India

സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നാണ് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന നിർദേശം. ബ്രീട്ടീഷ് ഗവൺമെന്റും യുഎസ് ഗവൺമെൻറും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്കാണ് പ്രധാനമായും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്.ബ്രീട്ടീഷ് അധികൃതർ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്ക് നൽകിയ റിപ്പോർട്ടിൽ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്.

ബ്രീട്ടീഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പോലീസ് റിപ്പോർട്ടും അടങ്ങുന്ന വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.

യുഎസ് ഗവൺമെന്റ് 2019 മാർച്ചിലാണ് സ്ത്രീ യാത്രികർക്കായാട്ടുള്ള ട്രാവൽ അഡ്വൈസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികർക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോർട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസും യുകെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് നിന്നുള്ള സ്ത്രീ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യയിലെ സ്ത്രീകൾക്കുള്ള അവകാശങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ഡൽഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകൾക്ക് അവരുടെ രാജ്യത്തെ അധികൃതർ പല തരത്തിലുള്ള ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനങ്ങൾക്കും മറ്റും ലക്ഷ്യമിടുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും ഈ വിഷയങ്ങൾ ബാധിച്ചേക്കും. സ്ത്രീ സുരക്ഷയും സ്ത്രീ സൗഹാർദ്ദത്തിലും വിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്ദേശ സഞ്ചാരികൾ ഇന്ത്യയിലെത്തുന്നതിനെ ഗൗരവമായി ബാധിക്കും.

ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറ‍ഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.

അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.

എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ദീപ പ്രദീപ്

എല്ലാത്തിന്റെ യും പേരിൽ അഭിമാനിക്കുന്ന ഒരു മാനവിക സമൂഹമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അവർ പ്രയത്നിക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ തന്നെ വഞ്ചി ക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനത ആരെയാണ് വിശ്വസിക്കേണ്ടത്?. തങ്ങളുടെ സുരക്ഷിതത്വത്തിനും ജനഹിത ത്തിനും കാവലാളായി നിൽക്കേണ്ട ഭരണകൂടത്തിനെയോ?. എന്തിന്റെ പേരിലാണ് തങ്ങളുടെ ജീവനും ജീവിതത്തിനും അവർ സുരക്ഷ നൽകുമെന്ന് വിശ്വസിക്കേണ്ടത്?.
നീതിയെമാനിക്കുകയും ജനഹിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യേണ്ട വരാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധികളും. ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് നേടിക്കൊടുക്കാനും വേണ്ടി ജനങ്ങൾ അവരുടെ പ്രതിനിധികളെ കണ്ടെത്തുമ്പോൾ, ഒരു രാത്രിക്ക് അപ്പുറം അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ ആണ് നാം ഇന്ന് കഴിയുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോൾ പോലും എന്ത് ജനാധിപത്യം ആണ് ഇവിടെ നടക്കുന്നത്? “ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്ന് പറയാൻ പോലും ഇന്ന് സാധാരണക്കാർ അറയ്ക്കുന്നു.അതിനു കാരണം ഇന്ത്യയിലെ ജനങ്ങളുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനാധിപത്യത്തെ ഇന്ന് കയ്യാളി വെച്ചിരിക്കുന്നവരുടെ പ്രവർത്തിയാണ്.
ഇന്ത്യ എന്ന  മഹാരാജ്യത്തെ എടുത്തു പരിശോധിച്ചാൽ ഇത് വ്യക്തമാകും. മനുഷ്യൻ എന്നത് കേവലം ഒരു വസ്തുവായി മാത്രം ചുരുങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പരിധിയും സ്വാതന്ത്ര്യവും ഇന്ന് നിശ്ചയിക്കുന്നത് മുൻനിര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.എന്തിന്റെ പേരിലാണ് ഇന്ന് മാതൃരാജ്യത്ത് ആക്രമണങ്ങളും തർക്കങ്ങളും നടക്കുന്നത് എന്ന് പോലും അറിയാതെ, ആരുടെയോ പ്രേരണയാൽ ജീവിക്കുന്നവരാണ് ആധുനികകാലത്തെ ഇന്ത്യക്കാരൻ. തങ്ങളുടെ വികാരത്തിനും വിചാരത്തിനും മുൻഗണന നൽകി ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുമ്പോൾ വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ആരാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാൻ കഴിയാത്ത ഒരു ജനതയുടെ ഭാവി അത് അവരുടെ തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നുണ്ടോ?. ഒരു രാത്രി മാറി പകൽ ആയപ്പോൾ തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിനെയും കൂടെ ചേർക്കേണ്ട രാഷ്ട്രീയ നേതാക്കളെയും അറിയാതെ പോകുന്ന ഒരു ജനതയുടെ നേർചിത്രം മഹാരാഷ്ട്രയിലെ ജീവിതങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കാണുന്നു. രാഷ്ട്രീയ തന്ത്രങ്ങളും ചുവടു മാറ്റങ്ങളും ചർച്ചയാക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ പാവം ജനങ്ങളെ എന്തുകൊണ്ടാണ് ഒരു മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിക്കാത്തത്?. എന്തിനധികം പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നാം എല്ലാം ഊറ്റംകൊള്ളുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെയാണല്ലോ. 28 സംസ്ഥാനത്ത് ഇത്രയും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ 14 ജില്ലകൾ മാത്രം ഉള്ള കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതിലും വലിയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കന്മാരോടും രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസമാണ്. തങ്ങൾ ഏതു പ്രസ്ഥാനത്തിന് കീഴിലാണ് സുരക്ഷിതരെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു ജനസമൂഹമാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ഇവർ പകർന്നു തരുന്ന വെളിച്ചം നന്മയിലേക്ക് ഉള്ളതാണോ തിന്മയിലേക്ക് ഉള്ളതാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കത്തിൽ സ്വന്തം രക്തബന്ധങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വെറി മനുഷ്യനെ കാർന്നു തിന്നുമ്പോൾ ഇത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നുകൂടി നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ മാതൃ രാജ്യത്തെ കുരുതിക്കളം ആക്കുകയാണോ കെട്ടുറപ്പുള്ളത് ആക്കുകയാണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടത് നാമാണ്. അതുപോലെ തന്നെ നമ്മൾ ആരും ആരുടെയും കൈകളിൽ സുരക്ഷിതരല്ലെന്ന് തിരിച്ചറിയുകയും വേണം….

