India

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് സച്ചിൻ. മാത്രമല്ല ഇഷ്ടം. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ സഹായം. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റിൽ എക്സ് റേ യൂണിറ്റിനായി സച്ചിൻ തെണ്ടുൽക്കർ എംപി ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്‍റെ ഓഫീസ് അറിയിച്ചു.

ന്യൂഡല്‍ഹി: തിരവനന്തപുരത്തെ സംഘര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തി. ഇന്നലെ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം നഗരത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്ത് സംസാരിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായുരുന്നു. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് വാര്‍ത്തയാക്കിയിരുന്നു. ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നൊരു വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്.

മാത്രമല്ല ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യോഗം വിളിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ ആടിസ്ഥാനത്തിലാണ് എന്ന പ്രചരണം ആവശ്യമായിരുന്നു. മാത്രമല്ല സര്‍വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സിപിഎം എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്നത് ചൂണ്ടിക്കാട്ടി പി.യു ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നാണ് ഫെഡറേഷന്റെ വാദം.

പാചക വാചക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. മാസം തോറും 4 രൂപ വീതം വര്‍ധിപ്പിച്ച് പാചക വാതക സബ്‌സിഡി മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും നിര്‍ത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ടി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് തുടരുന്നത്. കോടിക്കണക്കിന് പേര്‍ സബ്‌സിഡി ഉപേക്ഷിച്ചു എന്ന് കോടികള്‍ പരസ്യത്തിനു ചിലവഴിച്ചു കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദിലീപിനെതിരേ മൊഴി നല്‍കി സഹായി അപ്പുണ്ണി. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ അപ്പുണ്ണി എന്ന സുനില്‍രാജ് തനിക്ക് കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ദീര്‍ഘനാളായി അറിയാമായിരുന്നെന്നും അറിയില്ലെന്ന് പറഞ്ഞത് ദിലീപ് പറഞ്ഞിട്ടാണ് എന്നുമാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അപ്പുണ്ണിയുടെയും കാവ്യാമാധവന്റെയും മൊഴികള്‍ വൈരുദ്ധ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും വിളിച്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി നേരത്തേ വിളിച്ച കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നതായും അപ്പുണ്ണി പറഞ്ഞു. ജയിലില്‍ നിന്നും ദിലീപിന് സുനി എഴുതിയത് എന്ന് കരുതുന്ന എഴുത്ത് ഏലൂര്‍ ബസ് സ്റ്റാന്റില്‍ ചെന്ന് സുനിയുടെ സഹായി വിഷ്ണുവില്‍ നിന്നും കൈപ്പറ്റിയത് താനായിരുന്നു. ഇത് ദിലീപ് പറഞ്ഞിട്ടായിരുന്നെന്നും വ്യക്തമാക്കി. സുനിയുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. മുമ്പ് നടന്‍ മുകേഷ്‌കുമാര്‍ എംഎല്‍എ യുടെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി അടുപ്പമുണ്ട്. അതേസമയം കേസില്‍ ഗൂഡാലോചനയെക്കുറിച്ച് തനിക്ക് കാര്യമായിട്ട് ഒരു വിവരവും അറിയില്ലെന്നും പറഞ്ഞു.

അതേസമയം ഗൂഡാലോചനയില്‍ ദിലീപിനെ കുരുക്കാനുള്ള ഒരു മൊഴിയും അപ്പുണ്ണിയില്‍ നിന്നും പോലീസിന് കിട്ടിയില്ല. കൃത്യം നടന്നു കഴിഞ്ഞുളള വിശദാംശങ്ങളാണ് അപ്പുണ്ണിയില്‍ നിന്നും കിട്ടിയത്. അപ്പുണ്ണിയുടെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ നേരത്തേ ചോദ്യം ചെയ്തപ്പോള്‍ കാവ്യാമാധവന്റെയും ഇപ്പോള്‍ കിട്ടിയ അപ്പുണ്ണിയുടെയും മൊഴികളിലെ വൈരുദ്ധ്യത്തിലൂടെ മുന്നേറാണ് പോലീസിന്റെ പദ്ധതി. മൂന്നാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം വളരെ നാടകീയമായിട്ടായിരുന്നു അപ്പുണ്ണി ആലുവ പോലീസ് ക്‌ളബ്ബിലെത്തിയത്.

