India

പ്രഭു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടന്ന സംഭവ ബഹുലമായ യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച്‌ ആ കുറിപ്പില്‍ അദ്ദേഹത്തിന്റെ ചരിത്രവും ജീവിതവും പാഠവും എല്ലാമുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

“ക്യാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി.കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി.പിന്നെയും ഒരുപാടൊരുപാട് പോയി.ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി.കുടുംബത്തിന്റെ വരുമാനം പോയി.അതുവരെയുള്ള സമ്പാദ്യം പോയി. ഞാനെന്ന ശരീരത്തില്‍ നിന്ന് ജീവന്‍ പോലും പുറത്തു പോകാന്‍ വെമ്പൽ കൊണ്ടു.

പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാന്‍ പിടിച്ചു നിന്നു.ജീവന്‍ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവള്‍ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പല രാത്രികളിലും എന്റെ തലയിണകള്‍ നനഞ്ഞു കുതിര്‍ന്നു.രണ്ടുകാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങള്‍ക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും അവള്‍ക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു.എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത്‌ അവള്‍ക്ക് വേണ്ട നാപ്കിന്‍ വാങ്ങാന്‍ പോലും അവളുടെ വീട്ടുകാരെ ഞാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്.”

“സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും.ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും.ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്.എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി.ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവള്‍ നിന്നെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.പ്രാക്ടിക്കല്‍ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ രണ്ടാളുടെയും ലൈഫില്‍ ഉണ്ടാകരുതെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.”

“നിന്റെ വാക്കുകള്‍ എനിക്കൊരു ഊര്‍ജ്ജമാണ് തന്നത് മോളേ.നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളമാണ് മുത്തേ.രണ്ടു കാലില്‍ നിന്നതിനെക്കാള്‍ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാന്‍.ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ.എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാനങ്ങു തകര്‍ന്നു പോകുമെന്ന് നീ കരുതിയല്ലേ.ഞാന്‍ അധികനാള്‍ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ.ജീവനെടുക്കാന്‍ വന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച്‌ ഇങ്ങനെ നെഞ്ചു വിരിച്ചു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ തകര്‍ക്കാന്‍ പോയിട്ട് ഒന്നു തളര്‍ത്താന്‍ പോലും ആകില്ല.നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ.എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല.”

“നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും.അവളുടെ കാലില്‍ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും.ഒരു പക്ഷെ പ്രണയത്തേക്കാള്‍ ആത്മാര്‍ത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു.ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നില്‍ക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാന്‍ നമ്മുടെ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ എന്ത് ക്യാന്‍സര്‍.എന്തിന് കാല്.”

രാജ്യത്ത് വീണ്ടും നോട്ട് നിരോധനമോ? 2000 ന്റെ നോട്ട് കുറഞ്ഞു തുടങ്ങിയതോടെയാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. 2000 നോട്ടുകളുടെ അച്ചടി നിറുത്തിയെന്നതാണ് വസ്തുത. രാജ്യത്തെ കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായുള്ള നടപടിയെ തുടര്‍ന്ന് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചു.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

എടിഎമ്മുകളില്‍ അനുഭവപ്പെട്ട 2000 രൂപ നോട്ടിന്റെ ക്ഷാമത്തിന് പിന്നാലെയാണ് വിവരാവകാശ അപേക്ഷയില്‍ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്താനായി റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി പിന്നീടത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.

2016 ഡിസംബര്‍ 8ന് 500, 1000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. കള്ളപ്പണവും കൈക്കൂലിയും ഒഴിവാക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.ഇത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.

തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദർശ് വിജയൻ എന്ന വിദ്യാർഥിയുടെ കുഴിമാടം തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മുങ്ങിമരണമെന്ന കരുതിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ തുടർ അന്വേഷണത്തിനായാണ് ക്രൈംബ്രാഞ്ച് നടപടി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

പത്ത് വർഷവും ആറ് മാസവും മുൻപ് മുങ്ങി മരിച്ചതെന്ന ധാരണയിൽ ആദർശ് വിജയനെന്ന പതിനാലുകാരനെ അടക്കിയ മണ്ണ് വീണ്ടും കുഴിച്ചു. കൊലയാളിയിലേക്കുള്ള ശാസ്ത്രീയ തെളിവുകൾ തേടി. പോസ്റ്റുമോർട്ടം മുതൽ തെളിവ് ശേഖരണത്തിൽ വരെ ആദ്യഘട്ടത്തിൽ അട്ടിമറി നടന്ന കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തുടർ പരിശോധത് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി.

മെഡിക്കൽ കോളജിലെക്ക് മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ പൊസറ്റുമോർട്ടത്തിനും പിന്നീട് ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്ന് കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണ് റീ പൊസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോയെന്നതിനുൾപ്പെടെ തെളിവ് തേടിയാണ് മറ്റ് പരിശോധനകൾ. മകന്റെ മരണത്തിന് ഉത്തരമാകുമെന്ന പ്രതീക്ഷയിലാണ് പത്ത് വർഷമായി നിയമ പോരാടം തുടരുന്ന മാതാപിതാക്കൾ . ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.

കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

സിപിഎം കോട്ടം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു.

ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സഖാക്കളെ ക്ഷണിച്ചു. ഈ ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 19നാണ് വിവാഹം. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകളാണ് ഗീതു. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന ജെയ്ക് 2016ല്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയും ജെയ്ക് ആയിരുന്നു

ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആർക്കും എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണം. ഏത് തരത്തിലുള്ള പരിമിതികൾ ഉണ്ടെങ്കിലും ആഗ്രഹവും ഇഛാ ശക്തിയും ഉണ്ടെങ്കിൽ കയ്യെത്തി പിടിക്കാൻ ആവാത്തതായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ചോതുന്ന അനുഭവം ഇതാ നമ്മുടെ കൺ മുന്നിൽ. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച ഇല്ലാത്ത ഐ എ എസ് ഓഫിസർ പ്രൻജീൽ പാട്ടീൽ എന്ന യുവ വനിത ഇന്ന് തിരുവനന്തപുരം ജില്ലാ സബ് കല്ലെക്ടർ ആയി ചുമതലയേറ്റു. 6 ആം വയസിൽ ഉണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപെട്ട പ്രൻജീൽ 124 ആം റാങ്കോടെ ആണ് 2017 ഇൽ ഐ എ എസ് സ്വന്തമാക്കി .

മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയാണ് പ്രൻജീൽ .കേരള കേഡറിൽ സബ്‌കളക്ടർ ആയി
ചുമതല ഏൽക്കുന്ന ആദ്യ കാഴ്ച ഇല്ലാത്ത വനിതയാണ് ഇവർ . ഇന്ത്യയ്ക്കും അതിലുപരി കേരളത്തിനും അഭിമാന നിമിഷമാണ് ഇന്ന് . പാർട്ടി കളിച്ചും തമ്മിൽ തല്ലിയും വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ആൺകുട്ടികൾക്കും പഠിക്കാൻ ഉള്ള എല്ലാ സാഹചര്യം ഉണ്ടായിട്ടും പഠിക്കാൻ മടി കാണിക്കുന്ന ഓരോ പെൺകുട്ടികൾക്കും ഒരു മാതൃക ആണ് പ്രൻജീൽ .പല തരത്തിലുള്ള വൈകല്യങ്ങളും, കൊണ്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ ആകാതെ അല്ലെങ്കിൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച്‌ പോയവർ നമ്മുടെ രാജ്യത്തു അനവധി ഉണ്ട്. അവർക്കെല്ലാം ഒരു റോൾ മോഡൽ ആയി തിളങ്ങി നിൽക്കുകയാണ് നമ്മുടെ സബ് കളക്ടർ . ആർ ഡി ഓ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തിരുവന്തപുരം സബ് കല്ലെക്ടറും ജില്ലാ ആർ ഡി ഓ യുമായി സ്ഥാനമേറ്റ പ്രൻജലിനെ ചെറിയ ചടങ്ങുകളോട് കൂടി സ്വീകരിച്ചു .

