ഭർത്താവിനും കുടുംബത്തിലെ മറ്റ് അഞ്ച് പേർക്കും വിഷം നൽകിയതായി ജോളി ജോസഫ് നൽകിയ കുറ്റസമ്മതം കേരള പോലീസ് രേഖകളിൽ നിന്ന് അസ്വസ്ഥജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ജോളിയെപ്പോലെ ഇടുക്കി സ്വദേശിയായ ലൂസി, 51 വർഷം മുമ്പ് ഭർത്താവിനെയും സ്വന്തം കുട്ടിയടക്കം നാല് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗുരുതരമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ വനിതയായി.
ഇരകളെ കൊല്ലാൻ ലൂസി ഒരു മഴു, കത്തി, കാക്ക ബാർ എന്നിവ ഉപയോഗിച്ചു. നാല് മൃതദേഹങ്ങൾ ഒരു പുൽത്തകിടിയിൽ ഒളിപ്പിച്ച് ഒരു വയസുള്ള മകളുടെ മൃതദേഹം ഒരു ട്രാവൽ ബാഗിൽ പൊതിഞ്ഞ് പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ പോലീസ് അവളെ പിടികൂടി. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ 32 വയസ്സുള്ള ലൂസിയെ തൂക്കിക്കൊല്ലാൻ വിധിച്ചെങ്കിലും ശിക്ഷ പിന്നീട് ജീവപര്യന്തമായി മാറ്റി. ഈ പദം സേവിച്ച ശേഷം, അവൾ സമൂഹത്തിൽ സ്വയം അകറ്റപ്പെട്ടു.
മഴു കൊണ്ടടിച്ചും വെട്ടു കത്തി കൊണ്ടു വെട്ടിയും, കമ്പി പാര കൊണ്ടു തലയ്ക്കടിച്ചും 5 കൊലപാതകങ്ങൾ. ഭർത്താവു മുതൽ സ്വന്തം മക്കളെ വരെ ഒന്നൊന്നായി കൊന്നു തള്ളി. ക്രൂരമായ കൊലപാതകങ്ങൾക്കു ശേഷം 4 മൃതദേഹങ്ങൾ വൈക്കോക്കൽക്കൂനയിൽ ഒളിപ്പിച്ചു. ഒന്നര വയസ്സുള്ള സ്വന്തം മകളെ കൊന്ന് ബാഗിലാക്കി പള്ളിയിലെത്തിച്ച ശേഷം മടങ്ങാൻ ശ്രമിക്കുമ്പോഴാണു ലൂസി എന്ന കൊടും ക്രിമിനിൽ പൊലീസിന്റെ പിടിയിലായത്. 1968 ഫെബ്രുവരി – കേരളം നടുങ്ങിത്തരിച്ച ദിവസമായിരുന്നു.
ഭർത്താവിനെയും ഭർത്താവിന്റെ ആദ്യ ഭാര്യയിലെ 2 മക്കളെയും, ഒപ്പം സ്വന്തം മക്കളെയുമാണു ലൂസി കൊലപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ തൊടുപുഴയ്‌ക്കു സമീപം പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ മാറിക തടത്തിൽ ജോസഫ്(55), ജോസഫിന്റെ ആദ്യ ഭാര്യയിലെ മക്കളായ ജോസ്(16), ലൂക്കോസ്(11), ജോസഫ്–ലൂസി ദമ്പതികളുടെ മക്കളായ പയസ്(ഏഴ്),
ബീന(ഒന്നര) എന്നിവരെ മഴു കൊണ്ടടിച്ചും വെട്ടുകത്തി കൊണ്ടു വെട്ടിയും പാര കൊണ്ടു തലയ്‌ക്കടിച്ചും കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരി 7 നും 9 നും ഇടയ്ക്കുള്ള ദിവസങ്ങളിലായിരുന്നു കൊലപാതകങ്ങൾ. തൊടുപുഴയിലെ പ്രമുഖ കുടുംബാംഗമായിരുന്നു ലൂസി. കേസിൽ ലൂസി ഒന്നാം പ്രതിയും ലൂസിയുടെ സഹോദരൻ ജോയി രണ്ടാം പ്രതിയുമായിരുന്നു. കൊല നടക്കുന്ന സമയത്ത് ലൂസിക്ക് 32 വയസായിരുന്നു. ജോസഫിന്റെ വസതിയായ തടത്തിൽ വീട്ടിൽ വച്ചായിരുന്നു കൂട്ടക്കൊലപാതകങ്ങൾ.
1968 ഫെബ്രുവരി 9 ന് രാവിലെ എട്ടു മണിക്ക് കൈയ്യിലൊരു എയർ ബാഗുമായി ലൂസി, മാറിക പള്ളിയിലെത്തി വികാരിയെ കണ്ടു. മരിച്ചവർക്കായി കുർബാന ചൊല്ലണമെന്നു ലൂസി ആവശ്യപ്പെട്ടു. കുർബാന ചൊല്ലാൻ 4.25 രൂപയും ഏൽപിച്ചു. പഴ്സിൽ നോട്ടുകെട്ടുകൾ അടുക്കി വച്ചിരിക്കുന്നതു കണ്ട് സംശയം തോന്നി വികാരി ചോദിച്ചപ്പോൾ, വീട്ടിൽ ആരും ഇല്ലാത്തതിനാലാണു പണം മുഴുവൻ എടുത്തതെന്നായിരുന്നു മറുപടി.
ഭർത്താവ് എവിടെ എന്നുള്ള ചോദ്യത്തിന്, സുഖമില്ലാത്തതിനാൽ ആശുപത്രിയിലേക്കു പോയെന്നായിരുന്നു മറുപടി. ഇതിനിടെ ബാഗ് നിലത്തു വച്ച ശേഷം ലൂസി പോകാൻ തിടുക്കം കാട്ടി. ബാഗിന്റെ താക്കോലും നൽകി. ബാഗ് തുറന്നു നോക്കരുതെന്നു ലൂസി ഇടയ്ക്കിടെ പറഞ്ഞപ്പോൾ വികാരിക്കു സംശയം തോന്നി. പള്ളിയിലെ ജോലിക്കാരനെ വിളിച്ചു ബാഗ് തുറന്നപ്പോഴാണ് ലൂസിയുടെ ഇളയമകൾ ബീനയുടെ മൃതദേഹം ഒടിച്ചു മടക്കിയ നിലയിൽ കണ്ടെത്തിയത്. പൗഡറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വികാരി തൊടുപുഴ പൊലീസിൽ വിവരം അറിയിച്ചതോടെ ലൂസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഭർത്താവ് ജോസഫിനോടും ആദ്യ ഭാര്യയിലെ മക്കളായ ജോസ്, ലൂക്കോസ് എന്നിവരോടുമുള്ള കടുത്ത വിരോധമാണു ക്രൂരകൃത്യം ചെയ്യാൻ ലൂസിയെ പ്രേരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തി. സ്ത്രീധനമായി ലഭിച്ച സ്വത്ത് ഭർത്താവും, ഭർതൃസഹോദരനും തട്ടിയെടുക്കാൻ ശ്രമിച്ചതും, ഇതിന്റെ പേരിൽ സ്വന്തം സഹോദരൻ ജോയിയെ മർദിച്ചതുമാണു ലൂസിയുടെ വിരോധത്തിനു കാരണം. തന്നെ ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു എന്നും, ഭർത്തൃ സഹോദരൻ പറഞ്ഞിട്ടാണു മർദനമെന്നും ലൂസി കോടതിയിൽ മൊഴി നൽകി.