ദീപ പ്രദീപ്.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ ആണ് സ്വദേശം.നേന്ത്രപ്പള്ളിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മൂത്തമകൾ..
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനി ആണ്….സഹോദരൻ ദീപു. പി

ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടു വരാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ ചർച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തിൽ ചർച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂർ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നൽകിയ റിട്ട് ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ൽ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് ചർച്ച് ആക്ടിന് രൂപം നൽകിയത്. ഇടവക അംഗങ്ങൾ യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചർച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ചർച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിർത്തിരുന്നു.

നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിയമമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തതെന്നും ഹർജിക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനപാർക്കിങ് മേഖലയിൽ സംശയാസ്പദമായനിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടുപേരിൽ മൂന്നുപേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്‌ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ തറയിൽ എറിഞ്ഞുതകർത്തു. ഇത് പിന്നീട് കണ്ടെടുത്തു.

പുലർച്ചെ എട്ട്‌ യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടിനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി. മുന്നുപേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.

മൂന്നുപേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.

നവജാത ശിശുവിനെ വന്‍നില കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈയിലെ കാണ്ഡിവാലിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 21 നില കെട്ടിടത്തില്‍ നിന്നാണ് ബാത്ത് റൂം വിന്‍ഷോയിലൂടെ കുട്ടിയെ അജ്ഞാത വ്യക്തി പുറത്തേക്ക് എറിഞ്ഞത്. താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യവും പരിശോധിച്ചു. കാണ്ഡിവാലി സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ലാല്‍ജി പഡ മേഖലയില്‍ ചേരി നിര്‍മ്മാര്‍ജന അതോറിറ്റി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു ശരീരം. കെട്ടിടത്തിലെ ഏതു നിലയിലെ ഏത് ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് ഇട്ടതെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ വാച്ച്‌മാനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം താമസക്കാരെ വിളിച്ചു കാണിക്കുകായിരുന്നു.

കേരളാ ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത ഉടുമ്പന്‍ചോല പാമ്പാടുംപാറ പാറപ്പുഴ മഠത്തില്‍ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് ഇയാളുടെ ഡയറിക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു.

അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. 12 വര്‍ഷം മുന്‍പ് ഉടുമ്പന്‍ചോലയില്‍നിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോള്‍ താരമായിരുന്ന രാജേഷ് ഇടുക്കി ജില്ല, എംജി സര്‍വകലാശാല ടീമുകളില്‍ കളിച്ചിട്ടുണ്ട്.