അസിസ്റ്റന്റ് കളക്ടർ അനുകുമാരിയുടെ കൈ പിടിച്ചാണ് പുതിയ ചുവടു വെയ്പ്പ് .12 മണിയോടെ ആണ് പ്രൻജീൽ ഭരണമേറ്റത് .സാമൂഹിക നീതി വകുപ്പു സ്പെഷ്യൽ സെക്രെട്ടറി ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു.എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി ജോലി ചെയ്‌തതിന്‌ ശേഷം ആണ് പ്രൻജീൽ തലസ്ഥാനത്ത് ചുമതല എല്ക്കുന്നത്. ഞാൻ ഒരുപാടു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു നമ്മൾ പരിശ്രമിക്കാൻ തയാറല്ല എങ്കിൽ നമ്മുക്ക് ഒന്നും നേടാൻ ആകില്ല. എഫേർട് ഇല്ലാതെ ഒന്നും സാധിക്കില്ല എന്നും ഈ ചടങ്ങിൽ അവർ കൂട്ടിച്ചേർത്തു . പരിശ്രമം ചെയ്കിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം എന്ന ചൊല്ല് പൂർണമാക്കും വിധം വിജയിച്ച പ്രൻജീൽ സമൂഹത്തിലെ എല്ലാവർക്കും മാതൃകയായി അക കണ്ണിൻ്റെ വെളിച്ചവുമായി നിശ്ചയദാർട്യത്തോടേ തലസ്ഥാനത്തെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്.

രാഷ്ട്രീയ വൈര്യങ്ങൾ മാറ്റി വച്ച് മൻമോഹൻ സിംഗിൻ്റെ നയങ്ങൾ പിന്തുടർന്ന് രാജ്യത്ത് രൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയെ മാറി കടക്കാൻ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിൻ്റെ ഭർത്താവ് പി പ്രഭാകർ.സാമ്പത്തീക മാന്ദ്യത്തെ മറി കടക്കുന്നതിന് ആവശ്യമായ തന്ത്രപരവും ബുദ്ധിപരവുമായ നയങ്ങൾ കൈകൊള്ളുന്നതിന് വേണ്ട ഇച്ഛ ശക്തി ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്രുവിൻ്റെ സോഷ്യലിയസത്തെ വിമർശിക്കുന്നതിന് പകരം നരസിംഹറാവു മൻമോഹൻ സിങ് കാലത്തേ സർക്കാരുടെ സാമ്പത്തീക നയങ്ങൾ പിന്തുടരുകയാണ് ബി ജെ പി സർക്കാർ ചെയ്യേണ്ടത് എന്നും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭർത്താവ് ബി ജെ പി യോട് ആവശ്യപ്പെട്ടു.

ദി ഹിന്ദു പത്രത്തിന് അനുവദിച്ച ലേഖനത്തിലാണ് അദ്ദേഹം തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പങ്കു വച്ചത്.സർക്കാർ ഇപ്പോൾ തുടർന്ന് വരുന്നത് തീർത്തും നിഷേദാൽമകമായ നിലപാടുകളാണ്. പൊതു മണ്ഡലങ്ങളിൽ നിന്നുമെത്തുന്ന ഓരോ വാർത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നാണ്.ജനസംഘം രൂപീകരിച്ച കാലം മുതലേ ഇപ്പോൾ ബി ജെ പി കൈകൊണ്ട് വരുന്ന നെഹ്രുവിയൻ സാമൂഹിക അക്രമത്തിൻ്റെ നിക്ഷേധം ഉള്ളതാണ്.

