിട്ടോ കുഞ്ഞ് ഇടപഴകുന്നില്ല തുടങ്ങിയ പല കാരണങ്ങൾകൊണ്ടും രോഗം പകരാനുള്ള സാധ്യതയും ഇക്കാലയളവിൽ വളരെ കുറവാണ്. ആയതിനാൽ ആ ആശങ്കകൾ തൽക്കാലം മാറ്റി വയ്ക്കുക. റെഗുലർ വാക്സിനേഷൻ വീണ്ടും തുടങ്ങുമ്പോൾ എത്രയും വേഗംപോയി ആ വാക്സിനുകൾ കൊടുത്താൽ മാത്രം മതിയാകും.

അതുപോലെ ക്ലോറോക്വിൻ ഗുളിക വാങ്ങി വച്ചിട്ടുള്ളവരും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാരും പ്രത്യേകം ശ്രദ്ധിക്കുക, ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ട ഗുളികയാണ്. ധാരാളം പേർ ഈ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം മരിച്ച സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്ത് പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. പൊതുജനത്തിന് വാങ്ങി കഴിക്കാനുള്ളതല്ല ക്ലോറോക്വിൻ ഗുളികകൾ എന്ന് മനസിലാക്കുക.

നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.

കടപ്പാട് : ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാര്‍ വൃത്തങ്ങൾ. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസം പിന്നിടുമ്പോൾ നിലവിലെ 21 ദിവസ സമയ പരിധിയിൽ നിന്നും നിയന്ത്രണങ്ങൾ ഉയർത്താൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി നൽകുന്ന സൂചന. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ക്യാബിനറ്റ് സെക്രട്ടറി രാജീസ് ഗബ്ബയുടെ പ്രതികരണം.

‘ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. നിലവിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ ഇപ്പോൾ പദ്ധതികളില്ല’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഞായറാഴ്ച പുറത്ത് വന്ന ഒടുവിലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1139 ആയി ഉയരുകയും ആകെ മരണം 27 ആവുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളും രാജ്യത്ത് ഉണ്ടാവുന്നുണ്ട്. ഈ സഹചര്യത്തിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കില്ലെന്ന പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണെന്നതും സംശയം ഉയർത്തുന്നുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 34931 ടെസ്റ്റുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നാട്ടിൽ രോഗികൾ കുറവാണ് എന്നത് ഒരു മിഥ്യാബോധം മാത്രമായി മാറാനുള്ള സാധ്യതയും ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിലുള്ള അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ ഇവർ വ്യക്തമാക്കുന്നു.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. ഡൽഹി മുംബൈ തുടങ്ങി രാജ്യത്തെ വൻകിട നഗരങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഇത്തരത്തിൽ കാൽനടയായി നൂറൂകണക്കിന് കിലോ മീറ്റർ അപ്പുറത്തുള്ള തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത്.

എന്നാൽ, ഇത്തരത്തിൽ മടങ്ങുന്നവർ‌ക്ക് മേൽ സുരക്ഷാ മുൻകരുതൽ എന്നപേരിൽ അണുനാശിന് തളിക്കുകയാണ് ഉത്തരേന്ത്യയിലെ ഒരു കേന്ദ്രത്തിൽ. ആളുകളെ കൂട്ടമായി ഇരുത്തി യന്ത്ര സഹായത്തോടെ ഇവർക്ക് മേൽ അണുനാശിനി തളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉത്തർ പ്രദേശിലെ ബെറയ്‌ലിയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന.

മാസ്ക് പോലും ധരിക്കാത്ത ഇത്തരം തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും നവ മാധ്യങ്ങളിലും ഉയരുന്നത്. എയർപ്പോർട്ടുകളിലും, ക്വാറന്റെയ്ൻ കേന്ദ്രങ്ങളിലും ചെയ്യാത്ത കാര്യങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് എതിരെ ചെയ്യുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.