ഫെബ്രുവരി 7 ന് സ്കൂളിലെ കുട്ടികളുമായി മലമ്പുഴയിൽ യാത്ര പോയ ജോസഫ്, 7 നാണു വീട്ടിൽ തിരിച്ചെത്തിയത്. ഇതിനു ശേഷം ജോസഫിനെ ആരും കണ്ടിട്ടില്ല. പിറ്റേ ദിവസം രാവിലെ സ്കൂളിൽ നിന്നു ജീവനക്കാരൻ എത്തി ജോസഫിനെ തിരക്കിയപ്പോൾ സ്കൂളിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈവശം ലൂസി കൊടുത്തയച്ചു. ഹെഡ്മാസ്റ്റർ സ്കൂളിലെത്താത്തതിനെ തുടർന്നു സ്കൂൾ മാനേജറും സഹ അധ്യാപകരും ജോസഫിന്റെ താമസ സ്ഥലത്തെത്തിയപ്പോഴാണു. മുറ്റത്തെ വൈക്കോൽ കൂനയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടു കറ്റകളുടെ കീഴിലായിരുന്നു 4 മൃതദേഹങ്ങൾ ഒളിപ്പിച്ചത്. 2 കുട്ടികളുടെ ശരീരത്തിന് പഴക്കമുണ്ടായിരുന്നു. അടുക്കളയുടെ സമീപത്തെ മുറിയിൽ വച്ചാണു പയസിനെയും ബീനയെയും കൊലപ്പെടുത്തിയതെന്നാണു സൂചന. ആദ്യ ഭാര്യയിൽ 4 മക്കളും, രണ്ടാം ഭാര്യയിൽ 4 മക്കളും ജോസഫിനുണ്ടായിരുന്നു. 15 വർഷം മുൻപാണു ജോസഫ് പുറപ്പുഴ യുപി സ്കൂളിൽ അധ്യാപകനായി എത്തിയത്. ഇവിടെ ഹെഡ്മാസ്റ്ററായി 7 മാസം തികയുന്നതിനിടെയായിരുന്നു കൊലപാതകം. മലമ്പുഴയിലേക്കുള്ള യാത്രയിൽ പയസിനെ കൂടി ജോസഫ് ഒപ്പം കൂട്ടി.
ലൂസിയുടെ ഭർത്താവ് ജോസഫിന്റെ മൃതദേഹത്തിൽ 10 വെട്ടുകൾ കണ്ടെത്തി. തലയും മുഖവും ചതഞ്ഞിരുന്നു. മൂർച്ചയില്ലാത്ത ആയുധം കൊണ്ടാണ് ജോസഫിന്റെ തലയിൽ വെട്ടിയത്. പയസിനെ കൊലപ്പെടുത്തിയത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു. ഗോവണിയിൽ നിന്നു വീണാണു മകൾ ബീന മരിച്ചതെന്നായിരുന്നു ലൂസി പൊലീസിനു നൽകിയ മൊഴി.കൃത്യം നടത്തിയ ശേഷം രക്തം പുരണ്ട പായും വസ്ത്രങ്ങളും കത്തിച്ചു. രക്തക്കറകൾ മായ്ച്ചു. കോടാലിയും മറ്റു ആയുധങ്ങളും വെള്ളം ഉപയോഗിച്ച് കഴുകി. കാട്ടു പുല്ലിന്റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ് മുറിയിൽ തളിച്ചു. മുറിക്കുള്ളിലെ ഗന്ധം ഒഴിവാക്കാനായിരുന്നു ഇത്.
ലൂസിയെ തൂക്കിക്കൊല്ലാൻ എറണാകുളം സെഷൻസ് ജഡ്ജി പി.എ. മൊഹിയുദ്ദീൻ 1968 ഓഗസ്റ്റ് 26 ന് വിധിച്ചു. ലൂസിയുടെ സഹോദരൻ ജോയിക്കെതിരെ ആരോപിച്ചിരുന്ന കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ എറണാകുളം സെഷൻസ് കോടതി ഇയാളെ വിട്ടയച്ചു.മറ്റുള്ളവരുടെ സഹായത്തോടെ ലൂസി 5 പേരെ നിഷ്ഠൂരമായും പൈശാചികമായും കൊലപ്പെടുത്തി എന്നു കോടതിയുടെ ഉത്തരവിൽ പറയുന്നു. വൈദികൻ ഉൾപ്പെടെ 54 സാക്ഷികളെയാണു കോടതി വിസ്തരിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ഒന്നാം പ്രതി പൂർണമായും കുറ്റക്കാരി ആണെന്നു വിശ്വസിക്കാൻ സാഹചര്യ തെളിവുകൾ ഉണ്ടെന്നു കോടതി കണ്ടെത്തി. കുട്ടികളോടും ജോസഫിനോടുമുള്ള ലൂസിയുടെ പെരുമാറ്റം, തന്റെ സ്വന്തം കുട്ടികളോടു പോലും മാതൃസഹജമായ വാത്സല്യമൊന്നുമില്ലെന്നു തെളിയിക്കുന്നുവെന്നും, കൊല നടത്താൻ പ്രതിക്ക് ഉദേശ്യമുണ്ടായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ശാസ്ത്രീയമായോ ക്രമാനുസൃതമായോ, സത്വരമായോ കേസന്വേഷണം നടത്തിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. വധശിക്ഷ കേട്ടപ്പോഴും ലൂസിക്ക് ഭാവഭേദമുണ്ടായില്ല.
ലൂസി എവിടെ?
ലൂസിയെ മരണംവരെ തൂക്കിലേറ്റാനായിരുന്നു കോടതി വിധി. അപ്പീലിനെ തുടർന്നു ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ലൂസിയെ സ്വീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. ജയിൽ വാസവും ജീവിതത്തിലെ ഒറ്റപ്പെടലും ഇവരെ തളർത്തി. തുടർന്ന് ഇവർ മധ്യ കേരളത്തിലെ ഒരു അനാഥാലയത്തിൽ അഭയം തേടി. ഇതിനു ശേഷം ലൂസിയെക്കുറിച്ച് ആർക്കും വിവരം ഇല്ല.ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ഇടുക്കിയുടെ ക്രൈം ഹിസ്റ്ററിയിൽ വനിതാ കൊലയാളികളുടെ പട്ടികയിൽ ആദ്യത്തേതു കൂടിയാണു ലൂസിയുടെ പേര്.
കൊലപാതകപരമ്പരയില്‍ ആദ്യ മൂന്നുമരണം നടന്ന പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടന്നു. മുഖ്യപ്രതി ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. നാട്ടുകാരെ ബലപ്രയോഗത്തിലൂടെ നീക്കിയശേഷമാണ് ജോളിയെ പൊന്നാമറ്റം വീടിന്റെ മുറ്റത്തെത്തിച്ചത്. തുടര്‍ന്ന് പത്തുമിനിറ്റിനുശേഷം അകത്തേക്ക് കൊണ്ടുപോയി. പൊന്നാമറ്റം വീട്ടില്‍ നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ വിദ്യാഭ്യാസരേഖകള്‍ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവയും വീട്ടില്ലില്ലെന്നാണ് ജോളി അറിയിച്ചത്.
ഒന്നരയോടെ ജോളിയെ സമീപത്തെ മാത്യു മഞ്ചാടിയിലിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. തുടര്‍ന്ന് താമരശേരി ഡിവൈ.എസ് പി ഓഫിസില്‍ ഭക്ഷണത്തിനുശേഷം പുലിക്കയത്തും എത്തിച്ച് തെളിവെടുത്തു.ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളിയുടെ മക്കളാണ് ഫോണുകള്‍ പൊലീസിന് കൈമാറിയത്. ജോളിയുടെ മക്കളുടെയും മരിച്ച റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണം വിലയിരുത്താന്‍ ഡി.ജി.പി അടുത്തദിവസം കൂടത്തായിയിലെത്തും
ജോളിയുടെ അറസ്റ്റിനുശേഷം പിതൃസഹോദരിയായ റെഞ്ചിക്കൊപ്പം പോയ മക്കളുടെ കയ്യിലായിരുന്നു ഫോണുകള്‍. ഇവര്‍ താമസിക്കുന്ന വൈക്കത്തെത്തി അന്വേഷണസംഘം ഇവ വാങ്ങുകയായിരുന്നു. സിമ്മുകളടക്കമാണ് കൈമാറിയത്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൊഴികളിലടക്കം ജോളി ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചെന്ന് പറയുന്നുണ്ട്. ഇതിലൊന്നില്‍ സുഹൃത്തായ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ പേരിലുളള സിമ്മാണ് ജോളി ഉപയോഗിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. ഫോണുകള്‍ വാങ്ങാനെത്തിയ സംഘം ജോളിയുടെ രണ്ട് ആണ്‍മക്കളുടെ മൊഴിയും രേഖപ്പെടുത്തി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയുടെയും വിശദമായ മൊഴിയുമെടുത്തു.
എന്‍ഐടിയില്‍ തെളിവെടുപ്പ് നടത്തി . എന്‍ഐടി കന്റീന്‍ ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു. എന്‍ഐടി അധ്യാപികയായി ജോളി ആള്‍മാറാട്ടം നടത്തിയിരുന്നു. എന്‍ഐടിയ്ക്കടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും തെളിവെടുത്തു.
കൊലപാതക പരമ്പര പുറത്തുവരാന്‍ കാരണമായ പരാതി നല്‍കിയ റോജോ അടുത്ത ദിവസം അമേരിക്കയില്‍ നിന്നെത്തും. റോജോയുടെ മൊഴി രേഖപ്പെടുത്താനായി എത്തണമെന്ന് അന്വേഷണസംഘം അവശ്യപ്പെട്ടിരുന്നു. കേസില്‍ പരമാവധി ശാസ്ത്രീയതെളിവ് കൊണ്ടുവരാനാണ് ശ്രമമെന്ന് ഡി.ജി പി വ്യക്തമാക്കി. ഫോണുകള്‍ ഉടന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ കൗമാരക്കാരനായ മകൻ മെഷീൻ ഗണ്ണുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിപ്ലബിന്റെ പതിനേഴുകാരനായ മകൻ ലൈറ്റ് മെഷീൻ ഗണുമായി (എൽഎംജി) നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ദുർഗാപൂജയുടെ ദിവസമാണ് മുഖ്യമന്ത്രിയുടെ മകൻ തോക്കുമായി കറങ്ങിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് മുതിർ കോൺഗ്രസ് നേതാവ് സുബാൽ ഭൗമിക് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൻ ആയതിനാലാണ് പോലീസ് ഇതുവരെ നടപടികളൊന്നും സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ബിപ്ലബിന്റെ മകന് തോക്ക് എങ്ങനെ ലഭിച്ചെന്നും അത് ലൈസൻസുള്ളതാണോയെന്നും അന്വേഷിക്കണം. പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നവർ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ എതിരായി സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും കുറിപ്പിടുകയോ പങ്കുവയ്ക്കുകയോ ചെയ്താൽ അവരെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നും-ഭൗമിക് പറഞ്ഞു.
കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി താന്‍ ഹാജരാകുമെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍. ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് കേസുമായി സമീപിച്ചത് എന്ന് പറയാനാകില്ല. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
ജൂനിയര്‍ അഭിഭാഷകന്‍ ജോളിയെ കണ്ടിരുന്നു. കേസിന് വലിയ വ്യാപ്തിയില്ലന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. കുറ്റപത്രം സമയത്തിനു നല്‍കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ജോളിയോട് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. ചെറിയ കുട്ടിയൊഴികെ ബാക്കി എല്ലാവരും ആത്മഹത്യ ചെയ്തതാകുമെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസ പരിശോധന നടത്തിയാൽ ആറു മാസത്തിനുള്ളിൽ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
ജോളി കുറ്റാരോപിത മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല…..’’ കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിര്‍വികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ കൂസലില്ലാതെയായിരുന്നു ജോളിയുടെ പെരുമാറ്റം.
ജില്ലാ ജയിലിൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നത്.
കൂടത്തായി കൊലപാതക പരമ്പര ആറുകേസുകളായി അന്വേഷിക്കും. അന്നമ്മ, ടോം ജോസഫ്, മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ കൊല അന്വേഷിക്കും. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല. സിലിയുടെ മരണത്തിലും കൂടുതൽ അന്വേഷണം, താമരശേരിയില്‍ കേസെടുത്തു. റോയിയുടെയും മാത്യുവിന്റെയും ഷാജുവിന്റെയും വീടുകളിൽ പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും
കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം. താമരശേരി പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജോളിക്കൊപ്പമെത്തിയ സിലി താമരശ്ശേരിയിലെ ദന്താശുപത്രിയിലാണ് കുഴഞ്ഞ് വീണത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്ന് ജോളിയുടെ മൊഴി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.
മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പള വര്‍ധനയുള്‍പ്പെടെ ആവശ്യമുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഏറെ നാളായി സമരം ചെയ്യുകയായിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മാനേജ്മന്റെ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. ഇന്നു മുതല്‍ തൊഴിലാളികള്‍ ജോലിക്ക് ഹാജരാവും. ഹൈകോടതി നിയമിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മന്റെ് പ്രതിനിധികളും മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) പ്രതിനിധികളും പങ്കെടുത്തു. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കുമെന്നും പണിമുടക്കിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതോടൊപ്പം 2018 – 2019 ലെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യാനും തടഞ്ഞുവെച്ചിരുന്ന വാര്‍ഷിക ഇന്‍ക്രിമന്റെ് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കൊടുത്തു തീര്‍ക്കാനും തീരുമാനമായി.
റോയിയെ കൊലപ്പെടുത്തിയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്ന് ജോളി പറഞ്ഞു.
ഇന്നലെ വൈകിട്ട് 3.30 നാണ് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ വടകരയിലെ ഓഫിസിൽ ആരംഭിച്ചത്. കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങൾ നിഷേധിച്ചു.
ആദ്യഭർത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുൻപാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവർത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുൻപു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാൽ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടിൽ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.
റോയി ഭക്ഷണം കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു മരണവിവരമറിഞ്ഞു വീട്ടിൽ ആദ്യമെത്തിയ ബന്ധുക്കളിൽ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോടെല്ലാം ഭക്ഷണം കഴിക്കുന്നതിനു മുൻപാണു സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി.
പിന്നീടു ചോദ്യം ചെയ്യലിനിടെ റോയിയുടെ മരണദിവസം വീട്ടിലുണ്ടായ കാര്യങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്ന് ജോളിയുടെ മൊഴി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുക്കും. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.
അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് കൂടത്തായി കേസിലെ പ്രതി ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു.
കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
1. റോയിയുടെ അമിതമദ്യപാനശീലത്തില്‍ ജോളിക്കുള്ള അതൃപ്തി
2. റോയിയുടെ അന്ധവിശ്വാസങ്ങളില്‍ ജോളിക്കുള്ള എതിര്‍പ്പ്
3. ജോളിയുടെ അവിഹിതബന്ധങ്ങളില്‍ റോയിക്കുള്ള എതിര്‍പ്പ്
4. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം
മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാന്‍ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാരണങ്ങളില്‍ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.
സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയത്.
താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’– വഫ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ച സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ആദര്‍ശധീരതയെയും വ്യക്തിജീവിതത്തെയും താന്‍ എല്ലാക്കാലവും ബഹുമാനിച്ചിരുന്നുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ ‘എകെ ആന്റണി’ എന്നാണെന്നും വൈക്കം വിശ്വന്‍ പറയുന്നു. മാധ്യമം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈക്കം വിശ്വന്റെ വെളിപ്പെടുത്തല്‍.
തങ്ങളുടെ മഹാരാജാസ് കോളേജ് പഠനകാലത്ത് സംഘടനാമികവിലും നേതൃപാടവത്തിലും വയലാര്‍ രവിയായിരുന്നു കെ എസ് യുവിന്റെ തുറുപ്പുശീട്ട്. പക്ഷെ നേതാവിന്റെ പരിവേഷവും അംഗീകാരവും എന്നും എകെ ആന്റണിക്കായിരുന്നു. എകെ ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഒരിക്കലും താന്‍ കണ്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറയുന്നു.
മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ എന്റെ സാന്നിധ്യത്തില്‍ ആന്റണി പ്രസംഗിച്ചു. “അന്നും ഇന്നും വൈക്കം വിശ്വന്‍ ഉജ്ജ്വല പ്രാസംഗികന്‍. എനിക്കാണെങ്കില്‍ അന്നും ഇന്നും പ്രസംഗിക്കാന്‍ അറിയുകയുമില്ല”. പക്ഷെ എകെ ആന്റണി സസ്യഭുക്കാണെന്ന് അദ്ദേഹമോ സഹപ്രവര്‍ത്തകരോ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രഹാസന്‍ സാര്‍ ആയിരുന്നു അന്ന് മഹാരാജസ് കോളേജ് പ്രിന്‍സിപ്പല്‍. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ തല്ലുണ്ടാക്കിയാല്‍ അടികൂടിയവരെ ചന്ദ്രഹാസന്‍ സാര്‍ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തും. കെ എം റോയിയുടെ കെഎസ്പി വിദ്യാര്‍ത്ഥികളും തല്ലുണ്ടാക്കാന്‍ മിടുക്കന്മാരായിരുന്നു. അടിയൊക്കെ തീര്‍ന്നു ഇനി വൈരാഗ്യമൊന്നും മനസില്‍ വയ്ക്കരുത് രണ്ടു കൂട്ടരും ഒരുമിച്ച് പോയി കാപ്പികുടിക്കെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് കത്തുതരും. പണം പിന്നീട് നല്‍കും.
പിന്നെ സംവാദം വുഡ്‌ലാന്‍ഡ്‌സില്‍ പോയി സസ്യാഹാരം കഴിക്കണോ, ടെര്‍മിനസില്‍ പോയി മാംസാഹാരം കഴിക്കണോ എന്നതിനെ ചൊല്ലിയാണ്. ഭൂരിപക്ഷം ടെര്‍മിനസ് മതിയെന്ന് പറയും. അതോടെ രാഷ്ട്രീയം മറക്കും. ഒരുമിച്ച് ഒറ്റപ്പോക്കാണ്. അന്ന് എകെ ആന്റണി ടെര്‍മിനസില്‍ നിന്നും മാംസാഹാരം കഴിച്ചിട്ടുണ്ട്.
ആന്റണിയോടും വയലാര്‍ രവിയോടും പി സി ചാക്കോയോടുമുള്ള സൗഹൃദം ഉമ്മന്‍ ചാണ്ടിയോട് ഇല്ലായിരുന്നെന്നും വൈക്കം വിശ്വന്‍ പറയുന്നു. സോളാര്‍ കേസ് വരുമ്പോള്‍ താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നെന്നും സരിതയെ ടിവിയില്‍ അല്ലാതെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അവര്‍ വ്യക്തതയോടെയാണ് ആരോപണങ്ങള്‍ നിരത്തിയത്. ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി നല്ല ആശയമായിരുന്നു. പക്ഷേ, അവശരായ ആളുകള്‍ക്കും വൈകല്യമുള്ളവര്‍ക്കും സഹായം നല്‍കാന്‍ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടുന്നു.
ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബൈബിളിലെ വാചകങ്ങളെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല എന്നും അതൊരു പാശ്ചാത്യ ആശയമാണ് എന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണ് എന്ന് എന്‍സിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ബൈബിളിന്റെ ഈ ദുര്‍വ്യാഖ്യാനം ജനങ്ങളില്‍ സംശയമുണ്ടാക്കുകയും ക്രിസ്തു മതത്തെ അധിക്ഷേപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത് എന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ് എന്നും എന്‍സിസിഐ പ്രസ്താവനയില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞ സംഭവം പുരുഷാധികാര ഘടനയുടെ ഇരയായ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് യേശു ക്രിസ്തു പിന്തുണ നല്‍കിയത് എന്നാണ്. യേശു ഒരിക്കലും ആള്‍ക്കൂട്ടക്കൊലകളേയോ ആള്‍ക്കൂട്ട അതിക്രമങ്ങളേയോ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഇത്തരം ഇരകളോടുള്ള യേശുവിന്റെ ദയയും അനുകമ്പയുമാണ് ഇവിടെ കാണുന്നത്. യേശു ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കുകയാണ് ചെയ്തത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കാന്‍ സര്‍ക്കാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും എന്‍സിസിഐ ആവശ്യപ്പെട്ടു.