ക്യാപിറ്റലിസ്റ് ഫ്രീ മാർക്കറ്റ് ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് രൂപീകരിച്ച സാമ്പത്തീക നയങ്ങളാണ് ഒരു പരിധി വരെ ബി ജെ പി സ്വീകരിച്ച് പോരുന്നത്. അത് ഇനിയും പരീക്ഷിച്ച് വിജയിക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങൾക്കും ഇതല്ല അതല്ല എന്ന ഒഴിവ് കഴിവുകൾ പറയാതെ ഈ മാന്ദ്യത്തെ നേരിടാൻ പ്രാപ്തമായ എന്ത് സാമ്പത്തീക നയമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ബി ജെ പി വ്യക്തം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി യെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിച്ചതാണോ ഒരു ശക്തിയാക്കി മാറ്റി അധികാരത്തിൽ എത്തിയതാണോ അവരുടെ സാമ്പത്തീക നയങ്ങൾക്ക് ഒരു പങ്കും ഇല്ല.

ബി ജെ പി ഉണ്ടാക്കിയെടുത്ത ജനപിന്തുണയിൽ സാമ്പത്തീക രംഗം ഒരു ഘടകമേ അല്ലായിരുന്നു. നെഹ്രുവിയൻ നയങ്ങളോടുള്ള ബി ജെ പി യുടെ എതിർപ്പ് ആശയപരമല്ല വെറും രാഷ്ട്രീയം മാത്രമാണ്. അതിന് സാമ്പത്തികമായ ഒരു മനം നൽകുവാൻ ഒരു ബി ജെ പി ചിന്തകനും ഇത് വരെ കഴിഞ്ഞിട്ടില്ല.മൻമോഹൻ സിങ് നരസിംഹറാവു സർക്കാർ നയങ്ങളെ പിന്തുടരുക എന്ന ഒരേ ഒരു വഴി മാത്രമേ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ മുന്നിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ മാറി കടക്കാൻ നിലവിൽ ഉള്ളൂ. അത് മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ എത്ര കാലം താമസിക്കുന്നുവോ അത്രയും ഭാവിയിൽ സ്ഥിതിഗതികൾ രൂക്ഷമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കട്ടപ്പന : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോളിയുടെ കുട്ടിക്കാല ചരിത്രങ്ങൾ തേടി മാധ്യമ പട കട്ടപ്പനയിൽ കറങ്ങി നടക്കുന്നു . ജോളിയുടെ കുട്ടിക്കാലം അറിയാവുന്നവരിൽ നിന്ന് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് എല്ലാവരും

ജോളി ജോസഫ് ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയല്‍വാസികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.

കോളേജ് ഹോസ്റ്റലില്‍ നിന്നും സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷ്ടിച്ചാണ് ജോളിയുടെ ക്രിമിനല്‍ ജീവിതത്തിന്റെ ആരംഭം. അന്വേഷണത്തിനൊടുവില്‍ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാല്‍ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പാലായിലുള്ള പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് ചേര്‍ന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.- സഹപാഠി ജയദീപ് പറയുന്നു.

കട്ടപ്പനയിലെ വീട്ടില്‍ അറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്നും ജോളി കറങ്ങാന്‍ പോകറുണ്ടായിരുന്നു. 1992 മുതല്‍ 95 വരെ ഉണ്ടായിരുന്ന ക്ലാസില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടായതിനാല്‍ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു.

21 വർഷത്തിന് ശേഷം സാമ്പത്തിക നോബെൽ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നു. അമർത്യ സെന്നിന് ശേഷം വീണ്ടുമൊരു ബംഗാളി തന്നെയാണ് ഇന്ത്യയിലേയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബെൽ സമ്മാനം കൊണ്ടുവന്നിരിക്കുന്നത്. 1998ൽ ക്ഷേമ സാമ്പത്തിക ശാസ്ത്ര (Welfare Economics) പഠനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അമര്‍ത്യ സെന്‍ പുരസ്‌കാരം നേടിയത്. സാമ്പത്തിക നയങ്ങള്‍ ജന ജീവിതത്തെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നത് സംബന്ധിച്ച പഠനം. വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിന് (Developmental Economics) സംഭാവനകള്‍ക്കാണ് അഭിജിത്ത് ബാനര്‍ജി നോബെല്‍ നേടിയിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഡെവലപ്‌മെന്റല്‍ എക്കണോമിക്‌സ്.