അതിനിടെ, ശരിയായ മുന്നൊരുക്കത്തോടെയല്ല സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) കൃത്യം നിര്‍വഹിച്ചതെന്നാണു പോലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം സുനി നടത്തിയ നീക്കത്തിലെ പോരായ്മകളാണു പോലീസിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇയാള്‍ തന്റെ മൊെബെല്‍ ഫോണുകള്‍ മൂക്കന്നൂരുള്ള അഭിഭാഷക ദമ്പതികള്‍ക്കാണു െകെമാറിയത്. ഇവരുമായുള്ള മൂന്‍പരിചയം മാത്രമാണിതിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മൊെബെല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ കേസില്‍ സാക്ഷിയുമാണ്. കേസുണ്ടാകുമെന്ന പ്രതീക്ഷയില്ലാത്തതാണു സുനിയെ ആശയക്കുഴപ്പത്തിലാക്കിയതെന്നു പോലീസ് കണക്കുകൂട്ടുന്നു.

മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞുവെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. തന്റെ വക്കീലായ പ്രതീഷ് ചാക്കോയ്ക്കു നല്‍കിയെന്ന് പിന്നീടു മാറ്റിപ്പറഞ്ഞു. ഒടുവില്‍ പറഞ്ഞത് അത് ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടെ ഓണ്‍െലെന്‍ വസ്ത്ര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തി െകെമാറിയെന്നാണ്. ദിലീപിന്റെ അറസ്റ്റ് െവെകിയതു മൂലം സുപ്രധാന തെളിവുകള്‍ ഒളിപ്പിക്കാന്‍ മതിയായ സമയം കിട്ടിയെന്നും വിലയിരുത്തലുണ്ട്. സംഭവത്തിനു പിന്നിലെ ശക്തമായ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.
മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമ- ചാനല്‍ തിരക്കുകളിലാണ് നടന്‍. രണ്ടാഴ്ച മുന്‍പും കൊല്ലത്തെത്തി ഇനിമുതല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നല്‍കിയിരുന്നതാണ്.

നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുകേഷിനെതിരേ സംശയമുന ഉയരുന്നത്.

 

രഹസ്യ കാമുകന്മാരെ മാറി മാറി ഉല്ലസിച്ചു  കൊണ്ടിരുന്ന ഈ  കുടുബിനിയുടെ  ലീലകൾ കേട്ടവർ മൂക്കത്തു വിരൽ വച്ച് പോക്കും. ആറു വയസുള്ള ഒരു പെൺകുട്ടിയുള്ള ഈ സ്ത്രീ,ഭർത്താവായ  ഒരു സാധു  ചെറുപ്പക്കാരനെ വട്ടം കറക്കുന്നതു ഒരുനാൾ പിടിച്ചു കാമുകനുമായി ഒളിച്ചോടി പോലീസ് സ്റ്റേഷൻ വരെ എത്തിയതാണ്. ഒരു വിധം എല്ലാം പറഞ്ഞു തീർത്തു കുറച്ചു നാളുകൾ ജീവിതം മുൻപോട്ടു പോയതാണ്. വീണ്ടും ആ തടാക എല്ലാം പഴയ രീതിയിൽ തുടർന്ന് വീട്ടിൽ യക്ഷിയായി മാറുന്ന അവൾ ഭർത്താവിനെ ക്രൂരമായി മർദിക്കുന്നതു പതിവാണെന്നു  അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മകളുടെ സന്തോഷപൂർവമുള്ള ജീവിതം ഓർത്തു എല്ലാം സഹിച്ചു മകളെ സ്വാന്തനപ്പെടുത്തി ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നതിനിടയിൽ ആണ് പാല സുഹൃത്തുകളിലൂടെയും ഭാര്യയുടെ ലീലകൾ പറ്റി ഭർത്താവ് അറിയുകയും. എവിടെ യാത്ര ചെയ്താലും മുൻകൂട്ടി കാമുകൻ മാരെ വഴിയിൽ കത്ത് നിർത്തി കൊഞ്ചി കോഴയുന്ന യുവതിയുടെ  അഷിഞ്ഞാട്ടം  കൺമുൻപിൽ  ഭർത്താവ് കാണുകയും പതിഞ്ഞിരുന്നു കാമുകനെ പിടിക്കുകയും ആയിരുന്നു. തുടർന്ന് ആ ഭർത്താവിന്റെ വാക്കുകൾ ആണ് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിച്ചത് ഇതിനിടയിൽ എന്റെ കുഞ്ഞിന്റെ ഗതി എന്താകും ‘ എന്റെ മകൾക്കു വേണ്ടി എല്ലാം മറന്നു തുടർന്നും ഞാൻ അവളോടൊപ്പം ജീവിക്കാൻ തയാർ…. അതിൽ സ്വന്തം പിഞ്ചോമനയെ ജീവന് തുല്യം സ്‌നേഹിക്കുന്ന പിതാവിന്റെ വാക്കുകൾ ! ഇതേ പോലെ പീഡിപ്പിക്കപ്പെടുന്ന എത്രയോ പുരുഷന്മാർ ഇവിടെ വേറെയും കാണും മാനഹാനിയും മക്കളുടെ ഭാവിയും ഓർത്തു എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവർ …. വിരൽ ചൂണ്ടുന്നത് പുരുഷാധിപത്യം എന്ന് പറയുമ്പോളും  ഇവിടെ പീഡിപ്പിക്കപ്പെടുന്ന  പുരുഷൻമാർക്കും ഒരു  യൂണിയൻ വേണ്ടിവരുമോ?

ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പള്ളിപ്പാട് വഴുതാനത്തേക്കു പോകുകയായിരുന്ന ഓർഡിനറി ബസ് മുണ്ടാറ്റിൻകര പാലത്തിൽ നിന്നു തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവർ ജഗ്ജീവൻ റാമിനു നിസാര പരുക്കേറ്റു. രണ്ടു യാത്രക്കാർ മാത്രമേയുണ്ടായിരുന്നുള്ളൂ. കണ്ടക്ടർക്കും യാത്രക്കാർക്കും പരുക്കില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സര്‍ക്കാരുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമായതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. യു.എ.ഇയിലെ ബര്‍ദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ വാര്‍ത്തകള്‍ അറ്റ്‌ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. 2015 ലാണ് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ യു.എ.ഇയില്‍ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതര്‍യോഗംചേര്‍ന്ന്, യു.എ.ഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി. തുടര്‍ന്ന് ദുബായിലെ വീട്ടില്‍ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും വിവരമുണ്ട്.

സൗദി അറേബ്യയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദീഖിനെ അക്രമിക്കുകയായിരുന്നു. സംഘം കടയിലെത്തിയ സമയത്ത് മറ്റാരുംതന്നെ കടയില്‍ ഉണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തം വാര്‍ന്ന് അവശനായി കിടന്ന സിദ്ദീഖിനെ അരമണിക്കൂറിനുശേഷം എത്തിയ പൊലീസും റെഡ്ക്രസന്റും ചേര്‍ന്ന് ആശുപത്രിയിലേത്തിക്കുകയായിരുന്നു. അല്‍ഈമാന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സിദ്ദീഖിന്റെ സ്‌പോണ്‍സര്‍ കടയുടെ അടുത്തുനിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യത്തിലെ കാറിന്റെ നമ്ബര്‍ കവര്‍ച്ചകാരുടെതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ പോലീസ് പിടികൂടി. 20 വര്‍ഷമായി ഇതേ കടയില്‍ ജോലി ചെയ്തുവരികയാണ് സിദ്ദീഖ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി അധികൃതര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved