കുമളി സര്‍ക്കാര്‍ സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കമൽ ദാസാണ് മരിച്ചത്. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍. കുമളി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ആസാം സ്വദേശിയായ കമൽ ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ നിർമ്മാണത്തിനെത്തിയ തൊഴിലാളിയാണ് മരിച്ചത്. സ്കൂളിനോട് ചേർന്ന് താമസിക്കുന്നവരാണ് മൃതദേഹം കണ്ടു പോലീസിൽ വിവരമറിയിച്ചത്.
ഇതിനിടെ മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കളഞ്ഞു. ഇവരെ കട്ടപ്പനയിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകമാണോ എന്ന സംശയത്തിൽ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് . കമൽ ദാസ് വീണു മരിച്ചു എന്നാണ് കസ്റ്റഡിയിലുള്ള 5 ഇതര സംസ്ഥാന തൊഴിലാളികളും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
പൊലീസ്, ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.
നിര്ഭയ ബലാത്സംഗ കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള് തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്മിച്ചത്. തിഹാര് ജയില് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഉദ്യോഗസ്ഥനാണ് കൃത്യം നിര്വഹിച്ചതെന്നുമാണ് റിപ്പോര്ട്ട്. കേസിലെ പ്രതികളെ ഈ മാസം 22-ന് രാവിലെ ഏഴ് മണിക്കാണ് തൂക്കിലേറ്റുക.
സ്വന്തം ലേഖകൻ
കൊച്ചി : മുസ്ളീം ജനവിഭാഗങ്ങൾക്കിടയിൽ പൗരത്വ ബിൽ അനുകൂല ബോധവൽക്കരണവുമായി ചെന്ന അബുദുള്ളക്കുട്ടിയെ വീട്ടിൽ കായറ്റാതെ പറഞ്ഞു വിട്ടു നാട്ടുകാർ.
പൗരത്വ ബിൽ അനുകൂല ബോധവൽക്കരണവുമായി വീടുകൾ കയറി ഇറങ്ങിയ അബ്ദുള്ളക്കുട്ടി ഇങ്ങള് ബേജാറാവേണ്ട , ഒരു മുസ്ലീമിനും പൗരത്വ ബില്ലുകൊണ്ട് ഒരു പ്രശ്‍നവും ഉണ്ടാകില്ല എന്ന് പറയുമ്പോൾ , നിങ്ങൾ ഈ നാട്ടിൽ ഒന്നും അല്ലെ ? ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞിട്ട് നിങ്ങൾ ഇവിടെ നടക്കുന്നു , നാട് മൊത്തം ഇതിനെതിരെ സമരം നടത്തുകയാണ് . അതു കൊണ്ട് ഇതുമായി ഇങ്ങോട്ട് വരേണ്ട എന്ന് നാട്ടുകാർ മറുപടി നൽകുന്നു .
സമരത്തിൽ ഒന്നും കാര്യമില്ലെന്നും കൂത്തുപറമ്പ് പോലെ എത്ര സമരങ്ങൾ ഇവിടെ നടന്നുവെന്നും അതുകൊണ്ട് സമരം പ്രശ്നമല്ലെന്നുമൊക്കെ മറുപടി നൽകിയെങ്കിലും ജെ എൻ യു അടക്കമുള്ള കോളേജുകളിൽ പെൺകുട്ടികളുടെ വരെ തല അടിച്ചു പൊളിച്ചത് നിങ്ങൾ കണ്ടില്ലെ ? . നിങ്ങൾ പ്രവാചകന്റെ ആളോ ? എന്നിട്ട് ആണോ ഈ പണിക്ക് നടക്കുന്നത് ? . ഇനിയും പുതിയ ഏത് പാർട്ടിയിലേയ്ക്കാണ് നിങ്ങൾ പോകുന്നത് ?. ആദ്യം പോയി പൗരത്വ ബിൽ എന്താന്നെന്ന് പഠിച്ചിട്ട് വരുക എന്നിട്ട് മതി ക്യാമ്പെയിനെന്ന് മറുപടി നൽകി വീട്ടിൽ കയറ്റാതെ തെരുവിൽ തന്നെ നിർത്തി നാട്ടുകാർ.
അബ്ദുള്ളക്കുട്ടിയെ ഇറക്കി പൗരത്വ ബില്ലിനെതിരെ മുസ്‌ളീം ജനവിഭാഗങ്ങൾക്കിടയിലുള്ള എതിർപ്പ് മാറ്റുവാനുള്ള സംഘപരിവാറിന്റെ തന്ത്രങ്ങൾക്കാണ് തിരിച്ചടിയേറ്റത്.
https://www.facebook.com/san.varughese.9/videos/1285842498283333/?__tn__=%2CdC-R-R&eid=ARBk-91VvjopT1rcJTD0sSEhVKxpYEX5EDbQGkKK02JYF4svG1a6Q7t4kV5ihJinJ7QvOugP1hshaE0f&hc_ref=ARQtuY-8uy5VyWzfttWAhEO-3WOfuiZ2jZ6TlYCdGdCbh2pYokV52CJl_D3uH3CWdMY&fref=nf
തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.
16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന് മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.
തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .
തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
വൈക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ഗർഭിണിയായതറിഞ്ഞ് മൂന്നംഗകുടുബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ഇന്നലെ പരാതി നല്‍കിയ മാതാപിതാക്കള്‍ രാത്രിയാണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ് മകളും ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
പതിനേഴുകാരിയായ കുട്ടിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെളളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം ജീവനൊടുക്കി
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.
മലയാളികളുടെ കണ്ണുകള്‍ ഉറ്റുനോക്കിയത് മരടിലെ ഫ്‌ളാറ്റുകളിലേക്കാണ്. ഇതില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അരലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മരട് വിഷയം സെര്‍ച്ച് ചെയ്തത്. ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു. ഇതോടെ വൈകീട്ട് ഏഴുമണിക്ക് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്‌ലാറ്റ് അഞ്ചാമതെത്തി.
ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളുടെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ലാറ്റ് രണ്ടാം സ്ഥാനത്തും സ്‌പോര്‍ട്സ് ഒന്നാമതുമായിരുന്നു.
ചുമതലയേറ്റെടുത്ത ശേഷം നിരന്തരമായി പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവേനിനോട് അധികം സംസാരിക്കാൻ നിൽക്കാതെ പണിയെടുത്താൽ മാത്രം മതിയെന്ന് കോണ്‍ഗ്രസ്. പാക് അധീന കാശ്മീരിൽ സൈനികനടപടിക്ക് ഉത്തരവ് കിട്ടുകയാണെങ്കിൽ തങ്ങൾ ആക്രമിച്ച് പ്രദേശം പിടിച്ചെടുക്കുമെന്ന് നരവേൻ പറഞ്ഞിരുന്നു. സമാനമായ പ്രസ്താവനകൾ ഇദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്.
തന്റെ ട്വിറ്റർ പേജിലൂടെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് പട്ടാള മേധാവിയുടെ അമിതമെന്ന് വിമർശിക്കപ്പെടുന്ന സംസാരത്തിന് തടയിടാൻ രംഗത്തു വന്നത്. പാക് അധീന കാശ്മീർ സംബന്ധിച്ച് 1994ൽതന്നെ പാർലമെന്റ് ഏകകണ്ഠമായ തീരുമാനത്തിലെത്തിയിരുന്നതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഏത് തീരുമാനമെടുക്കാനുമുള്ള അധികാരം സർക്കാരിനാണ്. പാക് അധീന കാശ്മീരിൽ എന്തെങ്കിലും നടപടി വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയുമായി സംസാരിക്കാവുന്നതാണ്. അധികം സംസാരിക്കാതെ പണിയെടുക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതുതരം നീക്കത്തിനും പട്ടാളം തയ്യാറാണെന്നും പാക് അധീന കാശ്മീരിൽ പലതരം സൈനികനീക്കങ്ങൾ നടത്താനുള്ള പദ്ധതികൾ പട്ടാളത്തിന്റെ പക്കലുണ്ടെന്നുമെല്ലാം നരവേൻ പറഞ്ഞിരുന്നു.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവെച്ചു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. ഇവരിലൊരാൾ വെടിവെപ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. തെന്മലയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊല നടന്ന ശേഷം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്.
നെയ്യാറ്റിൻകരയിൽ നിന്നാണ് ഈ സംഘം വെടിവെപ്പിനായി എത്തിയത്. പ്രതികൾ കേരളത്തിലാണുള്ളതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലേക്ക് വരികയായിരുന്നു. ഇവിടെവെച്ച് പൊലീസ് സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത് ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി . ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.
നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..
കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. 8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.
കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.