രാജേഷ് പൈ എളംകുളത്ത് കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. രാജേഷ് പൈയുടെ പിതൃസഹോദരന്‍ സച്ചിദാനന്ദ പൈ ഹൈക്കോടതി അഭിഭാഷകനാണ്. ഇദേഹത്തെ കാണാന്‍ രാജേഷ് മൂന്ന് ദിവസം മുന്‍പും കോടതിയില്‍ എത്തിയിരുന്നു. അസ്വസ്ഥനായി കണ്ടതിനെത്തുടര്‍ന്ന് കാരണം തിരക്കിയെങ്കിലും കാരണം പറയാതെ മടങ്ങുകയായിരുന്നു.

ഏറെ നാളായി ഗുവാഹട്ടിയിലുള്ള ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതോട് കൂടി തന്റെ സ്വത്തുക്കള്‍ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാള്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.

ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതി വരാന്തയിലേക്ക് ഒരു ഡയറി വലിച്ചെറിഞ്ഞ ശേഷം നടുമുറ്റത്തേക്കു ചാടി ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ൽ അ​ഴി​ച്ചു​പ​ണി വ​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് 17 മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​യു​മെ​ന്നാ​ണ് ഐ​എ​എ​ൻ​എ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ന്‍റെ മു​ഖം മി​നു​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.   നി​ല​വി​ൽ 20 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ. ഇ​തി​ൽ 12 എ​ണ്ണം സി​പി​എം മ​ന്ത്രി​മാ​രാ​ണ്. ഇ​വ​രി​ലാ​കും അ​ഴി​ച്ചു​പ​ണി വ​രി​ക. എ.​സി. മൊ​യ്തീ​ൻ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ഞ്ചു പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണു പി​ണ​റാ​യി​യു​ടെ പ​ദ്ധ​തി. മൂ​ന്നെ​ണ്ണ​മാ​യാ​ലും സ​ന്തോ​ഷം. സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ സു​രേ​ഷ് കു​റു​പ്പ്, രാ​ജു എ​ബ്ര​ഹാം എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലും സ്പീ​ക്ക​റാ​കും. കെ.​കെ. ശൈ​ല​ജ, ജെ. ​മേ​ഴ്സി​ക്കു​ട്ടി എ​ന്നീ വ​നി​താ മ​ന്ത്രി​മാ​ർ​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. അ​യി​ഷ പോ​റ്റി​യെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും പി​ണ​റാ​യി​ക്കു പ​ദ്ധ​തി​യു​ണ്ട്.  തോ​മ​സ് ഐ​സ​ക്, എം.​എം. മ​ണി, സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​യി തു​ട​രും. ജി. ​സു​ധാ​ക​ര​നും കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കും. ഇ.​പി. ജ​യ​രാ​ജ​നും എ.​കെ. ബാ​ല​നും തു​ട​രാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പു​റ​ത്താ​യേ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ 21-ാമ​നാ​യി എ​ത്തി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​നു താ​ത്പ​ര്യ​മു​ണ്ട്. യു​വ നേ​താ​ക്ക​ളാ​യ എം. ​സ്വ​രാ​ജ്, എ.​എ​ൻ. ഷം​സീ​ർ എ​ന്നി​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം ക​ണ്ടെ​ത്തി​യേ​ക്കും. മു​തി​ർ​ന്ന നേ​താ​വ് സി.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു വീഴ്ത്തിയ പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ജനം. പൊലീസുകാരെ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തി. പ്രതികളെ വെടിവച്ചു കൊന്ന സ്ഥലത്ത് മധുരവിതരണവും പുഷ്പവൃഷ്ടിയും നടത്തി. പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും അവരുടെ കൈകളിൽ രാഖി കെട്ടുകയും ചെയ്തു.

ഇന്ന് പുലർച്ചെ തെളിവെടുപ്പിനിടെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കേസിലെ നാലു പ്രതികളും കൊല്ലപ്പെട്ടത്. പൊലീസ് നടപടി സ്വാഗതാർഹമെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഭൂരിഭാഗം പേരുടെയും പ്രതികരണം. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

 

ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് ദിശയുടെ കുടുംബം. മകള്‍ മരിച്ചിട്ട് പത്ത് ദിവസമാകുന്നു. പ്രതികളുടെ മരണത്തോടെ മകളുടെ ആത്മാവിന് ശാന്തിക്കിട്ടിയെന്ന് ദിശയുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാരിനും പൊലീസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ദിശയുടെ അച്ഛന്‍ പ്രതികരിച്ചു

കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

Copyright © . All rights reserved