ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടു വരാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ ചർച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തിൽ ചർച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂർ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നൽകിയ റിട്ട് ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ൽ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് ചർച്ച് ആക്ടിന് രൂപം നൽകിയത്. ഇടവക അംഗങ്ങൾ യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചർച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ചർച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിർത്തിരുന്നു.
നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിയമമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തതെന്നും ഹർജിക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനപാർക്കിങ് മേഖലയിൽ സംശയാസ്പദമായനിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടുപേരിൽ മൂന്നുപേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്‌ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ തറയിൽ എറിഞ്ഞുതകർത്തു. ഇത് പിന്നീട് കണ്ടെടുത്തു.
പുലർച്ചെ എട്ട് യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടിനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി. മുന്നുപേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.
മൂന്നുപേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.
നവജാത ശിശുവിനെ വന്‍നില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈയിലെ കാണ്ഡിവാലിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 21 നില കെട്ടിടത്തില്‍ നിന്നാണ് ബാത്ത് റൂം വിന്‍ഷോയിലൂടെ കുട്ടിയെ അജ്ഞാത വ്യക്തി പുറത്തേക്ക് എറിഞ്ഞത്. താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യവും പരിശോധിച്ചു. കാണ്ഡിവാലി സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ലാല്‍ജി പഡ മേഖലയില്‍ ചേരി നിര്‍മ്മാര്‍ജന അതോറിറ്റി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ജനിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ശരീരം. കെട്ടിടത്തിലെ ഏതു നിലയിലെ ഏത് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് ഇട്ടതെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ വാച്ച്‌മാനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം താമസക്കാരെ വിളിച്ചു കാണിക്കുകായിരുന്നു.
കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത ഉടുമ്പന്‍ചോല പാമ്പാടുംപാറ പാറപ്പുഴ മഠത്തില്‍ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് ഇയാളുടെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു.
അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. 12 വര്‍ഷം മുന്‍പ് ഉടുമ്പന്‍ചോലയില്‍നിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോള്‍ താരമായിരുന്ന രാജേഷ് ഇടുക്കി ജില്ല, എംജി സര്‍വകലാശാല ടീമുകളില്‍ കളിച്ചിട്ടുണ്ട്.
രാജേഷ് പൈ എളംകുളത്ത് കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. രാജേഷ് പൈയുടെ പിതൃസഹോദരന്‍ സച്ചിദാനന്ദ പൈ ഹൈക്കോടതി അഭിഭാഷകനാണ്. ഇദേഹത്തെ കാണാന്‍ രാജേഷ് മൂന്ന് ദിവസം മുന്‍പും കോടതിയില്‍ എത്തിയിരുന്നു. അസ്വസ്ഥനായി കണ്ടതിനെത്തുടര്‍ന്ന് കാരണം തിരക്കിയെങ്കിലും കാരണം പറയാതെ മടങ്ങുകയായിരുന്നു.
ഏറെ നാളായി ഗുവാഹട്ടിയിലുള്ള ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതോട് കൂടി തന്റെ സ്വത്തുക്കള്‍ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാള്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.
ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതി വരാന്തയിലേക്ക് ഒരു ഡയറി വലിച്ചെറിഞ്ഞ ശേഷം നടുമുറ്റത്തേക്കു ചാടി ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പിണറായി വിജയൻ സർക്കാരിൽ അഴിച്ചുപണി വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 17 മാസങ്ങൾ മാത്രം ശേഷിക്കെ എൽഡിഎഫ് സർക്കാർ അഴിച്ചുപണിയുമെന്നാണ് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി സർക്കാരിന്റെ മുഖം മിനുക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 20 കാബിനറ്റ് മന്ത്രിമാൾ ഉൾപ്പെടുന്നതാണ് പിണറായി സർക്കാർ. ഇതിൽ 12 എണ്ണം സിപിഎം മന്ത്രിമാരാണ്. ഇവരിലാകും അഴിച്ചുപണി വരിക. എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ മന്ത്രിസഭയിൽനിന്നു പുറത്താകുമെന്നാണു റിപ്പോർട്ടുകൾ. ഇവർ മന്ത്രിസഭയിൽനിന്ന് ഒഴിവാകാൻ സന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ചു പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണു പിണറായിയുടെ പദ്ധതി. മൂന്നെണ്ണമായാലും സന്തോഷം. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. അങ്ങനെ വന്നാൽ സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരിൽ ആരെങ്കിലും സ്പീക്കറാകും. കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടി എന്നീ വനിതാ മന്ത്രിമാർക്കു മാറ്റമുണ്ടാകില്ല. അയിഷ പോറ്റിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും പിണറായിക്കു പദ്ധതിയുണ്ട്. തോമസ് ഐസക്, എം.എം. മണി, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ എന്നിവർ മന്ത്രിമാരായി തുടരും. ജി. സുധാകരനും കാലാവധി പൂർത്തീകരിക്കും. ഇ.പി. ജയരാജനും എ.കെ. ബാലനും തുടരാനാണ് സാധ്യത. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തായേക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ 21-ാമനായി എത്തിക്കാൻ പിണറായി വിജയനു താത്പര്യമുണ്ട്. യുവ നേതാക്കളായ എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവർ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയേക്കും. മുതിർന്ന നേതാവ് സി.കെ. ശശീന്ദ്രന്റെ പേരും പരിഗണനയിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു വീഴ്ത്തിയ പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ജനം. പൊലീസുകാരെ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തി. പ്രതികളെ വെടിവച്ചു കൊന്ന സ്ഥലത്ത് മധുരവിതരണവും പുഷ്പവൃഷ്ടിയും നടത്തി. പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും അവരുടെ കൈകളിൽ രാഖി കെട്ടുകയും ചെയ്തു.
ഇന്ന് പുലർച്ചെ തെളിവെടുപ്പിനിടെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കേസിലെ നാലു പ്രതികളും കൊല്ലപ്പെട്ടത്. പൊലീസ് നടപടി സ്വാഗതാർഹമെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഭൂരിഭാഗം പേരുടെയും പ്രതികരണം. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
#WATCH Hyderabad: People celebrate and cheer for police at the encounter site where the four accused were killed in an encounter earlier today. #Telangana pic.twitter.com/WZjPi0Y3nw
— ANI (@ANI) December 6, 2019
#WATCH Hyderabad: Neigbours of the woman veterinarian, celebrate and offer sweets to Police personnel after the four accused were killed in an encounter earlier today pic.twitter.com/MPuEtAJ1Jn
— ANI (@ANI) December 6, 2019
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് ദിശയുടെ കുടുംബം. മകള്‍ മരിച്ചിട്ട് പത്ത് ദിവസമാകുന്നു. പ്രതികളുടെ മരണത്തോടെ മകളുടെ ആത്മാവിന് ശാന്തിക്കിട്ടിയെന്ന് ദിശയുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാരിനും പൊലീസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ദിശയുടെ അച്ഛന്‍ പ്രതികരിച്ചു
കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്‍റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആരോപണം. അന്നത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണർ വി സി സജ്ജനാര്‍ ( അദ്ദേഹത്തിന്‍റെ അധികാരപരിധിയിലാണ് ദിശ സംഭവവും നടന്നത്) ആണ് എന്നതും ശ്രദ്ധേയമാണ്. വി സി സജ്ജനാര്‍ വാറംഗൽ എസ്പി ആയിരിക്കെയാണ് ആസിഡ് ആക്രമണത്തിലെ പ്രതികളെ വെടിവെച്ച് കൊന്നത് .
26കാരി കൊല്ലപ്പെട്ടതിന് ശേഷം പ്രതികള്‍ക്കെതിരെ ജനരോഷം ആളി കത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇന്ന് പ്രതികള്‍ കൊല്ലപ്പെട്ടത്. 2008 ലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടു എന്നുമാണ് അന്നും ഇന്നും പൊലീസിന്‍റെ ഭാഷ്യം.
2008-ല്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും കോളേജിലേക്ക് പോകുന്ന വഴിയാണ് ആസിഡ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. മുഖ്യ പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിദ്വേഷം ആണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. ശ്രീനിവാസനും സുഹൃത്തുക്കളായ ബി സഞ്ജയ്, പി ഹരികൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് ദിശ കേസിലെ പ്രതികൾ. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മാസം കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന സ്വദേശി മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ മിന അബ്‍ദുല്ലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നവംബര്‍ 25 മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് അദ്ദേഹത്തിന്റെ പഴ്‍സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുക.