കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.
ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.
മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.
ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.
ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
തലവടി: തലവടി ഗ്രാമത്തിന് പുതിയ ചുണ്ടൻ വള്ളം നിർമ്മിക്കുക എന്ന ലക്ഷ്യത്തോട് രൂപിക്യതമായ തലവടി ചുണ്ടൻ നിർമ്മാണ സമതിയുടെ ജനറൽ ബോഡി യോഗം ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അനുപമ ഹാളിൽ നടന്നു. പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ് ,അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് ,ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള , ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ,ഭരതൻ പട്ടരുമഠം, സണ്ണി അനുപമ, തോമസ്കുട്ടി ചാലുങ്കൽ, കെ.ടി ജനാർദ്ധനൻ, ജോർജ് മാത്യം ,പിയൂഷ് പി.പ്രസന്നൻ ,പ്രസാദ് മാത്യൂ, ജി.ജയകുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. ഒന്നരക്കോടി രൂപ ബജറ്റ് ഉള്ള പ്രോജക്ടിന്റെ ആദ്യ സംഭാവന മാലിയിൽ എം.സി തോമസിൽ നിന്ന് സ്വീകരിച്ചു.
അജണ്ടകൾ പ്രകാരം നടന്ന ചർച്ചയിൽ നിയമാവലി അംഗികരിച്ചു.ഡിസംബർ 20ന് മുമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുവാൻ തീരുമാനിച്ചു. ഷെയർ സംബന്ധമായ വിഷയങ്ങളുടെയും അംഗത്വ ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം ആയി. സംഘടനയുടെ പേര് തലവടി ബോട്ട് ക്ലബ് എന്നായിരിക്കും. അംഗത്വ ഫീസ് 1001.00 രൂപ ആയിരിക്കും.ഷെയർ 10000.00 രൂപ മുതൽ പരമാവധി ആയിരിക്കും . വള്ളപുരയ്ക്ക് ഉള്ള വസ്തു കണ്ടെത്തുന്നതിനും അതിന്റെ ക്രമികരണങ്ങൾക്കുമായി വള്ളപ്പുര കമ്മിറ്റി രൂപികരിച്ചു.ജനുവരി 20 ന് മുമ്പ് ഉളികുത്തൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചു.വിവിധ സബ് കമ്മറ്റികൾ ഉൾപ്പെടെയുള്ള 101 അംഗ കമ്മിറ്റിക്ക് അംഗികാരം ആയി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ തീരുമാനം എടുക്കുന്നതിന് ഉള്ള അനുവാദം 15 അംഗ എക്സിക്യൂട്ടിവിന് നല്കി.
എടത്വ: കുട്ടനാടിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ പ്രഥമസ്ഥാനം അലങ്കരിച്ച് ലോകത്തിന്റെ നാനാതുറകളില്‍ അനേകം പ്രതിഭകളെ സമ്മാനിച്ച എടത്വായുടെ വിദ്യാലയ മുത്തശ്ശി സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 125 ാം വയസ്സിലേക്ക്.
വര്‍ണ്ണാഭവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തി ഉജ്ജ്വലമായി സ്‌കൂളിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും. കലാസന്ധ്യ, മികച്ച പ്രതിഭകളെ ആദരിക്കല്‍, സാഹിത്യ സദസ്സ്, കായിക മത്സരങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നിര്‍ധനര്‍ക്ക് സ്വന്തം ഭവനങ്ങള്‍, കാര്‍ഷിക സെമിനാറും പ്രദര്‍ശനവും, എടത്വായുടെയും സ്‌കൂളിന്റെയും 125 വര്‍ഷത്തെ ചരിത്ര ഫോട്ടോ പ്രദര്‍ശനം, സമ്പൂര്‍ണ്ണ ഡോക്യുമെന്ററി ഫിലിം, തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യൂ, പ്രധാന അധ്യാപകന്‍ തോമസുകുട്ടി മാത്യൂ, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ മാത്യൂ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടപ്പുറം, സില്‍ജോ സി. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍മാരും, ജോയന്റ് കണ്‍വീനര്‍മാരും, സബ് കമ്മറ്റി ഭാരവാഹികളുമായി 125 അംഗങ്ങളുടെ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക. കമ്മറ്റി ഭാരവാഹികളായി ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ ജയ്‌സപ്പന്‍ മത്തായി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് മഞ്ഞുമ്മേല്‍, ഡിസിപ്ലിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം. മാത്യൂ, വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ റോജിമോന്‍ കറുകയില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ തോമസ് വി.റ്റി., റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് മുണ്ടകത്തില്‍, സ്മരണിക കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കായിക കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ദേവസ്യ, കലാ സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ലറ്റ് ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാത്യു ജോസഫ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ കോശി കുര്യന്‍ മാലിയില്‍, കണ്‍ട്രക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി പീഠികപറമ്പില്‍. എന്നിവരെ തെരഞ്ഞെടുത്തു.
മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.
നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.
തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.
ഉള്ളി വിലവര്‍ദ്ധനയ്ക്കെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്‍റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി.
പ്രതിഷേധയോഗത്തിന് ഒത്തുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനീഷ് ആദ്യമുതല്‍ അശ്ലീലവാക്കുകളാല്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍ ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത് ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.