India

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് എന്റെ വീട്. ഞാനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. ഞാൻ പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കുകാരണം സ്‌കൂളിലെ മാവേലിയാണ് ഞാൻ. എങ്കിലും ടീച്ചേഴ്സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും.ഷൂട്ടിനൊക്കെ പോകുമ്പോള്‍ വീടു മിസ്‌ ചെയ്യാറുണ്ട്. എവിടെയൊക്കെ താമസിച്ചാലും എന്റെ ബെഡ്റൂമില്‍ കിടക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.

എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. എന്റെ റൂമിലും കുറെ ഫോട്ടോസും ട്രോഫികളും ഒക്കെ വച്ചിട്ടുണ്ട്. പഠിക്കാന്‍ അധികം സമയം ഇല്ലാത്തതുകൊണ്ട് മുറിയില്‍ സ്റ്റഡി ടേബിള്‍ ഇല്ല. ഊണുമുറിയില്‍ ഇരുന്നാണ് ഞാന്‍ പഠിക്കുന്നത്.എനിക്ക് ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകാമായിരുന്നു താൽപര്യം. പിന്നെ പൈലറ്റ് ആകാം എന്നായി. ഇപ്പോൾ ഇഷ്ടം, പഠിച്ചു ഒരു ഐഎഎസ്സുകാരൻ ആകണം എന്നാണ്.

അൽസാബിത്തിന്റെ അമ്മ ബീന ബാക്കി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.എന്റെ നാട് കോന്നിയാണ്. വിവാഹശേഷം ഞങ്ങൾ കലഞ്ഞൂരിൽ നാലുസെന്റ് ഭൂമി വാങ്ങി ഒരു ഇരുനില വീട് പണിതു. പക്ഷേ അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾത്തന്നെ ഭർത്താവ് വീടുവിട്ടുപോയി. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. ഭാഗ്യം പോലെയാണ് ആ സമയത്തു കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്.

 

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ…ഇത്രയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ പ്ലോട്ടിൽ നിർമിച്ചതുകൊണ്ട് വീടിന്റെ ഭിത്തി തന്നെ മതിലായി വരുന്ന വിധമാണ് ക്രമീകരണം. അടുത്തിടയ്ക്ക് ഞങ്ങൾ ഒരു കാർ മേടിച്ചു. അതിനെ ഉൾക്കൊള്ളിക്കാൻ മുൻവശത്ത് റൂഫിങ് ഷീറ്റ് ഇട്ടു.നഷ്ടമാകുമെന്ന് കരുതിയിടത്തുനിന്നാണ് ദൈവം ഞങ്ങള്‍ക്ക് ഈ വീട് തിരിച്ചുതന്നത്. അതുകൊണ്ടുതന്നെ വീടിനോട് വലിയ സ്നേഹമാണ്. മോന്റെ അധ്വാനമായതുകൊണ്ട് അവനും വീടിനോട് വലിയ ഇഷ്ടമാണ്. ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്…

കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് സംശയിക്കാൻ കാരണം പ്രതിപ്പട്ടികയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്.

കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്.

2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.

മൊഴികളിലെ ഈ വൈരുദ്ധ്യമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചത്. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.

ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെത്തിയത്. തുടര്‍ന്നു മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സഹോദരൻ ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.

ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻനായർ മരിച്ചു കിടന്ന മുറിയിൽനിന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണം നടന്ന സമയത്ത് ഈ മുറി പൊലീസ് പരിശോധിച്ചിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മ‍ാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.

കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.

സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:

3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.

പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു

സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.

ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​ത് വൈ​​​കും. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത റോ​​​യ്‌ തോ​​​മ​​​സ് കേ​​​സി​​​ല്‍ ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത് 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​ൽ പ്ര​​​തി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.   ഈ ​​​സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കു​​​റ്റ​​​പ​​​ത്രം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ ഒ​​​രു കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം വൈ​​​കി​​​യാ​​​ലും മ​​​റ്റ് അ​​​ഞ്ചു കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ൽ​​​കൂ​​​ടി പ്ര​​​തി​​​യാ​​​യ​​​തി​​​നാ​​​ൽ ജോ​​​ളി​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു.

90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ല്ലാ ​​​ജോ​​​ലി​​​ക​​​ളും പൂ​​​ര്‍​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്ക​​​ണം. തു​​​ട​​​ര്‍​ന്ന് ഇ​​​ത് വി​​​ദ​​​ഗ്ധ ഉ​​​പ​​​ദേ​​​ശ​​​ത്തി​​​നാ​​​യി എ​​​സ്പി, ഐ​​​ജി, എ​​​ഡി​​​ജി​​​പി, ഡി​​​ജി​​​പി ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഇ​​​ത് ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച് വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​ൾ വ​​​രു​​​ത്ത​​​ണം. ഓ​​​രോ വി​​​ഭാ​​​ഗ​​​വും പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കേണ്ട​​​തും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് റി​​​പ്പോ​​​ര്‍​ട്ടാ​​​യി ന​​​ല്‍​കും. ഇ​​​ത​​നു​​സ​​രി​​ച്ച് വീ​​​ണ്ടും കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്ക​​​ണം. അ​​​തി​​​നു ശേ​​​ഷ​​​മേ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. കൂ​​​ടാ​​​തെ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ടെ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യും വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ല​​​ഭി​​​ച്ച ശേ​​​ഷം അ​​​ത് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​ചേ​​​ര്‍​ക്കു​​​ക​​​യും വേ​​​ണം. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും മ​​​റ്റും പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും കോ​​​ട​​​തി​​​ക്കും സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ 90 ദി​​​വ​​​സ​​​ത്തി​​​ന് മു​​​മ്പേ ത​​​ന്നെ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​ല്ലാം കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടും.

17 വ​​​ര്‍​ഷം മു​​​മ്പു​​​ള്ള കേ​​​സാ​​​യ​​​തി​​​നാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മെ​​​ല്ലാം കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. പ​​​ഴ​​​യ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യെ​​​ന്ന​​​തും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി കൂ​​​ട്ടി​​​യോ​​​ജി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​​ണ്.   സാ​​​ഹ​​​ച​​​ര്യ​​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്രം കു​​​റ്റം​​​തെ​​​ളി​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. അ​​​തി​​​നാ​​​ല്‍ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. റോ​​​യ്‌​​​തോ​​​മ​​​സ് കേ​​​സി​​​ല്‍ ഇ​​​രു​​​പ​​​തോ​​​ളം പേ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ മ​​​റ്റാ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും വി​​വ​​രം വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണം. രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ഴി​​​ക​​​ളെ​​​ല്ലാം വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച ശേ​​​ഷ​​​മേ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​വൂ.

കൂ​​​ടാ​​​തെ ഫോ​​ൺ‌​​വി​​ളി സം​​ബ​​ന്ധി​​ച്ച റി​​​പ്പോ​​​ര്‍​ട്ട് (സി​​​ഡി​​​ആ​​​ര്‍), ഇ​​​വ കോ​​​ട​​​തി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ മൊ​​​ബൈ​​​ല്‍ ക​​​മ്പ​​​നി സ​​​ര്‍​വീ​​​സ് പ്രൊ​​​വൈ​​​‍​ഡ​​​ർമാ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​ത് ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മാ​​​സ​​​ങ്ങ​​​ളോ​​​ളം വേ​​​ണ്ടി​​​വ​​​രും. അ​​​തേ​​​സ​​​മ​​​യം, അ​​​ഞ്ചു​​​കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ള്‍ത​​​ന്നെ പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഓ​​​രോ കേ​​​സി​​​ലും വ്യ​​​ത്യ​​​സ്ത കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ അ​​​വ​​​സാ​​​ന കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ ശേ​​​ഷ​​​മേ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് ഓ​​​രോ കേ​​​സി​​​ലും അ​​​റ​​​സ്റ്റ് പ​​​ര​​​മാ​​​വ​​​ധി വൈ​​​കി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ത​​​ന്ത്ര​​​മാ​​​വും പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ക.

ഗുജറാത്തിലെ ഗിര്‍ വനത്തിലെ ഏക വോട്ടര്‍ ഭാരതദാസ് ബാപു അന്തരിച്ചു. ഗിര്‍ സോമനാഥ് ജില്ലയിലെ ബനേജ് പോളിംഗ് ബൂത്തിലെ ഏക വോട്ടറായിരുന്നു. രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

ജുനഗഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ബനേജ് പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പ് കാലത്ത് ഭാരത് ദാസിനു വേണ്ടി മാത്രമാണ് ഒരുക്കുന്നത്. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മഹന്ത് ഭാരത് ദാസിന്റെ ഒരു വോട്ട് രേഖപ്പെടുത്താനായി വേണ്ടി മാത്രം 35 കിലോമീറ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്കു യാത്ര ചെയ്യേണ്ടിവന്നിരുന്നു.

ഗിര്‍ വനത്തിലെ ബാനേജ് ക്ഷേത്രത്തിലെ പൂജാരിയും അന്തേവാസിയുമാണ് ഭാരത് ദാസ്. ഇരുപതാം വയസില്‍ പഠനം ഉപേക്ഷിച്ച് ഇവിടെയെത്തിയ ദാസ് 40 വര്‍ഷമായി ക്ഷേത്രത്തിലും പരിസരത്തുമായിട്ടായിരുന്നു താമസം.വൃക്ക രോഗത്തിന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു

ഒരു കാട്ടിലെ ഒരാൾ ഇന്ത്യയുടെ ജനാധിപത്യത്തിനായി വിളിക്കുന്നു.