ഇത്തരത്തിൽ മടങ്ങുന്നവരുടെ ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വലിയ വാർത്താകളാക്കിയിരുന്നു. പിന്നാലെ ഡൽ‌ഹി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇവർക്ക് ബസ്സുകൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കോറോണ ഭീതിയുടെ പശ്ചാത്തലം നിലനിൽക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇവരുടെ യാത്ര തടണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തിരുന്നു.

 

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ കോവി‍ഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്.

അതേസമയം കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച പ്രവാസിക്ക് കോവിഡില്ലെന്നു തെളിഞ്ഞു. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. ഈ മാസം 21ന് ഷാർജയിൽ നിന്ന് എത്തിയ 65കാരനായ അബ്ദുൽ ഖാദർ ഹോം ക്വാറന്റീനിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ ബോധരഹിതനായി കണ്ടത്.

കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.

ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതര്‍ ഉണ്ട്. ഇറ്റലിയും അമേരിക്കയും എന്തിനധികം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് ജാഗ്രതയോടെയുമാണ് കൊറോണയെ നേരിടുന്നത്. എന്നാല്‍ ഇത്തരമൊരു ദുരന്തം വരുമെന്നും ഏപ്രില്‍ മാസത്തോടെ അതിന് അവസാനം കുറിയ്ക്കുമെന്നും പ്രവചിച്ച ഒരു ബാലനുണ്ട് – അഭിഗ്യ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷ്യയായ അഭിഖ്യ യുട്യൂബ് വിഡിയോയിലൂടെ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.

മാത്രമല്ല ലോകം നേരിടാന്‍ പോകുന്ന ആഗോള പ്രതിസന്ധിയെക്കുറിച്ചും വിഡിയോയില്‍ പറയുന്നുമുണ്ട്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്.

2019 ഓഗസ്റ്റ് 22 ന് പോസ്റ്റ് ചെയ്ത വിഡിയോയിലെ ബാല ജ്യോതിഷക്കാരന്‍ അമ്പരപ്പിക്കുന്ന ചില പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്. ഈ പ്രവചനങ്ങള്‍ നടത്തുന്നതിനു പുറമേ, പ്രവചനങ്ങള്‍ക്ക് പിന്നിലുള്ള ജ്യോതിഷപരമായ യുക്തിയും ഇവിടെ അവതാരകന്‍ വിശദീകരിക്കുന്നുണ്ട്.

രസകരമെന്നു പറയട്ടെ, 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലുള്ള കാലഘട്ടത്തിലാണ് ഈ ദുരന്തം വരുമെന്ന് അഭിഗ്യ ഈ പ്രവചനത്തിനിടെ കൃത്യമായി പറയുന്നുണ്ട്. ഈ കാലയളവില്‍ ലോകമെമ്പാടും ഒരു ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, കൊറോണ വൈറസ് പ്രേരിപ്പിച്ച കോവിഡ്-19 ന്റെ ആദ്യ കേസും കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലുള്ളതാണ്. യാദൃശ്ചികം?

വിഡിയോയില്‍ നടത്തിയ മറ്റൊരു പ്രവചനം ഗതാഗത വ്യവസായമാണ്. ഗതാഗത വ്യവസായം ഈ സമയത്ത് കഠിനമായി പ്രതിസന്ധിയിലാകുമെന്ന് അവതാരകന്‍ പ്രവചിക്കുന്നു. ഗതാഗത വ്യവസായത്തിനുള്ളില്‍, വിമാനക്കമ്പനികളെ ഏറ്റവും മോശമായി ബാധിക്കുന്നതായി അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. ഈ പ്രതിഭാസമാണ് ഇപ്പോള്‍ ലോകം കണ്ടുക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന ദുരന്തം ചൈനയെ സാരമായി ബാധിക്കുമെന്ന് അഭിഗ്യ പ്രവചിക്കുന്നു, ആകസ്മികമായി, അദ്ദേഹം ‘യുദ്ധം’ എന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഈ പ്രവചന കാര്യങ്ങള്‍ വിരുദ്ധമാണെന്ന് തോന്നുന്നു, കാരണം ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. സമ്പന്ന രാജ്യങ്ങളെ ഈ ദുരന്തം ബാധിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നാമെല്ലാവരും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

RECENT POSTS
Copyright © . All rights reserved