ഭാര്യ എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പമാണ് അഭിജിത്ത് നോബെല്‍ പങ്കിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍, ജോണ്‍ എ ലിസ്റ്റ്, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവര്‍ക്കൊപ്പം ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ നടത്തിയവയാണ് പ്രധാന പഠനങ്ങള്‍. മൈക്കൾ ക്രെമറും ഇത്തവണ സാമ്പത്തികശാസ്ത്ര നോബെൽ നേടി. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍ എന്നിവരുടെ പഠനങ്ങള്‍ ആഗോള ദാരിദ്ര്യത്തെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന് നോബെല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ട് ദാരിദ്ര്യത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച വ്യക്തമായ ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ മൂവരുടേയും പഠനങ്ങള്‍ സഹായകമായി എന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്ത് ബാനര്‍ജിയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1988ല്‍ പിഎച്ച്ഡി നേടി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായി. 2003ല്‍ എസ്തര്‍ ഡുഫ്‌ളോയോടും സെന്തില്‍ മുല്ലൈനാഥനുമൊപ്പം അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. 2004ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഫെല്ലോഷിപ്പ് നേടി. എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പം രചിച്ച Poor Economics എന്ന കൃതിക്ക് ജെറാള്‍ഡ് ലോബ് പുരസ്‌കാരം ലഭിച്ചു. 2013ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണ്‍, 2015്‌ന് ശേഷമുള്ള സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു അഭിജിത്ത് ബാനര്‍ജി. ബാല്യകാല സുഹൃത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധയുമായിരുന്ന അരുന്ധതി തുലി ബാനര്‍ജിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

ക്ഷാമങ്ങള്‍ ദാരിദ്ര്യം, അസമത്വം തുടങ്ങിയവയില്‍ അമര്‍ത്യ സെന്‍ പ്രത്യേകം ശ്രദ്ധ കേന്ദീകരിച്ചിരുന്നു. 1943ലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമം വിതച്ച ദുരിതം അമര്‍ത്യ സെന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഇത് സ്വാധീനിച്ചിരുന്നു. ശരിയായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സമൂഹങ്ങളില്‍ ക്ഷാമമുണ്ടാകില്ല എന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴിലായിരുന്നത് കൊണ്ട് ഇത്ര മാത്രം വലിയ ദുരിതം വിതച്ച ക്ഷാമം 1943ല്‍ ബംഗാളിലുണ്ടായത് എന്ന് അമര്‍ത്യ സെന്‍ വിലയിരുത്തിയിരുന്നു. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ തോമസ് ഡബ്ല്യു ലാമണ്ട് പ്രൊഫസറായ അമര്‍ത്യ സെന്നിനെ 1999ല്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞ അമര്‍ത്യ സെന്‍, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമര്‍ശകനാണ്.

നോട്ട് നിരോധനത്തിന്റെ യുക്തി തനിക്ക് മനസിലായിട്ടേ ഇല്ല എന്നാണ് ന്യൂസ് 18ന് 2017 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് ബാനര്‍ജി പറഞ്ഞത്. 2000 രൂപ നോട്ട് കൊണ്ടുവന്നത് എന്തിനാണ് എന്ന് അഭിജിത്ത് ബാനര്‍ജി ചോദിച്ചു. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഭിജിത്ത് ബാനര്‍ജി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനങ്ങളെ ശരി വയ്ക്കുകയാണ് അഭിജിത്ത് ചെയ്തത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ഉയര്‍ന്ന നിലയില്‍ നിര്‍ത്താനും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകമാകുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു.

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പ്പമായ മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശില്പത്തിന്റെ ഇരിപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ ഇരിക്കുന്ന റിമയുടെ ചിത്രങ്ങള്‍, യക്ഷി ശില്പത്തിന്റെ 50ാം വാര്‍ഷികത്തില്‍ റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു.

സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.

Copyright © . All rights reserved