അറുപതുകളുടെ മധ്യത്തിൽ, ദർശന്ദാസ് പാർലമെന്ററിയിലും സംസ്ഥാനത്തും കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നു. അവിടെ താമസിക്കുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാളായ അദ്ദേഹം പഴയ ശിവ തീർത്ഥാടന കേന്ദ്രം പരിപാലിക്കുന്നു. ശാന്തമായ ഈ ദേശങ്ങളിൽ മാനുകളും മയിലുകളും വന്യജീവികളുടെ ഒരു നിരയും ഒളിച്ചോടുന്നു.

പാരമ്പര്യേതര സജ്ജീകരണം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ ഒരൊറ്റ വോട്ട് മറ്റാരുടെയും എണ്ണത്തിന് തുല്യമാണ്.

ഒരു പൗരനും ‘സാധാരണഗതിയിൽ രണ്ട് കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ച് ബൂത്തിലെത്തരുത്’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. അതുകൊണ്ടാണ് ഒരു സംഘം 35 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ജുനാഗഡ് ജില്ലയിലെത്തുന്നത്.

വർഷം തോറും നടത്തിയ കാര്യക്ഷമമായ ക്രമീകരണങ്ങൾക്ക് നന്ദി, അദ്ദേഹത്തിന്റെ വിദൂര ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ ഒറ്റ വോട്ടറെ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്ന് തടയില്ല.

അവന്റെ ഏകാന്ത അസ്തിത്വത്തിൽപ്പോലും അയാൾക്ക് സ്റ്റൈലുണ്ട്. സൺഗ്ലാസുകളും കുങ്കുമപ്പൂവും കുലുക്കുന്നു, തന്റെ നീണ്ട താടി സ്മാർട്ട് കെട്ടഴിച്ച് ചുമന്ന് തന്റെ ഹൃദയംഗമമായ ലക്ഷ്യം നിറവേറ്റാൻ വരുന്ന ആളുകളെ കണ്ടുമുട്ടുന്നു.

ഏതാണ്ട് ധ്യാനിക്കുന്ന ഈ അന്തരീക്ഷത്തിൽ വൈദ്യുതിയോ ഫോണോ വിനോദമോ ഇല്ല. മതപരമായ ഒരു യാത്രയ്ക്കിടെ ദർശന്ദാസ് പഠനം ഉപേക്ഷിച്ച് ഈ ലക്ഷ്യസ്ഥാനത്തേക്ക് മാറി. ഇത് 20 വർഷമായി, അതിനുശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല.

അവൻ ജീവിക്കുന്ന രീതിയിൽ സന്തുഷ്ടനാണെങ്കിലും, ശരിയായ നാഗരികതയിൽ നിന്നും ഒച്ചപ്പാടുകളിൽ നിന്നും വളരെ അകലെ, ചിലപ്പോൾ അത് ഏകാന്തതയിലാകും. എന്നാൽ ലോകം അവനെക്കുറിച്ച് കണ്ടെത്തി അദ്ദേഹത്തിന്റെ അതുല്യമായ കഥ പങ്കിടാൻ തുടങ്ങി. ചില പത്രപ്രവർത്തകർ പോലും സംസാരിച്ച മനുഷ്യനെ കാണാൻ പോയി.

താൻ പ്രത്യേകതയുള്ളവനാണെന്ന് ദർശന്ദസിന് അറിയാം. അവനുവേണ്ടിയുള്ള ശ്രമങ്ങളെ അവൻ പൂർണ്ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത്തരം പ്രാധാന്യത്തോടെ പരിഗണിക്കുന്നതിൽ അദ്ദേഹം വളരെ അഭിമാനിക്കുന്നു.

“എന്റെ വോട്ട് പ്രധാനമാണ്. ഓർക്കുക, ബിജെപി സർക്കാരിന് ഒരു വോട്ടിലൂടെ പാർലമെന്റിൽ അവിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ടു. അതിനാൽ ഒരു വോട്ടിന് മാറ്റമുണ്ടാക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “എന്റെ വോട്ട് എടുക്കാൻ അധികാരികൾ ഇവിടെയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ബഹുമാനം തോന്നുന്നു.” എന്ന് കഴിഞ്ഞ ഇലക്ഷൻ സമയത്തു അദ്ദേഹം പറയുകയുണ്ടായി

മലയാളികളുടെ പ്രിയ സീരിയൽ താരമാണ് യമുന. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറഞ്ഞു നില്‍ക്കുന്ന യമുന തന്റെ ജീവിതത്തിലെ ചില വിമര്‍ശനങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ്. സംവിധായകന്‍ എസ്.പി മഹേഷുമായുള്ള വിവാഹ മോചനത്തെ ക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. 2019 ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ 2016 മുതല്‍ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് യമുന പങ്കുവച്ചു. ‘ആമി, ആഷ്മി എന്നീ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 – ആം ക്ലാസിലും ഇളയയാള്‍ 5 -ആം ക്ലാസിലും പഠിക്കുന്നു.

രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച്‌ ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച്‌ നില്‍ക്കേണ്ട, ഒന്നിച്ച്‌ നിന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ.

പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണ്.’ ജ്വാലയായി എന്ന പരമ്ബരയിലെ ലിസിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന യമുനയുടെ യഥാര്‍ത്ഥ പേര് അരുണ എന്നാണു.

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു…. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്… താന്‍ ജയില്‍ ചാടുമെന്ന് ഇയാള്‍ പൂജപ്പുര ജയിലില്‍ ഒപ്പമുള്ളവരോട് നേരത്തെ പറഞ്ഞിരുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും വഴിയാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണിയെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച് പോലീസ് പണം കൊടുക്കുന്ന തക്കം നോക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ അറിയിപ്പു ലഭിച്ചിട്ടും ഇയാളെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കോടതിയിലേക്ക് കൊണ്ടു പോയത്. ക്വട്ടേഷന്‍ ടീം അംഗമായ അപ്പുണ്ണി രാജേഷ് കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോള്‍ രക്ഷപ്പെട്ടത്.

കർണാടകയിലെ ഭരണം പിടിക്കാൻ വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിക്കൊണ്ട് നടത്തിയ നടപടി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായുടെ അറിവോടെയെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാര്‍ നടത്തിയ “ത്യാഗം” ചിലർ അംഗീകരിക്കുന്നില്ല. കർണാടകയിലെ സർക്കാറിനെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ രംഗത്തെത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അയോഗ്യരായ എം‌എൽ‌എമാർ തന്നിൽ വിശ്വാസമർപ്പിച്ചെത്തുകയും അവരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ ഒരു “കുറ്റകൃത്യം” ചെയ്തതായാണ് ചിലർ കാണുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ഹുബള്ളിയിൽ അടുത്തിടെ നടന്ന പാർട്ടി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ യെഡിയൂരപ്പയുടെ ആക്ഷേപം. ഡിസംബർ 5 ൽ നടക്കാനിരിക്കുന്ന 15 നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി അയോഗ്യരായ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെയുള്ള എതിർപ്പിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.

വിമത കോൺഗ്രസ്- ജെഡിഎസ് എം‌എൽ‌എമാരെ മുൻ നിർത്തിയുള്ള സഖ്യസർക്കാരിനെതിരായ നീക്കം അവസാന ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിരീക്ഷണത്തിലായിരുന്നെന്നും പ്രസംഗത്തിന്റെ ഓഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ചില നേതാക്കൾ സംസാരിച്ച രീതി സർക്കാരിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നില്ല. 17 എം‌എൽ‌എമാരെ സംബന്ധിച്ച തീരുമാനം യെഡിയൂരപ്പയോ മറ്റേതെങ്കിലും സംസ്ഥാന നേതാവോ എടുത്തിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ആ തീരുമാനം ദേശീയ പ്രസിഡന്റിന് അറിയാമായിരുന്നു, രണ്ടര മാസത്തോളം അവരെ മുംബൈയിൽ പാർപ്പിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും അറിയാം, ശരിയല്ലേ? മുഖ്യമന്ത്രി പറയുന്നു.

2.5 മുതൽ 3 മാസം വരെ അവർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കത് അറിയാം, ശരിയല്ലേ? ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ സർക്കാർ ഭരണം ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യരായ എം‌എൽ‌എമാർക്ക് ബിജെപിയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിക്കറ്റുകൾ നൽകുമെന്ന് യെദ്യൂയൂരപ്പയുടെ നേരത്തെയുള്ള പ്രഖ്യാപനം പാർട്ടി നേതാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംഭവം തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ ‘പോകരുതേ ടീച്ചർ…’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. കെ.ആർ.അമൃത, സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി.

കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതൽ ജോലിക്കു വരേണ്ടെന്നും സ്കൂൾ അധികൃതർ അമൃതയെ അറിയിച്ചത്.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമ‍ൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവർത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങൾ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയർ അധ്യാപകർ മാനസികമായി പീ‍ഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.

എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പതിനേഴോളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങൾ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.

മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.


പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved